നഷ്ടത്തിലാണെങ്കില്‍ കെഎസ്ആര്‍ടിസി അടച്ചുപൂട്ടാന്‍ സുപ്രീംകോടതി..

ന്യൂഡല്‍ഹി:  കെഎസ്ആര്‍ടിസി വലിയ നഷ്ടത്തിലാണെങ്കില്‍ അടച്ചുപൂട്ടിക്കൂടേ എന്ന് സുപ്രീംകോടതി. താല്‍കാലിക ജീവനക്കാരുടെ പെന്‍ഷന്‍ സംബന്ധിച്ച കേസിലാണ് കോടതി പരാമര്‍ശം. താല്‍കാലിക ജീവനക്കാര്‍ക്ക് സേവന കാലാവധി കണക്കാക്കി പെന്‍ഷന്‍ നല്‍കണമെന്ന് കേരള ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെ കെഎസ്ആര്‍ടിസിയാണ് സുപ്രീംകോടതിയില്‍ എത്തിയത്.നിലവില്‍ 4000 കോടിയിലധികം നഷ്ടമാണെന്ന് കെഎസ്ആര്‍ടിസിയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. താല്‍കാലിക ജീവനക്കാര്‍ക്ക് കൂടി പെന്‍ഷന്‍ നല്‍കേണ്ടിവന്നാല്‍ പ്രതിമാസം 400 കോടി രൂപയുടെ അധിക ബാധ്യത വരും. ഇത് താങ്ങാനാവില്ലെന്ന് കെ എസ് ആര്‍ടിസി കോടതിയെ അറിയിച്ചപ്പോഴാണ് എങ്കില്‍ അടച്ചുപൂട്ടിക്കൂടേ എന്ന കോടതിയുടെ ചോദ്യം. കേസ് വിശദമായ വാദത്തിനായി വ്യാഴാഴ്ചത്തേക്ക് മാറ്റിവെച്ചു.. Continue reading നഷ്ടത്തിലാണെങ്കില്‍ കെഎസ്ആര്‍ടിസി അടച്ചുപൂട്ടാന്‍ സുപ്രീംകോടതി..

ചൊച്ച-ബുധന്‍ ദിവസങ്ങളില്‍ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റി വെച്ചു

തിരുവനന്തപുരം: സാങ്കേതിക സര്‍വകലാശാല നടത്താനിരുന്ന ചൊവ്വ-ബുധന്‍ ദിവസങ്ങളിലെ പരീക്ഷകള്‍ മാറ്റിവെച്ചു.ദേശീയ പണിമുടക്കിന്റെ പശ്ചാത്തലത്തിലാണ് പരീക്ഷകള്‍ മാറ്റിവെച്ചിരിക്കുന്നത്.പുതുക്കിയ തീയതി പിന്നീട് അറിയിക്കും.  from Anweshanam | The Latest News From Kerala http://bit.ly/2CVmxJ3 Continue reading ചൊച്ച-ബുധന്‍ ദിവസങ്ങളില്‍ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റി വെച്ചു

കണ്ണൂരില്‍ ബോംബ് ശേഖരണം-പോലീസ് കണ്ടെത്തി

കണ്ണൂര്‍:  കണ്ണൂരില്‍ നാടന്‍ ബോംബുകള്‍ പിടികൂടി. ബക്കറ്റിനുള്ളില്‍ സൂക്ഷിച്ച നിലയിലാണ് ബോംബ് കണ്ടെത്തിയത്. 13 ബോംബുകളാണ് പിടികൂടിയത്.  ജി​ല്ല​യി​ൽ സി​പി​എം-​ബി​ജെ​പി സം​ഘ​ർ​ഷ​ത്തെ തു​ട​ർ​ന്ന് ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ പ​ല​സ്ഥ​ല​ങ്ങ​ളി​ലും ബോം​ബേ​റ് ഉ​ണ്ടാ​യാ​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് പോ​ലീ​സ് പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി​യ​ത്. from Anweshanam | The Latest News From Kerala http://bit.ly/2TvkwIY Continue reading കണ്ണൂരില്‍ ബോംബ് ശേഖരണം-പോലീസ് കണ്ടെത്തി

നാളത്തെ പണിമുടക്ക്  ജനജീവിതത്തെ എത്രത്തോളം  ബാധിക്കും..? നിരവധിപേരുടെ ചോദ്യങ്ങൾക്കും സംശയങ്ങൾക്കുമുള്ള മറുപടി

കേന്ദ്രസര്‍ക്കാറിന്റെ തൊഴിലാളി വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് അഖിലേന്ത്യ ട്രേഡ് യൂനിയനുകള്‍ ആഹ്വാനം ചെയ്ത 48 മണിക്കൂര്‍ പണിമുടക്ക് ഇന്ന് അര്‍ധരാത്രി തുടങ്ങുകയാണ്. ബിജെപി ഹര്‍ത്താലിനു പിന്നാലെ എത്തുന്ന രണ്ടു ദിവസത്തെ പണിമുടക്കില്‍ സംസ്ഥാനത്ത് ജനജീവിതം സ്തംഭിക്കുമെന്നാണ് സൂചന.നിര്‍ബന്ധപൂര്‍വം ജനജീവിതം സ്തംഭിപ്പിക്കില്ലെന്ന് നേതാക്കള്‍ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ബി.എം.എസ് ഒഴികെയുള്ള ട്രേഡ് യൂനിയനുകള്‍ സംയുക്തമായി പ്രഖ്യാപിച്ചതിനാല്‍ പണിമുടക്ക് ജനജീവിതത്തെ ബാധിക്കാനിടയുണ്ട്.കെ.എസ്.ആര്‍.ടി.സിയില്‍ ബി.എം.എസ് ഒഴികെ യൂനിയനുകള്‍ പണിമുടക്കുന്നതിനാല്‍ ബസുകള്‍ നിരത്തിലിറങ്ങാന്‍ സാധ്യതയില്ല.എന്നാല്‍ ശബരിമല സ്‌പെഷല്‍ സര്‍വീസുകള്‍ മുടങ്ങില്ലെന്ന് കെഎസ്ആര്‍ടിസി അറിയിച്ചിട്ടുണ്ട്. പമ്പയിലേക്കും തിരിച്ചും ബസുകള്‍ ഉണ്ടാകുമെന്ന് കെഎസ്ആര്‍ടിസി വ്യക്തമാക്കി. എല്ലാ ഡിപ്പോകളില്‍ നിന്നും ബസുകള്‍ സര്‍വീസ് നടത്തും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്കു ബസുകള്‍ ഉണ്ടാകും.ചെങ്ങന്നൂര്‍, കുമളി, കോട്ടയം, എറണാകുളം ബസ്‌സ്‌റ്റേഷനുകളിലേക്കാണു കൂടുതല്‍ സര്‍വീസുകള്‍ ഉണ്ടാവുകയെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.. സ്വകാര്യ ബസ് തൊഴിലാളികളും ഓട്ടോ ടാക്‌സി തൊഴിലാളികളും പണിമുടക്കും. അതുകൊണ്ടുതന്നെ യാത്രാകേശ്ലം രൂക്ഷമാകും. ലോറികള്‍ ഓടാത്തതിനാല്‍ ചരക്ക് നീക്കം നിശ്ചലമാകും. അധ്യാപക സംഘടനകളും സര്‍വീസ് സംഘടനകളും പിന്തുണ പ്രഖ്യാപിച്ചിട്ടുള്ളതിനാല്‍ വിദ്യാലയങ്ങളുടെയും … Continue reading നാളത്തെ പണിമുടക്ക്  ജനജീവിതത്തെ എത്രത്തോളം  ബാധിക്കും..? നിരവധിപേരുടെ ചോദ്യങ്ങൾക്കും സംശയങ്ങൾക്കുമുള്ള മറുപടി

എംപാനല്‍ കണ്ടക്ടര്‍മാരുടെ ആവശ്യം തള്ളി, കെഎസ്ആര്‍ടിസിയിലെ താല്‍ക്കാലിക കണ്ടക്ടര്‍മാരുടെ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യണം; ഹൈക്കോടതി

കൊച്ചി: കെഎസ്ആര്‍ടിസിലെ താല്‍ക്കാലിക കണ്ട്ക്ടര്‍മാരുടെ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് ഹൈക്കോടതി. പിഎസ് സി റാങ്ക് ലിസ്റ്റില്‍ നിന്ന് കണ്ടക്ടര്‍മാരെ നിയമിച്ച ശേഷം ബാക്കിയുള്ള ഒഴിവുകളില്‍ തങ്ങളെ നിയമിക്കണമെന്നുമുള്ള എംപാനല്‍ കണ്ടക്ടര്‍മാരുടെ ആവശ്യം ഹൈക്കോടതി തള്ളി. കെഎസ്ആര്‍ടിസിയില്‍ എത്ര റിസര്‍വ് കണ്ടക്ടര്‍മാരുടെ ഒഴിവുകളുണ്ട്, ആ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ സ്വീകരിച്ച നടപടിയെന്ത്, പിഎസ് സി റാങ്ക് ലിസ്റ്റില്‍ നിന്ന് എത്ര പേര്‍ ജോലിയില്‍ പ്രവേശിച്ചു, ഇനിയെത്ര പേര്‍ നിയമനം നേടാനുണ്ട് തുടങ്ങിയ കാര്യങ്ങളില്‍ വിശദാംശങ്ങള്‍ അറിയിക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.  വിശദീകരണം ലഭിച്ച ശേഷം മാത്രമേ കൂടുതല്‍ നടപടികളിലേക്ക് ഹൈക്കോടതി നീങ്ങു എന്നാണ് സൂചന.   from Anweshanam | The Latest News From Kerala http://bit.ly/2Fe4eQO Continue reading എംപാനല്‍ കണ്ടക്ടര്‍മാരുടെ ആവശ്യം തള്ളി, കെഎസ്ആര്‍ടിസിയിലെ താല്‍ക്കാലിക കണ്ടക്ടര്‍മാരുടെ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യണം; ഹൈക്കോടതി

തുടര്‍ച്ചയായ ഹര്‍ത്താലിനെതിരെ ഹൈക്കോടതിയുടെ വിമര്‍ശനം 

കൊച്ചി: സംസ്ഥാനത്ത് തുടര്‍ച്ചയായുള്ള ഹര്‍ത്താലിനെതിരെ ഹൈക്കോടതി. ഒരു വര്‍ഷം 97 ഹര്‍ത്താല്‍ കേരളത്തില്‍ പലയിടങ്ങളിലായി നടന്നു എന്ന് വിശ്വസിക്കാന്‍ തന്നെ കഴിയുന്നില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു. ഹര്‍ത്താലിനെതിരെ സമര്‍പ്പിച്ച ഹര്‍ജികള്‍ പരിഗണിക്കവേയാണ് കോടതിയുടെ ഈ പരാമര്‍ശം. ഹര്‍ത്താലിനെതിരായ ജനവികാരം കാണുന്നില്ലേയെന്ന് ഹൈക്കോടതി സംസ്ഥാനസര്‍ക്കാരിനോട് ചോദിച്ചു. നാളെ നടക്കുന്ന പണിമുടക്കില്‍ തുറക്കുന്ന കടകള്‍ക്കും വ്യാപാരസ്ഥാപനങ്ങള്‍ക്കും സംരക്ഷണം നല്‍കുമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.    തുടര്‍ച്ചയായി പ്രഖ്യാപിക്കപ്പെടുന്ന ഹര്‍ത്താലുകളില്‍ ഹൈക്കോടതി ആശങ്ക രേഖപ്പെടുത്തി. സുപ്രീംകോടതിയടക്കം പല തവണ ഇടപെട്ടിട്ടും ഈ പ്രശ്‌നത്തില്‍ ഒരു പരിഹാരമുണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല. ഒരു വര്‍ഷം 97 ഹര്‍ത്താല്‍ എന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ തന്നെ പ്രയാസമാണ്. ഇത് കേരളത്തിന്റെ സാമ്പത്തികസ്ഥിതിയെത്തന്നെ ബാധിക്കും. – കോടതി പറഞ്ഞു. ഹര്‍ത്താലിനെ നേരിടാന്‍ സമഗ്രപദ്ധതി തയ്യാറാക്കുമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. നാളത്തെ ഹര്‍ത്താലിനെ നേരിടാന്‍ എന്തൊക്കെ നടപടികളെടുത്തിട്ടുണ്ടെന്ന് കോടതി സര്‍ക്കാരിനോട് ആരാഞ്ഞു. എല്ലാ ജില്ലാകളക്ടര്‍മാര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നു ആവശ്യമുള്ള എല്ലാ കടകള്‍ക്കും വ്യാപാരസ്ഥാപനങ്ങള്‍ക്കും സംരക്ഷണം നല്‍കുമെന്നും സര്‍ക്കാര്‍ കോടതിയെ … Continue reading തുടര്‍ച്ചയായ ഹര്‍ത്താലിനെതിരെ ഹൈക്കോടതിയുടെ വിമര്‍ശനം 

ഗൂഗിളിനോടു മുഖ്യമന്ത്രി ആരെന്ന ചോദ്യത്തിന് പിണറായി വിജയന്‍ എന്ന് ഉത്തരം; ഇതിനെതിരെ പ്രതികരിക്കാന്‍ ക്യാമ്പയ്ന്‍

കോഴിക്കോട്: ഗൂഗളില്‍ മുഖ്യമന്ത്രിയാര് എന്ന് പരിശോധിച്ചാല്‍ പിണറായി വിജയന്റെ പേര്. ശബരിമല വിഷയത്തിന് ശേഷം പിണറായി വിജയനെതിരേ വന്‍ കാമ്പയിനിങാണ് നടക്കുന്നത്. ഇതിന്റെ ഭാഗമാണ് സെര്‍ച്ച് റിസള്‍ട്ട് എന്നാണ് ആരോപണം. ഇതിനെതിരേ പ്രതിരോധ കാമ്പയിനിങ്ങും നടക്കുന്നുണ്ട്.  പിണറായി വിജയന്റെ വിക്കിപീഡിയ പേജാണ് തിരച്ചിലില്‍ ഒന്നാമതായി തെളിയുക. ഇതില്‍ ഏറ്റവും രസകരമായ കാര്യം best chief minister of Kerala എന്ന് തിരഞ്ഞാലും പിണറായി വിജയന്റെ ഉത്തരമാണ് വരിക. Who is the bad chief minister of Kerala എന്ന ചോദ്യത്തിന് എ.കെ ആന്റണി എന്നാണ് ഉത്തരം. അതേസമയം bad chiefminister of Kerala എന്ന് ചോദിച്ചാല്‍ പിണറായി വിജയന്‍ എന്ന ഉത്തരവും വരും. ഇത് ആദ്യമായല്ല ഇത്തരത്തില്‍ വിചത്രമായ സെര്‍ച്ച് റിസള്‍ട്ട് ഗൂഗിള്‍ കാണിക്കുന്നത്. ഏതാനും വര്‍ഷം മുമ്പ് ഏറ്റവും വലിയ പത്ത് കുറ്റവാളികളുടെ ചിത്രങ്ങളില്‍ ലിബിയന്‍ നേതാവ് മുഹമ്മദ് ഗദ്ദാഫിക്കൊപ്പവും അധോലോക നേതാവ് ദാവൂദ് ഇബ്രാഹിമനൊപ്പവുമാണ് മോദിയുടെ ചിത്രം … Continue reading ഗൂഗിളിനോടു മുഖ്യമന്ത്രി ആരെന്ന ചോദ്യത്തിന് പിണറായി വിജയന്‍ എന്ന് ഉത്തരം; ഇതിനെതിരെ പ്രതികരിക്കാന്‍ ക്യാമ്പയ്ന്‍