ഹര്‍ത്താല്‍ ദിനത്തില്‍ ഇനി സ്‌കൂളുകള്‍ തുറക്കും…

  ഹര്‍ത്താലുകളും മറ്റു നിര്‍ബന്ധിത പഠിപ്പുമുടക്കുകളും മൂലം പഠനവും പഠനനിലവാരവും നഷ്ടപ്പെടുന്ന സാഹചര്യത്തില്‍ കേരളത്തിലെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ പ്രത്യേകിച്ച് സ്‌കൂളുകള്‍ ഒറ്റക്കെട്ടായി ഹര്‍ത്താലുകളെ ചെറുക്കാന്‍ തീരുമാനം. കൊച്ചിയില്‍ ചേര്‍ന്ന സിബിഎസ്‌സി, ഐസിഎസ്‌സി, അണ്‍ എയ്ഡഡ്, എയ്ഡഡ് റെഗ്ഗഗനൈസ്ഡ് സ്‌കൂള്‍ അസോസിയേഷന്‍ ഭാരവാഹികളുടെ സംയുക്ത യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്.                കേരളത്തിലെ സ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെ പഠനനിലവാരം ഇതരസംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഓരോ വര്‍ഷവും ഇടിഞ്ഞുകൊണ്ടിരിക്കുകയാണ്. ഈ നിലവാര തകര്‍ച്ചയുടെ മുഖ്യകാരണം വേണ്ടവിധം പഠിപ്പിക്കുവാന്‍ പഠന ദിവസങ്ങള്‍ കിട്ടുന്നില്ല എന്നതാണെന്ന് യോഗം വിലിയിരുത്തി. കഴിഞ്ഞ അധ്യയന വര്‍ഷത്തില്‍ കേരളത്തില്‍ 90 ഓളം ഹര്‍ത്താല്‍ ദിനങ്ങളാണ് ഉണ്ടായിരുന്നത്. സംസ്ഥാന തലത്തിലും പ്രാദേശിക തലത്തിലും ഉള്ളത് കൂട്ടുമ്പോള്‍ 120നടുത്തു വരും. ഇതിനാല്‍ 250 പ്രവൃത്തിദിവസങ്ങള്‍ വേണം എന്ന നിയമം പാലിക്കുവാന്‍ കേരളത്തിലെ സ്‌കൂളുകള്‍ക്ക് കഴിയുന്നില്ലെന്നും യോഗം വിലയിരുത്തി.          അഖിലേന്ത്യ സിലബസില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകളെയാണ് … Continue reading ഹര്‍ത്താല്‍ ദിനത്തില്‍ ഇനി സ്‌കൂളുകള്‍ തുറക്കും…

ജന്മദിനത്തില്‍ കളര്‍ വസ്ത്രമിട്ടാല്‍ നടപടിയെടുക്കാന്‍ പാടില്ലെന്ന് കര്‍ശന നിര്‍ദ്ദേശവുമായി ഡിപിഐ

തിരുവനന്തപുരം: സ്‌കൂളില്‍ ജന്മദിനത്തിന്റെ അന്ന് കളര്‍ വസ്ത്രം ധരിച്ചു വരുന്ന കുട്ടികളെ ശിക്ഷിക്കാന്‍ പാടില്ലെന്ന് അധ്യാപകര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കി പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ .കാതറിന്‍ ജെ വി എന്ന വിദ്യാര്‍ത്ഥിനിയുടെ പരാതിയുടെ അടിസ്ഥാനത്തിന്‍മേലാണ് നടപടിയെന്ന് ഡിപിഐ ഓഫീസ് അറിയിച്ചു.ജന്മദിനത്തില്‍ നിറമുള്ള വസ്ത്രം ധരിച്ച് സ്‌കൂളില്‍ ചെന്നതിന് അധികൃതര്‍ മോശമായി സംസാരിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തതായി കാതന്‍ പരാതിയില്‍ പറയുന്നു. ഇതിനെതുടര്‍ന്നാണ് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ ഉത്തരവ് ഇറക്കിയത്. സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ ജന്മദിനത്തില്‍ യൂണിഫോം അല്ലാത്ത നിറമുള്ള വേഷങ്ങള്‍ ധരിച്ചു വരുന്ന വിദ്യാര്‍ത്ഥി, വിദ്യാര്‍ത്ഥിനികളെ ശിക്ഷിക്കുകയോ പീഡിപ്പിക്കുകയോ പാടില്ലെന്ന കര്‍ശന നിര്‍ദ്ദേശമാണ് സ്‌കൂള്‍ അധികൃതര്‍ക്ക് ഡിപിഐ നല്‍കിയത്.   Continue reading ജന്മദിനത്തില്‍ കളര്‍ വസ്ത്രമിട്ടാല്‍ നടപടിയെടുക്കാന്‍ പാടില്ലെന്ന് കര്‍ശന നിര്‍ദ്ദേശവുമായി ഡിപിഐ

ദേശീയ പണിമുടക്ക് ഹര്‍ത്താലാകില്ല; സംയുക്ത ട്രേഡ് യൂണിയന്‍

തിരുവനന്തപുരം: 8,9 തീയതികളില്‍ നടക്കുന്ന ദേശീയ പണിമുടക്ക് ഹര്‍ത്താലാകില്ലെന്ന് സംയുക്ത ട്രേഡ് യൂണിയന്‍ നേതാവ് എളമരം കരീം.ഒരു കടയും ബലം പ്രയോഗിച്ച് അടപ്പിക്കില്ലെന്ന് സംയുക്ത ട്രേഡ് യൂണിയന്‍.പണിമുടക്കിന് കേരളത്തിലെ എല്ലാ വിഭാഗം തൊഴിലാളികളും അനുഭാവം പ്രകടിപ്പിച്ചിട്ടുണ്ട്. കുറച്ചും കൂടി ശക്തമായി പ്രതിഷേധം അറിയിക്കാനാണ് 48 മണിക്കൂര്‍ പണിമുടക്ക് നടത്തുന്നത്. കടകള്‍ക്ക് കല്ലെറിയില്ല..തൊഴിലാളികളേയും ബാധിക്കുന്ന ആവശ്യത്തിനാണ് പണിമുടക്ക്. കടയടക്കാന്‍ ആരെയും നിര്‍ബന്ധിക്കില്ല. ഹര്‍ത്താലോ ബന്ദോ അല്ലെന്നും എളമരം കരീം പറഞ്ഞു.ജോലിക്ക് എത്തുന്നവരെയും വാഹനങ്ങളെയും തടയില്ല. ശബരിമല തീര്‍ത്ഥാടകര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കില്ല. ടൂറിസം മേഖലയെ പണിമുടക്കില്‍ നിന്ന് ഒഴിവാക്കി. ഒരു അക്രമവും ഉണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു. ബിഎംഎസ് ഒഴികെയുള്ള തൊഴിലാളി സംഘടനകള്‍ ചേര്‍ന്നാണ് കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ പണിമുടക്ക് നടത്തുന്നത്.. തൊഴിലാളി സംഘടനകള്‍ക്കൊപ്പം മോട്ടോര്‍ മേഖലയും, ബാങ്കിംഗ് തൊഴിലാളി സംഘടനകളും പണിമുടക്കില്‍ പങ്കെടുക്കും.അവശ്യ സാധനങ്ങളുടെ വിലക്കയറ്റം തടയുക, തൊഴിലില്ലായ്മ പരിഹരിക്കുക, മിനിമം വേതനവും പെന്‍ഷനും കൂട്ടുക തുടങ്ങിയവയാണ് ആവശ്യങ്ങള്‍. ഇന്ധന വിലക്കയറ്റം നിയന്ത്രിക്കുക, ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധനവ് … Continue reading ദേശീയ പണിമുടക്ക് ഹര്‍ത്താലാകില്ല; സംയുക്ത ട്രേഡ് യൂണിയന്‍

പഴയങ്ങാടി അടുത്തിലയിൽ വാഹനാപകടം..

പഴയങ്ങാടി അടുത്തിലയിൽ അയ്യപ്പഭക്തർ സഞ്ചരിച്ച വാഹന അപകടത്തിൽപെട്ടു..  ആർക്കും പരിക്കില്ല.. Continue reading പഴയങ്ങാടി അടുത്തിലയിൽ വാഹനാപകടം..

പബ്ജി ഗെയിമില്‍ ഇനി മുതല്‍ ഓട്ടോറിക്ഷയും

ഏവര്‍ക്കും പ്രിയങ്കരമായ വീഡിയോ ഗെയിമായ പബ്ജിയില്‍ പുതിയ അപ്‌ഡേറ്റ് വരുന്നു. പുത്തന്‍ ആയുധങ്ങളും വാഹനങ്ങളുമായിരിക്കും ഈ അപ്‌ഡേറ്റിലൂടെ ലഭിക്കുന്നത്. പുതിയ സ്‌നോ ബൈക്ക്, തുക്‌സായ്(ഓട്ടോറിക്ഷ) തുടങ്ങിയവയാണ് ഗെയിമില്‍ പുതുതായി ചേര്‍ക്കുന്ന വാഹനങ്ങള്‍.ജി36 സി എസ്.എം.ജി, പിപി-19 ബൈസണ്‍ എസ്എംജി, എംകെ47 മ്യൂട്ടന്റ് അസോള്‍ട്ട് റൈഫിള്‍ എന്നിവയാണ് പുതിയതായി ചേര്‍ത്ത ആയുധങ്ങള്‍. പകല്‍, നിലാവ്, മഞ്ഞ് പോലുള്ള കാലാവസ്ഥകളും വികെന്റി സ്നോമാപ്പില്‍ ലഭിക്കും. പബ്ജി മൊബൈലിന്റെ 0.10.5 അപ്‌ഡേറ്റിലാണ് ഈ സൗകര്യങ്ങള്‍ ലഭിക്കുക. Continue reading പബ്ജി ഗെയിമില്‍ ഇനി മുതല്‍ ഓട്ടോറിക്ഷയും

ഇന്നത്തെ പരിപാടി..

⭕ നവീകരിച്ച പഴയങ്ങാടി ബസ് സ്റ്റാൻഡ് ഇന്ന് വൈകിട്ട് തുറന്ന് കൊടുക്കും..⭕ മാട്ടൂൽ കലാഭവൻ മണി പുനർജനി ആർട്‌സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് 2ആം വാർഷികാഘോഷവും അനുമോദനവും ഇന്ന് വൈകുന്നേരം നടക്കും..⭕ ഫെയ്സ് (ഫൈൻ ആർട്സ് ആൻഡ്‌ കൾച്ചറൽ സൊസൈറ്റി) ഏഴോം ഒൻപതാം വർഷത്തിലേക്ക്. പ്രതിമാസ പരിപാടിയായി ഇന്ന് വൈകിട്ട് ഏഴുമണിക്ക് കെ.പി.എ.സി.യുടെ നാടകം ‘മഹാകവി കാളിദാസൻ’ അരങ്ങേറും..© Payangadi Live Continue reading ഇന്നത്തെ പരിപാടി..

എ​ണ്ണ വി​ല തെ​ന്നി​യ​ടി​ച്ച് താ​ഴെ; ഇ​ന്നും കു​റ​ഞ്ഞു..

കൊ​ച്ചി: ഇ​ന്ധ​ന വി​ല തു​ട​ർ​ച്ച​യാ​യി കു​റ​യു​ന്നു. പെ​ട്രോ​ൾ ഡീ​സ​ൽ‌ വി​ല​യി​ൽ ഇ​ന്നും കു​റ​വു​ണ്ടാ​യി. പെ​ട്രോ​ൾ ലി​റ്റ​റി​ന് 16 പൈ​സ​യും ഡീ​സ​ൽ ലി​റ്റ​റി​ന് 19 പൈ​സ​യു​മാ​ണ് ഇ​ന്ന് കു​റ​ഞ്ഞ​ത്. വെ​ള്ളി​യാ​ഴ്ച പെ​ട്രോ​ളി​നും ഡീ​സ​ലി​നും 16 പൈ​സ​യും 18 പൈ​സ​യും വീ​തം കു​റ​ഞ്ഞി​രു​ന്നു..കൊ​ച്ചി​യി​ൽ ഒ​രു ലി​റ്റ​ർ പെ​ട്രോ​ളി​ന് ഇ​ന്ന​ത്തെ വി​ല 70 രൂ​പ 22 പൈ​സ​യാ​ണ്. ഡി​സ​ൽ വി​ല 65 രൂ​പ 73 പൈ​സ​യും. തി​രു​വ​ന​ന്ത​പു​ര​ത്ത് പെ​ട്രോ​ളി​ന് 71.46 രൂ​പ​യും ഡീ​സ​ലി​ന് 67.01 രൂ​പ​യു​മാ​ണ്. കോ​ഴി​ക്കോ​ട് പെ​ട്രോ​ൾ, ഡീ​സ​ൽ വി​ല യ​ഥാ​ക്ര​മം 70രൂ​പ 52 പൈ​സ, 66 രൂ​പ 04 പൈ​സ എ​ന്നി​ങ്ങ​നെ​യാ​ണ്. അ​ന്താ​രാ​ഷ്ട്ര വി​പ​ണി​യി​ൽ അ​സം​സ്കൃ​ത എ​ണ്ണ​വി​ല താ​ഴ്ന്ന​താ​ണ് വി​പ​ണി​യി​ൽ പ്ര​തി​ഫ​ലി​ക്കു​ന്ന​ത്.. Continue reading എ​ണ്ണ വി​ല തെ​ന്നി​യ​ടി​ച്ച് താ​ഴെ; ഇ​ന്നും കു​റ​ഞ്ഞു..