ഹര്‍ത്താലിനിടെ മുഖ്യമന്ത്രിയെ തെറിവിളിച്ചു; പെണ്‍കുട്ടിക്കെതിരേ കേസെടുത്തു
കാസര്‍ഗോഡ്: ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിച്ചതില്‍ പ്രതിഷേധിച്ച് നടത്തിയ ഹര്‍ത്താലിന്റെ ഭാഗമായി സംഘടിപ്പിച്ച ബിജെപി പ്രകടനത്തില്‍ മുഖ്യമന്ത്രിയെ തെറിവിളിച്ച പെണ്‍കുട്ടിക്കെതിരേ കേസ് എടുത്തു. കാസര്‍കോട് ജെ.പി നഗര്‍ കോളനിയിലെ രഘുരാമന്റെ മകള്‍ രാജേശ്വരിയാണ് പ്രകടനത്തിന് മുന്നില്‍ നിന്ന് അസഭ്യവര്‍ഷം നടത്തിയത്. മുഖ്യമന്ത്രിയേയും പൊലീസുകാരെയും തെറിവിളിക്കുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതിന് പിന്നാലെയാണ് കേസെടുത്തത്. മുദ്രാവാക്യം പൊലെ പ്രകടനത്തിന്റെ മുന്‍നിരയില്‍ നിന്ന് രാജേശ്വരി മുഖ്യമന്ത്രിയേയും പൊലീസുകാരെയും തെറിവിളിക്കുകയായിരുന്നു. രാജേശ്വരി വിളിച്ചുകൊടുക്കുന്നത് പിന്നിലുണ്ടായിരുന്നവര്‍ ഏറ്റുവിളിക്കുകയും ചെയ്തു. വീഡിയോ വൈറലായതോടെ വലിയ ചര്‍ച്ചകള്‍ക്കാണ് ഇത് വഴിവെച്ചത്. സംഭവത്തിനെതിരേ ഡിവൈഎഫ്‌ഐ കാസര്‍കോട് ബ്ലോക്ക് സെക്രട്ടറി പി ശിവദാസ് നല്‍കിയ പരാതിയിലാണ് കാസര്‍ഗോഡ് ടൗണ്‍ പൊലീസ് പെണ്‍കുട്ടിക്കെതിരേ കേസെടുത്തത്. Continue reading ഹര്‍ത്താലിനിടെ മുഖ്യമന്ത്രിയെ തെറിവിളിച്ചു; പെണ്‍കുട്ടിക്കെതിരേ കേസെടുത്തു
കോഴിക്കോട് പേരാന്പ്രയില്‍ വീടിനു നേരെ ബോംബേറ്
കോഴിക്കോട്: സംഘര്‍ഷം തുടരുന്ന കോഴിക്കോട് പേരാന്പ്രയില്‍ വീടിനു നേരെ ബോംബേറ്. എരവെട്ടൂര്‍ സ്വദേശി ശ്രീധരന്റെ വീടിനു നേരെയാണ് ആക്രമണമുണ്ടായത്. ബുധനാഴ്ച പുലര്‍ച്ചെയാണ് ആക്രമണമുണ്ടായത്. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. Continue reading കോഴിക്കോട് പേരാന്പ്രയില്‍ വീടിനു നേരെ ബോംബേറ്
ദേശീയ പണിമുടക്ക്: വ്യാപാരസ്ഥാപനങ്ങള്‍ അടപ്പിച്ചതിനെച്ചൊല്ലി മഞ്ചേരിയില്‍ സംഘര്‍ഷം
മഞ്ചേരി: സംയുക്ത ട്രേഡ് യൂണിയനുകളുടെ ആഹ്വാനം ചെയ്ത ദേശീയ പണിമുടക്കിനിടെ വ്യാപാരസ്ഥാപനങ്ങള്‍ അടപ്പിച്ചതിനെച്ചൊല്ലി മഞ്ചേരിയില്‍ സംഘര്‍ഷം. പണിമുടക്ക് അനുകൂലികളും വ്യാപാരികളും തമ്മിലാണ് സംഘര്‍ഷമുണ്ടായത്. പണിമുടക്കനുകൂലികള്‍ നടത്തിയ പ്രകടനത്തോടെയാണ് സംഘര്‍ഷാവസ്ഥ ഉടലെടുത്തത്. പ്രകടനം നഗര മദ്ധ്യത്തിലൂടെ കടന്നു പോവുമ്ബോള്‍ വ്യാപാര സ്ഥാപനങ്ങള്‍ ബലമായി അടപ്പിക്കാന്‍ വ്യാപക ശ്രമങ്ങളുണ്ടായി. ഇതോടെ വ്യാപാരികളും സംഘടിച്ചു. സമരാനുകൂലികളുടെ പ്രകടനത്തിനു സമാന്തരമായി വ്യാപാരികളുടെ പ്രതിഷേധ മാര്‍ച്ചും നടന്നു. കൂടുതല്‍ വ്യാപാരികള്‍ എത്തിയതോടെ ട്രേഡ് യൂണിയന് പ്രവര്‍ത്തകര്‍ അടപ്പിച്ച സ്ഥാപനങ്ങള്‍ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കള്‍ ഇടപെട്ടു തുറന്നു. ഇത് ഇരുപക്ഷവും തമ്മിലുള്ള വാക്കേറ്റത്തിനിടയാക്കി. ഇരുവിഭാഗം നേതാക്കളും തമ്മിലുള്ള സംഘര്‍ഷം കൈയാങ്കളിയില്‍ കലാശിക്കുകയായിരുന്നു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരെത്തി രംഗം ശാന്തമാക്കി. തുറന്നു പ്രവര്‍ത്തിക്കുന്ന മുഴുവന്‍ സ്ഥാപനങ്ങള്‍ക്കും സുരക്ഷ ഉറപ്പാക്കുമെന്ന് ജില്ലാ പൊലീസ് മേധാവി വ്യാപാരികള്‍ക്കു ഉറപ്പു നല്കി. Continue reading ദേശീയ പണിമുടക്ക്: വ്യാപാരസ്ഥാപനങ്ങള്‍ അടപ്പിച്ചതിനെച്ചൊല്ലി മഞ്ചേരിയില്‍ സംഘര്‍ഷം
കുഞ്ഞുങ്ങളെ നിയമവിരുദ്ധമായി ദത്തെടുക്കുവാന്‍ ശ്രമിച്ചാല്‍ അവര്‍ക്കെതിരെ കര്‍ശന നിയമനടപടി: മന്ത്രി കെ കെ ശൈലജ
തിരുവനന്തപുരം: കുഞ്ഞുങ്ങളെ ദത്തെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ നിയമവിരുദ്ധമായി ദത്തെടുക്കുവാന്‍ ശ്രമിച്ചാല്‍ അവര്‍ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കുമെന്ന് സാമൂഹിക ക്ഷേമവകുപ്പ് മന്ത്രി കെ കെ ശൈലജ. അനധികൃതമായി കുഞ്ഞിനെ ദത്തെടുക്കുന്നത് ബാലനീതി നിയമപ്രകാരം 3 വര്‍ഷം വരെ കഠിനതടവും 1 ലക്ഷം രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണെന്ന് മന്ത്രി പറഞ്ഞു. നിയമവിധേയമല്ലാതെ കുട്ടികളെ ദത്ത് എടുത്തതായി അറിഞ്ഞാല്‍ ആ വിവരം ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍മാരെ അറിയിക്കണമെന്നും മന്ത്രി പറഞ്ഞു. പത്തനംതിട്ട ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസറുടെ റിപ്പോര്‍ട്ടിന്‍മേല്‍ നിയമവിധേയമല്ലാതെ കുഞ്ഞിനെ ദത്തെടുക്കാന്‍ ശ്രമിച്ച അടൂര്‍ സ്വദേശി കൃഷ്ണന്‍ കുട്ടി, പന്തളം സ്വദേശി അമീര്‍ഖാന്‍ എന്നിവരാണ് കഴിഞ്ഞ ദിവസം പോലീസ് പിടിയിലായത്. പരാതിയുമായി കുഞ്ഞിന്റെ അമ്മ തന്നെ രംഗത്തെത്തിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. Continue reading കുഞ്ഞുങ്ങളെ നിയമവിരുദ്ധമായി ദത്തെടുക്കുവാന്‍ ശ്രമിച്ചാല്‍ അവര്‍ക്കെതിരെ കര്‍ശന നിയമനടപടി: മന്ത്രി കെ കെ ശൈലജ
ദേശീയ പണിമുടക്ക്: രണ്ടാം ദിവസവും ട്രെയിന്‍ തടഞ്ഞു
തിരുവനന്തപുരം: സംയുക്ത തൊഴിലാളി സംഘടനകള്‍ നടത്തുന്ന പണിമുടക്കിന്‍റെ ഭാഗമായി രണ്ടാം ദിവസവും സംസ്ഥാനത്ത് ട്രെയിന്‍ തടഞ്ഞു. തിരുവനന്തപുരത്ത് പുലര്‍ച്ചെ വേണാട് എക്സ്പ്രസ് തടഞ്ഞവരെ അറസ്റ്റ് ചെയ്ത് നീക്കി. വേണാട് എക്സ്പ്രസ് 35 മിനിറ്റ് തന്പാനൂരില്‍ സമരക്കാര്‍ തടഞ്ഞിട്ടു. സംസ്ഥാനത്ത് ട്രെയിനുകള്‍ പലതും വൈകി ഓടുകയാണ്. സ്വകാര്യ ബസുകള്‍ ഇന്നും നിരത്തിലിറങ്ങില്ല. വിവിധ ഭാഗങ്ങളില്‍ ട്രെയിന്‍ തടഞ്ഞതോടെ പൊതുപണിമുടക്കിന്റെ ആദ്യ ദിനമായ ചൊവ്വാഴ്ച സംസ്ഥാനത്ത് റെയില്‍വേ ഗതാഗതം താറുമാറായിരുന്നു. രാവിലെ മുതല്‍ ട്രെയിനുകള്‍ സമരാനുകൂലികള്‍ തടഞ്ഞതോടെ മിക്ക ട്രെയിനുകളും മണിക്കൂറോളം വൈകിയാണ് ഓടിയത്. രാത്രി വൈകിയും ട്രെയിന്‍ ഗതാഗതം സാധാരണ നിലയില്‍ ആയിരുന്നില്ല. ട്രെയിനുകള്‍ തടയുമെന്ന സൂചന നേരത്തേ നല്‍കിയിരുന്നെങ്കിലും വ്യാപകമായി ട്രെയിനുകള്‍ തടഞ്ഞതോടെ യാത്രക്കാര്‍ ദുരിതത്തിലായി. ദീര്‍ഘദൂര ട്രെയിനുകളില്‍ നാട്ടിലേക്ക് വന്നവര്‍ ഉള്‍പ്പെടെ സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളില്‍ കുടുങ്ങി. പണിമുടക്കില്‍ കടകൾ തുറന്നു പ്രവർത്തിക്കുമെന്ന് വ്യാപാരി സംഘടനകൾ അറിയിച്ചിരുന്നെങ്കിലും ചിലയിടങ്ങളില്‍ മാത്രമേ തുറന്നുള്ളൂ. കടകമ്പോളങ്ങൾ അടഞ്ഞുകിടന്നത് ജനങ്ങളെ വലച്ചു. ഓട്ടോയും ടാക്സിയും … Continue reading ദേശീയ പണിമുടക്ക്: രണ്ടാം ദിവസവും ട്രെയിന്‍ തടഞ്ഞു
വിവാദ പ്രസംഗം: കൊല്ലം തുളസിയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഇന്ന് പരിഗണിക്കും
കൊച്ചി: ശബരിമല വിഷയത്തില്‍ സ്ത്രീത്വത്തെ അപമാനിക്കുന്ന പ്രസംഗത്തെ തുടര്‍ന്ന് എടുത്ത കേസില്‍ നടന്‍ കൊല്ലം തുളസി സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഹര്‍ജി തള്ളിയതിനെ തുടര്‍ന്നാണ് കൊല്ലം തുളസി ഹൈക്കോടതിയെ സമീപിച്ചത്. പ്രസംഗം കുറ്റകരമാണെന്ന് സെഷന്‍സ് കോടതി വ്യക്തമാക്കിയിരുന്നു. സ്ത്രീകള്‍ ശബരിമലയില്‍ വന്നാല്‍ രണ്ടായി വലിച്ചുകീറി മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് ഇട്ടുകൊടുക്കുമെന്നായിരുന്നു കേസിനാധാരമായ വിവാദ പ്രസംഗം. Continue reading വിവാദ പ്രസംഗം: കൊല്ലം തുളസിയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഇന്ന് പരിഗണിക്കും
ട്രാക്ക് അറ്റകുറ്റപ്പണി: സംസ്ഥാനത്ത് നാളെമുതല്‍ ട്രെയിന്‍ ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയതായി റെയില്‍വേ
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെമുതല്‍ ട്രെയിന്‍ ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയതായി റെയില്‍വേ. ട്രാക്ക് അറ്റകുറ്റപ്പണി നടക്കുന്നതിനാലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.അങ്കമാലി-കളമശേരി സെക്ഷനിലാണ് ട്രാങ്ക് അനുബന്ധപണികള്‍ നടക്കുന്നത്. ഇതിന്റെ ഭാഗമായി അങ്കമാലി-ചാലക്കുടി സെക്ഷനില്‍ ട്രെയിനുകള്‍ പിടിച്ചിടും.ഗുരുവായൂര്‍-ചെന്നെ എഗ്മോര്‍ എക്സ്പ്രസ് നാളെ മുതല്‍ ഈ മാസം 13 വരെ രണ്ടര മണിക്കൂര്‍ വൈകി രാത്രി 11.55 നായിരിക്കും പുറപ്പെടുക.. 10 മുതല്‍ 13 വരെ അങ്കമാലി-ചാലക്കുടി സെക്ഷനില്‍ പിടിച്ചിടുന്ന ട്രെയിനുകള്‍: മംഗലാപുരം-തിരുവനന്തപരും എക്സ്പ്രസ് ഒരു മണിക്കൂര്‍ 40 മിനിറ്റ് പിടിച്ചിടും. മധുര-തിരുവനന്തപുരം അമൃത/രാജ്യറാണി എക്സ്പ്രസ് 40 മിനിറ്റ് പിടിച്ചിടും.. പാറ്റ്ന-എറണാകുളം പ്രതിവാര എക്സ്പ്രസ് 10 ന് ഒന്നര മണിക്കൂര്‍ പിടിച്ചിടും. ഗംഗാനഗര്‍-കൊച്ചുവേളി എക്സ്പ്രസ് 10 ന് രണ്ട് മണിക്കൂര്‍ 40 മിനിറ്റ് പിടിച്ചിടും. ഹസ്രത് നിസാമുദ്ദീന്‍ രാജധാനി എക്സ്പ്രസ് 10, 11 തീയതികളില്‍ അരമണിക്കൂര്‍ പിടിച്ചിടും. വെരാവല്‍-തിരുവനന്തപുരം പ്രതിവാര എക്സ്പ്രസ് 11 നും ഗാന്ധിധാം-നാഗര്‍കോവില്‍ പ്രതിവാര എക്സ്പ്രസ് 12 നും ഓഖ-എറണാകുളം പ്രതിവാര എക്സ്പ്രസ് 13 നും … Continue reading ട്രാക്ക് അറ്റകുറ്റപ്പണി: സംസ്ഥാനത്ത് നാളെമുതല്‍ ട്രെയിന്‍ ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയതായി റെയില്‍വേ
