ആർഎസ്എസ് ഭിന്നിപ്പിച്ചു ഭരിക്കാൻ മുദ്രാവാക്യം ഉണ്ടാക്കിയ പാർട്ടി; കലാപമുണ്ടാക്കൽ സ്ഥിരം പരിപാടി; പന്ന്യൻ രവീന്ദ്രൻ

ബ്രിട്ടീഷുകാർക്ക് വേണ്ടി ഭിന്നിപ്പിച്ചു ഭരിക്കാൻ മുദ്രാവാക്യം ഉണ്ടാക്കിയ പാർട്ടിയാണ് ആർഎസ്എസ് എന്നാരോപിച്ച്  സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍. ബ്രിട്ടീഷുകാർക്ക് വേണ്ടിയാണ് ഇന്ത്യ ഹിന്ദുരാജ്യം എന്ന മുദ്രാവാക്യം ആർഎസ്എസ് ഉണ്ടാക്കിയത്. കലാപം ഉണ്ടാക്കുന്നത് ആർഎസ്‌എസിന്‍റെ സ്ഥിരം പരിപാടിയെന്നും പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു.  ഹിന്ദുക്കളുടെ പണം സര്‍ക്കാര്‍ എടുക്കുന്നെന്ന് കള്ളപ്രചാരണം നടത്തി ആര്‍എസ്എസ് ജനങ്ങളെ വഴിതെറ്റിക്കുന്നെന്നും പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു. നാടിനും നിലനില്‍പ്പിനും ആര്‍എസ്എസ് അപകടമുണ്ടാക്കുന്നു എന്നും പന്ന്യൻ രവീന്ദ്രൻ പറഞ്ഞു. from Anweshanam | The Latest News From Kerala http://bit.ly/2RbXsm2 Continue reading ആർഎസ്എസ് ഭിന്നിപ്പിച്ചു ഭരിക്കാൻ മുദ്രാവാക്യം ഉണ്ടാക്കിയ പാർട്ടി; കലാപമുണ്ടാക്കൽ സ്ഥിരം പരിപാടി; പന്ന്യൻ രവീന്ദ്രൻ

ജിഎസ്ടി: സര്‍ക്കാര്‍ കര്‍ശന നടപടികളിലേക്ക്

കൊച്ചി: ജിഎസ്ടി വരുമാനം ലക്ഷ്യത്തിലെത്തുന്നില്ലാത്തതിനാല്‍ സര്‍ക്കാര്‍ കര്‍ശന നടപടികളിലേക്ക് കടക്കുകയാണ്. അതായത്, സാമ്പത്തിക വര്‍ഷത്തിലെ 12 മാസം കൊണ്ട് 12 ലക്ഷം കോടി രൂപ, കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിട്ട ജിഎസ്ടി വരുമാനമിതായിരുന്നു. അതായത്, ഓരോ മാസവും ഓരോ ലക്ഷം കോടി രൂപ. എന്നാല്‍, ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെയുളള കഴിഞ്ഞ ഒന്‍പത് മാസത്തിനിടയില്‍ രണ്ട് മാസങ്ങളില്‍ മാത്രമാണ് സര്‍ക്കാരിന് ഈ ലക്ഷ്യം നേടാനായിരിക്കുന്നത്.  അതിനാല്‍,ഏപ്രിലില്‍ 1.03 ലക്ഷം കോടിയും സെപ്റ്റംബറില്‍ ഒരു ലക്ഷം കോടി രൂപയും.മാത്രമല്ല, മറ്റ് മാസങ്ങളില്‍ ശരാശരി 95,000 കോടിയായിരുന്നു വരുമാനം. ഇതോടെ സാമ്പത്തിക വര്‍ഷം പൂര്‍ത്തിയാകാന്‍ മൂന്ന് മാസം ബാക്കി നില്‍ക്കേ വരുമാനത്തില്‍ വലിയ വ്യത്യാസം വരുമെന്നുറപ്പായിരുന്നു. എന്നാല്‍, ഇത്തരത്തില്‍ വരുമാനം കുറയുന്നത്, നികുതി പരിവുമായി ബന്ധപ്പെട്ട് കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡയറക്ട് ടാക്‌സസ് ആന്‍ഡ് കസ്റ്റംസിനെ (സിബിഐസി) പ്രേരിപ്പിച്ചേക്കാവുന്ന സ്ഥിതിയിലേക്കുന്ന നീങ്ങുന്ന സാഹചര്യത്തിലായി കാര്യങ്ങള്‍. അതുകൊണ്ട് തന്നെ, ജിഎസ്ടി നികുതി വെട്ടിപ്പ് … Continue reading ജിഎസ്ടി: സര്‍ക്കാര്‍ കര്‍ശന നടപടികളിലേക്ക്

മടക്കാവുന്ന സ്മാര്‍ട്ട്ഫോണ്‍ ഉടന്‍ വിപണിയിലേക്ക്

ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സൗകര്യപ്രദമാകുന്ന തരത്തിലുളള മടക്കാവുന്ന സ്മാര്‍ട്ട്ഫോണ്‍ ഉടന്‍ വിപണിയിലേക്ക് എത്തുന്നു. സ്മാര്‍ട്ട് ഫോണ്‍ വിപണി അടക്കി വാഴാന്‍ ഒരുങ്ങി പുതിയ ഹാന്‍ഡ്സെറ്റുകളാണ് ഇത്തവണ ഗൂഗിള്‍ പുറത്തിറക്കുന്നത്. അതായത്, 2020ല്‍ പുറത്തിറക്കുന്ന പിക്സല്‍ ഫോണുകള്‍ മടക്കാവുന്നതായിരിക്കും.ഇനി 5ജി സ്മാര്‍ട്ട്ഫോണുകളായിരുക്കും വിപണിയില്‍ സജീവമാവുക. ഇത് മുന്നില്‍ കണ്ടുകൊണ്ടാണ് ഇത്തരത്തില്‍ പുതിയ ഹാന്‍ഡ്സെറ്റ് പുറത്തിറക്കാന്‍ ഗൂഗിള്‍ ഒരുങ്ങുന്നത്. കൂടാതെ, ഗൂഗിള്‍ പുതിയ ഏഴ് ഹാന്‍ഡ് സെറ്റുകള്‍ അവതരിപ്പിക്കുകയും അതോടൊപ്പം, ഇതില്‍ ഒന്നോ രണ്ടോ എണ്ണം മടക്കാവുന്നവായിരിക്കും എന്നാണ് റിപ്പോര്‍ട്ടുകളിലൂടെ വ്യക്തമാക്കുന്നത്. മാത്രമല്ല, ഇത്തരത്തില്‍ സാംസങ്ങും ഫോള്‍ഡബിള്‍ ഫോണ്‍ പുറത്തിറക്കുമെന്നാണ് വിവരം. കഴിഞ്ഞ നവംബറില്‍ നടന്ന ആന്‍ഡ്രോയിഡ് ഡെവ് ഉച്ചകോടിയില്‍ ഇത് സംബന്ധിച്ച് സൂചനകള്‍ ലഭിച്ചിരുന്നു. മാത്രമല്ല, മടക്കാവുന്ന ഫോണുകളില്‍ ഉപയോഗിക്കാന്‍ ആന്‍ഡ്രോയിഡ് ഒഎസില്‍ മാറ്റങ്ങള്‍ വരുത്താന്‍ സാംസങ്ങുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണെന്നും ഇത് വേഗമാര്‍ന്ന സ്മാര്‍ട് ഫോണ്‍ അനുഭവം പ്രദാനം ചെയ്യുമെന്നുമാണ് അന്ന് ഗൂഗിള്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് മടക്കാവുന്ന ഫോണുമായി ഗൂഗിള്‍ എത്തുന്നത്.  from … Continue reading മടക്കാവുന്ന സ്മാര്‍ട്ട്ഫോണ്‍ ഉടന്‍ വിപണിയിലേക്ക്

സംഘപരിവാർ ഉത്തരേന്ത്യയിൽ പയറ്റുന്ന തന്ത്രം കേരളത്തിൽ നടക്കില്ല; വര്‍ഗീയ കലാപമുണ്ടാക്കുനുളള ശ്രമങ്ങളെ അടിച്ചമർത്തും: മുഖ്യമന്ത്രി..

ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിച്ചതിന്‍റെ പേരില്‍ സംസ്ഥാനത്തുടനീളം ആസൂത്രിതമായി അക്രമം അഴിച്ചുവിട്ട് ജനങ്ങളുടെ സ്വൈരജീവിതവും സമാധാനവും തകര്‍ക്കാന്‍ ശ്രമിക്കുന്നത് ബിജെപിയും ആർഎസ്എസുമാണെന്ന് ആരോപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത്. ഇതേ ബിജെപിയും ആർഎസ്എസുമാണ് കേരളത്തില്‍ ക്രമസമാധാനം അപകടത്തിലാണെന്ന് പ്രചരിപ്പിക്കുകയും കേന്ദ്രം ഇടപെടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.  ഭരണഘടനയോട് തെല്ലെങ്കിലും കൂറും ജനങ്ങളോട് പ്രതിബദ്ധതയും ഉണ്ടെങ്കില്‍ സ്വന്തം അണികളോട് അക്രമം അവസാനിപ്പിക്കാന്‍ നിര്‍ദേശിക്കുകയാണ് ബിജെപി ദേശീയ നേതൃത്വം ചെയ്യേണ്ടതെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് വഴി പറഞ്ഞു.ഉത്തരേന്ത്യയില്‍ പലയിടത്തും സംഘപരിവാര്‍ പരീക്ഷിച്ച് വിജയിച്ച തന്ത്രം കേരളത്തിലും പയറ്റാനാണ് ശ്രമിക്കുന്നത്. അത് കേരളത്തില്‍ നടക്കില്ല. അക്രമങ്ങളെയും വര്‍ഗീയ കലാപമുണ്ടാക്കുനുളള ശ്രമങ്ങളെയും സര്‍ക്കാര്‍ നിര്‍ദാക്ഷിണ്യം അടിച്ചമര്‍ത്തും – മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയൻറെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപംശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിച്ചതിന്‍റെ പേരില്‍ സംസ്ഥാനത്തുടനീളം ആസൂത്രിതമായി അക്രമം അഴിച്ചുവിട്ട് ജനങ്ങളുടെ സ്വൈരജീവിതവും സമാധാനവും തകര്‍ക്കാന്‍ ശ്രമിക്കുന്ന ബിജെപിയും ആര്‍എസ്എസ്സും തന്നെയാണ് കേരളത്തില്‍ ക്രമസമാധാനം അപകടത്തിലാണെന്ന് പ്രചരിപ്പിക്കുകയും കേന്ദ്രം ഇടപെടുമെന്ന് … Continue reading സംഘപരിവാർ ഉത്തരേന്ത്യയിൽ പയറ്റുന്ന തന്ത്രം കേരളത്തിൽ നടക്കില്ല; വര്‍ഗീയ കലാപമുണ്ടാക്കുനുളള ശ്രമങ്ങളെ അടിച്ചമർത്തും: മുഖ്യമന്ത്രി..

ഏഴോം : മുഹിയിദ്ധീന്‍ റാത്തീബ് വാര്‍ഷികവും ആത്മീയ സംഗമവും..

ഏഴോം: സുന്നി വലിയ ജുമാ- മസ്ജിദ് ദാറുല്‍ ഉലൂം സുന്നി മദ്‌റസ കമ്മിറ്റി സംഘടിപ്പിക്കുന്ന മുഹിയിദ്ധീന്‍ റാത്തീബ് വാര്‍ഷികം ജനുവരി 6,7,8,9 തീയതികളില്‍ കന്‍സുല്‍ ഉലമ നഗറില്‍ വെച്ച് നടക്കും, 6-ാം തീയതി വൈകിട്ട് 6 മണിക്ക് ഉദ്ഘാടന സമ്മേളനം ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് സിപി മുസ്തഫ ഹാജിയുടെ അദ്ധ്യക്ഷതയില്‍ മുതുകുട അബ്ദുല്‍ ഖാദിര്‍ സഖാഫി ഉദ്ഘാടനം ചെയ്യും. അബ്ദുല്‍ സലാം സഅദി, സുബൈര്‍ ഹിമമി, ശംസുദ്ധീന്‍ മൗലവി,അബ്ദുല്‍ റസാഖ് സി.കെ, അബ്ദുല്‍ ജബ്ബാര്‍, എ മഹബൂബ്, ഫള്‌ലു റഹ്മാന്‍ സി.ടി, എം.എം.വി അബ്ദുള്ള എന്നിവര്‍ ആശംസകള്‍ നേരും. അബ്ദുറഹ്മാന്‍ മദനി പടന്ന മുഖ്യ പ്രഭാഷണം നടത്തും. ജനുവരി 7-ാം തീയതി ശാഫി ലത്വീഫി നുച്യാടും ജനുവരി 8-ാം തീയതി ശമീര്‍ അഷ്‌റഫി കാട്ടാമ്പള്ളിയും പ്രഭാഷണം നടത്തും, ജനുവരി 9-ാം തീയതി നടക്കുന്ന ആത്മീയ സമ്മേളനം കണ്ണൂര്‍ ജില്ല സംയുക്ത ഖാളി സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ മാട്ടൂലിന്റെ പ്രാര്‍ത്ഥനയോടെ ആരംഭിക്കും. … Continue reading ഏഴോം : മുഹിയിദ്ധീന്‍ റാത്തീബ് വാര്‍ഷികവും ആത്മീയ സംഗമവും..

കേരളം ഭരിക്കുന്നവര്‍ മത വിശ്വാസങ്ങളെല്ലാം തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന് അല്‍ഫോണ്‍സ് കണ്ണന്താനം

കോട്ടയം: കേരളത്തിലെ ഭരണാധികാരികള്‍ മതവിശ്വാസങ്ങള്‍ തകര്‍ത്ത് കൊണ്ടിരിക്കുകയാണെന്ന് കേന്ദ്ര ടൂറിസം വകുപ്പ് മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. ഡിവൈഎഫ്‌ഐക്കാര്‍ ആക്രമിച്ച പാത്താമുട്ടം കൂമ്പാടി സെന്റ് പോള്‍സ് ആംഗ്ലിക്കന്‍ പള്ളി സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ആക്രമണത്തില്‍ ഭയന്ന് പള്ളിയില്‍ അഭയം തേടിയിരുന്ന ആറ് കുടുംബങ്ങളെയും അക്രമകാരികളുടെ കല്ലേറില്‍ ഗുരുതരമായി പരിക്കേറ്റ ബിടെക് വിദ്യാര്‍ത്ഥിനിയായ എമിയെയും മന്ത്രി നേരില്‍ കണ്ടു ആശ്വസിപ്പിച്ചു. ഡിവൈഎഫ്‌ഐ ഭീഷണിയെ തുടര്‍ന്ന് പത്ത് ദിവസമായി പള്ളിയില്‍ അഭയം തേടിയ കുടുംബങ്ങള്‍ സ്വന്തം വീടുകളിലേക്ക് മടങ്ങിയെങ്കിലും ഭീഷണി ഇപ്പോഴും നിലനില്‍ക്കുന്നതായും അവരുടെ ഭയം പൂര്‍ണമായും മാറിയിട്ടില്ലെന്നും മന്ത്രി കണ്ണന്താനം പറഞ്ഞു. ആര്‍ച്ച് ബിഷപ്പ് സ്റ്റീഫന്‍ വട്ടപ്പാറയുടെ സാനിധ്യത്തില്‍ പള്ളിയില്‍ സംഘടിപ്പിച്ച യോഗത്തില്‍ സംസാരിച്ച മന്ത്രി വിശ്വാസികളുടെ സ്വത്തും ജീവനും വിശ്വാസങ്ങളും സംരക്ഷിക്കാന്‍ കൂടെയുണ്ടാകുമെന്നു ഉറപ്പു നല്‍കി. കേരള സമൂഹത്തില്‍ മതത്തിന്റെയും വര്‍ഗത്തിന്റെയും പേരില്‍ ഭിന്നതയുണ്ടാക്കാന്‍ സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങളെ ശക്തമായി അപലപിക്കുന്നതായും മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞു. from Anweshanam | … Continue reading കേരളം ഭരിക്കുന്നവര്‍ മത വിശ്വാസങ്ങളെല്ലാം തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന് അല്‍ഫോണ്‍സ് കണ്ണന്താനം

പൊലീസുകാര്‍ക്കെതിരായ ആക്രമണത്തിന് നേതൃത്വം കൊടുത്തത് സെന്‍കുമാര്‍; ആരോപണവുമായി ഡിവൈഎഫ്‌ഐ

കോട്ടയം: യുവതീ പ്രവേശനത്തിന് പിന്നാലെ സംസ്ഥാനത്തുണ്ടായ അക്രമസംഭവങ്ങളില്‍ അയ്യപ്പ കര്‍മ്മസമിതി രക്ഷാധികളെ കുറ്റപ്പെടുത്തി ഡിവൈഎഫ്‌ഐ. കര്‍മ്മ സമിതിയുടെ നേതാവായ മുന്‍ഡിജിപി ടി.പി.സെന്‍കുമാറാണ് കേരളത്തിലെ പൊലീസുകാര്‍ക്കെതിരേയും പൊലീസ് സ്റ്റേഷനുകള്‍ക്കെതിരെയും ആക്രമണം നടത്താന്‍ നേതൃത്വം കൊടുത്തതെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ.എ.റഹീം വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ഹര്‍ത്താലിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തുണ്ടായ അക്രമസംഭവങ്ങളില്‍ കര്‍മ്മസമിതി ഭാരവാഹികള്‍ കൂടിയായ പിഎസ്.സി മുന്‍ ചെയര്‍മാന്‍ ഡോ.കെ.എസ്.രാധാകൃഷ്ണന്‍, അമൃതാനന്ദമയി എന്നിവര്‍ നിലപാട് വ്യക്തമാക്കണമെന്നും മാധ്യമങ്ങളോട് മാപ്പ് പറയാന്‍ സംഘപരിവാര്‍ തയ്യാറാവണമെന്നും ഡിവൈഎഫ്‌ഐ നേതാക്കള്‍ ആവശ്യപ്പെട്ടു. ഹര്‍ത്താലിന്റെ മറവിലുണ്ടായ ആസൂത്രിതമായ ആക്രമണമാണ് ഇതിന് വേണ്ട ആയുധങ്ങളും ബോംബും ആര്‍എസ്എസ് ശേഖരിച്ചിരുന്നു. വര്‍ഗീയ സംഘര്‍ഷത്തിന് ആര്‍എസ്എസ് പദ്ധതി ഇട്ടതിന് തെളിവാണ് നെടുമങ്ങാട് കണ്ടത് സമാനമായ സാഹചര്യമായിരുന്നു അടൂരും. ശബരിമല വിഷയത്തില്‍ സര്‍ക്കാരിനെതിരെ രംഗത്തു വന്ന എന്‍എസ്എസിനെതിരെയും ഡിവൈഎഫ്‌ഐ ശക്തമായ വിമര്‍ശനമാണ് ഉന്നയിച്ചത്. എന്‍ എസ് എസ് സ്ഥാപനങ്ങള്‍ക്ക് എതിരെ ആക്രമീ നടത്തിയ സംഘടനയാണ് ആര്‍ എസ് എസ് എന്ന് മറക്കരുത്. നാട്ടില്‍ നടക്കുന്ന സായുധ … Continue reading പൊലീസുകാര്‍ക്കെതിരായ ആക്രമണത്തിന് നേതൃത്വം കൊടുത്തത് സെന്‍കുമാര്‍; ആരോപണവുമായി ഡിവൈഎഫ്‌ഐ