നെടുമങ്ങാട് എസ്.ഐ സുനിൽ ഗോപിയെ ആക്രമിച്ച കേസിലെ പ്രതി പിടിയിൽ
ഹർത്താൽ അക്രമം തടയാൻ ശ്രമിച്ച നെടുമങ്ങാട് എസ്.ഐ സുനിൽ ഗോപിയെ ആക്രമിച്ച കേസിലെ പ്രതി പിടിയിൽ. ആനാട് പണ്ടാരക്കോണം. എൻ.എസ് ഭവനിൽ പ്രതീഷ് ആണ് (36) അറസ്റ്റിലായത്. ഒളിവിൽ പോയ പ്രതിയെ നെടുമങ്ങാട് ഡിവൈ.എസ്.പി അശോകന്റെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ രണ്ടു പ്രതികളെ നേരത്തേ അറസ്റ്റ് ചെയ്‌തിരുന്നു. ശബരിമല കർമസമിതി നടത്തിയ ഹർത്താലിൽ നടന്ന ആക്രമണത്തിൽ പാലക്കാട് നഗരസഭ മുൻ കൗൺസിലറും ബി.ജെ.പി പ്രവർത്തകനുമായ പ്രഭാകരനെ (43)യും അറസ്റ്റ് ചെയ്തു. പൊതുമുതൽ നശിപ്പിച്ച കേസിലാണ് അറസ്റ്റ്. പാലക്കാട് കൊപ്പം കൊമ്പങ്കുഴി സ്വദേശിയാണ്. from Anweshanam | The Latest News From Kerala http://bit.ly/2RuUQPv Continue reading നെടുമങ്ങാട് എസ്.ഐ സുനിൽ ഗോപിയെ ആക്രമിച്ച കേസിലെ പ്രതി പിടിയിൽ
പൊലീസ് ജീപ്പ് തകര്‍ത്ത കേസില്‍ നാല് ബിജെപി പ്രവര്‍ത്തകര്‍ പിടിയില്‍
മാന്നാർ പൊലീസ് സ്റ്റേഷനിലെ പൊലീസ് ജീപ്പ് തകര്‍ത്ത കേസില്‍ നാല് ബിജെപി പ്രവര്‍ത്തകര്‍ പിടിയില്‍. കുരട്ടിക്കാട് നന്ദനം വീട്ടിൽ രമേശൻ (38), കുരട്ടിക്കാട് സരോവരം വീട്ടിൽ രാഹുൽ (28), കുരട്ടിശേരി തെക്കും തലയിൽ വിഷ്ണുപ്രസാദ് (24), എണ്ണക്കാട് ലക്ഷം വീട് കോളനിയിൽ മണികുട്ടൻ (33). എന്നിവരെയാണ് മാന്നാര്‍ സി ഐ ജോസ് മാത്യുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തതത്. കഴിഞ്ഞ ഞായറാഴ്ച രാത്രി ഒരുമണിക്ക് 50 ഓളം വരുന്ന സംഘം മാരകായുധങ്ങളുമായി പൊലീസ് സ്റ്റേഷനിലേക്ക് തള്ളികയറി അസഭ്യവാക്കുകള്‍ പറഞ്ഞ് സ്റ്റേഷന്‍ പരിസരത്ത് കിടന്നിരുന്ന പൊലീസ് ജീപ്പിന്റെ മുന്‍വശത്തെ ചില്ല് അടിച്ചു തകര്‍ക്കുകയായിരുന്നു. തടയാനെത്തിയ എസ്‌ഐയെയും പൊലീസിനെയും പാറാവ്കാരനെയും സംഘം ആക്രമിക്കാന്‍ ശ്രമം നടത്തി. പിന്നീട് സിഐ ജോസ് മാത്യുവിന്റെ നേതൃത്വത്തില്‍ കൂടുതല്‍ പൊലീസ് സംഘമെത്തിയാണ് സ്ഥിതിഗതികള്‍ നിയന്ത്രിച്ചത്. from Anweshanam | The Latest News From Kerala http://bit.ly/2SHfskM Continue reading പൊലീസ് ജീപ്പ് തകര്‍ത്ത കേസില്‍ നാല് ബിജെപി പ്രവര്‍ത്തകര്‍ പിടിയില്‍
ഏഷ്യന്‍ കപ്പിൽ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം; മെസിയെ മറികടന്ന് ഛേത്രി
ഏഷ്യന്‍ കപ്പ് ഫുട്ബോളില്‍ തായ്‍ലന്‍ഡിനെതിരെ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം. സുനില്‍ ഛേത്രിയുടെ ഇരട്ടഗോള്‍ മികവില്‍ 4–1നാണ് തായ്‍ലന്‍ഡിനെ തോല്‍പിച്ചത്. രാജ്യാന്തര ഫുട്ബോളില്‍ സജീവമായതാരങ്ങളുടെ ഗോള്‍നേട്ടത്തില്‍ ഛേത്രി ലയണല്‍ മെസിയെ മറികടന്നു. ഏഷ്യന്‍ കപ്പിലെ ഇന്ത്യയുടെ ഏറ്റവും വലിയവിജയമാണിത് . Continue reading ഏഷ്യന്‍ കപ്പിൽ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം; മെസിയെ മറികടന്ന് ഛേത്രി
ശബരിമല തീർത്ഥാടകരുടെ വാഹനം അപകടത്തില്‍പ്പെട്ട് പത്ത് മരണം
ശബരിമല തീർത്ഥാടകരുടെ വാഹനം അപകടത്തില്‍പ്പെട്ട് പത്ത് പേർ മരിച്ചു. ആന്ധ്രയിൽ നിന്നുള്ള സംഘമാണ് അപകടത്തിൽ പെട്ടത്. അപകടത്തില്‍ അഞ്ച് തീർത്ഥാടകർക്ക് പരിക്കേറ്റു. തമിഴ്നാട്ടിലെ പുതുകോട്ടയിൽ വെച്ചാണ് വാഹനം അപകടത്തിൽപ്പെട്ടത്. ഇവർ സഞ്ചരിച്ച മിനി ബസ്സിൽ ലോറി ഇടിക്കുകയായിരുന്നു. from Anweshanam | The Latest News From Kerala http://bit.ly/2CSIGYA Continue reading ശബരിമല തീർത്ഥാടകരുടെ വാഹനം അപകടത്തില്‍പ്പെട്ട് പത്ത് മരണം
ശബരിമല വരുമാനത്തിൽ 9.15 കോടിയുടെ കുറവ്; നഷ്ടം കുറച്ച് കൊണ്ടുവരാനാകുമെന്ന് ബോർഡ്
മകരവിളക്കിനു നട തുറന്ന ശേഷം സന്നിധാനത്ത് 6 ദിവസത്തെ വരുമാനത്തിൽ 9.15 കോടിയുടെ കുറവ്. ഞായറാഴ്ച വരെയുള്ള മകരവിളക്കു കാലത്തെ ആകെ വരുമാനം 20.49 കോടി രൂപയാണ്. കഴിഞ്ഞ വർഷം ഇതേ സമയത്ത് 29.64 കോടി രൂപയായിരുന്നു. അതേസമയം, മകരവിളക്കിനു മുൻവർഷത്തേക്കാൾ തീർഥാടകർ എത്തുമെന്നും വരുമാനനഷ്ടം കുറച്ചു കൊണ്ടുവരാൻ കഴിയുമെന്നാണ് ദേവസ്വം ബോർഡിന്റെ വിലയിരുത്തൽ. അരവണ വിറ്റുവരവിലൂടെ കഴിഞ്ഞ വർഷം 10.22 കോടി ലഭിച്ചപ്പോൾ ഇത്തവണ 9.43 കോടി. അപ്പം വിറ്റുവരവ് 96.52 ലക്ഷം. കഴിഞ്ഞ വർഷം ഇത് 1.58 കോടിയായിരുന്നു. കാണിക്ക ഇനത്തിൽ ഇത്തവണ 8.06 കോടി കിട്ടിയപ്പോൾ കഴിഞ്ഞ വർഷം 9.51 കോടി ലഭിച്ചു. മാളികപ്പുറത്തെ വരുമാനം ഇത്തവണ 18.54 ലക്ഷമാണ്. കഴിഞ്ഞ വർഷം ഇത് 15.75 ലക്ഷം. മുറിവാടക ഇനത്തിൽ 28.93 ലക്ഷമാണ് ഇത്തവണ കിട്ടിയത്. കഴിഞ്ഞ വർഷം അത് 38.57 ലക്ഷം. നെയ്യഭിഷേകത്തിലൂടെ ഇത്തവണ 26.45 ലക്ഷം കിട്ടി. കഴിഞ്ഞ വർഷം 28.67 ലക്ഷം. വെള്ളനിവേദ്യത്തിലൂടെ 50,940 … Continue reading ശബരിമല വരുമാനത്തിൽ 9.15 കോടിയുടെ കുറവ്; നഷ്ടം കുറച്ച് കൊണ്ടുവരാനാകുമെന്ന് ബോർഡ്
തിരുവനന്തപുരത്ത് കണ്ടക്ടറെ ബസിൽ കയറി കുത്തി
തിരുവനന്തപുരം എസ്എംവി സ്കൂളിന് സമീപം സ്വകാര്യ ബസ് കണ്ടക്ടർക്ക് കുത്തേറ്റു. ബാലരാമപുരം സ്വദേശി അരുണി(32)നാണ് കുത്തേറ്റത്. അരുണിനെ പരിക്കുകളോടെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. അക്രമത്തിന്റെ കാരണം വ്യക്തമല്ല. പ്രകോപനമില്ലാതെ അഞ്ചംഗ സംഘം ബസിൽ കയറി അക്രമിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കുന്നുവിള ബസിന്റെ കണ്ടക്ടറാണ് അരുണ്‍. from Anweshanam | The Latest News From Kerala http://bit.ly/2Ax38MK Continue reading തിരുവനന്തപുരത്ത് കണ്ടക്ടറെ ബസിൽ കയറി കുത്തി
ദേശീയ പണിമുടക്കില്‍ സ്വകാര്യ വാഹനങ്ങള്‍ തടയില്ലെന്ന് എളമരം കരീം
കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് ഈ മാസം എട്ടിനും ഒന്‍പതിനും നടക്കുന്ന ദേശീയ പണിമുടക്കില്‍ സ്വകാര്യ വാഹനങ്ങള്‍ തടയില്ലെന്ന് സിഐറ്റിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം. പാൽവിതരണം, ആശുപത്രികൾ, ടൂറിസം എന്നീമേഖലകളെ പണിമുടക്കിൽ നിന്ന് ഒഴിവാക്കിയതായും ട്രെയിനുകള്‍ പിക്കറ്റ് ചെയ്യുമെന്നും എളമരം കരീം പറഞ്ഞു. ദേശീയ പണിമുടക്ക് ഹർത്താലാകില്ലെന്നും ഒരു കടയും ബലം പ്രയോഗിച്ച് അടപ്പിക്കില്ലെന്നും എളമരം കരീം ഇന്നലെ പറഞ്ഞിരുന്നു. കടകൾക്ക് കല്ലെറിയില്ല. തൊഴിലാളികളേയും ബാധിക്കുന്ന ആവശ്യത്തിനാണ് പണിമുടക്ക്. കടയടക്കാൻ ആരെയും നിർബന്ധിക്കില്ല from Anweshanam | The Latest News From Kerala http://bit.ly/2Fbp7wX Continue reading ദേശീയ പണിമുടക്കില്‍ സ്വകാര്യ വാഹനങ്ങള്‍ തടയില്ലെന്ന് എളമരം കരീം
