പാലക്കാട് ഡിവൈഎഫ്ഐ പ്രവർത്തകന് വെട്ടേറ്റു

പാലക്കാട്: ചെർപ്പുളശ്ശേരിയിൽ ഡിവൈഎഫ്ഐ പ്രവർത്തകന്‍ ഷബീറലിക്ക് വെട്ടേറ്റു. അര്‍ദ്ധ രാത്രി മുഖംമൂടി ധരിച്ച് ബൈക്കില്‍ വന്ന സംഘമാണ് വീട്ടില്‍ കയറി വെട്ടിയത്. പാലക്കാട് അട്ടപ്പാടിയിലും പട്ടാമ്പിയിലും ഇന്നലെ നേരിയ സംഘ‍ർഷമുണ്ടായി. അട്ടപ്പാടിയിൽ സിപിഎം -ബിജെപി പ്രവർത്തകർ ഏറ്റുമുട്ടി. 4 പേർക്ക് പരിക്കേറ്റു.  from Anweshanam | The Latest News From Kerala http://bit.ly/2FamAmI Continue reading പാലക്കാട് ഡിവൈഎഫ്ഐ പ്രവർത്തകന് വെട്ടേറ്റു

ദേശീയ പണിമുടക്ക്: പരീക്ഷകള്‍ മാറ്റി..

തിരുവനന്തപുരം: ദേശീയ പണിമുടക്കിനെ തുടര്‍ന്ന് മഹാത്മഗാന്ധി സര്‍വകലാശാലയും, ആരോഗ്യ സര്‍വകലാശാലയും ജനുവരി എട്ട്, ഒന്‍പത് തീയതികളില്‍ നടത്താനിരുന്ന  പരീക്ഷകള്‍ മാറ്റി. പുതുക്കിയ പരീക്ഷാ തീയതി പിന്നീട് അറിയിക്കും. ആരോഗ്യ സര്‍വകലാശാല പരീക്ഷകളുടെ പുതിയ തീയതി വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.രാജ്യത്തെ മുഴുവന്‍ ജീവനക്കാരുടെയും മിനിമം കൂലി 18000 രൂപയാക്കുക, റെയില്‍വേ സ്വകാര്യവല്‍കരണ നീക്കം ഉപേക്ഷിക്കുക, പ്രതിരോധമേഖലയില്‍ വിദേശനിക്ഷേപം അനുവദിക്കാതിരിക്കുക, തൊഴിലെടുക്കുന്നവര്‍ക്ക് മിനിമം 3000 രൂപ പെന്‍ഷന്‍ നല്‍കുക എന്നീ 12 ഇന ആവശ്യങ്ങള്‍ മുന്‍ നിര്‍ത്തിയാണ് രാജ്യത്തെ തൊഴിലാളികള്‍ ജനുവരി 8 ,9 തീയതികളില്‍ പണിമുടക്ക് നടത്തുന്നത്.. Continue reading ദേശീയ പണിമുടക്ക്: പരീക്ഷകള്‍ മാറ്റി..

ഡീസല്‍ വിലയില്‍ വീണ്ടും കുറവ്; പെട്രോളിന് മാറ്റമില്ല..

കൊച്ചി: സംസ്ഥാനത്ത് ഡീസല്‍ വില വീണ്ടും കുറഞ്ഞു. ഇന്നലത്തെക്കാള്‍ 11 പൈസയാണ് കുറഞ്ഞത്. പെട്രോള്‍ വിലയില്‍ മാറ്റമില്ല. കൊച്ചിയിലെ വില പെട്രോള്‍ ലിറ്ററിന് 70.11 രൂപ. ഡീസലിന് 65.62ന രൂപ.അ​ന്താ​രാ​ഷ്​​ട്ര വി​പ​ണി​യി​ല്‍ അ​സം​സ്​​കൃ​ത എ​ണ്ണ​വി​ല താ​ഴ്​​ന്ന​താ​ണ്​ വിപണിയില്‍ പ്രതിഫലിക്കുന്നത്. . Continue reading ഡീസല്‍ വിലയില്‍ വീണ്ടും കുറവ്; പെട്രോളിന് മാറ്റമില്ല..

പയ്യന്നൂരിൽ ഇലക്ട്രിക്കൽ ഷോപ്പിൽ വൻ തീപിടുത്തം: ലക്ഷങ്ങളുടെ നാശനഷ്ടം .

പയ്യന്നൂരിൽ ഇലക്ട്രിക്കൽ ഷോപ്പിൽ വൻ തീപിടുത്തം ലക്ഷങ്ങളുടെ നാശനഷ്ടം പയ്യന്നൂർ.ദേശീയ പാതയിൽ പെരുമ്പയിൽ പ്രവർത്തിക്കുന്ന ഇലക്ട്രിക്കൽ ഷോപ്പിൽ വൻ തീപിടത്തം ഇന്ന് രാവിലെ 7.15 ഓടെയാണ്. സംഭവം. പെരുമ്പയിൽ പ്രവർത്തിക്കുന്ന സോണ ലൈറ്റ്സ് ഇലക്ട്രിക്കൽ ഉപകരണ ഷോറൂമിലാണ് തീപിടുത്തമുണ്ടായത്.. മുകളിലെത്തെ നിലയിൽ നിന്ന് തീയും പുകയും ഉയരുന്നത് കണ്ട് വാഹനയാത്രക്കാരാണ് പോലീസിലും ഫയർഫോഴ്സിലും വിവരമറിയിച്ചത്. പഴയങ്ങാടി മുട്ടം സ്വദേശിയും പെരുമ്പയിൽ താമസക്കാരനുമായ മൊയ്നുദ്ദീന്റെ ഉടമസ്ഥതയിലുള്ള വ്യാപാര സ്ഥാപനമാണ് കത്തി നശിച്ചത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ അസിസ്റ്റന്റ് ഫയർസ്റ്റേഷൻ ഓഫീസർ ഗോകുൽദാസിന്റെ നേതൃത്വത്തിൽ മൂന്ന് യൂണിറ്റ് ഫയർഎഞ്ചിൻ എത്തിച്ച് മണിക്കൂറുകളോളം നീണ്ട പ്രയത്നത്തിനൊടുവിലാണ് തീ അണച്ചത്..പയ്യന്നൂർ പോലീസും സ്ഥലത്തെത്തിയിരുന്നു കട പൂർണ്ണമായും കത്തിനശിച്ചു. വൈദ്യുതി ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം ഇരുനിലകളിലായി പ്രവർത്തിച്ചു വരുന്ന സ്ഥാപനം പൂർണ്ണമായും കത്തിനശിച്ചു അരകോടി രൂപയുടെ നാശനഷ്ടമുണ്ടായതായി കണക്കാക്കുന്നു.. Continue reading പയ്യന്നൂരിൽ ഇലക്ട്രിക്കൽ ഷോപ്പിൽ വൻ തീപിടുത്തം: ലക്ഷങ്ങളുടെ നാശനഷ്ടം .

വെങ്ങര മുച്ചിലോട്: നാട്ടെഴുന്നള്ളത്ത് ഏഴ് മുതൽ പത്തു വരെ..

വെങ്ങര മുച്ചിലോട്ട് ഭഗവതി ക്ഷേത്രം നാട്ടെഴുന്നള്ളത്ത് ഏഴുമുതൽ പത്തുവരെ നടക്കും. ഏഴിന് അടുത്തില കിഴക്കുഭാഗം, എട്ടിന് വെങ്ങര കോപ്പാട് ചൂരിക്കാട് ഭാഗം, ഒൻപതിന് വയലപ്ര ചെമ്പല്ലിക്കുണ്ട് ഭാഗം, പത്തിന് അടുത്തില പടിഞ്ഞാറ് കീയച്ചാൽ ഭാഗം.. Continue reading വെങ്ങര മുച്ചിലോട്: നാട്ടെഴുന്നള്ളത്ത് ഏഴ് മുതൽ പത്തു വരെ..

കോഴിക്കോട് മിഠായി തെരുവ് അക്രമം: സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് വ്യാപാരികള്‍; ഇതുവരെ 27 പേര്‍ അറസ്റ്റില്‍

കോഴിക്കോട്: ഹര്‍ത്താല്‍ ദിനത്തില്‍ മിഠായിത്തെരുവില്‍ സംഘപരിവാര്‍ സംഘടനകള്‍ അടിച്ച് തകര്‍ത്ത വ്യാപാരസ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി. സംരക്ഷണം നല്‍കാമെന്ന് പറഞ്ഞ പൊലീസ്, അക്രമികള്‍ അഴിഞ്ഞാടിയപ്പോള്‍ നോക്കി നില്‍ക്കുകയായിരുന്നുവെന്ന് വ്യാപാരികള്‍ പറയുന്നു. എന്നാല്‍, നഷ്ടപരിഹാരം സര്‍ക്കാര്‍ നല്‍കുന്ന കാര്യം പരിഗണനയിലാണെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ഹര്‍ത്താല്‍ ദിവസം എല്ലാവിധ സംരക്ഷണവും നല്‍കുമെന്ന് പൊലീസ് ഉറപ്പ് നല്‍കിയതു കൊണ്ട് മാത്രമാണ് കടകള്‍ തുറന്നതെന്നും ഇവര്‍ പറയുന്നു. അതുകൊണ്ട് സര്‍ക്കാര്‍ തന്നെ നഷ്ടപരിഹാരം നല്‍കണമെന്നാണ് വ്യാപാരികളുടെ നിലപാട്. അടിച്ച് തകര്‍ത്ത കടകളെല്ലാം വ്യാപാരികള്‍ സ്വന്തം കയ്യില്‍ നിന്ന് പണമെടുത്ത് അറ്റകുറ്റപണി നടത്തിയിട്ടുണ്ട്. ഇന്നലെ തഹസില്‍ദാര്‍ കടകളിലെത്തി നാശനഷ്ടം കണക്കാക്കി റിപ്പോര്‍ട്ട് ജില്ലാ കളക്ടര്‍ക്ക് കൈമാറിയിട്ടുണ്ട്. കളക്ടര്‍ അത് സര്‍ക്കാരിന് കൈമാറും. അതിന് ശേഷം നഷ്ടപരിഹാരം നല്‍കുന്ന കാര്യത്തില്‍ സര്‍ക്കാരായിരിക്കും അന്തിമതീരുമാനം എടുക്കുക. അതേസമയം, മിഠായിത്തെരുവില്‍ അക്രമണത്തില്‍ അറസ്റ്റ് 26 ആയി. അക്രമികള്‍ ഉള്‍പ്പെട്ട വീഡിയോ പരിശോധിച്ചാണ് പൊലീസ് അക്രമികളെ പിടികൂടിയത്. … Continue reading കോഴിക്കോട് മിഠായി തെരുവ് അക്രമം: സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് വ്യാപാരികള്‍; ഇതുവരെ 27 പേര്‍ അറസ്റ്റില്‍

മു​ഖ്യ​മ​ന്ത്രി​യെ സ​മൂ​ഹമാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ അ​സ​ഭ്യം പറഞ്ഞു; ഒരാള്‍ അറസ്റ്റില്‍

തിരുവനന്തപുരം: ശ​ബ​രി​മ​ല​യി​ലെ സ്ത്രീ ​പ്ര​വേ​ശ​ന വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി​ വി​ജ​യ​നെ അ​സ​ഭ്യം പ​റ​യു​ക​യും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്ത കേ​സി​ലെ ര​ണ്ടു പ്ര​തി​ക​ളി​ല്‍ ഒ​രാ​ളെ പോ​ലീ​സ് പി​ടി​കൂ​ടി..ഫേ​സ്ബൂ​ക്കി​ലൂ​ടെ​യാ​ണ് ഇ​യാ​ള്‍ ലൈ​വ് വീ​ഡി​യോ ഇ​ടു​ക​യും പ്ര​ച​രി​പ്പി​ക്കു​ക​യും ചെ​യ്ത​ത്..ചി​റ​യി​ന്‍​കീ​ഴ് പോ​ലീ​സാ​ണ് മ​ട​വൂ​ര്‍ പ​ള്ളി​ക്ക​ല്‍ പു​ലി​യൂ​ര്‍​ക്കോ​ണം കൂ​വ​ക്കു​ഴി കു​ന്നും​പു​റ​ത്ത് വീ​ട്ടി​ല്‍ മ​ണി​ക​ണ്ഠ​നെ അ​റ​സ്റ്റു​ചെ​യ്ത​ത്.. Continue reading മു​ഖ്യ​മ​ന്ത്രി​യെ സ​മൂ​ഹമാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ അ​സ​ഭ്യം പറഞ്ഞു; ഒരാള്‍ അറസ്റ്റില്‍