അറിയാതെ പോകരുത് നമ്മള്‍ ആലപ്പാട് ഗ്രാമത്തിന്റെ നിലവിളി

ആലപ്പാട് എന്ന ഗ്രാമം ഒരുപക്ഷെ നാളെ ഒരു പേരു മാത്രമായി അവശേഷിച്ചേക്കാം. കേരളത്തിന്റെ ഭൂപടത്തില്‍ നിന്നും ഈ ഗ്രാമം അപ്രത്യക്ഷമാകുന്ന കാലം വിദൂരമല്ല എന്ന സത്യം ഞെട്ടലോടു കൂടിയെങ്കിലും നമ്മള്‍ മനസ്സിലാക്കണം. കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളിക്കു സമീപമുള്ള ഒരു തീരപ്രദേശ ഗ്രാമമാണ് ആലപ്പാട്. കടലിന്റെയും കായലിന്റെയും നടുവില്‍ സ്ഥിതി ചെയ്യുന്ന ഈ ഗ്രാമത്തിന്റെ വിസ്താരം ഇന്ന് 7.6 ചതുരശ്ര കിലോമീറ്റര്‍ മാത്രമാണ്. ഇവിടെ നടക്കുന്ന കരിമണല്‍ ഖനനമാണ് ഈ നാടിന്റെ ശാപം.  കരിമണല്‍ ഖനനം ആരംഭിക്കുന്നതിനു മുന്‍പ് കേരള സര്‍ക്കാരിന്റെ രേഖകള്‍പ്രകാരം ആലപ്പാടിന്റെ വിസ്താരം 89.5 ചതുരശ്ര കിലോമീറ്റര്‍ ആയിരുന്നു.  ഇവിടുത്തെ വെള്ളനാതുരുത്തിലാണ് വര്‍ഷങ്ങളായി കരിമണല്‍ ഖനനം നടക്കുന്നത്.  ഐ.ആര്‍.ഇ (ഇന്ത്യന്‍ റെയര്‍ എര്‍ത്ത്സ് ലിമിറ്റഡ്), കെ.എം.എം.എല്‍ (കേരള മിനറല്‍ ആന്റ് മെറ്റല്‍സ്)എന്നീ രണ്ട് പൊതുമേഖലാ സ്ഥാപനങ്ങളാണ് ഇന്ന് ഖനനം നടത്തുന്നത്. ആര്‍ത്തിയോടെ കരിമണല്‍ ഖനനം ചെയ്യുന്ന വ്യാവസായിക ഭീമന്മാര്‍ അറിഞ്ഞില്ല ഇവിടുത്തെ ജനങ്ങളുടെ കിടപ്പാടം കടലെടുക്കുകയാണെന്ന്. ഇവിടുത്തെ 2000 ഏക്കറാണ് … Continue reading അറിയാതെ പോകരുത് നമ്മള്‍ ആലപ്പാട് ഗ്രാമത്തിന്റെ നിലവിളി

ആ 15 ലക്ഷം നല്‍കിയിരുന്നെങ്കില്‍ ഈ സാമ്പത്തിക സംവരണം വേണമായിരുന്നോ.?; മോദിയെ ഞെട്ടിച്ച് ചോദ്യം ഉന്നയിച്ച് ഡെപ്യൂട്ടി സ്പീക്കര്‍..

ന്യൂഡല്‍ഹി: ബിജെപിയെയും പ്രധാനമന്ത്രി നരേന്ദ്ര മോഡിയേയും ഞെട്ടിച്ച് മാസ് ചോദ്യവുമായി ഡെപ്യൂട്ടി സ്പീക്കര്‍. ഒരോ ഇന്ത്യാക്കാര്‍ക്കും 15 ലക്ഷം വീതം നല്‍കുമെന്ന വാഗ്ദാനം മോഡി പാലിച്ചോ എന്നായിരുന്നു അണ്ണാ ഡിഎംകെ നേതാവ് എം തമ്പിദുരൈ ഉന്നയിച്ചത്..അക്ഷരാര്‍ത്ഥത്തില്‍ ആ ചോദ്യം ബിജെപി നേതാക്കള്‍ ഉള്‍പ്പടെയുള്ളവരെ ഞെട്ടിച്ചു. അധികാരത്തിലെത്തിയതിന് പിന്നാലെയുള്ള മോദിയുടെ വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു എല്ലാവരുടേയും അക്കൗണ്ടില്‍ 15 ലക്ഷം രൂപ വീതം നല്‍കുമെന്ന്. ആ വാഗ്ദാനം നിറവേറ്റിയിരുന്നു എങ്കില്‍ ഇപ്പോള്‍ ഈ സംവരണത്തിന്റെ ആവശ്യം വരില്ലായിരുന്നു. ഈ ബില്‍ അഴിമതി വര്‍ധിപ്പിക്കുമെന്നും വര്‍ധിപ്പിക്കുമെന്നും, കൈക്കൂലി നല്‍കി ആളുകള്‍ സര്‍ട്ടിഫിക്കറ്റുകള്‍ സ്വന്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.. Continue reading ആ 15 ലക്ഷം നല്‍കിയിരുന്നെങ്കില്‍ ഈ സാമ്പത്തിക സംവരണം വേണമായിരുന്നോ.?; മോദിയെ ഞെട്ടിച്ച് ചോദ്യം ഉന്നയിച്ച് ഡെപ്യൂട്ടി സ്പീക്കര്‍..

ഈ വര്‍ഷത്തെ ഐപിഎല്‍ മല്‍സരങ്ങള്‍ക്ക് തിരുവനന്തപുരവും വേദിയാകാന്‍ സാധ്യത

തിരുവനന്തപുരം: ഈ സീസണിലെ ഐപിഎല്‍ മല്‍സരങ്ങള്‍ക്ക് തിരുവനന്തപുരവും വേദിയായേക്കും. ലോക്‌സഭാ തിരഞ്ഞെടുപ്പ് പരിഗണിച്ച്ബിസിസിഐ തയ്യാറാക്കിയ വേദികളുടെ ചുരുക്കപ്പട്ടികയില്‍ ഒന്ന് തിരുവനന്തപുരത്തെ ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയമാണ്. പൊതുതിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ ദക്ഷിണാഫ്രിക്കയിലോ യു എ ഇയിലോ, അല്ലെങ്കില്‍ ഇന്ത്യയിലെ വ്യത്യസ്ത വേദികളിലോ ഐപിഎല്‍ നടത്താമെന്നാണ് ബിസിസിഐ ടീം ഫ്രാഞ്ചൈസികളെ അറിയിച്ചത്. സാമ്പത്തിക ചെലവ് പരിഗണിച്ച് ഇന്ത്യയില്‍ മത്സരങ്ങള്‍ മതിയെന്നായിരുന്നു ടീമുകളുടെ മറുപടി. ഇതോടെയാണ് കഴിഞ്ഞ വര്‍ഷത്തെ പത്ത് വേദികള്‍ക്ക് പകരം ബിസിസിഐ തിരുവനന്തപുരം ഉള്‍പ്പടെ ഇരുപത് വേദികളുടെ പട്ടികയുണ്ടാക്കിയത്. തിരുവനന്തപുരത്തിന് പുറമേ പൂനെ, ലക്‌നൗ, കാണ്‍പൂര്‍, റാഞ്ചി, കട്ടക്ക്, രാജ്‌കോട്ട്, ഗുവാഹത്തി, റായ്പൂര്‍, ഇന്‍ഡോര്‍, ധര്‍മ്മശാല, വിശാഖപട്ടണം എന്നീ വേദികളാണ് ബിസിസിഐ പരിഗണിക്കുന്നത്. തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിനു ശേഷം മാത്രമേ മല്‍സരങ്ങളുടെ തീയതികളും വേദികളും അന്തിമമായി തീരുമാനിക്കുകയുള്ളു.    Continue reading ഈ വര്‍ഷത്തെ ഐപിഎല്‍ മല്‍സരങ്ങള്‍ക്ക് തിരുവനന്തപുരവും വേദിയാകാന്‍ സാധ്യത

ടൂറിസ്റ്റ് ബസുകളിലെ ഫ്രീക്കന്മാര്‍ക്കെതിരെ മോട്ടോര്‍ വാഹന വകുപ്പിന്റെ കര്‍ശന നടപടികള്‍ വരുന്നു

തിരുവനന്തപുരം: ചെവിപൊട്ടിക്കുന്ന ശബ്ദസംവിധാനങ്ങളും കണ്ണഞ്ചിപ്പിക്കുന്ന ലേസര്‍ ലൈറ്റുകളുമായി മറ്റു വാഹനങ്ങള്‍ക്കു ശല്യമാവും വിധം റോഢിലൂടെ കുതിക്കുന്ന ടൂറിസ്റ്റു ബസുകളിലെ ഫ്രീക്കന്മാര്‍ക്കെതിരെ കര്‍ശന നിയമനടപടികളുമായി മോട്ടോര്‍ വാഹന വകുപ്പ് വന്നു. 2018 സെപ്തംബര്‍ മുതല്‍ ഡിസംബര്‍ വരെ മാത്രം ഇത്തരത്തിലുള്ള 3668 ബസുകളാണ് മോട്ടോര്‍ വാഹനവകുപ്പ് പിടികൂടിയത്. ഏറ്റവും കൂടുതല്‍ ഫ്രീക്കന്‍ ബസുകള്‍ കുടുങ്ങിയത് തിരുവനന്തപുരം ആര്‍ ടി ഓഫീസിനു കീഴിലാണെന്നാണ് റിപ്പോര്‍ട്ട് . ഇത്തരം 790 ബസുകളെയാണ് ഇവിടെ മാത്രം അധികൃതര്‍ പൂട്ടിയത്. ഏറ്റവും കുറവ് വയനാട്ടിലാണ്. കേവലം എട്ട് ബസുകള്‍ മാത്രമാണ് ഇവിടുത്തെ ഫ്രീക്കന്മാര്‍. നിയമം അനുവദിക്കുന്നതിനെക്കാള്‍ ശക്തിയുള്ള വെളിച്ച-ശബ്ദ സംവിധാനങ്ങളാണ് മിക്ക ബസുകളിലും. അമിത വെളിച്ച-ശബ്ദ സംവിധാനങ്ങള്‍ ഡ്രൈവറുടെ ശ്രദ്ധ തെറ്റിച്ച് അപകടങ്ങളുണ്ടാക്കാന്‍ സാധ്യത കൂടുതലാണ്. ഇത്തരം ബസുകള്‍ പിടികൂടാന്‍ രാത്രികാല പരിശോധനകള്‍ ശക്തമാക്കിയതായി അധികൃതര്‍ വ്യക്തമാക്കുന്നു. പരിശോധനയ്ക്കുശേഷവും ഇത്തരം സംവിധാനങ്ങള്‍ ഘടിപ്പിക്കുന്നതായി കണ്ടെത്തിയാല്‍ ബസിന്റെ ഫിറ്റ്നസ് റദ്ദാക്കുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍. ഇത്തരം ബസുകള്‍ക്കെതിരെ കേരള പോലീസും മുന്നറിയിപ്പു നല്‍കിയിരുന്നു. … Continue reading ടൂറിസ്റ്റ് ബസുകളിലെ ഫ്രീക്കന്മാര്‍ക്കെതിരെ മോട്ടോര്‍ വാഹന വകുപ്പിന്റെ കര്‍ശന നടപടികള്‍ വരുന്നു

ദേശീയ പണിമുടക്കിലെ അക്രമസംഭവങ്ങളെ തള്ളിപ്പറഞ്ഞ് കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം: ദേശീയ പണിമുടക്കിലെ അക്രമസംഭവങ്ങളെ തള്ളിപ്പറഞ്ഞ് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. എത്രത്തോളം തൊഴിലാളികളെ ബോധവത്കരിച്ച് പണിമുടക്കില്‍ പങ്കെടുപ്പിക്കാന്‍ സാധിക്കുന്നോ അതാണ് സമരത്തിന്റെ വിജയമെന്ന് കോടിയേരി പറഞ്ഞു. നമുക്ക് എതിരായി നില്‍ക്കുന്ന ആളുകളെ കൂടി മാറി ചിന്തിപ്പിക്കുന്ന രീതിയിലായിരിക്കണം സമരമെന്നും കോടിയേരി പറഞ്ഞു. സംയുക്ത ട്രേഡ് യൂണിയന്‍ സമതി തിരുവനന്തപുരത്ത് സംഘടിപ്പിച്ച പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കോടിയേരി. അക്രമ സംഭവങ്ങളുടെ എണ്ണം നോക്കിയല്ല സമരം വിജയിക്കുന്നതെന്നും കോടിയേരി വ്യക്തമാക്കി. ഒറ്റപ്പെട്ട അക്രമസംഭവങ്ങളൊഴിച്ചാല്‍ പണിമുടക്ക് പൂര്‍ണവിജയത്തിലേക്കാണ് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. മൂന്ന് മാസം മുമ്പ് പ്രഖ്യാപിച്ചതാണ് ട്രേഡ് യൂണിയനുകളുടെ പണിമുടക്ക്. തൊട്ടതിനും പിടിച്ചതിനും ഹര്‍ത്താല്‍ നടത്തി സമരങ്ങളെ ദുര്‍ബലമാക്കുന്ന ഒരു പ്രവണതയുണ്ട്. മഹാഭൂരിപക്ഷം കടകളും സ്വമേധയാ അടച്ച് നമ്മുടെ സമരത്തോടൊപ്പം ചേര്‍ന്നിട്ടുണ്ട്. ഒരു സംഘടനയുടെ പ്രകടനത്തില്‍ ആരെങ്കിലും ഒരാള്‍ പിന്നില്‍ നിന്ന് കല്ലെറിഞ്ഞാല്‍ പ്രകടനത്തിന്റെ ഉദ്ദേശം ആ ഒറ്റക്കാരണത്താല്‍ അപ്രസക്തമാകും. ആ സംഘടന അറിഞ്ഞാട്ടാവില്ല ഒരു പക്ഷേ ആ അക്രമം. … Continue reading ദേശീയ പണിമുടക്കിലെ അക്രമസംഭവങ്ങളെ തള്ളിപ്പറഞ്ഞ് കോടിയേരി ബാലകൃഷ്ണന്‍

ന്യൂയോര്‍ക്ക് പോലീസിനെയും പിന്നിലാക്കി കേരള പോലീസിന്റെ ഔദ്യോഗിക ഫെയ്‌സ്ബുക് പേജ്..

തിരുവനന്തപുരം: കേരള പോലീസിന്റെ ഔദ്യോഗിക ഫെയ്‌സ്ബുക് പേജ് ലൈക്കിന്റെ കാര്യത്തില്‍ ന്യൂയോര്‍ക്ക് പോലീസിനെയും പിന്തള്ളി മുന്നോട്ടു കുതിക്കുകയാണ്. പത്തു ലക്ഷത്തിലധികം ലൈക്കുകളാണ് ഇപ്പോള്‍ കേരള പോലീസിന്റെ ഫെയ്‌സ്ബുക് പേജിനുള്ളത്..പുതുവര്‍ഷം പിറക്കുമ്പോളേക്കും പത്തു ലക്ഷം ലൈക്ക് എന്നതായിരുന്നു കേരള പോലീസിന്‍രെ ലക്ഷ്യം. എന്നാല്‍ ലക്ഷ്യത്തിലെത്തിച്ചേരാന്‍ രണ്ട് ദിവസം കൂടി കാത്തിരിക്കേണ്ടി വന്നു. ജനങ്ങളുടെ ബോധവത്കരണത്തിനും പോലീസിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നതിനുമാണ് കേരള പോലീസ് ഫെയ്‌സ്ബുക് പേജ് തുടങ്ങിയത്.പേജില്‍ ട്രോളുകളുടേയും, വീഡിയോകളുടേയും രൂപത്തില്‍ അവതരിപ്പിച്ച ആശയം വന്‍ ഹിറ്റായതോടെയാണ് ലോകോത്തര പൊലീസ് പേജുകളെ പിന്നിലാക്കി കേരള പൊലീസിന്റെ ഫെയ്‌സ് ബുക്ക് പേജ് നേട്ടം കൊയ്യുന്നത്..പത്തുലക്ഷം ലൈക്കിന്റെ ഔദ്യോഗിക അറിയിപ്പ് വ്യാഴാഴ്ച വൈകുന്നേരം പൊലീസ് ആസ്ഥാനത്ത് വെച്ച് നടക്കുന്ന ചടങ്ങില്‍ ഫെയ്‌സ്ബുക്ക് ഇന്ത്യ ( trust and safety ) മേധാവി സത്യ യാദവ് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറും. ചടങ്ങില്‍ പൊലീസിന്റെ ഫെയ്‌സ്ബുക്ക് പേജിന് പിന്നിലുള്ള ഉദ്യാഗസ്ഥരെ മുഖ്യമന്ത്രി ആദരിക്കും. . Continue reading ന്യൂയോര്‍ക്ക് പോലീസിനെയും പിന്നിലാക്കി കേരള പോലീസിന്റെ ഔദ്യോഗിക ഫെയ്‌സ്ബുക് പേജ്..

കേരള പൊലീസിന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജ് പത്ത് ലക്ഷം ലൈക്ക് പിന്നിട്ട് കുതിക്കുന്നു

കേരള പൊലീസിന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജ് പത്ത് ലക്ഷം ലൈക്ക് മറികടന്ന് കേരള പോലീസ്. ഇതിന്റെ ഔദ്യോഗിക അറിയിപ്പ് വ്യാഴാഴ്ച വൈകുന്നേരം പൊലീസ് ആസ്ഥാനത്ത് വെച്ച് നടക്കുന്ന ചടങ്ങില്‍ ഫെയ്‌സ്ബുക്ക് ഇന്ത്യ ( trust and safety ) മേധാവി സത്യ യാദവ് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറും. ചടങ്ങില്‍ പൊലീസിന്റെ ഫെയ്‌സ്ബുക്ക് പേജിന് പിന്നിലുള്ള ഉദ്യാഗസ്ഥരെ മുഖ്യമന്ത്രി ആദരിക്കും.  തുടര്‍ന്ന് സുരക്ഷിതമായ യാത്രയെക്കുറിച്ച് റെയില്‍വെ പൊലീസ് തയ്യാറാക്കിയ ബോധവത്കണ ഹ്രസ്വചിത്രത്തിന്റെ സിഡിയും മുഖ്യമന്ത്രി പ്രകാശനം ചെയ്യും. സാമൂഹിക മാധ്യമങ്ങള്‍ വഴി പൊലീസിന്റെ മാര്‍ഗനിര്‍ദ്ദേശങ്ങളും മുന്നറിയിപ്പുകളും, ട്രാഫിക് – സൈബര്‍ സംബന്ധമായ ബോധവത്കരണം, നിയമകാര്യങ്ങള്‍ എന്നിവ ജനങ്ങളിലെത്തിക്കുന്നന്നതിന് വേണ്ടിയാണ് കേരള പൊലീസ് ഫെയ്‌സ്ബുക്ക് പേജ് ആരംഭിച്ചത്.  പേജില്‍ ട്രോളുകളുടേയും, വീഡിയോകളുടേയും രൂപത്തില്‍ അവതരിപ്പിച്ച ആശയം വന്‍ ഹിറ്റായതോടെയാണ് ലോകോത്തര പൊലീസ് പേജുകളെ പിന്നിലാക്കി കേരള പൊലീസിന്റെ ഫെയ്‌സ് ബുക്ക് പേജ് നേട്ടം കൊയ്യുന്നത്. ചടങ്ങില്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ ഐപിഎസ്, എഡിജിപി മനോജ് എബ്രഹാം … Continue reading കേരള പൊലീസിന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജ് പത്ത് ലക്ഷം ലൈക്ക് പിന്നിട്ട് കുതിക്കുന്നു