ദേശീയ പണിമുടക്കില്‍ ശബരിമല സര്‍വീസുകള്‍ മുടങ്ങില്ല; കെഎസ്ആര്‍ടിസി

തിരുവനന്തപുരം: ഇന്ന് അര്‍ദ്ധരാത്രി മുതല്‍ ആരംഭിക്കുന്ന ദേശീയ പണിമുക്കില്‍ ശബരിമല സ്‌പെഷ്യല്‍ സര്‍വ്വീസുകള്‍ മുടങ്ങില്ലെന്ന് കെഎസ്ആര്‍ടിസി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ബസുകള്‍ ഉണ്ടാകും. ചെങ്ങന്നൂര്‍,കുമളി,കോട്ടയം,എറണാകുളം എന്നീ സ്ഥലങ്ങളില്‍ ആയിരിക്കും കൂടുതല്‍ സര്‍വീസുകള്‍ ഉണ്ടാവുക.  from Anweshanam | The Latest News From Kerala http://bit.ly/2FiGCuD Continue reading ദേശീയ പണിമുടക്കില്‍ ശബരിമല സര്‍വീസുകള്‍ മുടങ്ങില്ല; കെഎസ്ആര്‍ടിസി

സുന്നത്തിനിടെ പിഞ്ചുകുഞ്ഞിന് അപകടം;രണ്ടുലക്ഷം രൂപ നല്‍കാന്‍ ഉത്തരവ് 

തിരുവനന്തപുരം: സുന്നത്തിനിടെ പിഞ്ചുകുഞ്ഞിന് അപകടമുണ്ടായി ഈ സംഭവത്തില്‍ സര്‍ക്കാര്‍ രണ്ടു ലക്ഷം രൂപ ഇടക്കാലാശ്വാസം നല്‍കണമെന്ന് മനുഷ്യവകാശകമ്മീഷന്‍. കമ്മിഷനംഗം കെ. മോഹന്‍കുമാര്‍ ചീഫ് സെക്രട്ടറിക്ക് ഉത്തരവ് നല്‍കിയത്. നവജാത ശിശുക്കളില്‍ നടത്തുന്ന ശസ്ത്രക്രിയകളെക്കുറിച്ച് മാതാപിതാക്കള്‍ക്കും ഡോക്ടര്‍മാര്‍ക്കും ബോധവത്കരണം നല്‍കണമെന്നും ആവശ്യപ്പെട്ടു. എം.ബി.ബി.എസ്. ബിരുദവും മൂന്നുവര്‍ഷം സേവനപരിചയവുമുള്ള ഡോക്ടര്‍ നടത്തിയ സുന്നത്ത് കര്‍മത്തിനിടെയാണ് മലപ്പുറം മാറഞ്ചേരി സ്വദേശിയുടെ മകന് അപകടമുണ്ടായത്. മലപ്പുറം പെരുന്പടപ്പിലുള്ള കെ.വി.എം. മെഡിക്കല്‍ സെന്ററിലായിരുന്നു ശസ്ത്രക്രിയ. പെരുമ്പടപ്പ് പോലീസില്‍ പരാതി നല്‍കിയെങ്കിലും നിസ്സാര വകുപ്പ് മാത്രം ചുമത്തി കേസെടുത്തതായി രക്ഷിതാക്കള്‍ പരാതിപ്പെട്ടു. ആരോഗ്യവകുപ്പിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്. കുഞ്ഞിന്റെ ചികിത്സയ്ക്കായി മാതാപിതാക്കള്‍ക്ക് ഒന്നേകാല്‍ ലക്ഷത്തിലധികം രൂപ ചെലവായതായി ആരോഗ്യവകുപ്പ് നല്‍കിയ റിപ്പോര്‍ട്ടിലുണ്ട്. ഡോക്ടറുടെ പരിചയക്കുറവാണ് ചികിത്സാ പിഴവിന് കാരണമായത്. ആധുനിക സൗകര്യങ്ങളില്ലാത്ത ആശുപത്രികളില്‍ ഇത്തരം ശസ്ത്രക്രിയകള്‍ അനുവദിക്കരുതെന്നും റിപ്പോര്‍ട്ടിലുണ്ട്. from Anweshanam | The Latest News From Kerala http://bit.ly/2Rc2TB7 Continue reading സുന്നത്തിനിടെ പിഞ്ചുകുഞ്ഞിന് അപകടം;രണ്ടുലക്ഷം രൂപ നല്‍കാന്‍ ഉത്തരവ് 

ഹരിപ്പാട് കാറും ലോറിയും കൂട്ടിയിടിച്ച്‌ നെടുമങ്ങാട് സ്വദേശി മരിച്ചു

ആലപ്പുഴ: ഹരിപ്പാട് മിനി ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. മറ്റൊരാള്‍ക്ക് പരുക്കേറ്റു.  തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ചിന് ദേശീയ പാതയില്‍ ഹരിപ്പാട് താലൂക്ക് ആശുപത്രിക്ക് സമീപമായിരുന്നു അപകടം.  നെടുമങ്ങാട് കരകുളം മുല്ലശേരി ജംഗ്ഷനില്‍ ശാന്തി സരോവരത്തില്‍ വരപ്രസാദ്(25)ആണ് മരിച്ചത്. അപകടത്തില്‍ ലോറി ഡ്രൈവര്‍ ഹരിയാന സ്വദേശി പര്‍വീണി(30)ന് പരുക്കേറ്റു. from Anweshanam | The Latest News From Kerala http://bit.ly/2Ax3Ytg Continue reading ഹരിപ്പാട് കാറും ലോറിയും കൂട്ടിയിടിച്ച്‌ നെടുമങ്ങാട് സ്വദേശി മരിച്ചു

വനിത മതിലില്‍ പങ്കെടുത്തതിന് വിശദീകരണം തേടി; എന്‍എസ്‌എസില്‍ നിന്ന് കൂട്ട രാജി

തൃശൂര്‍: വനിത മതിലില്‍ പങ്കെടുത്തതിന് വിശദീകരണം ചോദിച്ചതിനെത്തുടര്‍ന്ന് സ്ത്രീകള്‍ എന്‍എസ്‌എസില്‍ നിന്ന് രാജിവെച്ചു. എന്‍എസ്‌എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരുടെ വിലക്ക് ലംഘിച്ചതാണ് തലപ്പിള്ളി താലൂക്ക് എന്‍എസ്‌എസ് യൂണിയനില്‍ പ്രശ്‌നങ്ങള്‍ക്ക് കാരണമായത്. വ ടക്കാഞ്ചേരി നഗരസഭാ സ്ഥിരം സമിതി അധ്യക്ഷയും കൗണ്‍സിലറും ഉള്‍പ്പടെയുള്ളവരാണ് സിപിഎമ്മിന്റെ നേതൃത്വത്തില്‍ നടത്തിയ വനിത മതിലില്‍ പങ്കെടുത്തത്. ഇതിനെതിരേ യൂണിയന്‍ ഭാരവാഹികള്‍ രംഗത്തെത്തിയതോടെയാണ് സ്ത്രീകള്‍ എന്‍എസ്‌എസിലെ പദവികള്‍ രാജിവെച്ചത്. വനിതാ യൂണിയന്‍ പ്രസിഡന്റായി ദീര്‍ഘനാള്‍ പ്രവര്‍ത്തിച്ച ടി എന്‍ ലളിത, മെമ്ബര്‍ പ്രസീത സുകുമാരന്‍ എന്നിവരാണ് രാജിവെച്ചത്. വനിത മതിലില്‍ പങ്കെടുക്കുമെന്ന് ഇവര്‍ നേരത്തെ തന്നെ താലൂക്ക് യൂണിയന്‍ ഭാരവാഹികളെ അറിയിക്കുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് ഇവരോട് പങ്കെടുക്കരുതെന്ന് നേതൃത്വം ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഇവര്‍ ഇരുവരും വനിതാ മതിലില്‍ പങ്കാളികളാകുകയായിരുന്നു. from Anweshanam | The Latest News From Kerala http://bit.ly/2TAxqWj Continue reading വനിത മതിലില്‍ പങ്കെടുത്തതിന് വിശദീകരണം തേടി; എന്‍എസ്‌എസില്‍ നിന്ന് കൂട്ട രാജി

മഞ്ചേരിയിൽ കോൺഗ്രസ് നേതാവിന്റെ വീടിനു നേരെ കല്ലേറ്

മലപ്പുറം: മഞ്ചേരിയിൽ കോൺഗ്രസ്  പ്രാദേശിക നേതാവിന്റെ വീടിനു നേരെ കല്ലേറ്. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്‍റ് ഹുസൈൻ വല്ലാഞ്ചിറയുടെ വീടിനു നേരെയാണ് കല്ലെറിഞ്ഞത്. വീടിന്റെ ജനൽചില്ലുകളും കാറിന്റെ ചില്ലും തകർത്തു.  ബൈക്കിലെത്തിയ അക്രമിസംഘം കല്ലെറിയുകയായിരുന്നുവെന്ന് ഹൂസൈന്‍ പറഞ്ഞു. ആക്രമികള്‍ രക്ഷപ്പെട്ടു. ഹര്‍ത്താലുമായി ബന്ധപ്പെട്ട് സംസ്ഥാന വ്യാപകമായി നടക്കുന്ന അക്രമങ്ങളുടെ തുടര്‍ച്ചയാണോ മഞ്ചേരിയിലെ അക്രമമെന്ന് വ്യക്തമല്ല.  from Anweshanam | The Latest News From Kerala http://bit.ly/2TzO4Fu Continue reading മഞ്ചേരിയിൽ കോൺഗ്രസ് നേതാവിന്റെ വീടിനു നേരെ കല്ലേറ്

പ്രതിഷേധങ്ങള്‍ക്കിടെ സ്വകാര്യമുതല്‍ നശിപ്പിക്കുന്നവര്‍ക്ക് തടവ് ശിക്ഷ; പുതിയ നിയമവുമായി സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: പ്രതിഷേധങ്ങള്‍ക്കിടയില്‍ സ്വകാര്യ മുതല്‍ നശിപ്പിച്ചാല്‍ തടവ് ശിക്ഷ. ഇതിനായി സംസ്ഥാന സര്‍ക്കാര്‍ നിയമം കൊണ്ടുവരും. ഓര്‍ഡിനന്‍സ് കൊണ്ടുവരുന്നതോടെ സ്വകാര്യ വസ്തുക്കള്‍ക്കു നാശം വരുത്തുന്നവര്‍ക്ക് ഒരു വര്‍ഷം മുതല്‍ അഞ്ചുവര്‍ഷം വരെ ശിക്ഷ ലഭിച്ചേക്കും.  പ്രിവന്‍ഷന്‍ ഓഫ് ഡാമേജ്ഡ് പ്രൈവറ്റ്‌ പ്രോപ്പര്‍ട്ടി ഓര്‍ഡിനന്‍സിന് ഇന്നത്തെ പ്രത്യേക മന്ത്രിസഭായോഗം അംഗീകാരം നല്‍കിയേക്കും.  പ്രതിഷേധങ്ങളില്‍ പാര്‍ട്ടി ഓഫിസുകള്‍ക്കും വ്യാപാര സ്ഥാപനങ്ങള്‍ക്കും നേരെയുണ്ടാകുന്ന ആക്രമണങ്ങള്‍ പൊതുമുതല്‍ നശീകരണമായി കണക്കാക്കുന്നതാണു നിയമം. ഹര്‍ത്താല്‍ ദിനത്തില്‍ വീടുകളും വ്യാപാര സ്ഥാപനങ്ങളും വാഹനങ്ങളും ഏറെയും ആക്രമിക്കപ്പെട്ടെങ്കിലും പൊതുമുതല്‍ നശീകരണത്തിനുള്ള ശിക്ഷയോ സ്വത്തു കണ്ടുകെട്ടലോ സാധ്യമാകാത്ത സാഹചര്യത്തിലാണു തിടുക്കപ്പെട്ട് ഓര്‍ഡിനന്‍സ് കൊണ്ടുവരുന്നത്. കേന്ദ്രനിയമമായ പൊതുമുതല്‍ നശീകരണ നിരോധന നിയമത്തിന്റെ അതേ മാതൃകയിലാണു സംസ്ഥാന സര്‍ക്കാരിന്റെ പുതിയ നിയമം. ഓര്‍ഡിനന്‍സിന്റെ കരട് ചര്‍ച്ച ചെയ്ത് അന്തിമതീരുമാനം മന്ത്രിസഭാ യോഗത്തിലെടുക്കും.   from Anweshanam | The Latest News From Kerala http://bit.ly/2RBErIX Continue reading പ്രതിഷേധങ്ങള്‍ക്കിടെ സ്വകാര്യമുതല്‍ നശിപ്പിക്കുന്നവര്‍ക്ക് തടവ് ശിക്ഷ; പുതിയ നിയമവുമായി സംസ്ഥാന സര്‍ക്കാര്‍

കോഴിക്കോട്ട് ബിജെപി പ്രവര്‍ത്തകന്റെ വീടിന് നേരെ ബോംബേറ്

കോഴിക്കോട്: കോഴിക്കോട് കൊയിലാണ്ടിയില്‍ ബിജെപി പ്രവര്‍ത്തകന്റെ വീടിന് നേരെ ബോംബേറ്. വീടിന്റെ മുന്‍വശത്തെ വാതില്‍ തകര്‍ന്നു. ബിജെപി പ്രവര്‍ത്തകന്‍ അതുലിന്റെ വീടിന് നേരെയാണ് ബോംബേറുണ്ടായത്. from Anweshanam | The Latest News From Kerala http://bit.ly/2SDXpfm Continue reading കോഴിക്കോട്ട് ബിജെപി പ്രവര്‍ത്തകന്റെ വീടിന് നേരെ ബോംബേറ്