ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ മാധ്യമ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു
കൊച്ചി : ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ (ഐ.പി.സി.എന്‍.എ) മാധ്യമ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മാധ്യമശ്രീ പുരസ്‌കാരത്തിന് ഹിന്ദു റിപ്പോര്‍ട്ടര്‍ ജോസി ജോസഫ് അര്‍ഹനായി. ഒരു ലക്ഷം രൂപയും പ്രശംസാ ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. മാധ്യമ രത്‌ന പുരസ്‌കാരം മാതൃഭൂമി ചാനല്‍ ചീഫ് ഉണ്ണി ബാലകൃഷ്ണന് ലഭിച്ചു. 50000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. ഡോ.ഡി സാബു പോള്‍, കെ.എം. റോയ്, തോമസ് ജേക്കബ്, അലക്‌സാണ്ടര്‍ സാം, ഡോ. എം.വി. പിള്ള എന്നിവരടങ്ങുന്ന ജൂറിയാണ് ജേതാക്കളെ തെരഞ്ഞെടുത്തത്. മാധ്യമരംഗത്ത് വിവിധ മേഖലകളില്‍ മികവ് തെളിയിച്ച ഒന്‍പത് പേര്‍ക്കുള്ള പുരസ്‌കാരങ്ങളും പ്രഖ്യാപിച്ചു. മികച്ച പത്രപ്രവര്‍ത്തകന്‍ – വി.എസ്. രാജേഷ് (കേരള കൗമുദി), പി.ആര്‍. സുനില്‍ (ഏഷ്യനെറ്റ് ന്യൂസ്), മികച്ച സംവാദകന്‍ – എന്‍.പി. ചന്ദ്രശേഖരന്‍ (കൈരളി ടി.വി), മികച്ച വാര്‍ത്താ അവതാരകവന്‍ – അഭിലാഷ് മോഹനന്‍(റിപ്പോര്‍ട്ടര്‍), മികച്ച അന്വേഷണാത്മക വാര്‍ത്ത -എം. നിസാര്‍ (മാധ്യമം), മികച്ച ഫോട്ടോഗ്രാഫര്‍ – … Continue reading ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ മാധ്യമ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു
വനിതാമതിലിന്റെ തൊട്ടടുത്തദിവസം ഇരുട്ടത്ത് ശബരിമലയില്‍ സ്ത്രീകളെ കയറ്റിവിട്ടതല്ല നവോത്ഥാനം: വിയോജിപ്പ് പ്രകടിപ്പിച്ച് പ്രീതി നടേശന്‍
കൊച്ചി : വനിതാമതിലിന്റെ തൊട്ടടുത്തദിവസം ഇരുട്ടത്ത് ശബരിമലയില്‍ സ്ത്രീകളെ കയറ്റിവിട്ടതല്ല നവോത്ഥാനമെന്നും ഇക്കാര്യത്തില്‍ താന്‍ അസ്വസ്ഥയാണെന്നും എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെളളാപ്പള്ളി നടേശന്റെ ഭാര്യയും എസ്.എന്‍ ട്രസ്റ്റ് ബോര്‍ഡ് അംഗവുമായ പ്രീതി നടേശന്‍ പറഞ്ഞു.ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് രണ്ടാം നവോത്ഥാനമെന്ന പേരില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സര്‍ക്കാര്‍ വഞ്ചിക്കുകയായിരുന്നുവെന്ന് വെളിപ്പെടുത്തി പ്രീതി നടേശന്‍ ആഞ്ഞടിച്ചത്. യുവതീ പ്രവേശനത്തിനായി സര്‍ക്കാര്‍ സ്വീകരിച്ച നടപടികളും രീതികളുമെല്ലാം തെറ്റായിരുന്നെന്നും വെട്ടത്ത് ദര്‍ശനം നടത്താതെ ഇരുട്ടത്ത് തലയില്‍ തുണിയിട്ട് മുഖം മറച്ച് യുവതികളെ കയറ്റിയത് ശരിയായില്ലെന്നും സര്‍ക്കാര്‍ സ്വീകരിച്ച ഈ നടപടിക്ക് നമ്മള്‍ വലിയ വില കൊടുക്കേണ്ടി വരുമെന്നും പ്രീതി പറഞ്ഞു.മതിലെല്ലാം സംഘടിപ്പിച്ചതിന്റെ തൊട്ടടുത്ത ദിവസം ഒരു സ്ത്രീ കരഞ്ഞുകൊണ്ട് തന്നെ വിളിച്ചുപറയുകയായിരുന്നു. നടക്കാന്‍ പാടില്ലാത്തത് സംഭവിച്ചു.യുവതികള്‍ സന്നിധാനത്ത് പ്രവേശിച്ചു.ഇതറിഞ്ഞപ്പോഴായിരുന്നു ഞങ്ങളെല്ലാം വഞ്ചിക്കപ്പെട്ടതായി മനസിലായതെന്ന് അവര്‍ വ്യക്തമാക്കി.യുവതി പ്രവേശനത്തില്‍ സ്ത്രീകള്‍ ഉള്‍പ്പെടെയുളളവര്‍ തെരുവില്‍ പ്രതിഷേധിക്കുമ്പോഴും പിണറായി സര്‍ക്കാര്‍ ഇതൊന്നും മനസിലാക്കുന്നേയില്ല.സ്ത്രീ എന്ന നിലയിലും … Continue reading വനിതാമതിലിന്റെ തൊട്ടടുത്തദിവസം ഇരുട്ടത്ത് ശബരിമലയില്‍ സ്ത്രീകളെ കയറ്റിവിട്ടതല്ല നവോത്ഥാനം: വിയോജിപ്പ് പ്രകടിപ്പിച്ച് പ്രീതി നടേശന്‍
വിസതട്ടിപ്പ് കേസ്: രണ്ട് പ്രതികള്‍ ഇനിയും ഒളിവില്‍; കൂട്ടുപ്രതികള്‍ക്കായുളള അന്വേഷണം ഊര്‍ജിതമാക്കുന്നു
കൊച്ചി : വിസ തട്ടിപ്പ് കേസില്‍ കൂട്ടുപ്രതികള്‍ക്കായുളള അന്വേഷണം പൊലീസ് ഊര്‍ജിതമാക്കുന്നു.ഓസ്‌ട്രേലിയയില്‍ വിസ വാഗ്ദാനം ചെയ്ത് 400ല്‍ പരം ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും പത്ത് കോടിയോളം രൂപ തട്ടിയ കേസിലെ കൂട്ടുപ്രതികളില്‍ പാലക്കാട് സ്വദേശികളായ രണ്ട് പ്രതികള്‍ ഇനിയും ഒളിവിലാണ്. ഇവരെ പിടികൂടാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല.എന്നാല്‍ ഇവരുടെ ഒളിസങ്കേതത്തെക്കുറിച്ച് വിവരം ലഭിച്ചിട്ടുണ്ടെന്നും അറസ്റ്റ് ഉടനുണ്ടാകുമെന്ന് പൊലീസ് പറഞ്ഞു. എന്നാല്‍ എറണാകുളം നോര്‍ത്ത് പൊലീസ് കഴിഞ്ഞ ദിവസം പിടികൂടിയ കോഴിക്കോട് തത്തമംഗലം സ്വദേശി അരുണ്‍ദാസ് (28), പാലക്കാട് മങ്കര സ്വദേശിനി ചിത്ര.സി. നായര്‍(26), കോയമ്പത്തൂര്‍ വളവടി സ്വദേശി ശാസ്തകുമാര്‍ (46), കണ്ണൂര്‍ മട്ടന്നൂര്‍ എളമ്പാല സ്വദേശി വിഷ്ണു (24) എന്നിവരെ കോടതി റിമാന്‍ഡ് ചെയ്തു.അസിസ്റ്റന്റ് കമ്മിഷണര്‍ ലാല്‍ജി, നോര്‍ത്ത് സി.ഐ കെ.ജെ. പീറ്റര്‍ എന്നിവരുടെ നിര്‍ദ്ദേശാനുസരണം എസ്.അനസിന്റെ നേതൃത്വത്തില്‍ എ.എസ്.ഐ ശ്രീകുമാര്‍, എസ്.സി.പി.ഒ മാരായ വിനോദ് കൃഷ്ണ, റെക്സിന്‍ പൊടുത്താസ്, സി.പി.ഒ അജിലേഷ് ഡബ്ല്യു.സി.പി.ഒ സരിത എന്നിവര്‍ ചേര്‍ന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. പ്രതികളായ … Continue reading വിസതട്ടിപ്പ് കേസ്: രണ്ട് പ്രതികള്‍ ഇനിയും ഒളിവില്‍; കൂട്ടുപ്രതികള്‍ക്കായുളള അന്വേഷണം ഊര്‍ജിതമാക്കുന്നു
ശബരിമല തന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി ജി സുധാകരന്‍..
കൊച്ചി : ശബരിമല തന്ത്രി ജാതി പിശാചിന്റെ പ്രതീകമാണെന്നും ബ്രാഹ്മണനല്ലെന്നും, ബ്രാഹ്മണ രാക്ഷസനെന്നും മന്ത്രി ജി സുധാകരന്‍ പറഞ്ഞു.അദ്ദേഹത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായാണ് മന്ത്രി രംഗത്തെത്തിയിരിക്കുന്നത്.തന്ത്രിക്ക് അയ്യപ്പനോട് സ്‌നേഹമില്ലന്നും സ്ത്രീകള്‍ ശബരിമലയില്‍ ദര്‍ശനം നടത്തിയപ്പോള്‍ ശുദ്ധികലശം നടത്തിയ തന്ത്രി മനുഷ്യനാണോയെന്നും മന്ത്രി ആരാഞ്ഞു.കൊച്ചിയില്‍ മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഇങ്ങനെ പ്രതികരിച്ചത്. കണ്ഠരര് മഹേശ്വരരുടെ മകന് പിശക് സംഭവിച്ച സാഹചര്യത്തില്‍ മുന്‍പ് അദ്ദേഹത്തെ മാറ്റി നിര്‍ത്തിയിട്ടുണ്ടെന്നും ബ്രാഹ്മണമേധാവിത്തത്തിന്റെ വീഴ്ചയുടെ ആരംഭമാണിതെന്നും നട അടച്ച് പൂട്ടി പോകുമെന്ന് പറയാന്‍ തന്ത്രിക്ക് എന്തധികാരമാണുളളതെന്നും മന്ത്രി കുറ്റപ്പെടുത്തി.മാത്രമല്ല,തന്ത്രിയുടെ കാര്യത്തില്‍ മുഖ്യമന്ത്രി നിലപാട് എടുത്തിട്ടുണ്ട്. തന്ത്രി സ്ഥാനം പിന്‍വലിക്കാന്‍ സര്‍ക്കാരിന് അധികാരമില്ലെന്നും എന്നാല്‍ തന്ത്രിയെ മാറ്റുന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ദേവസ്വം ബോര്‍ഡിന് അധികാരമുണ്ടെന്നും അദ്ദേഹം അറിയിച്ചു.. Continue reading ശബരിമല തന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി ജി സുധാകരന്‍..
പഴയങ്ങാടി ബസ് സ്റ്റാൻഡ് – ഉദ്ഘാടന ഫോട്ടോകൾ കാണാം..
കൂടുതൽ പ്രാദേശിക വീഡിയോകൾക്കായി പഴയങ്ങാടി ലൈവ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.. SUBSCRIBE ഫോട്ടോകൾ കടപ്പാട്: Biju Butterflies ചടങ്ങില്‍ ഏഴോം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഡി വിമല അധ്യക്ഷത വഹിച്ചു. ബോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി വി പ്രീത, ഏഴോം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഡി വിമല, മാടായി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ സുഹറാബി, ഏഴോം പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി ഒ പ്രഭാകരന്‍, ജില്ലാ പഞ്ചായത്ത് അംഗം ആര്‍ അജിത, എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ കെ എന്‍ ബിജോയ്, അസി. എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ രാജീവന്‍, മറ്റു ജനപ്രതിനിധികള്‍, പാര്‍ട്ടി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.. Continue reading പഴയങ്ങാടി ബസ് സ്റ്റാൻഡ് – ഉദ്ഘാടന ഫോട്ടോകൾ കാണാം..
തലശേരിയില്‍ ഡിവൈഎഫ്ഐ പ്രകടനത്തിന് നേരെ കല്ലേറ്
കണ്ണൂർ: തലശേരിയില്‍ ഡിവൈഎഫ്ഐ പ്രകടനത്തിന് നേരെ കല്ലേറ്. കടകള്‍ക്ക് നേരെയും ആക്രമണം ഉണ്ടായി. നിലവില്‍ സ്ഥിതി നിയന്ത്രണ വിധേയമാണ്. കഴിഞ്ഞ ദിവസം സിപിഎം നേതാക്കളുടെ വീടുകള്‍ അക്രമിച്ചതിനെതിരെയായിരുന്നു ഡിവൈഎഫ്ഐയുടെ പ്രകടനം. കണ്ണൂർ ജില്ലയിൽ വിവിധയിടങ്ങളിലുണ്ടായ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് ഇതുവരെ 260 പേരാണ് അറസ്റ്റിലായത്.ഷംസീര്‍ എംഎല്‍എ, സിപിഎം മുന്‍ ജില്ലാ സെക്രട്ടറി പി ശശി, ബിജെപി എംപി വി മുരളീധരന്‍ എന്നിവരുടെ വീടിന് നേരെ ഇന്നലെ ആക്രമണം ഉണ്ടായിരുന്നു. അക്രമം തുടരുന്ന കണ്ണൂർ ജില്ലയിൽ പൊലീസ് വിന്യാസം ശക്തമാക്കിയിട്ടുണ്ട്.. Continue reading തലശേരിയില്‍ ഡിവൈഎഫ്ഐ പ്രകടനത്തിന് നേരെ കല്ലേറ്
ശബരിമലയിലെ നിരോധനാജ്ഞ മകരവിളക്ക് വരെ നീട്ടി..
ശബരിമലയിലെ നിരോധനാജ്ഞ മകരവിളക്ക് വരെ നീട്ടി. ഈ മാസം പതിനാലിനാണ് മകരവിളക്ക്. ഇന്ന് നിരോധനാജ്ഞ അവസാനിക്കിരിക്കേയാണ് ജില്ലാ പൊലീസ് സൂപ്രണ്ടിന്‍റെ റിപ്പോർട്ട് പരിഗണിച്ച് കളക്ടർ നിരോധനാജ്ഞ നീട്ടിയത്. എക്സിക്യൂട്ടീവ് മജിസ്ട്രേറ്റുമാരും റിപ്പോർട്ടിനെ അനുകൂലിച്ചു. അതേസമയം, ശബരിമല ദര്‍ശനത്തിനെത്തുന്ന തീര്‍ഥാടകര്‍ക്ക് ദര്‍ശനം നടത്തുന്നതിനോ ശരണംവിളിക്കുന്നതിനോ യാതൊരു തടസ്സവും ഉണ്ടായിരിക്കില്ല.ഇലവുങ്കല്‍ മുതല്‍ സന്നിധാനം വരെയുള്ള എല്ലാ പ്രദേശങ്ങളിലും റോഡുകളിലും ഉപറോഡുകളിലും നിരോധനാജ്ഞ ബാധകമായിരിക്കും. ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് പ്രശ്നങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ മകരവിളക്ക് സമയത്ത് പുല്ലുമേട്ടിൽ കൂടുതൽ പൊലീസിനെ വിന്യസിക്കും. ഇവിടെയും പ്രതിഷേധങ്ങൾക്ക് സാധ്യതയുണ്ടെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് തീരുമാനം. Continue reading ശബരിമലയിലെ നിരോധനാജ്ഞ മകരവിളക്ക് വരെ നീട്ടി..
