ചെങ്ങൽ ശ്രീകൃഷ്ണ ക്ഷേത്രം ഉത്സവത്തിന് ഇന്നു തുടക്കമാവും..

ചെങ്ങൽ ശ്രീകൃഷ്ണ ക്ഷേത്രം ഉത്സവത്തിന് ഇന്നു തുടക്കമാവും വൈകിട്ട് 4:30നു ചെങ്ങൽ ശ്രീ പുതിയ ഭഗവതിക്ഷേത സന്നിധിയിൽ നിന്നു കലവറ നിറയ്ക്കൽ ഘോഷയാത്ര.. നാളെ രാവിലെ 5 നു പള്ളി ഉണർത്തൽ ഗണപതി ഹോമം.. വാകചാർത്ത്, ശംഖാഭിഷേകം, അഷ്ടപതി, നവകം, ഉച്ചപൂജ, ശ്രീഭൂതബലി, വൈകിട്ട് 7ന് തിടമ്പുനൃത്തം തുടർന്നു നൃത്തനൃത്യങ്ങൾ.. 8ന് വൈകിട്ട് 4 30നു കാഴ്ചശീവേലി, പഞ്ചവാദ്യമേള പ്രദക്ഷിണം ദീപാരാധന, നിറമാല, അഷ്ടപതി, പുറത്തെഴുന്നള്ളിച്ച് കുഴൽസേവ, 7:30നു തിടമ്പുനൃത്തം രാത്രി 9നു നാടകം – “ഓലപ്പുര”.. 9 നു വൈകിട്ട് 4 . 30ന് ആറാട്ടിനെഴുന്നള്ളിപ്പ്, 7:30നു തിടമ്പുനൃത്തം.. ഉത്സവ ദിവസങ്ങളിൽ ഉച്ചയ്ക്ക് 1 മുതൽ 3 വരെ അന്നദാനം ഉണ്ടായിരിക്കും.. Continue reading ചെങ്ങൽ ശ്രീകൃഷ്ണ ക്ഷേത്രം ഉത്സവത്തിന് ഇന്നു തുടക്കമാവും..

ദേശീയ പണിമുടക്ക്: കട  നിര്‍ബന്ധിപ്പിച്ച്‌ അടപ്പിക്കില്ല; സ്വകാര്യ വാഹനങ്ങള്‍ ഓടും..

തിരുവനന്തപുരം: രാജ്യത്തെ തൊഴിലാളി സംഘടനകള്‍ ആഹ്വാനം 48 മണിക്കൂര്‍ ദേശീയ പണിമുടക്ക് തിങ്കളാഴ്ച അര്‍ധരാത്രി മുതല്‍ ആരംഭിക്കും. പണിമുടക്ക് ദിവസങ്ങളില്‍ കടകള്‍ നിര്‍ബന്ധിപ്പിച്ച്‌ അടപ്പിക്കില്ലെന്നും നിരത്തിലിറങ്ങുന്ന സ്വകാര്യവാഹനങ്ങള്‍ക്ക് നേരെ കല്ലെറിയില്ലെന്നും സിഐടിയു ജനറല്‍ സെക്രട്ടറി എളമരം കരീം പറഞ്ഞു.സ്ഥാപനങ്ങളില്‍ ജോലിക്കെത്തുന്ന തൊഴിലാളികളെ തടയില്ല. പത്രം, ആശുപത്രി എന്നിവയുടെ പ്രവര്‍ത്തനം ഒരുവിധത്തിലും തടസ്സപ്പെടുത്തില്ല. തീവണ്ടി തടയില്ല..അതേസമയം റെയില്‍വെ സ്റ്റേഷനുകളില്‍ പിക്കറ്റ് നടത്തുമെന്നും നേതാക്കള്‍ പറഞ്ഞു. സഞ്ചാരികള്‍ക്ക് പ്രയാസമാകുന്ന ഒന്നും ഉണ്ടാകില്ല. അവരെ തടയുകയില്ലെന്നും നേതാക്കള്‍ പറഞ്ഞു.അതേസമയം, കടകള്‍ തുറന്ന്‍ പ്രവര്‍ത്തിക്കുമെന്ന് കേരളവ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി നസറുദ്ദീന്‍ പറഞ്ഞു. .. Continue reading ദേശീയ പണിമുടക്ക്: കട  നിര്‍ബന്ധിപ്പിച്ച്‌ അടപ്പിക്കില്ല; സ്വകാര്യ വാഹനങ്ങള്‍ ഓടും..

സംസ്ഥാനത്തെ ക്രമസമാധാന നില സംബന്ധിച്ച റിപ്പോര്‍ട്ട് ഗവര്‍ണര്‍ കേന്ദ്രത്തിന് നല്‍കി..

തിരുവനന്തപുരം: സംസ്ഥാനത്തെ ക്രമസമാധാന നില സംബന്ധിച്ച റിപ്പോര്‍ട്ട് ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് നല്‍കി. സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഗവര്‍ണര്‍ കേന്ദ്രത്തെ സ്ഥിതിഗതികള്‍ അറിയിച്ചത്. .ശബരിമല യുവതി പ്രവേശനത്തിന് പിന്നാലെ സംസ്ഥാനത്ത് ഉണ്ടായ അക്രമസംഭവങ്ങളില്‍ ഗവര്‍ണര്‍ മുഖ്യമന്ത്രിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. പൊതുമുതല്‍ നശിപ്പിച്ചത് സംബന്ധിച്ച വിവരങ്ങളും അക്രമ സംഭവങ്ങളിലുണ്ടായ നാശനഷ്ടവും സംബന്ധിച്ചാണ് റിപ്പോര്‍ട്ട് തേടിയത്. സ്ഥിതിഗതികള്‍ കേന്ദ്രത്തെ അറിയിച്ച വിവരം ഗവര്‍ണര്‍ ട്വിറ്ററിലൂടെയാണ് അറിയിച്ചത്…അതേസമയം, ഹര്‍ത്താലുമായി ബന്ധപ്പെട്ട് ഇതുവരെ 1286 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 3282 പേര്‍ ഇതുവരെ അറസ്റ്റിലായിട്ടുണ്ട്. 487 പേര്‍ റിമാന്‍ഡിലായിട്ടുണ്ടെന്നും 2795 പേര്‍ക്ക് ജാമ്യം ലഭിച്ചതായും ഡി.ജി.പി അറിയിച്ചു.. Continue reading സംസ്ഥാനത്തെ ക്രമസമാധാന നില സംബന്ധിച്ച റിപ്പോര്‍ട്ട് ഗവര്‍ണര്‍ കേന്ദ്രത്തിന് നല്‍കി..

മകരവിളക്കിന് ഇനി എട്ട് ദിവസം മാത്രം; ശബരിമലയില്‍ തീര്‍ഥാടക പ്രവാഹം; ശനിയാഴ‌്ച ഒരുലക്ഷത്തിലേറെപ്പേര്‍ ദര്‍ശനത്തിനെത്തി..

സന്നിധാനം: ശബരിമലയിലെ ഭക്തജന തിരക്ക് തുടരുകയാണ്. ശനിയാഴ‌്ച ഒരുലക്ഷത്തിലേറെപ്പേര്‍ ദര്‍ശനത്തിനെത്തി. മകരവിളക്കിന് ഇനി എട്ട് ദിവസം മാത്രം ശേഷിക്കെയാണ് വന്‍ തിരക്ക് അനുഭവപ്പെടുന്നത്. ഇതൊടെ നടപ്പുസീസണില്‍ എത്തിയവരുടെ എണ്ണം 41 ലക്ഷം കവിഞ്ഞു. .മകരവിളക്ക് വരെ നിരോധനാജ്ഞ നീട്ടിയ സാഹചര്യത്തിൽ സുരക്ഷയും പരിശോധനകളും കൂടുതൽ ശക്തമാക്കി. തിരക്ക് കൂടുമ്പോള്‍ കൊണ്ടുവരേണ്ട നിയന്ത്രണങ്ങളെ കുറിച്ച് ദേവസ്വം ബോർഡും പൊലീസും മറ്റ് വകുപ്പുകളുമായി കൂടിയാലോചനകൾ നടത്തുകയാണ്. പമ്പയിലും നിലയ്ക്കലിലും പൊലീസ് ജാഗ്രതായിലാണ്. ആർക്കും പ്രത്യേക സുരക്ഷ നൽകാനാവില്ലെന്ന നിലപാടിലാണ് പൊലീസ്..അതേസമയം, ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് പ്രശ്നങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ  മകരവിളക്ക് സമയത്ത് പുല്ലുമേട്ടിൽ  500 പൊലീസുകാരെക്കൂടി അധികമായി വിന്യസിക്കും. പ്രതിഷേധങ്ങൾക്ക് സാധ്യതയുണ്ടെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് തീരുമാനം. . Continue reading മകരവിളക്കിന് ഇനി എട്ട് ദിവസം മാത്രം; ശബരിമലയില്‍ തീര്‍ഥാടക പ്രവാഹം; ശനിയാഴ‌്ച ഒരുലക്ഷത്തിലേറെപ്പേര്‍ ദര്‍ശനത്തിനെത്തി..

തട്ടേക്കാട് പക്ഷിസങ്കേതമേഖലയില്‍ രണ്ട് അപൂര്‍വ്വ ഇനം പക്ഷികളെ കണ്ടെത്തി

തട്ടേക്കാട് പക്ഷിസങ്കേതമേഖലയില്‍ രണ്ട് അപൂര്‍വ്വ ഇനം പക്ഷികളെ കണ്ടെത്തിയിരിക്കുന്നു. അതായത്, പൂയംകുട്ടി നിത്യഹരിതവനത്തോട് ചേര്‍ന്നു കിടക്കുന്ന തട്ടേക്കാട് പക്ഷി സങ്കേതത്തിന്റെ പരിധിയിലുള്ള കണാച്ചേരിയിലാണ് അപൂര്‍വ്വ ഇനത്തില്‍പ്പെട്ട രണ്ട് തരം പക്ഷികളെ കണ്ടെത്തിയിരിക്കുന്നത്. പശ്ചിമഘട്ട മേഖലയില്‍ അത്യാപൂര്‍വ്വമായി കണ്ടുവരുന്ന പെനിന്‍സുലാര്‍ ബേ ഔള്‍ , മലബാര്‍ ട്രോഗണ്‍ എന്നിങ്ങനെ വിളിപ്പേരുകളുള്ള പക്ഷികളെയാണ് നിലവില്‍ ഇവിടെ ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നതെന്ന് നിരീക്ഷകര്‍ അറിയിച്ചു. മാത്രമല്ല, രാത്രി സഞ്ചാരിയായ മൂങ്ങ വര്‍ഗത്തില്‍പ്പെട്ട പെനിന്‍സുലാര്‍ ബേ ഔള്‍ കണാച്ചേരി വനമേഖലയിലെ ഉയരമുള്ള മരത്തിന്റെ കൊമ്പില്‍ വി്രശക്കുമ്പോഴാണ് ശ്രദ്ധയില്‍പെട്ടത്.പക്ഷിയെ നിരിക്ഷിക്കുന്നതിനിടയിലാണ് സമീപത്ത് തന്നെ മലബാര്‍ ട്രോഗണ്‍ എന്നു വിളിപ്പേരുള്ള മൊറ്റൊരു പക്ഷിയെയും കണ്ടെത്തിയത്. കൂടാതെ, തട്ടേക്കാട് പക്ഷിസങ്കേതത്തില്‍ ഈ പക്ഷിയെ ആദ്യമായി കാണുന്നത് 1994 ലാണന്നും ഇപ്പോള്‍ ഈ ഗണത്തില്‍പ്പെട്ട ഏകദേശം ആറോളം പക്ഷികള്‍ ഇവിടെയുണ്ടെന്നുമാണ് നിലവിലെ നിഗമനം.  from Anweshanam | The Latest News From Kerala http://bit.ly/2Tu5P9e Continue reading തട്ടേക്കാട് പക്ഷിസങ്കേതമേഖലയില്‍ രണ്ട് അപൂര്‍വ്വ ഇനം പക്ഷികളെ കണ്ടെത്തി

കാസര്‍ഗോഡ് മഞ്ചേശ്വരത്ത് യുവാവിന് കുത്തേറ്റു

മഞ്ചേശ്വരം: കാസര്‍ഗോഡില്‍ യുവാവിന് കുത്തേറ്റു. കാസര്‍ഗോഡ് മഞ്ചേശ്വരം ബന്ദിയോടില്‍ വെച്ചാണ് സംഭവം. ഇച്ചിലങ്കോട് സ്വദേശി മുഹമ്മദ് റഫീഖിനാണ് കുത്തേറ്റിരിക്കുന്നത്. കുത്തേറ്റ റഫീഖിനെ കാസര്‍ഗോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തില്‍ തന്നെ ബൈക്കിലെത്തിയ സംഘമാണ് കുത്തുകയായിരുന്നുവെന്നാണ് കുത്തേറ്റ യുവാവിന്റെ മൊഴി.  from Anweshanam | The Latest News From Kerala http://bit.ly/2LQoVUp Continue reading കാസര്‍ഗോഡ് മഞ്ചേശ്വരത്ത് യുവാവിന് കുത്തേറ്റു

അട്ടപ്പാടിയില്‍ സി പി എം പ്രവര്‍ത്തകന് വെട്ടേറ്റു

പാലക്കാട്: സി പി എം പ്രവര്‍ത്തകന് വെട്ടേറ്റു. സി പി എം – ബി ജെ പി സംഘര്‍ഷത്തെ തുടര്‍ന്നാണ് സി പി എം പ്രവര്‍ത്തകന് വെട്ടേറ്റത്. പാലക്കാട് അട്ടപ്പാടിയിലാണ് സംഭവം. സംഘര്‍ഷത്തില്‍ രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റിട്ടുണ്ട്. സി പി എം പ്രവര്‍ത്തകനായ അരുണ്‍ വിനോദിന് വെട്ടേറ്റത്. അരുണിനെ കോട്ടത്തറ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. from Anweshanam | The Latest News From Kerala http://bit.ly/2LSNOi3 Continue reading അട്ടപ്പാടിയില്‍ സി പി എം പ്രവര്‍ത്തകന് വെട്ടേറ്റു