പാവറട്ടി ഇരട്ടക്കൊലപാതക കേസില്‍ പ്രതിക്ക് ജീവപര്യന്തം കഠിന തടവും, പത്ത് വര്‍ഷം കഠിന തടവും
തൃശൂര്‍: പാവറട്ടി ഇരട്ടക്കൊലപാതക കേസില്‍ പ്രതിക്ക് ജീവപര്യന്തം കഠിന തടവും, പത്ത് വര്‍ഷം കഠിന തടവും പിഴയും ശിക്ഷ വിധിച്ചു. അഡീഷണല്‍ ജില്ലാ കോടതിയാണ് ശിക്ഷ വിധിച്ചത്. ബംഗാള്‍ സ്വദേശി റോബി എന്ന സോജിബുള്‍ അലിയെയാണ് കോടതി ശിക്ഷിച്ചിരിക്കുന്നത്.2015 ഏപ്രില്‍ ഏഴിന് പുലര്‍ച്ചെയായിരുന്നു സംഭവം.ഗുരുവായൂര്‍ സിഐ ആയിരുന്ന കോഴിക്കോട് അസി.പൊലീസ് കമ്മീഷണര്‍ സുദര്‍ശന്റെ നേതൃത്ത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ചത്. അയല്‍പ്പക്കത്ത് വീട് പണിക്കു വന്ന പ്രതിക്ക് സീനയെ വിവാഹം ചെയ്ത് കൊടുക്കണമെന്ന ആവശ്യം നിരസിച്ചതിലെ വൈരാഗ്യം മൂലം ഇയാള്‍ വെങ്കിടങ്ങ് കോഴിപ്പറമ്പ് ദേശത്തിലെ പരേതനായ മുഹമ്മദിന്റെ ഭാര്യ കുഞ്ഞിപ്പാത്തു, മകള്‍ സീന എന്നിവരെ ഉറങ്ങിക്കിടക്കുമ്പോള്‍ പെട്രോള്‍ ഒഴിച്ച് തീയിട്ടു കൊല്ലുകയായിരുന്നു. കുഞ്ഞിപ്പാത്തുവിന്റെ മൃതദേഹം പൂര്‍ണമായും കരിഞ്ഞ നിലയിലായിരുന്നു കണ്ടെടുത്തത്. എന്നാല്‍, ആശുപത്രിയിലെത്തിച്ച സീനയുടെ മൊഴിയാണ് കേസില്‍ നിര്‍ണായകമായി തീര്‍ന്നത്. മാത്രമല്ല, കൊലപാതകത്തിന് ജീവപര്യന്തം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും വീട് കത്തിച്ചതിന് പത്ത് വര്‍ഷം കഠിന തടവും 50000 … Continue reading പാവറട്ടി ഇരട്ടക്കൊലപാതക കേസില്‍ പ്രതിക്ക് ജീവപര്യന്തം കഠിന തടവും, പത്ത് വര്‍ഷം കഠിന തടവും
ഹര്‍ത്താല്‍ ദിനത്തില്‍ കലാപം: 3 ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍
പെരുമ്പാവൂര്‍: 3 ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. ഹര്‍ത്താല്‍ ദിനത്തില്‍ കലാപത്തിന് ശ്രമിച്ച സംഭവത്തിലാണ് ഇരിങ്ങോള്‍ കൈപ്പുഴ പുത്തന്‍വീട്ടില്‍ ടിഞ്ചു പത്മനാഭന്‍, ഇരിങ്ങോള്‍ ആലടി കലേഷ് രവീന്ദ്രന്‍ നായര്‍, ഇരിങ്ങോള്‍ ചെമ്മായത് അഖില്‍ അശോകന്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.പെരുമ്പാവൂര്‍, ഇരിങ്ങോള്‍ പ്രദേശത്ത് അക്രമപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയവരാണ് ഇവര്‍. പൊതുമുതല്‍ നശിപ്പിക്കുകയും കടകള്‍ക്ക് നേരെ ആക്രമണം നടത്തുകയും ഇരിങ്ങോള്‍ കാവിനു സമീപമുള്ള സിപിഎം, ഡിവൈഎഫ്ഐ കൊടിമരങ്ങള്‍ തകര്‍ക്കുകയും ചെയ്തതടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. മാത്രമല്ല, സമാധാനാന്തരീക്ഷം നിലനിന്നിരുന്ന പെരുമ്പാവൂര്‍ ഇരിങ്ങോള്‍ പ്രദേശത്ത് ആസൂത്രിതമായ ആക്രമണം അഴിച്ചുവിട്ട് കലാപം സൃഷ്ടിക്കാനായിരുന്നു ആര്‍എസ്എസ് ശ്രമിച്ചത്. Continue reading ഹര്‍ത്താല്‍ ദിനത്തില്‍ കലാപം: 3 ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍
കൊച്ചിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് പീഡനം
കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് പീഡനം.കൊച്ചി ഏരൂരിലാണ് സംഭവം.ഫേസ്ബുക്ക് വഴി പരിചയപ്പെട്ട പെണ്‍കുട്ടിയെ തന്ത്രപരമായി പീഡിപ്പിക്കുകയായിരുന്നു. യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഏരൂര്‍ സ്വദേശി അഖിലാണ് 23) അറസ്റ്റിലായിരിക്കുന്നത്. പിടിയിലായ പ്രതി പ്ലംബിങ് തൊഴിലാളിയാണ്. ഫേസ്ബുക്കിലൂടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കുകയും സംഭവം പുറത്ത് പറയാതിരിക്കാന്‍ 5000 രൂപക്കായി ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്നാണ് പരാതി. എസ്ഐ പ്രജീഷ് ശശി, എഎസ്ഐമാരായ രഘുനന്ദന്‍, വിനോദ്, സിപിഒമാരായ സുധീഷ് , ദിപിന്‍, അമല്‍ദാസ്, എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. Continue reading കൊച്ചിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് പീഡനം
സോളോ വീണ്ടും ഇന്ത്യന്‍ വിപണിയിലേക്ക്
സോളോ വീണ്ടും ഇന്ത്യന്‍ വിപണിയിലേക്ക് എത്തുന്നു. അതായത്, ലാവയുട സബ് ബ്രാന്‍ഡായ സോളോ എന്ന ഈ പുതിയ മോഡലാണ് ഇന്ത്യന്‍ വിപണിയില്‍ ചുവടുറപ്പിക്കാന്‍ ഒരുങ്ങിയിരിക്കുന്നത്. ഏറെക്കാലത്തെ ഇടവേളയ്ക്കു ശേഷമാണ് ഉപഭോക്താക്കളിലേക്ക് സോളോ എത്തുവാന്‍ ഒരുങ്ങുന്നത്. ഈ മോഡല്‍ അത്യാധുനിക സാങ്കേതികവിദ്യകളടങ്ങിയ സ്മാര്‍ട്ട്ഫേണാണ്. ഇത് ഇത്തവണ വിപണിയില്‍ വിലക്കുറവില്‍ അവതരിപ്പിക്കുവാനാണ് നിഞ്ചയിച്ചിരിക്കുന്നത്. മാത്രമല്ല,വിലക്കുറവ് തന്നെയാണ് യെറ 4x ന്റെ ഏറ്റവും വലിയ പ്രത്യേകത. നിലവില്‍, 4,444 രൂപയാണ് സോളോ യെറ 4Xന് കമ്പനി നിശ്ചയിച്ചിരിക്കുന്ന വില. കൂടാതെ,ഫേസ് അണ്‍ലോക്കിംഗ് ഫീച്ചര്‍ ഈ മോഡലില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഇത്ര വിലക്കുറവുള്ള ഫോണില്‍ ഈ സംവിധാനം ഉള്‍ക്കൊള്ളിക്കുന്നത് ഇതാദ്യമാണ്.വലിയ പ്രതീക്ഷയോടു കൂടിയാണ് സോളോ ഇന്ത്യന്‍ വിപണിയിലേക്ക് തിരിച്ചു വരുന്നത്. സോളോ യെറ 4x എന്നതാണ് മോഡലിന്റെ മുഴുവന്‍ പേര്. ജനുവരി 9 മുതല്‍ ആരംഭിക്കുന്ന വില്‍പ്പന ആദ്യഘട്ടത്തില്‍ ആമസോണിലൂടെ മാത്രമേ ലഭ്യമാവൂ. 30 ദിവസത്തെ മണി ബാക്ക് ഓഫറോടു കൂടിയാണ് സോളോയുടെ നിലവിലെ വരവ്. Continue reading സോളോ വീണ്ടും ഇന്ത്യന്‍ വിപണിയിലേക്ക്
കെഎസ്ആര്‍ടിസിയിലെ കണ്ടക്ടര്‍ നിയമനത്തിന്റെ നിലവിലെ സ്ഥിതിയെക്കുറിച്ച് ഹൈക്കോടതി റിപ്പോര്‍ട്ട് തേടി
കൊച്ചി : കെഎസ്ആര്‍ടിസിയിലെ കണ്ടക്ടര്‍ നിയമനത്തിന്റെ നിലവിലെ സ്ഥിതിയെക്കുറിച്ച് ഹൈക്കോടതി റിപ്പോര്‍ട്ട് തേടി. അതായത്, നിയമനത്തിന്റെ നിലവിലെ സ്ഥിതി ഒരാഴ്ച്ചക്കകം അറിയിക്കാനാണ് ഹൈക്കോടതി നിര്‍ദേശിച്ചിരിക്കുന്നത്. മാത്രമല്ല, പിഎസ്സി ശുപാര്‍ശ ചെയ്ത എത്രപേര്‍ ഡ്യൂട്ടിക്കെത്തിയെന്നും എത്രപേര്‍ ജോലിക്ക് ചേരാന്‍ സാവകാശം തേടിയെന്നും അറിയിക്കണമെന്നും, കൂടാതെ, ബാക്കി എത്ര ഒഴിവുണ്ടെന്നും ഒഴിവുകള്‍ വിഞ്ജാപനം ചെയ്യാന്‍ നടപടിയെടുത്തോ എന്നും വ്യക്തമാക്കണമെന്നും ഹൈക്കോടതി അറിയിച്ചു. മാത്രമല്ല, പിഎസ്സി ശുപാര്‍ശ ലഭിച്ചിട്ടും നിയമനം പാടേ വൈകുകയാണെന്ന് ആരോപിച്ച് ഉദ്യോഗാര്‍ഥികള്‍ നല്‍കിയ അപ്പീലിലണ് ഈ നടപടി. കൂടാതെ, എപ്ലോയ്‌മെന്റ് വഴിയുള്ള നിയമനത്തിന്റെ കാലാവധി കഴിഞ്ഞാല്‍ പുതുക്കുന്നതിന്റെ നിയമവശവും കോടതി പരിഗണിക്കും. Continue reading കെഎസ്ആര്‍ടിസിയിലെ കണ്ടക്ടര്‍ നിയമനത്തിന്റെ നിലവിലെ സ്ഥിതിയെക്കുറിച്ച് ഹൈക്കോടതി റിപ്പോര്‍ട്ട് തേടി
കൊച്ചിയില്‍ ഹോം നഴ്സ് യുവാവിനെ കുത്തിക്കൊലപ്പെടുത്തി
കൊച്ചി: ഹോം നഴ്സ് യുവാവിനെ കുത്തിക്കൊലപ്പെടുത്തി. വൃദ്ധയായ അമ്മയെ ഉപദ്രവിക്കാന്‍ ശ്രമിച്ച മകനെ ഹോം നഴ്സ് കുത്തിക്കൊലപ്പെടുത്തിയിരിക്കുന്നത്. എറണാകുളം പാലാരിവട്ടത്ത് തിങ്കളാഴ്ച രാത്രി 12 ഓടെയാണ് സംഭവം. പള്ളിശേരി റോഡില്‍ ചെല്ലിയാപ്പുറം പരേതനായ ജോസഫിന്റെ മകന്‍ തോബിയാസിനെയാണ് ഹോം നഴ്സും തൃശൂര്‍ സ്വദേശിയുമായ ലോറന്‍സ് കുത്തി കൊല്ലപ്പെടുത്തിയത്. ലോറന്‍സിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ആരോഗ്യ പ്രശ്നങ്ങളുള്ള അമ്മയെ പരിചരിക്കുന്നതിനു വേണ്ടിയാണ് ലോറന്‍സിനെ ഹോം നഴ്സ് ആയി നിര്‍ത്തിയത്. എന്നാല്‍ മദ്യത്തിനും മയക്കുമരുന്നിനും അടിമയായ തോബിയാസ് വീട്ടുകാരുമായി നിരന്തരം വഴക്കായിരുന്നു. ഈ സാഹചര്യത്തിലാണ് വീണ്ടും വാക്കുതര്‍ക്കവും വഴക്കുമുണ്ടായപ്പോഴാണ് ലോറന്‍സ് തോബിയാസിനെ കുത്തിക്കൊലപ്പെടുത്തിയിരിക്കുന്നത്. മൃതദേഹം പോസ്റ്റ്മോര്‍ട്ടം കഴിഞ്ഞ് ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയിരിക്കുന്നു. Continue reading കൊച്ചിയില്‍ ഹോം നഴ്സ് യുവാവിനെ കുത്തിക്കൊലപ്പെടുത്തി
കണ്ണൂരിൽ കേരളത്തിലെ ആദ്യ 3ഡി സീബ്ര ലൈനുമായി കേരള പൊലീസ്..
കേരളത്തിലെ ആദ്യ 3ഡി സീബ്ര ലൈനുമായി കേരള പൊലീസ്. കണ്ണൂര്‍ ജില്ലയിലെ ചിറ്റാരിപ്പറമ്പിലാണ് കേരളത്തിലെ ആദ്യ 3D സീബ്ര ലൈന്‍ നിര്‍മ്മിച്ചിരിക്കുന്നത്. മുദ്ര വിനോദ് എന്ന ആര്‍ട്ടിസ്റ്റാണ് 3D ലീബ്രാ ലൈനിന് പിന്നില്‍..ചിറ്റാരിപറമ്ബ് ഹൈസ്‌കൂളിന് സമീപമാണ് സീബ്ര ലൈന്‍ നിര്‍മ്മിച്ചിരിക്കുന്നത്. വളരെ ദൂരെ നിന്നും ഈ സീബ്ര ലൈന്‍ പൊന്തി നില്‍ക്കും പോലെ തോന്നുകയും വാഹനങ്ങളുടെ വേഗത കുറക്കാനുള്ള പ്രേരണ ഇത് വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു എന്നതാണ് 3D സീബ്രാ ക്രോസിന് പിന്നിലെ സൈക്കോളജി.. Continue reading കണ്ണൂരിൽ കേരളത്തിലെ ആദ്യ 3ഡി സീബ്ര ലൈനുമായി കേരള പൊലീസ്..
