കെഎസ്ആർടിസി എംപാനൽ ജീവനക്കാർ വീണ്ടും സമരത്തിനൊരുങ്ങുന്നു

തൊഴിലാളി യൂണിയനുകളും സർക്കാരും വഞ്ചിച്ചെന്നാരോപിച്ച് പിരിച്ചുവിട്ട കെഎസ്ആർടിസി എംപാനൽ ജീവനക്കാർ വീണ്ടും സമരത്തിനൊരുങ്ങുന്നു. ഈ മാസം 21ന് എംപാനൽ കൂട്ടായ്മ സെക്രട്ടേറിയേറ്റിന് മുന്നിൽ ശയന പ്രദക്ഷിണം നടത്തും. ഏകദേശം 3,861 താൽകാലിക ജീവനക്കാർക്കാണ് ജോലി നഷ്ടപ്പെട്ടത്. പിരിച്ചുവിട്ട നടപടി അശാസ്ത്രീയമെന്നാരോപിച്ച് സുപ്രീംകോടതിയിൽ എംപാനലുകാർ ഹർജി നൽകിയിട്ടുണ്ട് ലോംഗ് മാർച്ചുൾപ്പെടെ നടത്തിയിട്ടും സർക്കാരും തൊഴിലാളി സംഘടനകളും ഒറ്റപ്പെടുത്തിയെന്നാരോപിച്ചാണ് അടുത്ത ഘട്ടം സമരത്തിന് ഇവർ തയ്യാറെടുക്കുന്നത്. കെഎസ്ആർടിസിയിലെ യൂണിയനുകൾ ആത്മാർത്ഥമായ സമീപനമല്ല സ്വീകരിക്കുന്നത്. പലരും ഇനിയൊരു സർക്കാർ ജോലി കിട്ടാനുളള പ്രായപരിധി മാനദണ്ഡത്തിന് പുറത്തുളളവരാണ്. ഈ സാഹച്യത്തിൽ പിരിച്ചുവിടപ്പെട്ടവർക്ക് അർഹമായ നഷ്ടപരിഹാരമോ പുനരധിവാസമോ നൽകണമെന്നും കൂട്ടായ്മ ആവശ്യപ്പെടുന്നു. from Anweshanam | The Latest News From Kerala http://bit.ly/2QrS4pC Continue reading കെഎസ്ആർടിസി എംപാനൽ ജീവനക്കാർ വീണ്ടും സമരത്തിനൊരുങ്ങുന്നു

ദേശീയ പണിമുടക്ക് സംസ്ഥാനത്ത് ഹര്‍ത്താല്‍ ആകരുത്; ഡിജിപി ലോക്നാഥ് ബഹ്റ

തിരുവനന്തപുരം: ദേശീയ പണിമുടക്ക് സംസ്ഥാനത്ത് ഹര്‍ത്താല്‍ ആകരുതെന്ന് ഡിജിപി ലോക്നാഥ് ബഹ്റ. ഇത് സംബന്ധിച്ച് ജില്ലാ പൊലീസ് മേധാവികള്‍ക്ക് നിര്‍ദ്ദേശം നല്‍കി. സ്‌കൂളുകള്‍ക്കും വ്യാപാരസ്ഥാപനങ്ങള്‍ക്കും സുരക്ഷ നല്‍കണം. അക്രമണം ഉണ്ടായാല്‍ ശക്തമായ നടപടിയെടുക്കാനും ഡിജിപി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നാളത്തെ പണിമുടക്കില്‍ ജനങ്ങള്‍ക്കു ബുദ്ധിമുട്ടുണ്ടാകാതിരിക്കാന്‍ എന്തു നടപടി സ്വീകരിച്ചു എന്ന് വ്യക്തമാക്കണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടിരുന്നു.ഹര്‍ത്താലില്‍ നടക്കുന്ന അക്രമങ്ങള്‍ ഭരണഘടനാ വിരുദ്ധമാണ്. ഇതു ജനങ്ങളുടെ മൗലിക അവകാശത്തെയാണു ബാധിക്കുന്നത്.  അക്രമങ്ങള്‍ തടയാന്‍ സമഗ്രമായ പദ്ധതി വേണം. പ്രതിഷേധിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. എന്നു കരുതി മറ്റുള്ളവരെ അതില്‍ നിര്‍ബന്ധിച്ചു പങ്കെടുപ്പിക്കരുത്. ഹര്‍ത്താല്‍ വെറും തമാശ പോലെയായി മാറുകയാണ്. ഹര്‍ത്താലുകള്‍ മൂലം ഓഫിസുകളുടെയും സ്‌കൂളുകളുടെയും പ്രവൃത്തി ദിനങ്ങള്‍ കുറയുകയാണെന്നും കോടതി വ്യക്തമാക്കിയിരുന്നു. ഏഴിന് രാത്രി 12 മുതല്‍ ഒമ്പതിന് രാത്രി 12 വരെയാണ് ജനകീയ ആവശ്യങ്ങള്‍ മുന്‍നിര്‍ത്തിയുള്ള പണിമുടക്ക്. ഹര്‍ത്താലും ബന്ദുമല്ല നടത്തുന്നതെന്നും സമ്മര്‍ദ്ദമുണ്ടാക്കി കടകള്‍ അടപ്പിക്കില്ലെന്നും ജോലിക്കെത്തുന്നവരെ തടയില്ലെന്നും സംയുക്തസമരസമിതി നേതാക്കള്‍ അറിയിച്ചു. … Continue reading ദേശീയ പണിമുടക്ക് സംസ്ഥാനത്ത് ഹര്‍ത്താല്‍ ആകരുത്; ഡിജിപി ലോക്നാഥ് ബഹ്റ

ഹര്‍ത്താലിന്റെ മറവില്‍ സ്വകാര്യസ്വത്തുക്കള്‍ നശിപ്പിക്കുന്നത് തടയാന്‍ ഓര്‍ഡിന്‍സ് കൊണ്ടുവരുമെന്ന് സര്‍ക്കാര്‍..

തിരുവനന്തപുരം: സ്വകാര്യ സ്വത്ത് നശിപ്പിക്കല്‍ വിരുദ്ധ ഓര്‍ഡിനന്‍സിന് മന്ത്രിസഭ രൂപം നല്‍കി.  സ്വകാര്യസ്വത്ത് നശിപ്പിക്കല്‍ വിരുദ്ധ ഓര്‍ഡനന്‍സ് 2019 പുറപ്പെടുവിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.ഹര്‍ത്താലിന്റെയും ബന്ദിന്റെയും മറ്റും മറവില്‍ പൊതുമുതല്‍ നശിപ്പിക്കുന്നതിനു തുല്യമാണ് സ്വകാര്യസ്വത്തുക്കള്‍ നശിപ്പിക്കുന്നത്. അക്രമത്തിന് നേതൃത്വം കൊടുത്തവരില്‍നിന്ന് നഷ്ടപരിഹാരം ഈടാക്കുന്നതിനുള്ള നടപടിയും ഓര്‍ഡിനന്‍സിലൂടെ ലക്ഷ്യം വയ്ക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു. അക്രമപ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുകയാണ്  സര്‍ക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.മുന്നോക്കക്കാരിലെ പിന്നോക്കക്കാര്‍ക്ക് സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തുന്നതിനെ മുഖ്യമന്ത്രി സ്വാഗതം ചെയ്തു. നിലവിലുള്ള സംവരണം തകര്‍ക്കാതെ വേണം സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തേണ്ടതെന്നും സിപിഎം ഇത് നേരത്തെ ആവശ്യപ്പെട്ടിരുന്നതാണെന്നും അദ്ദേഹം പറഞ്ഞു.അതേസമയം, കേരളത്തിന്റെ ക്രമസമാധാനനില തകര്‍ക്കാമെന്ന ആഗ്രഹം ആര്‍ക്കും വേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തെ തകര്‍ക്കുന്ന രീതിയില്‍ ബോധപൂര്‍ണമായ അക്രമം കേരളത്തില്‍ നടന്നു. ഇതില്‍ 95ശതമാനത്തിനും നേതൃത്വം നല്‍കിയത് സംഘപരിവാറാണ്. എല്ലാ വിഭാഗങ്ങളെയും ലക്ഷ്യം വച്ച് ആക്രമണം നടന്നു. എന്നാല്‍ ചിലര്‍ക്ക് തങ്ങള്‍ ഉദ്ദേശിച്ച കാര്യങ്ങള്‍ … Continue reading ഹര്‍ത്താലിന്റെ മറവില്‍ സ്വകാര്യസ്വത്തുക്കള്‍ നശിപ്പിക്കുന്നത് തടയാന്‍ ഓര്‍ഡിന്‍സ് കൊണ്ടുവരുമെന്ന് സര്‍ക്കാര്‍..

ഹര്‍ത്താലുമായി ബന്ധപ്പെട്ട കോടതി നിരീക്ഷണം ശരിയെന്ന് മന്ത്രി ഇ.പി.ജയരാജന്‍.

കോഴിക്കോട്: ഹര്‍ത്താലുമായി ബന്ധപ്പെട്ട കോടതി നിരീക്ഷണം ശരിയെന്ന് മന്ത്രി ഇ.പി.ജയരാജന്‍. ജനപക്ഷത്ത് നിന്നാണ് കോടതി നിരീക്ഷണങ്ങള്‍ നടത്തുന്നത്. സര്‍ക്കാര്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ചെറിയ സംഭവം നടന്നിട്ട് പിറ്റേന്ന് ഹര്‍ത്താല്‍ നടത്തുന്ന രീതി ഇനി സമ്മതിക്കാന്‍ ആവില്ലെന്നും ഏഴ് ദിവത്തെ മുന്‍കൂര്‍ നോട്ടീസ് നല്‍കി മാത്രമെ ഹര്‍ത്താല്‍ പ്രഖ്യാപിക്കാനാകൂ എന്നുമായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്. ഉത്തരവ് നടപ്പിലാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നാണ് മന്ത്രിയുടെ പ്രതികരണം. പരിസ്ഥിതി സൗഹൃദ ഖനനം പ്രോത്സാഹിപ്പിക്കുമെന്ന് ഇ.പി. ജയരാജന്‍ പറഞ്ഞു. വികസനത്തിനെതിരായ അനാവശ്യ പ്രവണതകള്‍ അവസാനിപ്പിക്കണം. കോംട്രസ്റ്റിലെ മുന്‍ തൊഴിലാളികള്‍ക്ക് പ്രതിമാസം അയ്യായിരം രൂപ നല്‍കുന്ന നടപടി തെറ്റാണ്. നിയമ നിര്‍മ്മാണത്തിലൂടെ മാത്രമേ ഇത് റദ്ദാക്കാനാവൂ എന്നും മന്ത്രി വിവിധ ചോദ്യങ്ങള്‍ക്ക് മറുപടിയായി പറഞ്ഞു. from Anweshanam | The Latest News From Kerala http://bit.ly/2Rdh8WE Continue reading ഹര്‍ത്താലുമായി ബന്ധപ്പെട്ട കോടതി നിരീക്ഷണം ശരിയെന്ന് മന്ത്രി ഇ.പി.ജയരാജന്‍.

ദേശാഭിമാനി ഫോട്ടോ എഡിറ്റർ കെ രവികുമാറിന്റെ അമ്മ നിര്യാതയായി

ഹരിപ്പാട്: ദേശാഭിമാനി ഫോട്ടോ എഡിറ്റർ കെ രവികുമാറിന്റെ അമ്മ കാർത്ത്യായനിയമ്മ (93) നിര്യാതയായി. ഭർത്താവ‌്: സിപിഐ എം ഹരിപ്പാട് ലോക്കൽ കമ്മിറ്റി സെക്രട്ടറിയായിരുന്ന ആമ്പക്കാട്ട് ആശാഞ്ജലിയിൽ പരേതനായ എം കെ കൊച്ചുക‌ൃഷ‌്ണപിള്ള. മറ്റുമക്കൾ: കെ ചന്ദ്രശേഖരൻപിള്ള, കെ രമാദേവി. മരുമക്കൾ: നിർമല ചന്ദ്രൻ, പി കെ വാസുദേവകുറുപ്പ്, ജയശ്രീ രവികുമാർ. സഞ്ചയനം വ്യാഴാഴ‌്ച രാവിലെ ഒമ്പതിന്. from Anweshanam | The Latest News From Kerala http://bit.ly/2sdjSV5 Continue reading ദേശാഭിമാനി ഫോട്ടോ എഡിറ്റർ കെ രവികുമാറിന്റെ അമ്മ നിര്യാതയായി

കേന്ദ്രമന്ത്രിസഭാ പിന്നാക്ക വിഭാഗക്കാര്‍ക്കുള്ള സംവരണം നല്‍കാനുള്ള തീരുമാനത്തെ സ്വാഗതം ചെയ്ത് എ.കെ ബാലന്‍

തിരുവനന്തപുരം: സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന മുന്നോക്ക വിഭാഗത്തിലുള്ളവര്‍ക്ക് 10 ശതമാനം സംവരണം നല്‍കാനുള്ള കേന്ദ്രമന്ത്രിസഭാ തീരുമാനത്തെ സ്വാഗതം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍. സിപിഐഎമ്മിന്റെ പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകരിച്ച പ്രമേയത്തില്‍ എന്നേ പറഞ്ഞതാണിത്. ഇതില്‍ ഞങ്ങള്‍ക്ക് പുതുമയില്ലെന്ന് മന്ത്രി എ.കെ ബാലന്‍ പറഞ്ഞു. രാജ്യത്താദ്യമായി കേരളത്തില്‍ ദേവസ്വം ബോര്‍ഡില്‍ മുന്നോക്ക വിഭാഗത്തിലെ പാവങ്ങള്‍ക്ക് സംവരണം പ്രഖ്യാപിച്ചത് ഈ സര്‍ക്കാറിന്റെ കാലത്താണ്. അത് നടപ്പിലാക്കാനും സര്‍ക്കാറിന് കഴിഞ്ഞിട്ടുണ്ട്. ഇഎംഎസിന്റെ കാലത്താണ് ആദ്യമായി വിദ്യാഭ്യാസ സംവരണം കൊടുത്തത്. അതേസമയം നിലവിലുള്ള സംവരണത്തില്‍ കുറവ് വരുത്തിക്കൊണ്ട് പുതിയ സംവരണം കൊണ്ടുവരുന്നില്ലെന്ന് ഉറപ്പ് വരുത്തണം. പിന്നോക്ക വിഭാഗങ്ങള്‍ക്കുള്ള സംവരണത്തില്‍ യാതൊരു കുറവും വരുത്തരുതെന്നും മന്ത്രി എകെ ബാലന്‍ പറഞ്ഞു. from Anweshanam | The Latest News From Kerala http://bit.ly/2C4QUel Continue reading കേന്ദ്രമന്ത്രിസഭാ പിന്നാക്ക വിഭാഗക്കാര്‍ക്കുള്ള സംവരണം നല്‍കാനുള്ള തീരുമാനത്തെ സ്വാഗതം ചെയ്ത് എ.കെ ബാലന്‍

ഹര്‍ത്താല്‍ നടത്തുന്നത് ഏഴുദിവസം മുമ്പ് പ്രഖ്യാപിക്കണമെന്ന് ഹൈക്കോടതി ..

കൊച്ചി: ഹര്‍ത്താല്‍ നടത്തുന്നത് ഏഴുദിവസം മുമ്പ് പ്രഖ്യാപിക്കണമെന്ന് ഹൈക്കോടതി ഉത്തരവ്. സമരങ്ങള്‍ മൗലികാവകാശത്തെ ബാധിക്കരുത്. രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും സംഘടനകള്‍ക്കും ഉത്തരവ് ബാധകമാണ്. നാശനഷ്ടത്തിന് ഉത്തരവാദിത്തം ഇവര്‍ ഏറ്റെടുക്കണം. രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നും സംഘടനകളില്‍ നിന്നും പണം ഈടാക്കും. ഹര്‍ത്താല്‍ നിരോധിക്കണമെന്ന ഹര്‍ജികളിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.. ഹര്‍ത്താലുകള്‍ നിയന്ത്രിക്കാന്‍ നിയമം വേണമെന്ന് ഹൈക്കോടതി രാവിലെ വ്യക്തമാക്കിയിരുന്നു. മതിയായ നിയമം ഇല്ലാത്തതിനാലാണ് ഹര്‍ത്താല്‍ തുടര്‍ക്കഥയാകുന്നത്. ഹര്‍ത്താലിനെതിരായ ജനവികാരം കാണുന്നില്ലേയെന്നും ഹൈക്കോടതി ചോദിച്ചു. ഹര്‍ത്താലിലെ അക്രമങ്ങള്‍ ഗൗരവമേറിയ വിഷയമാണ്. വെറും തമാശപോലെയാണ് സംസ്ഥാനത്ത് ഹര്‍ത്താല്‍ വരുന്നത്.. പ്രതിഷേധിക്കാന്‍ അവകാശമുണ്ട്, എന്നാല്‍ മറ്റുളളവരെ പങ്കെടുക്കാന്‍ നിര്‍ബന്ധിക്കരുത്.നാളത്തെ പണിമുടക്കില്‍ ജനത്തിന് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാന്‍ എന്ത് നടപടി എടുത്തെന്ന് കോടതി സര്‍ക്കാരിനോട് ചോദിച്ചു. സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍ ഹൈക്കോടതിയെ അറിയിക്കാനും നിര്‍ദേശിച്ചു. നാളെ കടകള്‍ തുറക്കുന്നവര്‍ക്ക് സംരക്ഷണം നല്‍കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചിട്ടുണ്ട്.. നാളെയും മറ്റന്നാളും നടക്കുന്ന ദേശീയ പണിമുടക്ക് കേരളത്തില്‍ ഹര്‍ത്താലായി മാറുമെന്ന ആശങ്ക ശക്തമായതിനിടെയാണ് കോടതിയുടെ … Continue reading ഹര്‍ത്താല്‍ നടത്തുന്നത് ഏഴുദിവസം മുമ്പ് പ്രഖ്യാപിക്കണമെന്ന് ഹൈക്കോടതി ..