അഗസ്ത്യാര്‍കൂടത്തില്‍ സ്ത്രീകളെ പ്രവേശിപ്പിക്കുന്നതിനെതിര ആദിവാസി മഹാസഭ
തിരുവനന്തപുരം: അഗസ്ത്യാര്‍കൂടത്തില്‍ സ്ത്രീകളെ പ്രവേശിപ്പിക്കുന്നതിനെതിരെ പ്രതിഷേധവുമായി കാണി വിഭാഗം രംഗത്ത്. സ്ത്രീകള്‍ കയറിയാല്‍ ശക്തമായ പ്രതിഷേധമുണ്ടാകുമെന്ന് ആദിവാസി മഹാസഭ അറിയിച്ചു. അഗസ്ത്യമുനിയുടെ ആരാധനാലയത്തില്‍ യുവതികള്‍ കയറിയാല്‍ അശുദ്ധമാകുമെന്നാണ് ഇവരുടെ വാദം. ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് അഗസ്ത്യാര്‍കൂട യാത്രക്ക് ഇത്തവണ മുതല്‍ സ്ത്രീകള്‍ക്കും അനുമതി നല്‍കി വനംവകുപ്പ് വിജ്ഞാപനം ഇറക്കിയിരുന്നു. നിരവധി സ്ത്രീകളാണ് ഇതിനകം രജിസ്റ്റര്‍ ചെയ്തത്. അഗസ്ത്യാര്‍കൂടത്തിലെ സ്ത്രികളുടെ യാത്രയെ നേരത്തെയും കാണി വിഭാഗം എതിര്‍ത്തിരുന്നു. തുടര്‍ന്ന് ഒരു വിഭാഗം സ്ത്രീകള്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. from Anweshanam | The Latest News From Kerala http://bit.ly/2AxSVjb Continue reading അഗസ്ത്യാര്‍കൂടത്തില്‍ സ്ത്രീകളെ പ്രവേശിപ്പിക്കുന്നതിനെതിര ആദിവാസി മഹാസഭ
ദേശീയ പണിമുടക്ക്: വിനോദ സഞ്ചാര മേഖലയെ ഒഴിവാക്കി; ട്രേഡ് യൂണിയന്‍ സമിതിയെ അഭിനന്ദിച്ച് മന്ത്രി കടകംപള്ളി
തിരുവനന്തപുരം: ഇന്ന് അർധരാത്രി മുതൽ ആരംഭിക്കുന്ന 48 മണിക്കൂർ ദേശീയ പണിമുടക്കിൽ നിന്ന് ആവശ്യ സർവീസുകളും വിനോദ സഞ്ചാര മേഖലയെയും ഒഴിവാക്കിയെന്ന് സംയുക്ത ട്രേഡ് യൂണിയൻ സമിതി. കേരളത്തിൽ വാഹനങ്ങൾ തടയില്ല. പണിമുടക്ക് ഹർത്താലായി മാറില്ലെന്നും സമരസമിതി അറിയിച്ചു. തുടർച്ചെയുണ്ടായ ഹർത്താലിന്റെ പശ്ചാത്തലത്തിൽ സാധാരണക്കാരെ ബുദ്ധിമുട്ടിക്കില്ലെന്ന് സമരസമിതി. അക്രമസംഭവങ്ങൾ ഉണ്ടാകില്ല. സ്വകാര്യ വാഹനങ്ങൾ നിരത്തിലിറങ്ങിയാൽ തടയില്ല. പത്രം പാൽ, ആശുപത്രികൾ, ടൂറിസം മേഖലകളെ പണിമുടക്കിൽ നിന്നൊഴിവാക്കി. എന്നാൽ ട്രെയിനുകൾ പിക്കറ്റ് ചെയ്യും. ദേശീയ പണിമുടക്കില്‍ നിന്നും വിനോദ സഞ്ചാര മേഖലയെ ഒഴിവാക്കിയ സംയുക്ത ട്രേഡ് യൂണിയന്‍ സമിതിക്ക് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ദേശീയ പണിമുടക്ക് നടക്കുന്ന ദിവസങ്ങളിൽ വിനോദസഞ്ചാരികള്‍ താമസിക്കുന്ന ഹോട്ടലുകള്‍ക്കോ അവരുടെ യാത്രാ സൗകര്യങ്ങള്‍ക്കോ യാതൊരുവിധ തടസ്സവും ഉണ്ടാകാതിരിക്കാന്‍ സമരസമിതി പ്രത്യേക നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട് എന്നത് അഭിനന്ദനാര്‍ഹമാണെന്ന് മന്ത്രി പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളില്‍ ചെറിയ കാരണങ്ങളുടെ പേരില്‍ പോലും ആഹ്വാനം ചെയ്യപ്പെട്ട ആവര്‍ത്തിച്ചുള്ള ഹര്‍ത്താലുകളിൽ വിനോദ സഞ്ചാര … Continue reading ദേശീയ പണിമുടക്ക്: വിനോദ സഞ്ചാര മേഖലയെ ഒഴിവാക്കി; ട്രേഡ് യൂണിയന്‍ സമിതിയെ അഭിനന്ദിച്ച് മന്ത്രി കടകംപള്ളി
കോതമംഗലം പള്ളി തര്‍ക്കം: റമ്പാന്‍ തോമസിന്‍റെ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍
കൊച്ചി: കോതമംഗലം ചെറിയ പള്ളിത്തര്‍ക്കത്തില്‍ സുപ്രീം കോടതി വിധി നടപ്പാക്കാന്‍ കേന്ദ്ര സേനയുടെ സംരംക്ഷണം ആവശ്യപ്പെട്ട് റമ്ബാന്‍ തോമസ് പോള്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കഴിഞ്ഞ ദിവസം ഹര്‍ജി പരിഗണിച്ച കോടതി പ്രശ്നത്തില്‍ നിലപാട് അറിയിക്കാള്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളോട് നിര്‍ദേശിച്ചിരുന്നു. സുപ്രീം കോടതി ഉത്തരവ് നടപ്പാക്കേണ്ടത് സര്‍ക്കാരിന്‍റെ ഉത്തരവാദിത്തം ആണെന്ന് കോടതി ചൂണ്ടിക്കാട്ടിയിരുന്നു. നിയമം നടപ്പാക്കാന്‍ പൊലീസിന് സാധിക്കാത്തതിനാല്‍ കേന്ദ്രസേനയുടെ സംരക്ഷണം വേണമെന്ന് ആവശ്യപ്പെട്ടാണ് റമ്ബാന്‍ തോമസ് പോള്‍ ഹര്‍ജി നല്‍കിയത്. from Anweshanam | The Latest News From Kerala http://bit.ly/2LXZDnq Continue reading കോതമംഗലം പള്ളി തര്‍ക്കം: റമ്പാന്‍ തോമസിന്‍റെ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍
ബാര്‍ കോഴ കേസ്: വിഎസിന്‍റെയും കെഎം മാണിയുടെയും ഹര്‍ജികള്‍ ഇന്ന് ഹൈക്കോടതിയില്‍
കൊച്ചി: ബാര്‍ കോഴ കേസില്‍ തുടരന്വേഷണം വേണമെന്ന വിജിലന്‍സ് കോടതി ഉത്തരവിനെതിരെ കെ. എം മാണിയും, തുടരന്വേഷണത്തിന് മുന്‍കൂര്‍ അനുമതി വേണമെന്ന വിജിലന്‍സ് കോടതി ഉത്തരവിലെ പരാമര്‍ശത്തിനെതിരെ വി എസ് അച്യുതാനന്ദനും സമര്‍പ്പിച്ച ഹരജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. 2014 ല്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ 2018 ന് അഴിമതി നിരോധന നിയമത്തില്‍ കൊണ്ടു വന്ന ഭേദഗതി പ്രകാരമുള്ള മുന്‍കൂര്‍ അനുമതി നടപടികള്‍ വേണ്ടതില്ലെന്നാണ് വി എസിന്റെ നിലപാട്.മൂന്ന് തവണ അന്വേഷിച്ച് താന്‍ കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയതാണെന്നും അതിനാല്‍ തുടരന്വേഷണം ആവശ്യമില്ലെന്നുമാണ് കെ എം മാണിയുടെ വാദം. തുടര്‍അന്വേഷണം നടത്തുന്നതിന് ഗവര്‍ണറു ടെ അനുമതി വാങ്ങണം എന്ന വിജിലന്‍സ് കോടതി ഉത്തരവിനെ ചോദ്യംചെയ്ത് മുഖ്യ സാക്ഷി ബിജു രമേശ് നല്‍കിയ ഹര്‍ജിയും ഇന്ന് കോടതി പരിഗണിക്കും. from Anweshanam | The Latest News From Kerala http://bit.ly/2C3o5PA Continue reading ബാര്‍ കോഴ കേസ്: വിഎസിന്‍റെയും കെഎം മാണിയുടെയും ഹര്‍ജികള്‍ ഇന്ന് ഹൈക്കോടതിയില്‍
ഹര്‍ത്താല്‍ നിരോധിക്കണമെന്നാവശ്യം; ഹൈക്കോടതി ഇന്ന് ഹര്‍ജി പരിഗണിക്കും
കൊച്ചി: സംസ്ഥാനത്ത് ഹര്‍ത്താല്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേരള ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രി പ്രസിഡന്റ് ബിജു രമേശാണ് കോടതിയെ സമീപിച്ചത്. കഴിഞ്ഞ വര്‍ഷം കേരളത്തില്‍ 97 ഹര്‍ത്താലുകള്‍ നടന്നെന്നും ഇത് സമ്പദ് വ്യവസ്ഥയെ പ്രതികൂലമായി ബാധിച്ചെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സംഘ്പരിവാർ നടത്തിയ ഹര്‍ത്താലുകളുടെ വിശദാംശങ്ങളും ഹരജിയിലുണ്ട്. ഹര്‍ത്താല്‍ സംബന്ധിയായ വാര്‍ത്തകൾ നൽകുന്നതിൽ നിന്നും മാധ്യമങ്ങളെ വിലക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു. from Anweshanam | The Latest News From Kerala http://bit.ly/2GYw0U4 Continue reading ഹര്‍ത്താല്‍ നിരോധിക്കണമെന്നാവശ്യം; ഹൈക്കോടതി ഇന്ന് ഹര്‍ജി പരിഗണിക്കും
മുഖ്യമന്ത്രിക്കെതിരെ സമൂഹമാധ്യമങ്ങളില്‍ വ്യാജ പ്രചാരണം; കമ്മിഷണര്‍ ഓഫീസ് ജീവനക്കാരനെതിരെ കേസ്
തിരുവനന്തപുരം: മുഖ്യമന്ത്രിക്കും പൊലീസ് സേനയ്ക്കുമെതിരേ സമൂഹമാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം നടത്തിയ കൊല്ലം കമ്മിഷണര്‍ ഓഫീസിലെ ജൂനിയര്‍ സൂപ്രണ്ടും എന്‍.ജി.ഒ അസോസിയേഷന്‍ നേതാവുമായ എസ്. ഷിബുവിനെതിരെ കൊല്ലം ഈസ്റ്റ് പൊലീസ് കേസെടുത്തു. മുഖ്യമന്ത്രിക്കെതിരെ ഫേസ്ബുക്കില്‍ പോസ്റ്റ് ഷെയര്‍ ചെയ്തത്തിനാണ് കേസ്. മുഖ്യമന്ത്രിക്കെതിരെ വ്യാജ പ്രചാരണം നടത്തിയതിന് ഐ.പി.സി 409, അപകീര്‍ത്തിപ്പെടുത്തിയതിന് ഐ.പി.സി 500, പൊലീസ് ആക്ടിലെ 120 ഒ എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ്. മുഖ്യമന്ത്രിക്കും സേനയിലെ ഒരു ഉദ്യോഗസ്ഥനുമെതിരെ ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട പോസ്റ്റുകളാണ് ഷിബു ഷെയര്‍ ചെയ്തത്. ഇതിന് പുറമെ രാഷ്ട്രീയ ചുവയുള്ള നിരവധി പോസ്റ്റുകള്‍ ഇയാള്‍ ഷെയര്‍ ചെയ്തിട്ടുണ്ടായിരുന്നു. പൊലീസ് ഉദ്യോഗസ്ഥരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ സ്പെഷ്യല്‍ ബ്രാഞ്ച് പ്രത്യേകം റിപ്പോര്‍ട്ട് തയ്യാറാക്കുകയിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. കേസിനാസ്പദമായ പോസ്റ്റുകള്‍ ഷിബു ഫേസ്ബുക്കില്‍ നിന്ന് നീക്കിയെങ്കിലും സൈബര്‍ സെല്‍ അവ വീണ്ടെടുത്തിട്ടുണ്ട്. from Anweshanam | The Latest News From Kerala http://bit.ly/2AwgwkA Continue reading മുഖ്യമന്ത്രിക്കെതിരെ സമൂഹമാധ്യമങ്ങളില്‍ വ്യാജ പ്രചാരണം; കമ്മിഷണര്‍ ഓഫീസ് ജീവനക്കാരനെതിരെ കേസ്
നോക്കിയയുടെ പുതിയ സ്മാര്‍ട്ട് ഫോണ്‍ വിപണിയിലേക്ക്
നോക്കിയയുടെ പുതിയ സ്മാര്‍ട്ട് ഫോണ്‍ വിപണിയിലേക്ക് എത്തുന്നു. അതായത്, ഏഴ് ക്യാമറകളുള്ള കിടിലന്‍ ഫോണുകളുമായിട്ടാണ് നോക്കിയ വിപണന രംഗത്ത് എത്തുന്നത്. നോക്കിയ 9 പ്യൂവര്‍ വ്യൂ എന്നു പേരിട്ടിരിക്കുന്ന ഫോണ്‍ ഉടന്‍ വിപണിയില്‍ എത്തുമെന്നാണ് സൂചന. 6 ജിബി റാം കരുത്തില്‍ 128 ജിബി സ്റ്റോറേജ് , 8 ജിബി റാം കരുത്തില്‍ 256 ജിബി സ്റ്റോറേജ് എന്നീ വേരിയന്റുകളുള്ള ഫോണ്‍ ആന്‍ഡ്രോയിഡ് 1 അംബ്രല്ലയോട് കൂടി ജനുവരി അവസാനം വിപണയില്‍ എത്തുമെന്നാണ് റഷ്യന്‍ വെബ്സൈറ്റായ ‘നോക്കിയ അന്യൂ’ റിപ്പോര്‍ട്ട് ചെയുന്നത്. നോക്കിയയുടെ ഈ പുതിയ സ്മാര്‍ട്ട് ഫോണില്‍ മധ്യഭാഗത്ത് ഒരു ക്യാമറയും ചുറ്റും അഞ്ചു ക്യാമറകളും, ഫ്ളാഷും അടങ്ങുന്ന പിന്‍ക്യാമറ,മുന്‍പില്‍ രണ്ട് ക്യാമറ എന്നിങ്ങനെയായിരിക്കും ക്യാമറ സെറ്റ് അപ്പ്. 5.9 ഇഞ്ച് ക്യു എച്ച്ഡി ഒഎല്‍എഡി ഡിസ്പ്ലേ,ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 845 പ്രോസസ്സര്‍ എന്നിവ മറ്റു പ്രത്യേകതകള്‍. from Anweshanam | The Latest News From Tech http://bit.ly/2LRgnMM Continue reading നോക്കിയയുടെ പുതിയ സ്മാര്‍ട്ട് ഫോണ്‍ വിപണിയിലേക്ക്
