ചെങ്ങൽ ശ്രീകൃഷ്ണ ക്ഷേത്രോത്സവം ഇന്ന് സമാപിക്കും..

6,7,8,9 തീയതികളിൽ നടന്നുവരുന്ന ചെങ്ങൽ ശ്രീകൃഷ്ണ ക്ഷേത്രോത്സവം ഇന്ന് സമാപിക്കും.. ഞായറാഴ്ച ചെങ്ങൽ ശ്രീ പുതിയഭഗവതി ക്ഷേത്രത്തിൽ നിന്നും ആരംഭിച്ച കലവറ നിറയ്ക്കൽ ഘോഷയാത്രയോടെയാണ് ഉത്സവം തുടങ്ങിയത്..ഇന്ന് വൈകീട്ട് 4.30ന് ആറാട്ടിനെഴുന്നള്ളിപ്പ്, രാത്രി 7.30ന് തിടമ്പുനൃത്തം. രാത്രി 10ന് കരിമരുന്നുപ്രയോഗവുമുണ്ടാകും.. Continue reading ചെങ്ങൽ ശ്രീകൃഷ്ണ ക്ഷേത്രോത്സവം ഇന്ന് സമാപിക്കും..

നടക്കാന്‍ സാധിക്കുന്ന കാറുമായി ഹ്യുണ്ടായി..

ഇനി മുതല്‍ കാറുകള്‍ നിരത്തിലൂടെ ഓടുക മാത്രമല്ല നടക്കുകയും ചെയ്യും. നാലു കാലില്‍ നടന്നു നീങ്ങുന്ന കാറുകളെ അവതരിപ്പിച്ചിരിക്കുന്നത് പ്രമുഖ ദക്ഷിണ കൊറിയന്‍ കാര്‍ നിര്‍മാതാക്കളായ ഹ്യുണ്ടായ് ആണ്. ലോസ് ആഞ്ചലസില്‍ നടക്കുന്ന 2019 കണ്‍സ്യൂമര്‍ ഇലക്ട്രോണിക് ഷോയില്‍ പ്രദര്‍ശിപ്പിക്കുന്ന നടക്കും കാര്‍ കണ്‍സെപ്റ്റിന്റെ ചിത്രങ്ങളും വീഡിയോയുമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്..എലിവേറ്റ് എന്നാണ് ഈ നടക്കും കാറിന്റെ പേര്. ഇലക്ട്രിക് വാഹന ടെക്‌നോളജിയും റോബോട്ടിക് പവറുമാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. മോഡുലാര്‍ ഇവി പ്ലാറ്റ്ഫോം അടിസ്ഥാനമാക്കി നിര്‍മ്മിച്ചിരിക്കുന്ന വാഹനം വലിയ റോബോട്ടിക് കാലുകളിലാണ് സഞ്ചരിക്കുക. സാധാരണ കാറുകളെപ്പോലെ റോഡിലൂടെ ഓടാനും ഏതു വിഷമം പിടിച്ച വഴിയിലൂടെയും എളുപ്പം നടന്നു കയറാനും ഈ കാറിനു സാധിക്കും. മനുഷ്യരാശിയുടെ നന്മയ്ക്ക് ഈ കാര്‍ വളരെ ഉപകാര പ്രദമായിരിക്കും എന്നാണ് കമ്പനി അഭിപ്രായമാണ്‌. പകൃതി ദുരന്തങ്ങള്‍ ഒക്കെയുണ്ടായാല്‍ രക്ഷാ പ്രവര്‍ത്തനത്തിനായി ഏതു ദുഷ്‌കരമായ പാതയിലേക്കും കയറിച്ചെല്ലാന്‍ ഈ കാറിനു സാധിക്കുമെന്നും ഹ്യുണ്ടായ് അവകാശപ്പെടുന്നു. ഈ അത്ഭുത കാറിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളൊന്നും … Continue reading നടക്കാന്‍ സാധിക്കുന്ന കാറുമായി ഹ്യുണ്ടായി..

എന്താണ് സേവ് ആലപ്പാട് ?; സത്യത്തിലേക്ക് നമുക്ക് ഒരു യാത്ര പോയാലോ..

ഒരു നാട് മുഴുവൻ, തങ്ങൾ ജനിച്ചു വളർന്ന മണ്ണിന് വേണ്ടി പോരാടുകയാണ്. പലരും സോഷ്യൽ മീഡിയയിൽ കാണുന്നുണ്ടാവാം സേവ് ആലപ്പാട് എന്ന പോസ്റ്റുകൾ, എന്നാണ് എന്താണ് ആ നാടിന്റെ പ്രശ്‌നം എന്ന് ഇപ്പോഴും പലർക്കും അറിയില്ല എന്നുള്ളതാണ് വലിയ സത്യം. ആ പോരാട്ടത്തിൽ നമ്മൾ ഓരോരുത്തരും അവർക്കൊപ്പം ചേരണം, കാരണം കേരളത്തെ മഹാ പ്രളയം കവർന്നപ്പോൾ, പലരും കുത്തൊഴുക്ക് കണ്ട് അന്ധാളിച്ചു നിന്നപ്പോൾ സ്വന്തം ജീവൻ നോക്കാതെ നമുക്ക് പോരാടിയവർ ആണവർ.എന്താണ് സേവ് ആലപ്പാട്..?കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി താലൂക്കിൽ ആണ് ആലപ്പാട് എന്ന തീരദേശ ഗ്രാമം സ്ഥിതി ചെയ്യുന്നത്, ആ ഗ്രാമം ചിലപ്പോൾ നിങ്ങൾക്ക് അറിയില്ലായിരിക്കാം പക്ഷെ, ആ ഗ്രാമത്തിലെ ജനങ്ങളെ നിങ്ങൾക്ക് അറിയാം, മുഖം അറിയില്ലെലും അവരുടെ വലിയ മനസ്സ് ആണ്, ഇന്ന് പലരും കേരളത്തിൽ ജീവനോടെ ഇരിക്കാൻ കാരണം, മഹാ പ്രളയത്തിൽ ബോട്ടും വള്ളവും പങ്കായവും ഒക്കെ ആയി എത്തി നമ്മളെ രക്ഷിച്ചവർ ആണവർ. മുക്കുവന്മാരുടെ നാട്..IRE എന്ന … Continue reading എന്താണ് സേവ് ആലപ്പാട് ?; സത്യത്തിലേക്ക് നമുക്ക് ഒരു യാത്ര പോയാലോ..

അയ്യപ്പ ഭക്തര്‍ സഞ്ചരിച്ച കാര്‍ മറിഞ്ഞ് ഒരാള്‍ മരിച്ചു; മൂന്ന് പേര്‍ക്ക് പരിക്ക്

ഇടുക്കി: കുട്ടിക്കാനം പള്ളിക്കുന്നില്‍ അയ്യപ്പ ഭക്തര്‍ സഞ്ചരിച്ച കാര്‍ മറിഞ്ഞ് ഒരാള്‍ മരിച്ചു. മൂന്ന് പേര്‍ക്ക് പരിക്ക്. ആന്ധ്ര സ്വദേശി വി കൃഷ്ണനാണ് മരിച്ചത്.കുട്ടിക്കാനം പള്ളിക്കുന്നിന് സമീപം പുലര്‍ച്ചെയാണ് അപകടം നടന്നത്. പരിക്കേറ്റവരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. Continue reading അയ്യപ്പ ഭക്തര്‍ സഞ്ചരിച്ച കാര്‍ മറിഞ്ഞ് ഒരാള്‍ മരിച്ചു; മൂന്ന് പേര്‍ക്ക് പരിക്ക്

തിരുവനന്തപുരത്ത് എസ്ബിഐ ബാങ്ക് ട്രഷറി സമരക്കാര്‍ അടിച്ചു തകര്‍ത്തു

തിരുവനന്തപുരം: ഇന്ന് രാവിലെ പത്തരയോടെയാണ് സംഭവം. തിരുവനന്തപുരം സ്റ്റാച്യുവിന് സമീപത്തെ എസ്ബിഐയുടെ ട്രഷറി ബാങ്കാണ് അടിച്ചു തകര്‍ത്തത്. ഇന്നലെ പണിമുടക്കായിട്ടും എസ്ബിഐയുടെ ബ്രാഞ്ചുകള്‍ പലതും തുറന്നു തന്നെ പ്രവര്‍ത്തിച്ചിരുന്നു. ഇന്ന് രാവിലെ സമരക്കാര്‍ ബാങ്കിലെത്തി ഭീഷണിപ്പെടുത്തുകയും ബാങ്ക് അടക്കണമെന്ന് പറയുകയും ചെയ്തിരുന്നു. എന്നാല്‍ പറ്റില്ലെന്ന് സെക്യൂരിറ്റി ജീവനക്കാര്‍ വ്യക്തമാക്കി. തുടര്‍ന്ന് കെട്ടിടത്തിന്റെ മുകളിലത്തെ നിലയില്‍ പ്രവര്‍ത്തിക്കുന്ന ബ്രാഞ്ചിലേക്ക് പോകണമെന്നായി സമരക്കാര്‍. എന്നാല്‍ സമരക്കാരെ സെക്യൂരിറ്റി ജീവനക്കാര്‍ തടഞ്ഞതോടെ സംഘര്‍ഷമായി. പിന്നീട് മുകളിലത്തെ നിലയിലെത്തിയ സമരക്കാര്‍ ബ്രാഞ്ച് അടിച്ചു തകര്‍ക്കുകയായിരുന്നു. മാനേജരുടെ ക്യാബിന്‍ തകര്‍ത്ത് അകത്തു കയറിയ ഇവര്‍ കമ്പ്യൂട്ടറും മേശയും കസേരയും തല്ലിപ്പൊളിക്കുകയും ചെയ്തു. പറഞ്ഞാല്‍ ബാങ്ക് അടച്ചിടാനാകില്ലേ – എന്ന് ആക്രോശിച്ച് മാനേജരെ കയ്യേറ്റം ചെയ്യുകയായിരുന്നു അക്രമികള്‍. പതിനഞ്ചോളം വരുന്ന സമരക്കാരാണ് അക്രമം നടത്തിയതെന്ന് മാനേജര്‍ പറഞ്ഞു. ബാങ്കിലെത്തിയ ജീവനക്കാരെ ഇവര്‍ ഭീഷണിപ്പെടുത്തുകയും ചെയ്തു. യാതൊരു പ്രകോപനവും ഇല്ലാതെയാണ് ഇവര്‍ അക്രമം നടത്തിയതെന്നും മാനേജര്‍ കൂട്ടിച്ചേര്‍ത്തു. മാനേജര്‍ കന്റോണ്‍മെന്റ് പൊലീസിന് പരാതി … Continue reading തിരുവനന്തപുരത്ത് എസ്ബിഐ ബാങ്ക് ട്രഷറി സമരക്കാര്‍ അടിച്ചു തകര്‍ത്തു

തളിപ്പറമ്പ്: കരുണയുള്ളവര്‍ ഒരു കൈ നീട്ടണം, ഈ ഓട്ടോ ഡ്രൈവറൊന്നു കണ്ണുതുറക്കാന്‍..

കണ്ണൂര്‍: ഓട്ടോ ഡ്രൈവറായ മനോജ് എന്ന യുവാവിനെ വിധി അപകടത്തിന്‍റെ രൂപത്തില്‍ അബോധാവസ്ഥയിലാക്കിയിട്ട് മാസം മൂന്നു തികയാറാകുന്നു. മനോജിന്‍റെ ആശുപത്രിക്കിടക്കയുടെ അരികില്‍ എന്തു ചെയ്യണമെന്നറിയാതെ പകച്ചുനില്‍ക്കുകയാണ് ഭാര്യയും അമ്മയും പറക്കുമുറ്റാത്ത രണ്ടു മക്കളും.  2018 ഒക്ടോബര്‍ 28നായിരുന്നു കണ്ണൂര്‍ ചപ്പാരപ്പടവ് പഞ്ചായത്തിലെ എരുവാട്ടി അതിരുകുന്നിലെ കൊയിലേരിയന്‍ മനോജി(40)ന്‍റെ കുടുംബത്തെ ഇരുട്ടിലാക്കിയ അപകടം. രാത്രി ഓട്ടം കഴിഞ്ഞ് വീട്ടിലേക്കു മടങ്ങുമ്പോള്‍ ചപ്പാരപ്പടവ് പെരുമളാബാദില്‍ മനോജിന്റെ ഓട്ടോ മറിയുകയായിരുന്നു. പരിക്കേറ്റു റോഡില്‍ കിടന്ന മനോജിനെ അതുവഴി വന്ന യാത്രക്കാരാണ് ആശുപത്രിയില്‍ എത്തിച്ചത്. പരിയാരം മെഡിക്കൽ കോളേജിൽ രണ്ടാഴ്ചയോളം ഐ സി യുവിൽ കിടന്നു.  ഇപ്പോള്‍ കണ്ണൂര്‍ കൊയിലി ആശുപത്രിയില്‍ ചികിത്സയിലാണ് മനോജ്. ന്യൂറോ വിഭാഗത്തിലെ ഡോക്ടറെ തേടിയാണ് കൊയിലി ആശുപത്രിയിൽ എത്തിയത്. അപകടം നടന്ന് മാസം മൂന്നു തികയാറാകുമ്പോഴും മനോജിന് ബോധം തിരിച്ചുകിട്ടിയില്ല. ദിനംപ്രതി 2000 രൂപയിലധികം മരുന്നിന് മാത്രമായി വേണം. മറ്റ് ചിലവുകൾക്കായി വലിയ തുക വേറെയും കണ്ടെത്തണം. ഭാര്യ സവിതയും വിദ്യാർത്ഥികളായ … Continue reading തളിപ്പറമ്പ്: കരുണയുള്ളവര്‍ ഒരു കൈ നീട്ടണം, ഈ ഓട്ടോ ഡ്രൈവറൊന്നു കണ്ണുതുറക്കാന്‍..

കണ്ണൂർ കോട്ടയുടെ മതിലിന്റെ ഒരുഭാഗം ഇടിയുന്നു..

കാലപ്പഴക്കം കാരണം സെന്റ് ആഞ്ചലോ കോട്ടയുടെ മതിലിന്റെ ഒരുഭാഗം ഇടിയുന്നു. കോട്ടയുടെ കിഴക്ക് ഭാഗത്തെ കൂറ്റൻ ചുറ്റുമതിലിന്റെ ഒരുഭാഗം കഴിഞ്ഞദിവസം ഇടിഞ്ഞു. മഴക്കാലം ആരംഭിക്കും മുൻപ് ഈ ഭാഗത്ത് മതിലിനു വിണ്ടുകീറലുണ്ടായിരുന്നു. മഴ കഴിഞ്ഞതോടെ ചെറിയ വിള്ളലുണ്ടായ മതിൽ പതിയെ  ഇടിയുകയായിരുന്നു. മറ്റ് ഭാഗം ഇടിയാതിരിക്കാൻ കയർ കൊണ്ട് മതിലിന്റെ മുകൾ ഭാഗം കെട്ടിയിട്ടിരിക്കുകയാണ്. കടുത്ത അപകടഭീഷണിയാണ് ഇവിടെ നിലനിൽക്കുന്നത്..ഇടിഞ്ഞ മതിലിനു താഴെയുള്ള റോഡിലൂടെയാണ് ആളുകൾ മത്സ്യഫെഡ് ഓഫിസിലേക്ക് പോകുന്നത്. അപകടാവസ്ഥയിലുള്ള മതിലിന്റെ മറ്റ് ഭാഗങ്ങളും തകർച്ചാ ഭീഷണിയിലാണ്. ഏതുസമയവും വീഴാവുന്ന നിലയിലാണു മതിൽ ഉള്ളതെന്നു നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. കോട്ടയുടെ ഉളളിൽ ഈ ഭാഗത്തെത്തുന്നവർ താഴെ വീഴാനും സാധ്യതയേറെയാണ്. കല്ലിനൊപ്പം മണ്ണും കുമ്മായവും ചേർത്ത് കെട്ടിപ്പടുത്ത മതിലിനു വർഷങ്ങളുടെ കാലപ്പഴക്കമുണ്ട്..മതിലിന്റെ തകർച്ച കോട്ടയുടെ സുരക്ഷയെ തന്നെ ബാധിക്കും. 1505ൽ പോർച്ചുഗീസുകാർ നിർമിച്ച കണ്ണൂർ കോട്ടയുടെ സംരക്ഷണം നിലവിൽ പുരാവസ്തു വകുപ്പും ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുമാണ് ഏറ്റെടുത്തിരിക്കുന്നത്. കോട്ടയുടെ മതിലിന്റെ അപകടാവസ്ഥ … Continue reading കണ്ണൂർ കോട്ടയുടെ മതിലിന്റെ ഒരുഭാഗം ഇടിയുന്നു..