പിണറായി വിജയനെയും ജി സുധാകരനെയും ശക്തമായി വിമര്‍ശിച്ച് കെ മുരളീധരന്‍

ദുബായ്: ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെയും മന്ത്രി ജി സുധാകരനെയും കെ.മുരളീധരന്‍ ശക്തമായി വിമര്‍ശിച്ചു. തന്ത്രിയെ മാറ്റാനുള്ള അവകാശം മന്ത്രിക്കില്ലെന്നു പറഞ്ഞ മുരളീധരന്‍ തന്ത്രിയെ രാക്ഷസനെന്നു വിളിച്ച മന്ത്രി ജി സുധാകരനെയും നിശിതമായി വിമര്‍ശിച്ചു. രാക്ഷസന്റെ മന്ത്രിസഭയില്‍ ഇരിക്കുന്നതു കൊണ്ടാണ് തന്ത്രിയെ രാക്ഷസനെന്നു വിളിച്ചത്.സംസ്‌കാരശൂന്യരായ മന്ത്രിമാരും ധാര്‍ഷ്ട്യം നിറഞ്ഞ മുഖ്യമന്ത്രിയും ചേര്‍ന്ന് കേരളത്തെ കുരുതിക്കളമാക്കിയെന്നും മുരളീധരന്‍ അഭിപ്രായപ്പെട്ടു. കേരളത്തെ മൂന്നു ദിവസം കുരുതിക്കളമാക്കി മാറ്റുകയായിരുന്നു. കേരളത്തെ മൂന്നു ദിവസം നാഥനില്ലാതാക്കി.സംഘര്‍ഷത്തില്‍ നിന്ന് കേരളത്തെ രക്ഷിക്കാന്‍ ബാധ്യസ്ഥനായ മുഖ്യമന്ത്രി മനപ്പൂര്‍വം കലാപങ്ങള്‍ക്ക് വഴിയൊരുക്കുകയാണ്. ക്രമസമാധാന നില നിയന്ത്രിക്കാന്‍ മന്ത്രിമാര്‍ക്കോ മുഖ്യമന്ത്രിക്കോ കഴിയുന്നില്ല. ശബരിമലയിലേക്ക് സ്ത്രീകളെ കയറ്റുക എന്നുള്ളത് മുഖ്യമന്ത്രിയുടെ ദുര്‍വാശി മാത്രമായിരുന്നില്ല മറിച്ച് മതന്യൂനപക്ഷങ്ങളുടെ വോട്ടുറപ്പിക്കാനുള്ള ശ്രമം കൂടിയാണ്. ആര്‍എസ്എസ-സിപിഎം സംഘര്‍ഷം ഉണ്ടാക്കി വോട്ടു പിടിക്കാനാണ് പിണറായി വിജയന്റെ ശ്രമം. യുഡിഎഫ് ഭരണത്തിലുണ്ടായിരുന്നപ്പോള്‍ ആര്‍എസ്എസിനെ ഇങ്ങനെ അഴിഞ്ഞാടാന്‍ അനുവദിക്കാറില്ലെന്നും മുരളീധരന്‍ മാധ്യമങ്ങളോടു പറഞ്ഞു.. Continue reading പിണറായി വിജയനെയും ജി സുധാകരനെയും ശക്തമായി വിമര്‍ശിച്ച് കെ മുരളീധരന്‍

ഐ ഫോണ്‍ വില്‍പ്പനയില്‍ വന്‍ ഇടിവ്

ന്യൂയോര്‍ക്ക്: ഐ ഫോണ്‍ വില്‍പ്പനയില്‍ വന്‍ ഇടിവ് നേരിട്ടിരിക്കുന്നു. യുഎസ് -ചൈന വ്യാപാരയുദ്ധമാണ് ഐ ഫോണുകളുടെ വില്‍പ്പനയെ ബാധിച്ചതായി ആപ്പിള്‍ വ്യക്തമാക്കിയിരിക്കുന്നത്.മാത്രമല്ല, വ്യാപാര യുദ്ധത്തെ തുടര്‍ന്ന് ചൈനയിലെ വില്‍പ്പന കുറഞ്ഞതായാണ് കണ്ടെത്തല്‍. ഇതുമൂലം കഴിഞ്ഞ ത്രൈമാസത്തില്‍ വരുമാനം കാര്യമായി കുറയുമെന്നും ആപ്പിള്‍ പറഞ്ഞു.കൂടാതെ, ആപ്പിളിന്റെ പ്രഖ്യാപനം പുറത്ത് വന്നതോടെ അവരുടെ ഓഹരി വില 7.6 ശതമാനം വരെ കുറഞ്ഞു.ഡിസംബറില്‍ അവസാനിച്ച പാദത്തില്‍ 8400 കോടി ഡോളര്‍ വരുമാനമാണ് പ്രതീക്ഷിക്കുന്നത്. മാത്രമല്ല, 9100 കോടി ഡോളര്‍ വരുമാനം ലഭിക്കുമെന്നാണ് കമ്പനി കരുതിയിരുന്നത്. ചില വികസ്വര വിപണികളില്‍ നിന്നും പ്രതീക്ഷിച്ച വരുമാനം നേടാനായില്ലെന്നും കമ്പനി വ്യക്തമാക്കി.. Continue reading ഐ ഫോണ്‍ വില്‍പ്പനയില്‍ വന്‍ ഇടിവ്

ഗ്യാസ് കണക്ഷന് ഇനി നിക്ഷേപം നല്‍കേണ്ട..

കൊച്ചി: ഗ്യാസ് കണക്ഷന് ഇനി നിക്ഷേപം നല്‍കേണ്ട. അതോടൊപ്പം അതായത്, ദാരിദ്ര്യരേഖയ്ക്ക് താഴെയുളള സ്ത്രീകള്‍ക്ക് എല്‍പിജി കണക്ഷന്‍ നല്‍കുന്നതിനുളള പ്രധാനമന്ത്രി ഉജ്ജ്വല യോജന പദ്ധതി വ്യാപിപ്പിക്കുന്നതിനാല്‍ നിക്ഷേപം ഇനി ആവശ്യമില്ലെന്നാണ് അറിയിപ്പ്. എല്ലാവര്‍ക്കും ഗ്യാസ് കണക്ഷന്‍ ലഭ്യമാക്കാനാണ് ഈ നടപടി. കൂടാതെ, റേഷന്‍ കാര്‍ഡ്, ആധാര്‍കാര്‍ഡ്, എന്നിവയ്ക്കൊപ്പം സ്വയം സാക്ഷ്യപ്പെടുത്തിക്കൊണ്ടുളള സത്യവാങ്മൂലം നല്‍കിയാല്‍ സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് ഗ്യാസ് കണക്ഷന്‍ നല്‍കുമെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ അസിസ്റ്റന്റ് മാനേജര്‍ മധു ബാലാജി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എന്നാല്‍, വീട്ടില്‍ ഗ്യാസ് കണക്ഷന്‍ ഉണ്ടാകാതിരുന്നാല്‍ റേഷന്‍ കാര്‍ഡ് ബിപിഎല്‍ അല്ലാത്തവര്‍ക്കും ഗ്യാസ് കണക്ഷന്‍ നല്‍കുന്നതാണ്. വാടകവീടുകളില്‍ താമസിക്കുന്നവര്‍ക്കും പദ്ധതിയുടെ പ്രയോജനം ലഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.. Continue reading ഗ്യാസ് കണക്ഷന് ഇനി നിക്ഷേപം നല്‍കേണ്ട..

ബിഎസ്എന്‍എല്ലിന്റെ 4ജി സേവനം ആലപ്പുഴ ജില്ലയില്‍ ആരംഭിച്ചു..

ആലപ്പുഴ: ഉപഭോക്താക്കള്‍ക്ക് ഏറെ പ്രയോജനകരാംവിധം ബിഎസ്എന്‍എല്ലിന്റെ 4ജി സേവനം ആലപ്പുഴ ജില്ലയില്‍ ആരംഭിച്ചു. ആലപ്പുഴ, അമ്പലപ്പുഴ, ചേര്‍ത്തല മേഖലകളില്‍ 3ഏ ടവറുകള്‍ 4ഏ യിലേക്ക് മാറ്റിക്കൊണ്ടാണ് ഇത് നടപ്പിലാക്കിയിരിക്കുന്നത്. ജില്ലയില്‍ ഇത് ആദ്യമായാണ് ബി.എസ്.എന്‍.എല്‍ 4ഏ സേവനങ്ങള്‍ ലഭ്യമാക്കുന്നത്..നിലവിലുള്ള 92 3ഏ ടവറുകളാണ് 4ഏ യിലേക്ക് ഇതിനായി മാറ്റിയിരിയ്ക്കുന്നത്. ആദ്യഘട്ടമെന്നോണം ഇവിടങ്ങളിലാണ് 4ജി സേവനം നടപ്പിലാക്കുന്നത്.ജില്ലയിലെ ബാക്കിയുള്ള സ്ഥലങ്ങളില്‍ 4G സേവനങ്ങള്‍ ലഭ്യമാക്കുവാനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചുവരികയാണ്. കൂടുതല്‍ 4G ഉപകരണങ്ങള്‍ എത്തുന്ന മുറക്ക് ഇവിടങ്ങളില്‍ 4G സേവനങ്ങള്‍ ലഭ്യമാക്കുന്നതായിരിക്കും..മാത്രമല്ല, വേഗതയാര്‍ന്ന ഡൗണ്‍ലോഡിങ്ങിനൊപ്പം കൂടുതല്‍ മികച്ച ബ്രൗസിംഗ്, വീഡിയോ സ്ട്രീമിംഗ്, ഗെയിമിംഗ് അനുഭവങ്ങള്‍ ഉപഭോക്താക്കള്‍ക്ക് 4G സേവനത്തിലൂടെ ലഭ്യമാകുമെന്ന് ബി.എസ്.എന്‍.എല്‍ അധികൃതര്‍ അറിയിച്ചു. കൂടാതെ, ബി.എസ്.എന്‍.എല്‍ ഇന്ത്യയില്‍ ആദ്യമായി 4G സേവനങ്ങള്‍ ആരംഭിച്ചത് കേരളത്തില്‍ ഇടുക്കി ജില്ലയിലാണ്. ഇതിനുപുറമെ തൃശൂര്‍, മലപ്പുറം ജില്ലകളിലെ വിവിധ മേഖലകളിലും ബി.എസ്.എന്‍.എല്‍ 4G സേവനങ്ങള്‍ അടുത്തിടെ ലഭ്യമാക്കിയിരുന്നു..മാത്രമല്ല, ബി.എസ്.എന്‍.എല്‍ 4G സേവനങ്ങള്‍ നടപ്പാക്കുന്ന മേഖലകളിലുള്ള നിലവിലുള്ള ഉപഭോക്താക്കള്‍ക്ക് … Continue reading ബിഎസ്എന്‍എല്ലിന്റെ 4ജി സേവനം ആലപ്പുഴ ജില്ലയില്‍ ആരംഭിച്ചു..

ക​ണ്ണൂ​രി​ല്‍ വീ​ണ്ടും ബോം​ബേ​റ്..

ക​ണ്ണൂ​ര്‍: കണ്ണൂര്‍ ജി​ല്ല​യി​ല്‍ വീ​ണ്ടും സി​പി​എം-​ബി​ജെ​പി സം​ര്‍​ഷം. കൊ​ള​ശേ​രി​യി​ല്‍ വീ​ടു​ക​ള്‍​ക്കു നേ​രെ ബോം​ബേ​റു​ണ്ടാ​യി. ആ​ക്ര​മ​ണ​ത്തി​ല്‍ വീ​ടു​ക​ള്‍​ക്ക് കേ​ടു​പാ​ട് സം​ഭ​വി​ച്ചു. പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു… Continue reading ക​ണ്ണൂ​രി​ല്‍ വീ​ണ്ടും ബോം​ബേ​റ്..

ഇടമണ്‍- കൊച്ചി വൈദ്യുതലൈന്‍ നിര്‍മ്മാണം അവസാനഘട്ടത്തിലേക്ക്

കൊച്ചി: സംസ്ഥാനത്തെ വൈദ്യുതമേഖലയില്‍ കുതിച്ചു ചാട്ടത്തിന് വഴിയൊരുക്കുന്ന ഇടമണ്‍- കൊച്ചി വൈദ്യുതലൈന്‍ നിര്‍മ്മാണം അവസാനഘട്ടത്തിലേക്ക്. വൈദ്യുത ലൈനിന്റെ 80 ശതമാനത്തിലധികം നിര്‍മ്മാണപ്രവര്‍ത്തനങ്ങളും ഇതിനകം പൂര്‍ത്തിയായി കഴിഞ്ഞു.  ആകെ 447 ടവറുകളില്‍ 413 എണ്ണവും പൂര്‍ത്തിയായി. വൈദ്യുതലൈന്‍ വലിക്കല്‍ ജോലിയാണ് ദ്രുതഗതിയില്‍ പുരോഗമിക്കുന്നത്. 91.12 കിലോ മീറ്റര്‍ നീളത്തില്‍ ലൈന്‍ വലിച്ചു കഴിഞ്ഞു. ആകെ 143.3 കിലോ മീറ്റര്‍ നീളത്തിലാണ് ലൈന്‍ വലിക്കേണ്ടത്. ഈ ജോലിയും സമയബന്ധിതമായി പൂര്‍ത്തിയാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. സംസ്ഥാനത്തിനു പുറത്തു നിന്നും കേരളത്തിലേക്ക് കൂടുതല്‍ വൈദ്യുതി എത്തിക്കാന്‍ ഇടമണ്‍ -കൊച്ചി ലൈന്‍ യാഥാര്‍ത്ഥ്യമാകുന്നതോടെ സാധിക്കും. 800 മൊഗാവാട്ടോളം അധികം വൈദ്യുതി കേരളത്തിലെത്തും. പ്രസരണ നഷ്ടം കുറക്കാനും ഈ പദ്ധതി വഴി ഒരുക്കുമെന്നാണ് പ്രതീക്ഷ. from Anweshanam | The Latest News From Kerala http://bit.ly/2Ry4RLE Continue reading ഇടമണ്‍- കൊച്ചി വൈദ്യുതലൈന്‍ നിര്‍മ്മാണം അവസാനഘട്ടത്തിലേക്ക്

തലശ്ശേരിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു..

കണ്ണൂര്‍: കഴിഞ്ഞ നാല് ദിവസമായി തുടരുന്ന അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ തലശ്ശേരിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. തിങ്കളാഴ്ച വരെയാണ് നിരോധനാജ്ഞ. തലശ്ശേരി- ന്യൂ മാഹി പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ്  നിരോധനാജ്ഞ പ്രഖ്യാപിച്ചത്.  കണ്ണൂരില്‍ 34പേരെ കരുതല്‍ തടങ്കലിലാക്കി. 13 കേസുകള്‍ റജിസ്റ്റര്‍ ചെയ്തു. വെള്ളിയാഴ്ച എ എൻ ഷംസീർ എംഎൽഎയുടെ  വീടിന് നേരെ  ബോംബേറുണ്ടായി. തലശ്ശേരി മാടപ്പീടികയിലെ വീടിന് നേരെയാണ് ബോംബേറുണ്ടായത്.  കഴിഞ്ഞ ദിവസം സമാധാന യോഗം നടക്കുമ്പോള്‍ തലശേരിയിൽ ഡിവൈഎഫഐ പ്രകടനത്തിനിടെ കല്ലേറുണ്ടായത്.  നേതാക്കളുടെ വീടുകള്‍ അക്രമിച്ചതിനെതിരെയായിരുന്നു ഡിവൈഎഫ്ഐയുടെ പ്രകടനം. കടകള്‍ക്ക് നേരെയും ആക്രമണം ഉണ്ടായി. കണ്ണൂര്‍ ജില്ലയില്‍ സംഘ‍ർഷങ്ങൾക്കിടയാക്കുന്ന പ്രകോപനങ്ങളൊഴിവാക്കാൻ രണ്ട് ദിവസത്തേക്ക് പ്രകടനങ്ങൾ പാടില്ലെന്ന് സമാധാനയോഗത്തിൽ തീരുമാനമായി. അക്രമ സംഭവങ്ങളില്‍ ഇതുവരെ 3,282 പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് മേധാവി അറിയിച്ചു. ഇവരിൽ 487 പേർ റിമാൻഡിൽ ആണ്. ഹര്‍ത്താലുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത 1,286 കേസുകളിലാണ് അറസ്റ്റുകൾ തുടരുന്നുത്. കൂടുതൽ അറസ്റ്റ് ഇന്നുണ്ടായേക്കും.. Continue reading തലശ്ശേരിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു..