സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് എന്‍എസ്എസ്
ചങ്ങനാശ്ശേരി: ശബരിമല വിഷയത്തില്‍ സര്‍ക്കാരിന്റെ സമീപനത്തിനെതിരെ ആഞ്ഞടിച്ച് എന്‍എസ്എസ് രംഗത്തെത്തി. ആചാരാനുഷ്ഠാനങ്ങള്‍ ഇല്ലാതാക്കി നിരീശ്വരവാദം നടപ്പിലാക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നത്. ശബരിമലയിലെ യുവതീപ്രവേശനത്തിലൂടെ ഇതിനുള്ള ആസൂത്രിത നീക്കമാണ് സര്‍ക്കാര്‍ നടപ്പിലാക്കിയതെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുടെ പ്രസ്താവനയില്‍ പറയുന്നു. സമാധാനമായി പരിഹരിക്കാവുന്ന പ്രശ്‌നത്തെ ഇത്രയും വഷളാക്കി തീര്‍ത്തത് സംസ്ഥാന സര്‍ക്കാരിന്റെ നടപടികളായിരുന്നു. ജനങ്ങള്‍ വിശ്വസിച്ച് ഏല്‍പ്പിച്ച അധികാരം ഹീനമായ കാര്യങ്ങള്‍ക്കു വേണ്ടി ദുരുപയോഗം ചെയ്യുകയാണ് സര്‍ക്കാര്‍ ചെയ്തത്. അനാവശ്യമായ നിരോധനാജ്ഞ നടപ്പാക്കുക, നിരപരാധികളായ ഭക്തജനങ്ങളെ കേസില്‍ കുടുക്കുക, ഹൈന്ദവ ആചാര്യന്‍മാരെ ആക്ഷേപിക്കുക, വിശ്വാസികളെ വെല്ലുവിളിക്കുകയും പരിഹസിക്കുകയും ചെയ്യുക – എന്നിവയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. നിലവിലുള്ള ആചാരാനുഷ്ഠാനങ്ങളെ അതേ പടി സംരക്ഷിക്കേണ്ടത് വിശ്വാസികളുടെ ആവശ്യമാണെന്നും സമാധാനമായി പ്രതികരിക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞുവെന്നും സുകുമാരന്‍ നായര്‍ പ്രതികരിച്ചു. from Anweshanam | The Latest News From Kerala http://bit.ly/2sbutzx Continue reading സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് എന്‍എസ്എസ്
ഹര്‍ത്താലിലുണ്ടായ അക്രമങ്ങള്‍ തടയുന്നതില്‍ കോഴിക്കോട്ടെ പോലീസ് മേധാവി വന്‍ പരാജയമെന്ന് സിവില്‍ പോലീസുദ്യോഗസ്ഥന്‍
കോഴിക്കോട്: ശബരിമലയില്‍ സ്ത്രീകള്‍ കയറിയതിനെത്തുടര്‍ന്ന് കര്‍മ്മസമിതി ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ വ്യാപകമായി നടന്ന അക്രമങ്ങളെ തടയുന്നതില്‍ ഉന്നത പോലീസുദ്യോഗസ്ഥര്‍ക്കു വീഴ്ച പറ്റിയെന്ന് പോലീസുകാരന്‍ തന്നെ വിമര്‍ശിച്ചു. കോഴിക്കോട് മിഠായിത്തെരുവിലൊക്കെ ഉണ്ടായ സംഘര്‍ഷം എളുപ്പത്തില്‍ തടയുവാന്‍ കഴിയുമായിരുന്നു. എന്നാല്‍ അക്രമങ്ങള്‍ തടയുന്നതില്‍ ജില്ലാ പോലീസ് മേധാവി വന്‍ പരാജയമായിരുന്നുവെന്ന് സിവില്‍ പോലീസുകാരനായ ഉമേഷ് വള്ളിക്കുന്ന് പറഞ്ഞു. തന്റെ സമൂഹ മാധ്യമത്തിലെ പോസ്റ്റിലൂടെയാണ് ഉമേഷ് ഇത്തരത്തിലൊരു അഭിപ്രായപ്രകടനം നടത്തിയത്. ഉമേഷിന്റെ സമൂഹമാധ്യമത്തിലെ കുറിപ്പിന്റെ പൂര്‍ണ്ണ രൂപം വായിക്കാം: മിനിഞ്ഞാന്ന് പാതിരാത്രി നമ്മുടെ പ്രിയപ്പെട്ട തെരുവിന് കാവലിരിക്കുകയാണ് പോലീസുകാര്‍. ഭരണഘടനക്കും സുപ്രീം കോടതിക്കുമെതിരെ തുടരെത്തുടരെ ഹര്‍ത്താല്‍ പ്രഖ്യാപിച്ച് അതിന്റെ മറവില്‍ തലയില്‍ വെളിച്ചം കയറാത്ത നാലാംകിട ഗുണ്ടകളെ ഇറക്കിവിട്ട് രാജ്യദ്രോഹവും ജനദ്രോഹവും പതിവാക്കിയ നേതാക്കളൊക്കെ കൂര്‍ക്കം വലിച്ചും കേലയൊലിപ്പിച്ചും കിടന്നുറങ്ങുമ്പോള്‍ ഇവരിങ്ങനെ കൊതുകുകടിയും മഞ്ഞും കൊണ്ട് രാത്രി തള്ളി നീക്കണം. എട്ടു മണിക്കൂര്‍ ഡ്യൂട്ടിയെന്നൊക്കെ കേട്ടുകേള്‍വിയുണ്ടാകും. രാവിലെ അഞ്ചരമണിക്ക് യൂണിഫോമിട്ട് വന്നവരാണ്. ഇരുപത്തിനാലു മണിക്കൂര്‍ കഴിഞ്ഞാലെങ്കിലും … Continue reading ഹര്‍ത്താലിലുണ്ടായ അക്രമങ്ങള്‍ തടയുന്നതില്‍ കോഴിക്കോട്ടെ പോലീസ് മേധാവി വന്‍ പരാജയമെന്ന് സിവില്‍ പോലീസുദ്യോഗസ്ഥന്‍
തന്ത്രിയെ നിയമിച്ച ദേവസ്വം ബോര്‍ഡിന് മാറ്റാനുള്ള അധികാരവുമുണ്ടെന്ന് ദേവസ്വം മന്ത്രി കടകം പള്ളി സുരേന്ദ്രന്‍
പത്തനംതിട്ട: ശബരിമല വിഷയത്തില്‍ ത്ന്തരിയുടെ വിശദീകരണം ലഭിച്ചതിനു ശേഷം മാത്രമേ തുടര്‍ നടപടികള്‍ ഉണ്ടാവുകയുള്ളൂവെന്ന് ദേവസ്വം മന്ത്രി കടകം പള്ളി സുരേന്ദ്രന്‍ പറഞ്ഞു. ശബരിമല തന്ത്രിയെ നിയമിച്ച ദേവസ്വം ബോര്‍ഡിന് അദ്ദേഹത്തെ മാറ്റാനുള്ള അധികാരവുമുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതിനെ തുടര്‍ന്ന് നടഅടച്ച തന്ത്രിയോട് വിശദീകരണം ചോദിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് യോഗം തീരുമാനിച്ചിരുന്നു. അതിനു പിന്നാലെയാണ് മന്ത്രിയുടെ മുന്നറിയിപ്പ്. പതിനഞ്ചു ദിവസത്തിനകം മറുപടി നല്‍കണമെന്നാണ് ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍ ആവശ്യപ്പെട്ടത്.ബിന്ദു കനകദുര്‍ഗ എന്നീ സ്ത്രീകള്‍ ശബരിമലയില്‍ പ്രവേശിച്ചു എന്ന് മുഖ്യമന്ത്രി സ്ഥിരീകരിച്ചതിനു പിന്നാലെയാണ് നടയടച്ച് ശുദ്ധികലശം നടത്താന്‍ തന്ത്രി കണ്ഠരര് രാജീവര് നിര്‍ദേശം നല്‍കിയത്. ഇതിനെതിരെ ദേവസ്വം ബോര്‍ഡും മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും രംഗത്തെത്തിയിരുന്നു. Continue reading തന്ത്രിയെ നിയമിച്ച ദേവസ്വം ബോര്‍ഡിന് മാറ്റാനുള്ള അധികാരവുമുണ്ടെന്ന് ദേവസ്വം മന്ത്രി കടകം പള്ളി സുരേന്ദ്രന്‍
പൊടിയിൽ നിറഞ്ഞ് പഴയങ്ങാടി ബസ് സ്റ്റാന്റ്….
നവീകരിച്ച പഴയങ്ങാടി ബസ് സ്റ്റാന്റ് ഇന്നലെ ഉദ്ഘാടനം ചെയ്തുവെങ്കിലും വാഹനങ്ങൾ പോകുമ്പോളും ബസുകൾ വന്നിറങ്ങി പോകുമ്പോഴും ബസ് സ്റ്റാന്റിലെ തറയിലെ സിമന്റ് പൊടികൾ യാത്രക്കാർക്കും ബസ് സ്റ്റാന്റ് കെട്ടിടത്തിലെ കടകൾക്കും സമീപത്തുള്ള മറ്റുള്ള കടക്കാർക്കും ശല്യമാകുന്നു..യാത്രക്കാർ മൂക്കു പൊത്തിയാണ് ബസ് സ്റ്റാന്റിലൂടെ നടക്കുന്നത്..പൂർണ്ണമായി കോൺഗ്രീറ്റിലാണ് ബസ് സ്റ്റാന്റ് നിർമിച്ചത്. പൊടി ശല്യം ഇല്ലാതെയാക്കാൻ അധികാരികൾ ഇടപെടണമെന്ന് സമീപത്തുള്ള വ്യാപാരികൾ പറയുന്നു.. Continue reading പൊടിയിൽ നിറഞ്ഞ് പഴയങ്ങാടി ബസ് സ്റ്റാന്റ്….
നൂറിലേറെ മോഷണങ്ങള്‍ നടത്തിയ അന്തര്‍ സംസ്ഥാന മോഷ്ടാവ് ആസിഡ് ബിജു അറസ്റ്റില്‍
കോഴിക്കോട്: കുപ്രസിദ്ധ മോഷ്ടാവ് എറണാകുളം കോതമംഗലം സ്വദേശി ആസിഡ് ബിജു എന്നറിയപ്പെടുന്ന മണ്‍കുഴികുന്നേല്‍ ബിജു(44) പോലീസ് പിടിയിലായി.കഴിഞ്ഞ കുറേ ദിവസങ്ങളിലായി കോഴിക്കോട് ജില്ലയിലെ വിവിധ ഭാഗങ്ങളിലായി മോഷണം നടത്തി വരികയായിരുന്നു ഇയാള്‍. കോഴിക്കോട് റൂറല്‍ എസ് പി ജി ജയദേവിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ താമരശ്ശേരി ഡിവൈഎസ്പി പി. ബിജുരാജിന്റെ നിര്‍ദേശപ്രകാരം കൊടുവള്ളി സിഐ പി.ചന്ദ്രമോഹനും എസ്ഐ പ്രജീഷും വാഹന പരിശോധന നടത്തുന്നതിനിടെ പുലര്‍ച്ചെ അഞ്ചുമണിയോടെ ഓമശ്ശേരി ടൗണില്‍ വെച്ചാണ് പ്രതിയെ പിടികൂടിയത്. തുടര്‍ന്നു നടത്തിയ ചോദ്യം ചെയ്യലിലാണ് കേരളത്തില്‍ അങ്ങോളമിങ്ങോളം ഇയാള്‍ നടത്തിയ മോഷണത്തെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്. ഡിസംബര്‍മാസം-8ന് രാത്രി 11 മണിയോടെ ഓമശ്ശേരി അമ്പലക്കണ്ടിയിലുള്ള വീട്ടില്‍ ഉറങ്ങികിടക്കുകയായിരുന്ന സ്ത്രീയുടെ കഴുത്തില്‍ കിടന്ന ആറു പവനോളം തൂക്കം വരുന്ന രണ്ട് മാല മോഷ്ടിച്ചതോടുകൂടിയാണ് സംഭവങ്ങളുടെ തുടക്കം. ഇയാളില്‍ നിന്നും കണ്ടെത്തിയ ബാഗില്‍ നിന്നും മോഷണത്തിനായി ഉപയോഗിക്കുന്ന പല സാധന സാമഗ്രഹികളും പോലീസ് കണ്ടെടുത്തു. മോഷണം നടത്തുമ്പോള്‍ അടിവസ്ത്രം മാത്രം ധരിച്ച് വീടുകളില്‍ സൈ്വര്യ … Continue reading നൂറിലേറെ മോഷണങ്ങള്‍ നടത്തിയ അന്തര്‍ സംസ്ഥാന മോഷ്ടാവ് ആസിഡ് ബിജു അറസ്റ്റില്‍
കേരളത്തിലുണ്ടായ അക്രമസംഭവങ്ങളില്‍ പോലീസിനു വീഴ്ച പറ്റിയെന്ന നിലപാടുമായി സിപിഎം
തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശനം സംബന്ധിച്ച് ഉണ്ടായ ഹര്‍ത്താലിലും തുടര്‍ന്നും കേരളത്തില്‍ അങ്ങോളമിങ്ങോളം ഉണ്ടായ അങ്ങോളമിങ്ങോളമുണ്ടായ അക്രമസംഭവങ്ങളെയും നേരിടുന്നതില്‍ കേരളപോലീസിന് വീഴ്ച പറ്റിയെന്ന നിലപാടുമായി സിപിഎം. എന്നാല്‍ പോലീസിന് വീഴ്ചയൊന്നും സംഭവിച്ചില്ലെന്ന നിലപാടാണ് മുഖ്യമന്ത്രി പിണറായി വിജയന്റേത്. ഹര്‍ത്താല്‍ ദിനത്തിനു തലേന്നുതന്നെ ആര്‍എസ്എസ് ആക്രമണങ്ങള്‍ തുടങ്ങിയിട്ടും ഫലപ്രദമായി നേരിടാന്‍ പൊലീസിനു കഴിഞ്ഞില്ലെന്നാണു സിപിഎമ്മിനുള്ളില്‍ ഉയരുന്ന വിമര്‍ശനം. കഴിഞ്ഞ ദിവസത്തെ സെക്രട്ടേറിയറ്റ് യോഗത്തില്‍ ചിലര്‍ സൂചനകള്‍ നല്‍കിയെങ്കിലും മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ആരും കടുത്ത വിമര്‍ശനത്തിനു തയാറായില്ല. എന്നാല്‍ പൊലീസിനു സംഭവിച്ച വീഴ്ചകള്‍ എങ്ങിനെയാണു സംഘര്‍ഷത്തിനു കാരണമായതെന്നു ജില്ലാ സെക്രട്ടറിമാര്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ അറിയിച്ചിട്ടുണ്ട്. കരുതല്‍ തടങ്കല്‍ കൃത്യമായി നടപ്പിലാക്കാന്‍ കഴിഞ്ഞില്ല എന്നു മാത്രമല്ല അത് പോലീസിന്റെ ഇടയില്‍ നിന്നു തന്നെ ചോര്‍ന്നു പോയെന്നും സിപിഎം നിരീക്ഷിച്ചു. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കു നേരെ ആക്രമണങ്ങള്‍ ഉണ്ടായാല്‍ തിരിച്ചടിക്കണം എന്നു തന്നെയാണ് പാര്‍ട്ടി സംസ്ഥാന നേതൃത്വം നിര്‍ദേശിച്ചതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. from Anweshanam … Continue reading കേരളത്തിലുണ്ടായ അക്രമസംഭവങ്ങളില്‍ പോലീസിനു വീഴ്ച പറ്റിയെന്ന നിലപാടുമായി സിപിഎം
ക്രിസ്മസ് പുതുവല്‍സര കാലത്ത് കേരളത്തിലുണ്ടായത് റെക്കോഡ് മദ്യവില്‍പ്പന..
തിരുവനന്തപുരം: ഈ ക്രിസ്മസ് പുതുവല്‍സര കാലത്ത് കേരളത്തിലുണ്ടായത് റെക്കോഡ് മദ്യവില്‍പ്പന. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 34 കോടിയുടെ വര്‍ദ്ധനവാണ് ഉണ്ടായത്. ക്രിസ്മസിന് ഏറ്റവും കൂടുതല്‍ വില്‍പ്പന ഉണ്ടായത് നെടുമ്പാശ്ശേരിയിലും പുതുവല്‍സരത്തിന് പാലാരിവട്ടവും ആയിരുന്നു.ഡിസംബര്‍ 22 മുതല്‍ 31 വരെയുള്ള ക്രിസ്മസ് പുതുവത്സരാഘോഷ കാലത്ത് മലയാളി 514.34 കോടി രൂപയുടെ മദ്യമാണ് കുടിച്ചത്. കഴിഞ്ഞ വര്‍ഷം ഈ കാലവയളവില്‍ ഇത് 480.67 കോടി ആയിരുന്നു. ക്രിസ്മസിന്റെ തലേദിവസം 64.63 കോടി രൂപയുടെ മദ്യമാണ് ബിവറേജസ് കോര്‍പ്പറേഷന്‍ വിറ്റത്. മുന്‍ വര്‍ഷം ഇത് 49.2 കോടി ആയിരുന്നു.ക്രിസ്മസ് ദിനത്തില്‍ 40.6 കോടിയുടെ മദ്യ വില്‍പ്പന നടന്നു.. Continue reading ക്രിസ്മസ് പുതുവല്‍സര കാലത്ത് കേരളത്തിലുണ്ടായത് റെക്കോഡ് മദ്യവില്‍പ്പന..
