അഗസ്ത്യാര്‍കൂടത്തില്‍ ക്ഷേത്രത്തിന്റെയും പൂജയുടേയും പേരില്‍ സ്ത്രീകളെ തടയാനാകില്ലെന്ന് വനം മന്ത്രി കെ.രാജു

അഗസ്ത്യാര്‍ കൂടത്തിലെ സ്ത്രീ പ്രവേശനം തടയാനാകില്ലെന്ന് വനം മന്ത്രി കെ.രാജു പറഞ്ഞു. ക്ഷേത്രത്തിന്റെയും പൂജയുടെയും പേരില്‍ സ്ത്രീകളെ തടയാനാകില്ലെന്നും മന്ത്രി രാജു പറഞ്ഞു. ഈ വിഷയത്തില്‍ കോടതി ഉത്തരവ് പാലിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നുംഅദേഹം കൂട്ടിചേര്‍ത്തു.  അഗസ്ത്യാര്‍കൂടത്തിലെ സ്ത്രീപ്രവേശനം സംബന്ധിച്ച കോടതിവിധിയില്‍ തന്നെ അഗസ്ത്യമലയില്‍ ക്ഷേത്രവും പൂജയും ഇല്ലെന്നും പറയുന്നുണ്ട്. അതുകൊണ്ട് ആര്‍ക്കും ആ കാരണം ചൂണ്ടിക്കാട്ടി സ്ത്രീകളെ തടയാന്‍ അവകാശമില്ലെന്നും മന്ത്രി പറഞ്ഞു. ആദിവാസികള്‍ ആരാധന നടത്തുന്ന സ്ഥലം വേലി കെട്ടിതിരിക്കണമെന്ന ആവശ്യവും മന്ത്രി തള്ളി. മലകയറാനെത്തുന്ന സ്ത്രീകള്‍ക്ക് പ്രത്യേക പരിഗണനയോ സുരക്ഷയോ ഏര്‍പ്പെടുത്തിയിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. സീസണ്‍ അല്ലാത്തപ്പോഴും സ്ത്രീകള്‍ക്ക് അഗസ്ത്യാര്‍കൂടത്തില്‍ കയറുന്നതിന് വിലക്കുണ്ടാവില്ല. എന്നാല്‍ അഗസ്ത്യാര്‍കൂടത്തില്‍ സ്ത്രീകള്‍ കയറുന്നതിനെതിരെ ആദിവാസി വിഭാഗം വന്‍പ്രതിഷേധവുമായാണ് രംഗത്തെത്തിയിരിക്കുന്നത്. അതിരുമല കടന്ന് സ്ത്രീകള്‍ പ്രവേശിച്ചാല്‍ പ്രതിഷേധിക്കുമെന്നാണ് കാണി വിഭാഗത്തിന്റെ നിലപാട്. തിങ്കളാഴ്ച മുതല്‍ മാര്‍ച്ച് ഒന്ന് വരെ 41 ദിവസമാണ് അഗസ്ത്യാര്‍കൂട യാത്ര.   Continue reading അഗസ്ത്യാര്‍കൂടത്തില്‍ ക്ഷേത്രത്തിന്റെയും പൂജയുടേയും പേരില്‍ സ്ത്രീകളെ തടയാനാകില്ലെന്ന് വനം മന്ത്രി കെ.രാജു

ദേശീയ പണിമുടക്ക്; പമ്പയിലേക്കുള്ള ബസ് സര്‍വീസ് ആരംഭിച്ചു

തിരുവനന്തപുരം: സംയുക്ത തൊഴിലാളി സംഘടനകള്‍ ആഹ്വാനം ചെയ്ത ദേശീയ പണിമുടക്ക് രണ്ടാം ദിവസത്തിലേക്ക് കടന്നു. അതേസമയം, പമ്ബയിലേക്കുള്ള ബസ് സര്‍വീസ് തുടങ്ങിയെന്ന് കെഎസ്‌ആര്‍ടിസി അറിയിച്ചു. ചെങ്ങന്നൂരില്‍ നിന്നും പമ്ബയിലേക്കാണ് സര്‍വീസാണ് നടത്തുന്നത്. തീര്‍ത്ഥാടകര്‍ എത്തിയാല്‍ പത്തനംതിട്ടയില്‍നിന്നും സര്‍വീസുകള്‍ നടത്തുമെന്ന് അധികൃതര്‍ വ്യക്തമാക്കി. അതേസമയം പാലക്കാട് ,മലപ്പുറം ,വയനാട്, തൃശൂര്‍ എന്നിവിടങ്ങളില്‍ ഇന്നും കെഎസ്‌ആര്‍ടിസി സര്‍വീസ് നടത്തില്ല. വയനാട് സുല്‍ത്താന്‍ബത്തേരി കെഎസ്‌ആര്‍ടിസിയില്‍ ഡിപ്പോയില്‍ ജോലി ചെയ്യാന്‍ തയ്യാറായി ജീവനക്കാരെത്തി. പോലീസ് സംരക്ഷണം ലഭിച്ചാല്‍ വാഹങ്ങള്‍ അയക്കുമെന്ന് കെഎസ്‌ആര്‍ടിസി അധികൃതര്‍ അറിയിച്ചു. Continue reading ദേശീയ പണിമുടക്ക്; പമ്പയിലേക്കുള്ള ബസ് സര്‍വീസ് ആരംഭിച്ചു

കെപിസിസി പുനഃസംഘടന: അന്തിമതീരുമാനം ഇന്ന്‍

തിരുവനന്തപുരം: കെപിസിസി പുനഃസംഘടനയില്‍ അന്തിമതീരുമാനം ഇന്നുണ്ടാകും. ലോകസഭ തെരഞ്ഞെടുപ്പിന് മുമ്ബ് സമ്ബൂര്‍ണ്ണ അഴിച്ചുപണി ഉണ്ടാകില്ല. നിലവിലെ ഭാരവാഹികളില്‍ ഭൂരിഭാഗവും തുടരും.  എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നികുമായി കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തലയും കൂടിക്കാഴ്ച നടത്തും.  കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, ഉമ്മന്‍ ചാണ്ടി എന്നിവര്‍ രാവിലെ ചര്‍ച്ച നടത്തി ഭാരവാഹികളുടെ കാര്യത്തില്‍ ധാരണയില്‍ എത്തും. തുടര്‍ന്ന് മുല്ലപ്പള്ളിയും ചെന്നിത്തലയും എ ഐ സി സി ജനറല്‍ സെക്രെട്ടറി മുകുള്‍ വാസ്നിക്കുമായി കൂടിക്കാഴ്ച നടത്തി ഭാരവാഹികളെ അന്തിമമായി തീരുമാനിക്കും ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്നതിനാല്‍ സമ്ബൂര്‍ണ അഴിച്ചുപണി അപ്രായോഗികമെന്നാണ് ഇരു ഗ്രൂപ്പുകളുടെയും നിലപാട്. അതുകൊണ്ടു തന്നെ നിലവിലെ 12 ജനറല്‍ സെക്രട്ടറിമാരില്‍ കാര്യമായ മാറ്റം ഉണ്ടാകില്ല. വര്‍ക്കിങ് പ്രസിഡന്‍റുമാര്‍ ഉള്ളതിനാല്‍ ഉപാധ്യക്ഷന്മാരെ നിയമിക്കാന്‍ കഴിയില്ല. പുതുതായി മൂന്ന് ജനറല്‍ സെക്രട്ടറിമാരെ കൂടി നിയമിക്കും. Continue reading കെപിസിസി പുനഃസംഘടന: അന്തിമതീരുമാനം ഇന്ന്‍

ദേശീയ പണിമുടക്ക്: കടകള്‍ തുറക്കുമെന്ന് വ്യപാരികള്‍; സുരക്ഷ ശക്തമാക്കി പോലീസ്

കോഴിക്കോട്: രാജ്യവ്യാപകമായി സംയുക്ത തോഴലാളി സംഘടനകള്‍ ആഹ്വാനംചെയ്ത ദേശീയ പണിമുടക്കിന്റെ രണ്ടാം ദിവസമായ ഇന്ന് മിഠായി തെരുവില്‍ കടകള്‍ തുറക്കുമെന്ന് വ്യപാരികള്‍ അറിയിച്ചു. ഇതോടെ പോലീസ് സുരക്ഷ ശക്തമാക്കി.  കോഴിക്കോട് നഗരത്തിലെ ഒട്ടുമിക്ക കടകളും തുറന്നു പ്രവര്‍ത്തിക്കുന്നുണ്ട്. ഇന്നലെയും വ്യപാരികള്‍ കട തുറന്നുവെങ്കിലും സമരാനുകൂലികള്‍ കടകള്‍ നിര്‍ബന്ധപൂര്‍വം കട അടപ്പിക്കുകയായിരുന്നു. പ​ണി​മു​ട​ക്കി​നി​ടെ​ വ്യാപാരസ്ഥാപനങ്ങള്‍ അടപ്പിച്ചതിനെച്ചൊല്ലി ​മ​ഞ്ചേ​രി​യി​ല്‍​ പണിമുടക്ക് അനുകൂലികളും വ്യാപാരികളും തമ്മില്‍ സംഘര്‍ഷമുണ്ടായി. പ​ണി​മു​ട​ക്ക​നു​കൂ​ലി​ക​ള്‍​ ​ന​ട​ത്തി​യ​ ​പ്ര​ക​ട​ന​ത്തോ​ടെ​യാ​ണ് ​സം​ഘ​ര്‍​ഷാ​വ​സ്ഥ​ ​ഉ​ട​ലെ​ടു​ത്ത​ത്. പ്ര​ക​ട​നം​ ​ന​ഗ​ര​ മ​ദ്ധ്യ​ത്തി​ലൂ​ടെ​ ​ക​ട​ന്നു​ ​പോ​വു​മ്ബോ​ള്‍​ ​വ്യാ​പാ​ര​ ​സ്ഥാ​പ​ന​ങ്ങ​ള്‍​ ​ബ​ല​മാ​യി​ ​അ​ട​പ്പി​ക്കാ​ന്‍​ ​വ്യാ​പ​ക​ ​ശ്ര​മ​ങ്ങ​ളു​ണ്ടാ​യി.​ ​​ ​ഇ​തോ​ടെ​ ​വ്യാ​പാ​രി​ക​ളും​ ​സം​ഘ​ടി​ച്ചു.​ ​സ​മ​രാ​നു​കൂ​ലി​ക​ളു​ടെ​ ​പ്ര​ക​ട​ന​ത്തി​നു​ ​സ​മാ​ന്ത​ര​മാ​യി​ ​വ്യാ​പാ​രി​ക​ളു​ടെ​ ​പ്ര​തി​ഷേ​ധ​ ​മാ​ര്‍​ച്ചും ന​ട​ന്നു.​ ​ കൂ​ടു​ത​ല്‍​ ​വ്യാ​പാ​രി​ക​ള്‍​ ​എ​ത്തി​യ​തോ​ടെ​ ​ട്രേ​ഡ് ​യൂ​ണി​യ​ന്‍​ ​പ്ര​വ​ര്‍​ത്ത​ക​ര്‍​ ​അ​ട​പ്പി​ച്ച​ ​സ്ഥാ​പ​ന​ങ്ങ​ള്‍​ ​കേ​ര​ള​ ​വ്യാ​പാ​രി​ ​വ്യ​വ​സാ​യി​ ​ഏ​കോ​പ​ന​ ​സ​മി​തി​ ​നേ​താ​ക്ക​ള്‍​ ​ഇ​ട​പെ​ട്ടു​ ​തു​റ​ന്നു.​ ​ഇ​ത് ​ഇ​രു​പ​ക്ഷ​വും​ ​ത​മ്മി​ലു​ള്ള​ ​വാ​ക്കേ​റ്റ​ത്തി​നി​ട​യാ​ക്കി.​ ​ഇ​രു​വി​ഭാ​ഗം​ ​നേ​താ​ക്ക​ളും​ ​ത​മ്മി​ലു​ള്ള​ ​സം​ഘ​ര്‍​ഷം​ ​കൈ​യാ​ങ്ക​ളി​യി​ല്‍​ ​ക​ലാ​ശി​ക്കു​ക​യാ​യി​രു​ന്നു.​ ​​ Continue reading ദേശീയ പണിമുടക്ക്: കടകള്‍ തുറക്കുമെന്ന് വ്യപാരികള്‍; സുരക്ഷ ശക്തമാക്കി പോലീസ്

പഴയങ്ങാടി സ്റ്റേഷനിലെ പോലീസുകാരെയും കുടുംബത്തെയും ഫേസ്ബുക്ക് വഴി അപകീർത്തിപ്പെടുത്തി: ആർ.എസ്.എസ് പ്രവർത്തകനെതിരെ കേസ്..

ശബരിമലയിൽ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് യുവതികളെ ശബരിമലയിൽ കയറാൻ ഒത്താശ ചെയത് കൊടുത്തത് പഴയങ്ങാടി സ്റ്റേഷനിലെ മൂന്ന് പോലീസുകാരാണെന്ന് കാണിച്ച് അവരെയും കുടുംബത്തിലെ സ്ത്രീകളെയും അശ്ശീല ഭാഷയിൽ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ ഫെയ്സ് ബുക്കിൽ പ്രചരിപ്പിച്ച ആർ.എസ്.എസ് പ്രവർത്തകനെ തിരെ കേസ്.. ഏഴോം ചെങ്ങലിലെ ആർ.എസ്.എസ് പ്രവർത്തകൻ മൊത്തങ്ങ ധനേഷിനെതിരെയാണ് പഴയങ്ങാടി പ്രിൻസിപ്പൽ എസ്.ഐ.പി.എ. ബിനു മോഹൻ കേസെടുത്തത്.. രണ്ട് ദിവസം മുമ്പാണ് ശബരിമലയിലെ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് ഇയാൾ പോലീസുകാരുടെ കുടുംബത്തിലെ സ്ത്രീകളെ അപമാനിക്കുന്ന തരത്തിൽ ഫെയ്സ് ബുക്കിൽ പോസ്റ്റിട്ടത്.ഇത് ശ്രദ്ധയിൽപ്പെട്ട പോലീസ് ഉദ്യോഗസ്ഥർ പരാതി നൽകുകയായിരുന്നു.. Continue reading പഴയങ്ങാടി സ്റ്റേഷനിലെ പോലീസുകാരെയും കുടുംബത്തെയും ഫേസ്ബുക്ക് വഴി അപകീർത്തിപ്പെടുത്തി: ആർ.എസ്.എസ് പ്രവർത്തകനെതിരെ കേസ്..

ആത്മീയ സദസ്സിന് നേതൃത്വം നല്‍കാന്‍ ബായാര്‍ തങ്ങള്‍ ഇന്ന് ഏഴോത്ത്..

സുന്നി വലിയ ജുമാ- മസ്ജിദ് ദാറുല്‍ ഉലൂം സുന്നി മദ്റസ കമ്മിറ്റി സംഘടിപ്പിക്കുന്ന മുഹിയിദ്ധീന്‍ റാത്തീബ് വാര്‍ഷികത്തോടനുബന്ധിച്ചുള്ള ആത്മീയ സദസ്സിന് ഇന്ന് സയ്യിദ് ബായാന്‍ തങ്ങള്‍ നേതൃത്വം നല്‍കും. ജനുവരി 6,7,8,9 തീയതികളില്‍ കന്‍സുല്‍ ഉലമ നഗറില്‍ വെച്ച് നടന്നുവരുന്ന പരിപാടിയില്‍ 6-ാം തീയതി വൈകിട്ട് 6 മണിക്ക് ഉദ്ഘാടന സമ്മേളനം ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് സിപി മുസ്തഫ ഹാജിയുടെ അദ്ധ്യക്ഷതയില്‍ മുതുകുട അബ്ദുല്‍ ഖാദിര്‍ സഖാഫി ഉല്‍ഘാടനം ചെയ്തു..അബ്ദുല്‍ സലാം സഅദി, സുബൈര്‍ ഹിമമി, ശംസുദ്ധീന്‍ മൗലവി,അബ്ദുല്‍ റസാഖ് സി.കെ, അബ്ദുല്‍ ജബ്ബാര്‍, എ മഹബൂബ്, ഫള്ലു റഹ്മാന്‍ സി.ടി, എം.എം.വി അബ്ദുള്ള എന്നിവര്‍ ആശംസകള്‍ നേരും. അബ്ദുറഹ്മാന്‍ മദനി പടന്ന മുഖ്യ പ്രഭാഷണം നടത്തും. ജനുവരി 7-ാം തീയതി ശാഫി ലത്വീഫി നുച്യാടും ജനുവരി 8-ാം തീയതി ശമീര്‍ അഷ്റഫി കാട്ടാമ്പള്ളിയും പ്രഭാഷണം നടത്തി..ജനുവരി 9-ാം തീയതി (ഇന്ന്) നടക്കുന്ന ആത്മീയ സമ്മേളനം കണ്ണൂര്‍ ജില്ല സംയുക്ത ഖാളി … Continue reading ആത്മീയ സദസ്സിന് നേതൃത്വം നല്‍കാന്‍ ബായാര്‍ തങ്ങള്‍ ഇന്ന് ഏഴോത്ത്..

അഗസ്ത്യാര്‍ കൂടത്തിലെ സ്ത്രീ പ്രവേശനം തടയാനാകില്ല: മന്ത്രി രാജു

തിരുവനന്തപുരം: അഗസ്ത്യാര്‍ കൂടത്തിലെ സ്ത്രീ പ്രവേശനം തടയാനാകില്ലെന്ന് വനംവകുപ്പ് മന്ത്രി രാജു. ക്ഷേത്രത്തിന്റെയും പൂജയുടേയും പേരില്‍ സ്ത്രീ പ്രവേശനം നിഷേധിക്കാനാവില്ലെന്നും മന്ത്രി പറഞ്ഞു. വിഷയത്തില്‍ കോടതി ഉത്തരവ് പാലിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും മന്ത്രി അറിയിച്ചു. അഗസ്ത്യാര്‍കൂടത്തിലെ സ്ത്രീപ്രവേശനം സംബന്ധിച്ച കോടതിവിധിയില്‍ തന്നെ അവിടെ ക്ഷേത്രവും പൂജയും ഇല്ലെന്ന് പറയുന്നുണ്ടെന്നും അതുകൊണ്ടു തന്നെ ആ കാരണം ചൂണ്ടിക്കാട്ടി സ്ത്രീകളെ തടയാന്‍ അവകാശമില്ലെന്നും മന്ത്രി വ്യക്തമാക്കി. Continue reading അഗസ്ത്യാര്‍ കൂടത്തിലെ സ്ത്രീ പ്രവേശനം തടയാനാകില്ല: മന്ത്രി രാജു