പഴയങ്ങാടി താലൂക്കാശുപത്രിയിൽ ട്രോമാകെയർ വേണമെന്ന ആവശ്യം ശക്തവാകുന്നു..
കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുളള പഴയങ്ങാടി താലൂക്കാശുപത്രിയിൽ ട്രോമാകെയർ കാഷ്വൽറ്റി വേണമെന്ന ആവശ്യം ശക്തമാകുന്നു. നിലവിൽ താൽകാലിക സംവിധാനം മാത്രമേ ഇവിടെ പ്രവർത്തിക്കുന്നുളളൂ. വലിയ അപകടങ്ങളിൽപെട്ടു ചികിത്സയ്ക്കെത്തുന്നവർക്കു പെട്ടെന്നു പ്രാഥമിക ചികിത്സ ഒരുക്കാൻ ട്രോമാ കെയർ കാഷ്വൽറ്റി സംവിധാനം അത്യാവശ്യമാണ്.. റോഡപകടങ്ങളിൽപെട്ടവരെ വിദഗ്ധചികിത്സയ്ക്കു കൊണ്ടു പോകുന്നതിനാവശ്യമായ നൂതനസംവിധാനത്തോടു കൂടിയ ആംബുലൻസ് ഒരുക്കണമെന്ന ആവശ്യവും ശക്തമാണ്. സമീപകാലത്തായി പിലാത്തറ–പാപ്പിനിശ്ശേരി കെഎസ്ടിപി റോഡിൽ അപകടങ്ങളിൽ ഒട്ടേറെ പേർക്കും ജീവഹാനിയോ ഗുരുതരപരുക്കോ സംഭവിക്കുന്നുണ്ട്. താലൂക്കാശുപത്രിയുടെ സമീപത്തെ റോഡിൽ തന്നെ വലിയ അപകടങ്ങൾ പല തവണ നടന്നിട്ടുണ്ട്.. നിലവിൽ അടിയന്തര ചികിത്സയ്ക്കു സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട അവസ്ഥയാണ്.താലൂക്കാശുപത്രിയിൽ നിലവിൽ നല്ലരീതിയിൽ പ്രവർത്തിക്കുന്ന ഡയാലിസിസ് സെന്റർ ഉൾപ്പടെയുളള 24 മണിക്കൂർ ഒപി സൗകര്യവും കിടത്തി ചികിത്സയും ലഭ്യമാണ്.. ഡെന്റൽ, ത്വക്ക്, നേത്രചികിത്സ, കുട്ടികളിലെ ജനിതക വൈകല്യം, ഫിസിയോതെറപ്പി, ഓഡിയോളജി വിഭാഗങ്ങളും പ്രവർത്തിക്കുന്നുണ്ട്. താലൂക്കാശുപത്രിയുടെ കീഴിൽ 8 പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളും പ്രവർത്തിക്കുന്നു. ഏഴോം, മാടായി, മാട്ടൂൽ, പഴയങ്ങാടി, ചെറുതാഴം പ്രദേശങ്ങളിൽ നിന്ന് ഇവിടെ ആളുകൾ ചികിത്സയ്ക്കെത്തുന്നുണ്ട്… Continue reading പഴയങ്ങാടി താലൂക്കാശുപത്രിയിൽ ട്രോമാകെയർ വേണമെന്ന ആവശ്യം ശക്തവാകുന്നു..
പ്രളയാനന്തര കേരളം: മികച്ച നിര്‍ദേശങ്ങളുമായി വിദ്യാര്‍ഥികള്‍..
കണ്ണൂർ: പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മിതിക്കായി മികച്ച നിര്‍ദേശങ്ങള്‍ അവതരിപ്പിച്ച് വിദ്യാര്‍ഥികള്‍. പതിനൊന്നാമത് കുട്ടികളുടെ ജൈവവൈവിധ്യ കോണ്‍ഗ്രസിന്റെ ഭാഗമായി കണ്ണൂര്‍ ഗവ.മെന്‍സ് ടിടിഐയില്‍ നടന്ന പ്രബന്ധഅവതരണത്തിലാണ് കൊച്ചുമിടുക്കന്മാരുടെ സര്‍ഗഭാവനയില്‍ വിരിഞ്ഞ നിര്‍ദേശങ്ങള്‍ ഉയര്‍ന്നുവന്നത്. പ്രളയാനന്തര കേരള പുനര്‍നിര്‍മാണവുമായി ബന്ധപ്പെട്ട വിഷയത്തിലായിരുന്നു കുട്ടികള്‍ പ്രബന്ധം അവതരിപ്പിച്ചത്. സ്കൂള്‍ പാഠ്യപദ്ധതിയില്‍ ദുരന്തനിവാരണത്തെക്കുറിച്ചുള്ള അറിവുകള്‍ ഉള്‍പ്പെടുത്തുക, വികസിത രാജ്യങ്ങളിലെപ്പോലെ ഭവനനിര്‍മാണത്തിന് പ്രീ-ഫാബ്രിക്കേറ്റഡ് സാങ്കേതിക വിദ്യ ഉപയോഗിക്കുക, പ്രകൃതിയിലെ മനുഷ്യന്റെ ഇടപെടല്‍ കുറയ്ക്കുക തുടങ്ങി പ്രകൃതി സംരക്ഷണത്തിനായി നിരവധി നിര്‍ദേശങ്ങള്‍ വിദ്യാര്‍ഥികള്‍ മുന്നോട്ടുവച്ചു. രണ്ട് വിദ്യാര്‍ഥികളടങ്ങുന്ന ടീമുകളായി സീനിയര്‍, ജൂണിയര്‍ വിഭാഗങ്ങളിലാണ് മത്സരം നടന്നത്. പ്രബന്ധാവതരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ് ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ സംസ്ഥാന ജൈവവൈവിധ്യ കോണ്‍ഗ്രസ് 26 മുതല്‍ 28 വരെ തലശേരി ഗവ. ബ്രണ്ണന്‍ കോളജില്‍ നടക്കും. ജില്ലാതല പ്രബന്ധമത്സര വിജയികള്‍ക്ക് ഇവിടെ നടക്കുന്ന സംസ്ഥാനതല മത്സരത്തില്‍ പങ്കെടുക്കാം. ജൈവവൈവിധ്യ ബോര്‍ഡ് അംഗം കെ.വി.ഗോവിന്ദന് അധ്യക്ഷത വഹിച്ചു. ഡിഡിഇ നിര്‍മലാ ദേവി, ഗവ.ടിടിഐ പ്രിന്‍സിപ്പല്‍ ഹരിദാസ്, … Continue reading പ്രളയാനന്തര കേരളം: മികച്ച നിര്‍ദേശങ്ങളുമായി വിദ്യാര്‍ഥികള്‍..
കണ്ണൂരിൽ വിമാനത്താവളത്തിൽ വീണ്ടും സ്വർണ വേട്ട
കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നു വീണ്ടും സ്വർണം പിടികൂടി. താമരശേരി സ്വദേശി ജംഷീറാണ് പിടിയിലായത്. റിയാദിൽ നിന്നു എത്തിയ യാത്രക്കാരനിൽ നിന്നാണ് 750 ഗ്രാം തൂക്കം വരുന്ന സ്വർണം പിടികൂടിയത്. പിടികൂടിയ സ്വർണത്തിനു 25 ലക്ഷത്തോളം രൂപ വിലമതിക്കും.ജംഷീറിനെ കസ്റ്റംസ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയാണ്. ഇന്നു രാവിലെ റിയാദിൽ നിന്നെത്തിയ എയർ ഇന്ത്യ എക്സ്പ്രസിലെത്തിയതായിരുന്നു ജംഷീർ. ബാഗിനുള്ളിൽ സൂക്ഷിച്ച സ്കേറ്റിങ് ഷൂവിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണ ബിസ്ക്കറ്റുകൾ.വിമാനത്താവളം പ്രവർത്തനം ആരംഭിച്ചു ഒരു മാസം തികയുമ്പോഴേക്കും രണ്ടാം തവണയാണ് സ്വർണം പിടികൂടുന്നത്. പത്ത് ദിവസം മുമ്പ് അബുദാബിയിൽ നിന്നെത്തിയ പിണറായി സ്വദേശിയിൽ നിന്നു രണ്ടു കിലോ സ്വർണം പിടികൂടിയിരുന്നു.. Continue reading കണ്ണൂരിൽ വിമാനത്താവളത്തിൽ വീണ്ടും സ്വർണ വേട്ട
പ്രായം തെളിയിക്കുന്ന രേഖകൾ ഇല്ല: ശ്രീലങ്കയിൽ നിന്ന് ശബരിമലയിലേക്ക് വന്ന തീർഥാടകയെ പൊലീസ് തടഞ്ഞു
ശ്രീലങ്കയിൽ നിന്നെത്തിയ 70 അംഗ സംഘത്തിലെ തീർഥാടകയെ മതിയായ രേഖകൾ ഇല്ലാഞ്ഞതിന്റെ പേരിൽ നിലയ്ക്കൽ പൊലീസ് തടഞ്ഞു. 70 പേരുടെ സംഘത്തിൽ ശ്രീലങ്ക, യുകെ എന്നിവിടങ്ങളിൽ നിന്നുള്ളവരാണുള്ളത്. തീർഥാടകയുടെ പ്രായം തെളിയിക്കുന്ന രേഖകളൊന്നും ഇവരുടെ കൈവശം ഇല്ലായിരുന്നു. ഇവരെ നിലയ്ക്കലിലെ പൊലീസ് കൺട്രോൾ റൂമിലേക്ക് മാറ്റി. വൈകുന്നേരം അഞ്ച് മണിയോടെയാണ് സംഭവം. കെ എസ് ആർ ടി സി ബസിൽ എത്തിയ തീർത്ഥാടക സംഘത്തെ നിലയ്ക്കൽ ഗോപുരത്തിന് മുന്നിൽ പൊലീസ് പരിശോധിച്ചു. സ്ത്രീയുടെ പക്കൽ യാതൊരു തിരിച്ചറിയൽ രേഖയും ഉണ്ടായിരുന്നില്ല. മുൻപ് മൂന്ന് തവണ ശബരിമല സന്ദർശിച്ച ചിത്രങ്ങൾ പൊലീസിനെ കാണിച്ചെങ്കിലും യാത്ര തുടരാൻ അനുവദിച്ചില്ല. സത്രീയെ കൺട്രോൾ റൂമിലേക്ക് മാറ്റിയ ശേഷം മറ്റുള്ളവരെ ശബരിമല സന്ദർശനത്തിന് അനുവദിച്ചു. പ്രശ്നങ്ങളുണ്ടാക്കാൻ താൽപര്യമില്ലാത്തിനാൽ സ്വമേധയാ പോകുന്നില്ലെന്നു തീർഥാടക പൊലീസിനെ അറിയിച്ചു. from Anweshanam | The Latest News From Kerala http://bit.ly/2Tthcy6 Continue reading പ്രായം തെളിയിക്കുന്ന രേഖകൾ ഇല്ല: ശ്രീലങ്കയിൽ നിന്ന് ശബരിമലയിലേക്ക് വന്ന തീർഥാടകയെ പൊലീസ് തടഞ്ഞു
മുന്നാക്ക സാമ്പത്തിക സംവരണ നീക്കം: സ്വാഗതം ചെയ്‌ത് സിപിഎം; വിമർശനവുമായി യൂത്ത് ലീഗ്
ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നിൽകണ്ടു രാജ്യത്തു സാമ്പത്തിക സംവരണം നടപ്പാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം സ്വാഗതാർഹമാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മന്ത്രി എ കെ ബാലനും കേന്ദ്ര തീരുമാനത്തെ സ്വാഗതം ചെയ്‌തു. അതേസമയം, മുന്നാക്ക സംവരണം ഏർപ്പെടുത്താനുള്ള കേന്ദ്ര നീക്കത്തിനെതിരെ വിമർശനവുമായി യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.കെ.ഫിറോസ് രംഗത്തെത്തി. നിലവിലെ സംവരണം സംരക്ഷിക്കണമെന്ന നിലപാടാണ് സര്‍ക്കാരിനുള്ളത്. മുന്നാക്ക വിഭാഗക്കാരില്‍ സാമ്പത്തികമായി വളരെ പിന്നാക്കം നില്‍ക്കുന്നവരുണ്ട്. അവര്‍ക്ക് സംവരണം നല്‍കണമെന്ന് പാര്‍ട്ടി എന്ന നിലയില്‍ സിപിഎം മുന്‍പുതന്നെ ആവശ്യപ്പെട്ടിട്ടുണ്ട്. അതുകൊണ്ടാണ് കേരള സര്‍ക്കാര്‍ 10 % സംവരണം ദേവസ്വം ബോര്‍ഡില്‍ കൊടുത്തത്. മുന്നാക്ക വിഭാഗങ്ങള്‍ക്കു സംവരണം ഏര്‍പ്പെടുത്താനുള്ള കേന്ദ്ര നീക്കത്തിനെതിരെ യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.കെ.ഫിറോസ് രംഗത്തെത്തി. സാമ്പത്തിക സംവരണം ഭരണഘടനാ വിരുദ്ധമാണ്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കു സാമ്പത്തിക സഹായങ്ങളാണു നല്‍കേണ്ടത്. ദാരിദ്ര് നിർമാർജനമല്ല മറിച്ചു പിന്നാക്ക വിഭാഗങ്ങളെ കൈപിടിച്ച് ഉയര്‍ത്തുന്നതിതിനു വേണ്ടിയാണ് സംവരണം. ഈ വിഷയത്തില്‍ ആര്‍എസ്‌എസിനും സിപിഎമ്മിനും … Continue reading മുന്നാക്ക സാമ്പത്തിക സംവരണ നീക്കം: സ്വാഗതം ചെയ്‌ത് സിപിഎം; വിമർശനവുമായി യൂത്ത് ലീഗ്
ഹൈക്കോടതി നിയോഗിച്ച ശബരിമല നിരീക്ഷണ സമിതിയുടെ റിപ്പോര്‍ട്ടിനെ തള്ളി സർക്കാർ
ഹൈക്കോടതി നിയോഗിച്ച ശബരിമല നിരീക്ഷണ സമിതിയുടെ റിപ്പോര്‍ട്ടിനെ തള്ളി കേരള സർക്കാർ. നിരീക്ഷണ സമിതി റിപ്പോർട്ട് വസ്തുതാ വിരുദ്ധമെന്ന് സർക്കാർ ഹൈക്കോടതിയിൽ പറഞ്ഞു. യുവതികളെ പ്രവേശിപ്പിക്കുന്നതിനിടെ അവിടെയുണ്ടായ അക്രമസംഭവങ്ങളെപ്പറ്റി റിപ്പോർട്ടിൽ പരമാർശമില്ലെന്നും സര്‍ക്കാര്‍ വിമര്‍ശിച്ചു. പത്തനംതിട്ട എസ് പി ടി നാരായണനാണ് സർക്കാരിന് വേണ്ടി സത്യവാങ്മൂലം സമർപ്പിച്ചിരിക്കുന്നത്. നിരീക്ഷണ സമിതിയെ തത്സമയ തീരുമാനങ്ങളെടുക്കാനാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. നിരീക്ഷണ സമിതി ചുമതലയിൽ നിന്ന് ഒഴിഞ്ഞ് മാറുകയാണെന്നും പൊലീസ്, ദേവസ്വം ബോർഡിനും നിർദ്ദേശങ്ങൾ നൽകി തത്സമയ തീരുമാനമെടുക്കാനുള്ള സമിതി ആ ചുമതല നിർവ്വഹിക്കുന്നില്ലെന്നും സര്‍ക്കാര്‍ കുറ്റപ്പെടുത്തി. യുവതികൾക്ക് സുരക്ഷ ഒരുക്കുന്നത് മറ്റുള്ളവരുടെ സുരക്ഷയെ ബാധിക്കുമെന്നത് ശരിയല്ല. മറ്റ് ഭക്തരുടെ ദർശനത്തെ ഇത് ബാധിക്കുമെന്ന കണ്ടെത്തൽ സുപ്രീംകോടതി വിധിയുടെ ലംഘനവും കോടതിയലക്ഷ്യവുമാണെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. യുവതി പ്രവേശനശ്രമം നടന്നപ്പോൾ സന്നിധാനത്ത് ചിലർ നിയമം കൈയിലെടുത്ത നടപടിയെ പറ്റിയും റിപ്പോർട്ടിൽ പരാമർശമില്ലെന്നും സർക്കാർ ആരോപിക്കുന്നു. from Anweshanam | The Latest News From Kerala http://bit.ly/2FftKpI Continue reading ഹൈക്കോടതി നിയോഗിച്ച ശബരിമല നിരീക്ഷണ സമിതിയുടെ റിപ്പോര്‍ട്ടിനെ തള്ളി സർക്കാർ
ബിജെപിയുടെ വിരട്ടൽ കേരളത്തില്‍ വേണ്ട: മുഖ്യമന്ത്രി പിണറായി വിജയൻ
ബിജെപിയുടെ വിരട്ടൽ കേരളത്തില്‍ വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതിനുള്ള ശേഷി ബിജെപിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഹര്‍ത്താല്‍ അക്രമികളെ അറസ്റ്റ് ചെയ്യും. അക്രമം നടത്തിയവരെ പിടികൂടരുതെന്ന് വേറെ സംസ്ഥാനത്ത് പോയി പറഞ്ഞാൽ മതിയെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു കേരളത്തിൽ രാഷ്ട്രപതി ഭരണം വേണമെന്ന ലോക്സഭയിലെ ബി ജെ പി ആവശ്യത്തോടായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ക്രമസമാധാനം തകർക്കണമെന്നാണ് ബി ജെ പിയുടെ വാശി. 92% അക്രമവും നടത്തിയത് സംഘപരിവാറെന്നും സമാധാന അന്തരീക്ഷം തകർക്കാനുള്ള ആ നീക്കം പൊളിഞ്ഞുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. മറ്റു സംസ്ഥാനങ്ങളില്‍ സംഘപരിവാറിന് ലഭിക്കുന്ന സംരക്ഷണം ഇവിടെ കിട്ടുമെന്ന് കരുതേണ്ട എന്നും മുഖ്യമന്ത്രി പറഞ്ഞു. from Anweshanam | The Latest News From Kerala http://bit.ly/2CVCNd3 Continue reading ബിജെപിയുടെ വിരട്ടൽ കേരളത്തില്‍ വേണ്ട: മുഖ്യമന്ത്രി പിണറായി വിജയൻ
