പയ്യാമ്പലം ബീച്ച് മാലിന്യമുക്തമാക്കി..

കണ്ണൂർ: കോർപ്പറേഷന്റെയും നാഷണൽ സർവീസ് സ്കീം കണ്ണൂർ ക്ലസ്റ്ററിന്റെയും നേതൃത്വത്തിൽ പയ്യാമ്പലം ബീച്ച് മാലിന്യമുക്തമാക്കി. പയ്യാമ്പലം ബീച്ച് പ്ലാസ്റ്റിക്‌രഹിതമാക്കി നിലനിർത്താനുള്ള ചുമതല കണ്ണൂർ ക്ലസ്റ്റർ ഏറ്റെടുത്തു..എല്ലാ മാസവും രണ്ടാം ശനിയാഴ്ച ബീച്ച് ശുചീകരണം നടത്തുമെന്ന് നാഷണൽ സർവീസ് സ്കീം കണ്ണൂർ ക്ലസ്റ്റർ കൺവീനർ ഹരീഷ് കുമാർ പറഞ്ഞു. കണ്ണൂർ കോർപ്പറേഷൻ മേയർ ഇ.പി.ലത ഉദ്ഘാടനം ചെയ്തു.സരീഷ് പയ്യമ്പള്ളി അധ്യക്ഷത വഹിച്ചു. പുഴാതി ഗവ. ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ ഫൈസൽ, ഹെൽത്ത് ഇൻസ്പെക്ടർ സത്താർ എന്നിവർ സംസാരിച്ചു.സെയ്‌ന്റ് തെരേസാസ് ഗേൾസ് സ്കൂൾ, സെയ്‌ന്റ് മൈക്കിൾസ് ബോയ്സ് സ്കൂൾ, ജി.എച്ച്.എസ്.എസ്. പുഴാതി, ജി.എച്ച്.എസ്.എസ്. പള്ളിക്കുന്ന്, ചൊവ്വ സ്കൂൾ, ടൗൺ സ്കൂൾ തുടങ്ങിയ യൂണിറ്റുകൾ പരിപാടിയിൽ പങ്കെടുത്തു.. Continue reading പയ്യാമ്പലം ബീച്ച് മാലിന്യമുക്തമാക്കി..

ആലപ്പാട് കരിമണല്‍ ഖനന വിഷയത്തില്‍ പ്രതികരണവുമായി നടന്‍ പൃഥ്വിരാജ് രംഗത്ത്

കൊച്ചി : പ്രതിഷേധം ആരവമായി ഉയരുമ്പോള്‍ ആലപ്പാടിലെ കരിമണല്‍ ഖനനത്തിനെതിരെ നടക്കുന്ന സമരത്തിന് പിന്തുണയുമായി നടന്‍ പ്രിഥ്വിരാജ് തന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് അക്കൗണ്ടിലൂടെ പ്രതികരണമറിയിച്ച് രംഗത്തെത്തിയിരിക്കുന്നു.  മാത്രമല്ല, മതങ്ങളേയും ആചാരങ്ങളേയും കുറിച്ച് ദിനം തോറും ചര്‍ച്ചകള്‍ നടക്കുന്ന ഈ നാട്ടില്‍ ഒരു കൂട്ടം ജനങ്ങള്‍ അവരുടെ വീടും സ്ഥലത്തിനും വേണ്ടിയുള്ള പോരാട്ടത്തിലാണെന്ന കാര്യം ചാനലുകളിലെ പ്രൈം ടൈമുകളില്‍ ഉള്‍പ്പെടുന്നില്ലെന്ന് നടന്‍ കുറ്റപ്പെടുത്തുന്നു. കൂടാതെ, തന്റെ ഈ ശബ്ദം ഇനിയും ഉയരാന്‍ പോകുന്ന ആരവത്തിനൊപ്പം ചേരുമെന്ന് പിന്നീട് അധികാരികള്‍ക്ക് അനധികൃത ഖനനത്തിനെതിരെ നടപടി എടുക്കാതെ വേറെ വഴിയില്ലാതാകുമെന്നും പ്രിഥ്വിരാജ് പോസ്റ്റില്‍ പ്രതീക്ഷയര്‍പ്പിക്കുന്നു.  Continue reading ആലപ്പാട് കരിമണല്‍ ഖനന വിഷയത്തില്‍ പ്രതികരണവുമായി നടന്‍ പൃഥ്വിരാജ് രംഗത്ത്

ശബരിമലക്ഷേത്രം അടച്ചിട്ട് ശുദ്ധിക്രിയ നടത്തിയ സംഭവം:  കടകംപള്ളിയുടെ മറുപടി

തിരുവനന്തപുരം: തന്ത്രിമാരെ മാറ്റിയ ചരിത്രം മുന്‍പും ഉണ്ടായിട്ടുണ്ട്. സുപ്രീംകോടതിവരെ പോയിട്ടും വിധി തന്ത്രിമാര്‍ക്ക് അനുകൂലമായിട്ടില്ലെന്നും മന്ത്രി കടകംപള്ളി.അതായത്, ശബരിമലക്ഷേത്രം അടച്ചിട്ട് ശുദ്ധിക്രിയ നടത്തിയ സംഭവത്തില്‍ തന്ത്രിമാരുടെ കുടുംബമായ താഴ്മണ്‍ മഠം പുറത്തിറക്കിയ സംഭവത്തില്‍ വാര്‍ത്താക്കുറിപ്പിനെ വിമര്‍ശിച്ചായിരുന്നു ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ മറുപടി.  കൂടാതെ, ശബരിമല ക്ഷേത്രത്തിന്റെ തന്ത്രിപദവി ബിസി 100-ല്‍ പരശുരാമ മഹര്‍ഷിയില്‍ നിന്നുമാണ് ലഭിച്ചിരിക്കുന്നത്. മാത്രമല്ല, തന്ത്രിയെ നിയമിക്കുന്നത് ദേവസ്വം ബോര്‍ഡല്ലെന്നും, തന്ത്രശാസ്ത്രപ്രകാരവും കീഴ്വഴക്കമനുസരിച്ചും ശബരിമല ക്ഷേത്രത്തിലെ ആചാരനുഷ്ഠാനങ്ങളിലെ പരമാധികാരവും അത് പ്രാവര്‍ത്തികമാക്കാനുള്ള അധികാരവും തന്ത്രിക്കാണെന്നും, ഈ അവകാശത്തെ ചോദ്യം ചെയ്യാന്‍ സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനും കഴിയില്ലെന്നും താഴമണ്‍ മഠം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലുണ്ടെന്നും അദ്ദേഹം പറയുകയുണ്ടായി. എന്നാല്‍ തെറ്റ് കണ്ടാല്‍ നടപടിയെടുക്കാന്‍ ദേവസ്വം ബോര്‍ഡിന് അധികാരമുണ്ട്. തന്ത്രിമാര്‍ ദേവസ്വം മാന്വല്‍ അനുസരിക്കുന്നുണ്ടോ എന്നതാണ് പ്രശ്‌നം. ഇതിന് വിശദീകരണം നല്‍കുകയായിരുന്നു ഇപ്പോള്‍ ചെയ്യേണ്ടതെന്നും ഇത്തരത്തിലൊരു പ്രസ്താവന ഇറക്കിയത് അനുചിതമായെന്നും കടകംപള്ളി കൂട്ടിച്ചേര്‍ത്തു. Continue reading ശബരിമലക്ഷേത്രം അടച്ചിട്ട് ശുദ്ധിക്രിയ നടത്തിയ സംഭവം:  കടകംപള്ളിയുടെ മറുപടി

15കാരിയെ ബലാല്‍സംഗം ചെയ്ത് കൊലചെയ്ത കേസ്:   പ്രതിയുടെ വധശിക്ഷ മാറ്റി ഹൈക്കോടതി ഇളവ് ചെയ്തു

തിരുവനന്തപുരം: 15കാരിയെ ബലാല്‍സംഗം ചെയ്തതിന് ശേഷം കൊലപ്പെടുത്തിയ കേസിലെ പ്രതിയുടെ വധശിക്ഷ മാറ്റി ഹൈക്കോടതി ശിക്ഷയില്‍ ഇളവ് ചെയ്തു. അതായത് വധശിക്ഷയില്‍ മാറ്റം വരുത്തി  ജീവപര്യന്തം തടവായിട്ടാണ് ഹൈക്കോടതി ശിക്ഷ ഇളവ് ചെയ്തിരിക്കുന്നത്. വെമ്പായത്താണ് 15കാരിയെ ക്രൂരമായ ബലാല്‍സംഗ കൊലപാതകത്തിന് ഇരയാക്കിയ സംഭവം നടന്നത്. അതായത്, 2011 മാര്‍ച്ച് ആറിനാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്.സംഭവത്തില്‍ പ്രതിയായ വീരണകാവ് മെയിലോട്ടുകുഴി ചന്ദ്രാമൂഴി ക്രൈസ്റ്റ് ഭവനില്‍ രാജേഷ് തുടര്‍ച്ചയായി 25 വര്‍ഷം തടവ് ശിക്ഷ അനുഭവിക്കണമെന്നും അതിന് മുമ്പ് ശിക്ഷയില്‍ ഇളവ് നല്‍കരുതെന്നും ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചിരുന്നു.  ഓട്ടോറിക്ഷ ഡ്രൈവറായ പ്രതി പെണ്‍കുട്ടിയുടെ വീടിനുസമീപം ഓട്ടം പോയ സമയം ഓട്ടോ കുഴിയില്‍ വീണു. ശേഷം ഓട്ടോ കുഴിയില്‍ നിന്നു കരക്കു കയറ്റിയ ശേഷം പരിസരത്ത് ആരുമില്ലെന്ന് മനസിലാക്കി വീട്ടില്‍ അതിക്രമിച്ചു കയറി ബലാല്‍സംഘം ചെയ്യുകയും ആഭരണം കവരുകയുമാണ് ഉണ്ടായിരിക്കുന്നത്. മാത്രമല്ല, അന്ന് കേസില്‍ 2013 ജനുവരിയില്‍ പ്രതിക്ക് തിരുവനന്തപുരം സെഷന്‍സ് കോടതി വധശിക്ഷ … Continue reading 15കാരിയെ ബലാല്‍സംഗം ചെയ്ത് കൊലചെയ്ത കേസ്:   പ്രതിയുടെ വധശിക്ഷ മാറ്റി ഹൈക്കോടതി ഇളവ് ചെയ്തു

വാവര് പള്ളിയില്‍ സ്ത്രീകള്‍ അടക്കം ആര്‍ക്കും പ്രവേശിക്കാന്‍ യാതൊരുവിലക്കുമില്ലെന്ന് പള്ളി കമ്മിറ്റി പ്രസിഡന്റ്

എരുമേലി: വാവര് പള്ളിയില്‍ സ്ത്രീകള്‍ അടക്കം ആര്‍ക്കും പ്രവേശിക്കാമെന്നും, അതിന് യാതൊരുവിലക്കുമില്ലെന്നും വാര്‍ത്താ കുറിപ്പില്‍ മഹല്ല് കമ്മിറ്റി പ്രസിഡന്റ് അഡ്വ. പി.എച്ച് ഷാജഹാന്‍ അറിയിച്ചു. സുപ്രീം കോടതി വിധിക്കും വളരെ കാലം മുന്‍പേ തന്നെ വാവര്‍ പള്ളിയില്‍ സ്ത്രീകള്‍ എത്താറുണ്ടായിരുന്നു.അതുപോലെ തന്നെയാണ് ഇപ്പോഴും. അതായത്, യുവതി പ്രവേശനം അനുവദിച്ചുള്ള സുപ്രീം കോടതി വിധി വന്നതിന് മുന്‍പോ ശേഷമോ സ്ത്രീകള്‍ക്ക് യാതൊരുവിധ വിലക്കോ നിയന്ത്രണങ്ങളോ ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് അദ്ദേഹം അറിയിക്കുകയുണ്ടായി.  കൂടാതെ, പള്ളിയ്ക്കുള്ളില്‍ കയറി വലം വച്ച ശേഷമാണ് തീര്‍ത്ഥാടകര്‍ പമ്പയിലേക്ക് പോയിരുന്നത്. മാത്രമല്ല, വാവര്‍ പള്ളിയിലെത്തുന്ന എല്ലാ വിശ്വാസികള്‍ക്കും അവരുടെ വിശ്വാസത്തിനനുസരിച്ചുള്ള ആചാരനുഷ്ഠാനങ്ങള്‍ തുടരാമെന്നും പള്ളി അധികൃതര്‍ വ്യക്തമാക്കി.  Continue reading വാവര് പള്ളിയില്‍ സ്ത്രീകള്‍ അടക്കം ആര്‍ക്കും പ്രവേശിക്കാന്‍ യാതൊരുവിലക്കുമില്ലെന്ന് പള്ളി കമ്മിറ്റി പ്രസിഡന്റ്

പകര്‍ച്ചവ്യാധി ഭീഷണിയില്‍ പുതിയങ്ങാടി..

ഇതരസംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലങ്ങള്‍ വൃത്തിഹീനമായതോടെ പകര്‍ച്ചവ്യാധി ഭീഷണിയിലാണ് മാടായി പഞ്ചായത്തിലെ പുതിയങ്ങാടിയും പരിസര പ്രദേശങ്ങളും. പഞ്ചായത്തിലെ പുതിയങ്ങാടി ബസ്റ്റാന്‍ഡ്, ബീച്ച് റോഡ്, പ്രതിഭ ടാക്കീസിന് സമീപത്തെ കെട്ടിടങ്ങള്‍ എന്നിവിടങ്ങളിലാണ് ഇതരസംസ്ഥാന തൊഴിലാളികള്‍ തിങ്ങി താമസിക്കുന്നത്.. പഞ്ചായത്ത് അധികൃതരും ഭരണസമിതിയും ചേര്‍ന്ന് കഴിഞ്ഞ വര്‍ഷം ഏതാനും കോര്‍ട്ടേഴ്‌സുകളും കെട്ടിടങ്ങളും പൂട്ടി സീല്‍ വെച്ചിരുന്നുവെങ്കിലും പിന്നീട് യാതൊരു നിബന്ധനയും ഇല്ലാതെ അധികൃതര്‍ തുറന്ന് കൊടുക്കുകയാരുന്നു. വൃത്തിഹീനവും കൂടുതല്‍ ആളുകളും ചേര്‍ന്ന് താമസിക്കുന്ന ഇവിടങ്ങളില്‍ മതിയായ ശിചിമുറികളില്ല. ഇതുകാരണം പൊതുസ്ഥലങ്ങളിലും കടപ്പുറം ഭാഗങ്ങളിലുമാണ് ഇവര്‍ മലമൂത്ര വിസര്‍ജനം നടത്തുന്നത്. ഇതോടെ താമസിക്കുന്നവരില്‍ മാറാരോഗങ്ങള്‍ പിടിപെട്ടവരും ക്രിമിനലുകളും ഉണ്ടന്നാണ് നാട്ടുകാരുടെ പരാതി.. പൊതുജനങ്ങളുടെ പരാതിയെ തുടര്‍ന്ന് ഇതിന് മുമ്പ് മെഡിക്കല്‍ സംഘം പരിശോധന നടത്തിയിരുന്നു. പലര്‍ക്കും മാറാരോഗങ്ങള്‍ പിടിപെട്ടതായും, വ്യത്തിഹീനമായ സാഹചര്യമാണ് ഇതിന് കാരണമെന്നും മെഡിക്കല്‍ സംഘം പഞ്ചായത്തിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതരസംസ്ഥാനക്കാര്‍ തിങ്ങി പാര്‍ക്കുന്ന പുതിയങ്ങാടി ബസ്റ്റാന്‍ഡ് പ്രദേശം പകര്‍ച്ചവ്യാധി ഭീഷണിയിലാണ്.. ശുചിമുറികള്‍ ഇല്ലാത്ത മുറികള്‍ താമസത്തിനായി കൊടുക്കാന്‍ പാടില്ലന്ന് … Continue reading പകര്‍ച്ചവ്യാധി ഭീഷണിയില്‍ പുതിയങ്ങാടി..

തളിപ്പറമ്പിൽ വൻ കഞ്ചാവ് വേട്ട ..

തളിപ്പറമ്പ.വാഹന പരിശോധനക്കിടെ കാറിൽ കടത്തുകയായിരുന്ന വൻ കഞ്ചാവ് ശേഖരവുമായി രണ്ടു പേരെ പോലീസ്പിടികൂടി. കാര്യമ്പലത്ത് താമസിക്കുന്ന ചപ്പാരപ്പടവ് താഴെ എടക്കോത്തെ ചപ്പന്റകത്ത് അലി അക്ബർ (35), ചുഴലിയിൽ താമസിക്കുന്ന കുറുമാത്തൂർ പൂഴികടവിലെ ചപ്പന്റെ കത്ത് ജാഫർ (48) എന്നിവരെയാണ് തളിപ്പറമ്പ് ഡി.വൈ.എസ്.പി.കെ.വി.വേണുഗോപാലിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ധർമ്മശാല എഞ്ചിനീയറിംഗ് കോളേജിന് സമീപം വാഹന പരിശോധന നടത്തുകയായിരുന്ന ഇൻസ്പെക്ടർ എസ്.എച്ച്.ഒ.കെ.ജെ – വിനോയി പ്രിൻസിപ്പൽ എസ്.ഐ.കെ.ദിനേശൻ, എ.എസ്.ഐമാരായ ശാർങ ധരൻ, മാത്യു ,രാജേഷ്, സീനിയർ സി .പി ഒ മാരായ രാജീവൻ, രമേശൻ എന്നിവർ അടങ്ങിയ സംഘം തന്ത്രപരമായി പിടികൂടിയത്.ഇന്ന് രാവിലെ 10.30 മണിയോടെയാണ് ഇരുവരും പോലീസ് പിടിയിലായത് കണ്ണൂരിൽ നിന്നും KL59.ജെ.3752 നമ്പർ വാഗണർ കാറിലാണ് കഞ്ചാവുമായി ഇരുവരും എത്തിയത് പ്രദേശത്ത് ഇതര സംസ്ഥാന തൊഴിലാളികൾക്ക് വില്പന നടത്താൻ ആന്ധ്രയിൽ നിന്ന് കഞ്ചാവ് കൊണ്ടുവന്നതാണെന്നാണ് പോലീസ് ചോദ്യം ചെയ്യലിൽ പ്രതികൾ പറഞ്ഞത്. വലിയ ട്രാവൽ ബേഗുകളിലായി ഒളിപ്പിച്ചു വെച്ച 16 കിലോ … Continue reading തളിപ്പറമ്പിൽ വൻ കഞ്ചാവ് വേട്ട ..