യുവതികള്‍ക്ക്ബരിമലയില്‍ പ്രവേശിക്കാന്‍ സൗജന്യം ആവശ്യമില്ലെന്ന് ദേവസ്വം ബോര്‍ഡ്

ശബരിമല: ശ്രീലങ്കയില്‍ നിന്നെത്തിയ ശശികല (47) ശബരിമല ദര്‍ശനം നടത്തിയെന്ന കാര്യത്തില്‍ വ്യക്തതയില്ലെന്നു ദേവസ്വം ബോര്‍ഡ്. ഇക്കാര്യത്തില്‍ സ്ഥിരീകരണം ലഭിച്ചിട്ടില്ലെന്നു ദേവസ്വം ബോര്‍ഡ് അംഗം എന്‍.വിജയകുമാര്‍, കമ്മീഷണര്‍ എന്‍.വാസു എന്നിവര്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫിസിനു ലഭിക്കുന്ന അത്രയും വിവരങ്ങള്‍ ബോര്‍ഡിനു ലഭിക്കില്ലെന്നും ഇവര്‍ പറഞ്ഞു. ശബരിമലയില്‍ യുവതികള്‍ക്കു പ്രവേശിക്കാമെന്നതു സുപ്രീംകോടതി വിധിയാണ്. ഇതിനു ദേവസ്വം ബോര്‍ഡിന്റെ സൗജന്യം ആവശ്യമില്ല. ക്രമസമാധാന പ്രശ്‌നം കൈകാര്യം ചെയ്യേണ്ടതു പൊലീസിന്റെ ചുമതലയാണ്. ബോര്‍ഡ് അതില്‍ ഇടപെടില്ല. ശബരിമലയുടെ ഭരണവും ചുമതലയും ബോര്‍ഡ് തന്നെയാണെന്നും ആരും ബോര്‍ഡിനു മുകളിലല്ലെന്നും ഇവര്‍ പറഞ്ഞു. ശശികല സന്നിധാനത്തു പ്രവേശിച്ചതായി മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ ഐജി ബല്‍റാംകുമാര്‍ ഉപാധ്യായ ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്ക് വിവരം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു മുഖ്യമന്ത്രി സംഭവം സ്ഥിരീകരിച്ചത്. എന്നാല്‍ പതിനെട്ടാംപടി കയറാനോ ദര്‍ശനത്തിനോ പൊലീസ് അനുവദിച്ചില്ലെന്ന് ശശികലയും ഭര്‍ത്താവ് ശരവണമാരനും പരാതിപ്പെട്ടിരുന്നു from Anweshanam | The Latest News From Kerala http://bit.ly/2R8HQiW Continue reading യുവതികള്‍ക്ക്ബരിമലയില്‍ പ്രവേശിക്കാന്‍ സൗജന്യം ആവശ്യമില്ലെന്ന് ദേവസ്വം ബോര്‍ഡ്

ബിജെപിയും സിപിഐഎമ്മും കേരളത്തെ കൊലക്കളമാക്കുന്നു; സര്‍ക്കാരിനെ എതിര്‍ക്കുന്നവരെ ആര്‍എസ്എസ് ആക്കുന്നു: രമേശ് ചെന്നിത്തല

കൊച്ചി: മുഖ്യമന്ത്രി കലാപത്തിന് ആഹ്വാനം ചെയ്യുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാനത്ത് ക്രമ സമാധാനനില തകർന്നെന്നും പൊലീസ് പൂർണമായും പരാജയപ്പെട്ടെന്നും ചെന്നിത്തല പറഞ്ഞു. കേന്ദ്രം ഭരിക്കുന്നവരും കേരളം ഭരിക്കുന്നവരും ചേർന്ന് കേരളത്തെ തകർക്കുകയാണെന്നും ചെന്നിത്തല ആരോപിച്ചു. സംഘപരിവാറിനെ കേരളത്തിൽ ശക്തിപ്പെടുത്താൻ സിപിഎം അജണ്ടയെന്നും സർക്കാരിനെ എതിർക്കുന്നവരെല്ലാം സംഘപരിവാർ ആക്കി മാറ്റുന്നെന്നും ചെന്നിത്തല പറഞ്ഞു. ആര്‍എസ്എസുകാരും സിപിഎമ്മുകാരും ചേര്‍ന്ന് ആരാധനാലയങ്ങള്‍ പോലും നശിപ്പിക്കുന്നു. എന്നാല്‍ എല്ലാറ്റിനും ഇരയാകുന്നത് സാധാരണക്കാരാണ്.ഇനി ഒരു ഹര്‍ത്താല്‍ കേരളം താങ്ങില്ല. ഈ മാസം 8,9 തിയതികളില്‍ നടക്കുന്ന പൊതുപണിമുടക്ക് ഹര്‍ത്താല്‍ ആക്കരുതെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. എന്നാല്‍ പ്രതിഷേധിക്കാനുള്ള അവകാശം എല്ലാവര്‍ക്കും ഉണ്ടെന്നും ചെന്നിത്തല പറഞ്ഞു. from Anweshanam | The Latest News From Kerala http://bit.ly/2s7T60e Continue reading ബിജെപിയും സിപിഐഎമ്മും കേരളത്തെ കൊലക്കളമാക്കുന്നു; സര്‍ക്കാരിനെ എതിര്‍ക്കുന്നവരെ ആര്‍എസ്എസ് ആക്കുന്നു: രമേശ് ചെന്നിത്തല

മൂന്ന് മക്കളെ സെപ്റ്റിക്ക് ടാങ്കിലേക്ക് എറിഞ്ഞ് കൊന്ന ശേഷം  വീട്ടമ്മ ജീവനൊടുക്കാന്‍ ശ്രമിച്ചു

മൂന്ന് മക്കളെ അമ്മ സെപ്റ്റിക്ക് ടാങ്കില്‍ എറിഞ്ഞ് കൊന്നശേഷം അമ്മ സെപ്റ്റിടാങ്കിലേക്ക് ചാടാന്‍ ശ്രമിച്ചു.ബന്ധുവിന്റെ സമയോചിതമായ ഇടപെടലിനെ തുടര്‍ന്ന് വീട്ടമ്മയെ രക്ഷപ്പെട്ടുത്തി.ബിഹാറിലെ ഭഗല്‍പുരില്‍ ആണ് സംഭവം നടക്കുന്നത്. ദാമ്പത്യ പ്രശ്‌നങ്ങളാണ് യുവതിയെ കൊണ്ട് ഈ ക്രൂരത ചെയ്യിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒന്നും, നാലും വയസുള്ള ആണ്‍കുട്ടികളും, രണ്ട് വയസുള്ള പെണ്‍കുട്ടിയുമാണ് കൊല്ലപ്പെട്ടത്. മദ്യപാനിയായ ഭര്‍ത്താവ് വെള്ളിയാഴ്ച്ച രാത്രി യുവതിയെ മര്‍ദിച്ചിരുന്നു. ഇതില്‍ മനംനൊന്ത യുവതി കുട്ടികളെ സെപ്റ്റിക്ക് ടാങ്കിലേക്ക് എറിഞ്ഞശേഷം ചാടന്‍ ശ്രമിച്ചു. ഇത് കണ്ട ബന്ധു ബഹളം വെച്ചതിനെ തുടര്‍ന്ന് സമീപവാസികളെത്തി യുവതിയെ രക്ഷപ്പെടുത്തി. പക്ഷേ അപ്പോഴേക്കും കുട്ടികള്‍ മരിച്ചിരുന്നു. യുവതിയുടെ ഭര്‍ത്താവിനെതിരെ പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്   from Anweshanam | The Latest News From Kerala http://bit.ly/2QtyPMi Continue reading മൂന്ന് മക്കളെ സെപ്റ്റിക്ക് ടാങ്കിലേക്ക് എറിഞ്ഞ് കൊന്ന ശേഷം  വീട്ടമ്മ ജീവനൊടുക്കാന്‍ ശ്രമിച്ചു

അബദ്ധങ്ങളില്‍ നിന്നും അബദ്ധങ്ങളിലേക്കാണ് എന്‍എസ്എസ് പോകുന്നത്;ഇ പി ജയരാജന്‍

കണ്ണൂര്‍: ശബരിമല വിഷയത്തില്‍ സര്‍ക്കാരിനെതിരെ എന്‍എസ്എസ് നടത്തിയ പ്രസ്താവന നിലവാരമില്ലാത്തതാണെന്ന് മന്ത്രി ഇ.പി.ജയരാജന്‍.അബദ്ധങ്ങളില്‍ നിന്നും അബദ്ധങ്ങളിലേക്കാണ് എന്‍എസ്എസ് പോകുന്നതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. തലശ്ശേരിയിലുണ്ടായ സംഘര്‍ഷങ്ങള്‍ക്കിടെ ആക്രമിക്കപ്പെട്ട പി.ശശിയുടെ വീട്ടില്‍ സന്ദര്‍ശനം നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു ഇ.പി.ജയരാജന്‍. സമാധാനശ്രമങ്ങള്‍ക്ക് ശേഷവും അക്രമങ്ങള്‍ തുടരുകയാണെന്നും അക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ ജനങ്ങളെ കൂടെ നിര്‍ത്തി പ്രവര്‍ത്തിപ്പിക്കുമെന്നും ഇ.പി.ജയരാജന്‍ പറഞ്ഞു. സമാധാനം പുനസ്ഥാപിക്കാന്‍ സിപിഎം പ്രതിജ്ഞാബദ്ധമാണെന്നും എന്നാല്‍ ആര്‍എസ്എസ് ഇതിനു തുരങ്കംവയ്ക്കുകയാണെന്നും ജയരാജന്‍ കുറ്റപ്പെടുത്തി. ദണ്ഡും വടിയും വാളും എടുത്ത് ഇവര്‍ ഉറഞ്ഞു തുള്ളുന്നത് എന്തിനാണ്. ,സാമൂഹിക പരിഷ്‌കരണത്തേയും നാടിന്റെ വികസനത്തേയും തടയാനുള്ള ഗൂഢലക്ഷ്യമാണ് ഇതിനു പിന്നില്‍ ഉള്ളത്. സംഘപരിവാറിന്റെ ഗൂഢലക്ഷ്യങ്ങള്‍ ജനങ്ങള്‍ തിരിച്ചറിയുന്നുണ്ട് അവര്‍ ഒറ്റപ്പെടുക തന്നെ ചെയ്യും. ആര്‍എസ്എസ് അല്ല സിപിഎം. സമാധാനത്തിന് വേണ്ടിയുള്ള എല്ലാ ശ്രമവും സിപിഎം തുടരും. കേരളം ഒരുപാട് വളര്‍ന്നു വികസിച്ചു. ആ വളര്‍ച്ചയില്‍ ഏറ്റവും വലിയ പങ്കുവഹിച്ചത് സിപിഎമ്മാണ്. ഈ നാടിന് വേദനിക്കുമ്പോള്‍ ആ വേദനയുണ്ടാവുന്നത് സിപിഎമ്മിനെയാണ്. നാടിന് … Continue reading അബദ്ധങ്ങളില്‍ നിന്നും അബദ്ധങ്ങളിലേക്കാണ് എന്‍എസ്എസ് പോകുന്നത്;ഇ പി ജയരാജന്‍

ശബരിമല നടയടച്ച തന്ത്രിയുടെ നിലപാട് തെറ്റെന്ന് ദേവസ്വം കമ്മീഷണര്‍

പത്തനംതിട്ട: ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതിനെ തുടര്‍ന്ന് നടയടച്ച തന്ത്രിയുടെ നടപടി തെറ്റാണെന്ന് ദേവസ്വം കമ്മീഷണര്‍. ദേവസ്വം ബോര്‍ഡിന്റെ അനുവാദമില്ലാതെയാണ് തന്ത്രി നടയടച്ചത്. അതുകൊണ്ട് തന്ത്രിക്കെതിരെ നടപടി എടുക്കാന്‍ ദേവസ്വം ബോര്‍ഡിന് അധികാരമുണ്ടെന്ന് ദേവസ്വം കമ്മീഷണര്‍ പറഞ്ഞു.  ബോ​ർ​ഡി​ന്‍റെ രേ​ഖാ​മൂ​ല​മു​ള്ള അ​നു​മ​തി​യോ​ടു കൂ​ടി മാ​ത്ര​മേ ത​ന്ത്രി​ക്ക് ന​ട അ​ട​യ്ക്കാ​നും ശു​ദ്ധി​ക്രി​യ​ക​ൾ ന​ട​ത്താ​നും ക​ഴി​യു​ക​യു​ള്ളുവെന്നും  ആ​ചാ​ര ലം​ഘ​നം ഉ​ണ്ടാ​യാ​ൽ‌ ത​ന്ത്രി ആ​ദ്യം ബോ​ർ​ഡി​നെ​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ക്കേ​ണ്ട​തെന്നും ദേവസ്വം കമ്മീഷണര്‍  എ​ൻ. വാ​സു പ​റ​ഞ്ഞു. from Anweshanam | The Latest News From Kerala http://bit.ly/2FbDSQp Continue reading ശബരിമല നടയടച്ച തന്ത്രിയുടെ നിലപാട് തെറ്റെന്ന് ദേവസ്വം കമ്മീഷണര്‍

കണ്ണൂര്‍ വിമാനത്താവളത്തില്‍ ഹൃദയചികിത്സ യന്ത്രം സ്ഥാപിച്ചു..

കണ്ണൂര്‍ ലൂബ്നാഥ് ഷാ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ സ്ഥാപിച്ച ഹാര്‍ട്ട് വൈവല്‍ മിഷന്റെ ഉദ്ഘാടനം പി.കെ.ശ്രീമതി എംപി നിര്‍വഹിച്ചു. കിയാല്‍ എംഡി വി.തുളസിദാസ് ഏറ്റുവാങ്ങി. ഹൃദയാഘാതം സംഭവിക്കുന്നവര്‍ക്ക് പ്രഥമശ്രുശ്രൂഷ നല്‍കുന്നതിനാണ് യന്ത്രം സ്ഥാപിച്ചത്. വൈദ്യുതി തരംഗങ്ങളുടെ സഹായത്തോടെ ഹൃദയമിടിപ്പ് തിരിച്ചു കൊണ്ടു വരാന്‍ ഓട്ടോമേറ്റഡ് എക്സ്റ്റേണല്‍ ഡീഫിബ്രിലേറ്റര്‍ വഴി സാധിക്കും. ഇത് ഉപയോഗിക്കാനുള്ള പരിശീലനവും വിമാനത്താവളത്തിലെ ജീവനക്കാര്‍ക്ക് നല്‍കും. ടെര്‍മിനല്‍ കെട്ടിടത്തിലെ ആഗമന, ബഹിര്‍ഗമന ഹാളുകളിലാണ് രണ്ട് യന്ത്രങ്ങള്‍ സ്ഥാപിച്ചിട്ടുള്ളത്.. Continue reading കണ്ണൂര്‍ വിമാനത്താവളത്തില്‍ ഹൃദയചികിത്സ യന്ത്രം സ്ഥാപിച്ചു..

ഹര്‍ത്താല്‍ അക്രമത്തില്‍ 5,397 പേര്‍ അറസ്റ്റില്‍; 731 പേര്‍ റിമാന്‍ഡില്‍ ..

തിരുവനന്തപുരം: കഴിഞ്ഞ ദിവസത്തെ ഹര്‍ത്താലിലുണ്ടായ  അക്രമ സംഭവങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്ന് 1772 കോസുകളില്‍ 5,397 പേര്‍ അറസ്റ്റിലായി. 731 പേര്‍ റിമാന്‍ഡിലാണ്. 4,666 പേര്‍ക്ക് ജാമ്യം ലഭിച്ചു.സമൂഹമാധ്യമങ്ങളിലൂടെ മതവിദ്വേഷവും വര്‍ഗീയതയും പരത്തുന്ന പോസ്റ്റുകള്‍ ഇടുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. സമൂഹമാധ്യമങ്ങളിലല്ലാതെയും ഇത്തരം സന്ദേശങ്ങള്‍ പ്രചരിപ്പിച്ചാലും അറസ്റ്റുള്‍പ്പടെ നേരിടേണ്ടി വരും.സംസ്ഥാനത്ത് പൊലീസ് പുലര്‍ത്തിവരുന്ന ജാഗ്രത ഏതാനും ദിവസം കൂടി തുടരാന്‍ ജില്ലാ പോലീസ് മേധാവിമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിലുള്ള പൊലീസ് സന്നാഹവും തുടരും. അക്രമത്തില്‍ പങ്കെടുത്തവര്‍ എല്ലാവരും ഉടന്‍ തന്നെ പിടിയിലാകുമെന്നും അദ്ദേഹം അറിയിച്ചു.. Continue reading ഹര്‍ത്താല്‍ അക്രമത്തില്‍ 5,397 പേര്‍ അറസ്റ്റില്‍; 731 പേര്‍ റിമാന്‍ഡില്‍ ..