ലോക്‌സഭാ തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങി കോൺഗ്രസ്; 29 രാഹുൽ ഗാന്ധി കൊച്ചിയിൽ
ലോകസഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ തെരഞ്ഞെടുപ്പിനെ നേരിടാൻ തയ്യാറെടുത്ത് കേരളത്തിലെ കോൺഗ്രസ്. തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായി ദേശീയ അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി കൊച്ചിയിലെത്തും. കേരളത്തിന്റെ നിലനിൽപ് തന്നെ നിർണയിക്കുന്നതാകും അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പെന്ന് കെ പി സി സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. തെരഞ്ഞെടുപ്പില്‍ ജനങ്ങൾ കോൺഗ്രസിനെ പിന്തുണയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു. ഈ മാസം 29 ന് കൊച്ചിയിലെത്തുന്ന രാഹുൽ ഗാന്ധി ബൂത്ത് അദ്ധ്യക്ഷൻമാരുടെ യോഗത്തില്‍ രാഹുല്‍ പങ്കെടുക്കും. കെ.പി.സി.സി പുനഃസംഘടന ചർച്ച പൂർത്തിയായി. എഴുപത് ശതമാനത്തിലധികം ബൂത്തുകൾ പുന:സംഘടിപ്പിച്ചു. ബാക്കി ബൂത്തുകൾ ഉടൻ പുനഃസംഘടിപ്പിക്കും. അന്തിമ തീരുമാനം രാഹുൽ ഗാന്ധിയുടെ അനുമതിയോടെ നടപ്പിലാക്കും കൊച്ചിയിലെത്തുന്ന രാഹുൽ ഗാന്ധി മുല്ലപ്പള്ളിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ യാത്രയും ഉദ്ഘാടനം ചെയ്യും. അടുത്ത മാസം മൂന്ന് മുതൽ കാസർകോട് നിന്ന് തിരഞ്ഞെടുപ്പ് പ്രചാരണ യാത്ര തുടങ്ങുമെന്നും മുല്ലപ്പള്ളി പറഞ്ഞു. കെപിസിസി ഡിജിറ്റൽ മീഡിയ സെല്ലിന്റെ കൺവീനർ അനിൽ ആൻറണി, സമൂഹമാധ്യമങ്ങളിലെ പാർട്ടി പ്രവർത്തകരുടെ ഇടപെടലിൽ … Continue reading ലോക്‌സഭാ തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങി കോൺഗ്രസ്; 29 രാഹുൽ ഗാന്ധി കൊച്ചിയിൽ
റെയില്‍വേയുടെ മെഗാ റിക്രൂട്ട്‌മെന്റ്: 13487 ഒഴിവുകൾ..
ജൂനിയര്‍ എഞ്ചിനീയര്‍, ജൂനിയര്‍ എഞ്ചിനീയറിംഗ് (ഐ.ടി), ഡിപ്പോമെറ്റീരിയല്‍സൂപ്രണ്ട് (ഡി.എം.എസ്), കെമിക്കല്‍ ആന്റ്‌മെറ്റലര്‍ജിക്കല്‍ അസിസ്റ്റന്റ് എന്നീ തസ്തികകളിലായി 13487 ഒഴിവുകളിലേക്ക് നിയമനം നടത്തുന്നതിന് യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് ഇന്ത്യന്‍ റെയില്‍വേ അപേക്ഷ ക്ഷണിച്ചു.ഏഴാംശമ്പളക്കമീഷന്‍ പ്രകാരം 35400-1124000 ശമ്പളസ്‌ക്കെയിലില്‍ വരുന്ന തസ്തികകളാണിവ. രാജ്യത്തെ വ്യത്യസ്ഥ റെയില്‍വേസോണുകളിലായാണ് ഈ ഒഴിവുകള്‍ റിപ്പോര്‍ട്ടു ചെയ്തിട്ടുള്ളത്. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഏതുറെയില്‍വേസോണിലെ ഒഴിവിലേക്കും അപേക്ഷ സമര്‍പ്പിക്കാം.രണ്ടുഘട്ടമായുള്ള കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ, ഡോക്യുമെന്റ്‌വെരിഫിക്കേഷന്‍, വൈദ്യ പരിശോധന എന്നിവമുഖേനയാണ് ഉദ്യോഗാര്‍ത്ഥികളെതിരഞ്ഞെടുക്കുക.അപേക്ഷകര്‍ക്കു വേണ്ടയോഗ്യത:ജൂനിയര്‍ എഞ്ചിനീയര്‍: ബന്ധപ്പെട്ട വിഷയത്തില്‍ ബി.ടെക് അല്ലെങ്കില്‍മൂന്നു വര്‍ഷത്തെ ഡിപ്ലോമ.ഡിപ്പോമെറ്റീരിയല്‍സൂപ്രണ്ട്: എഞ്ചിനീയറിംഗ് ഡിപ്ലോമ, എഞ്ചിനീയറിംഗ് ബിരുദം.ജൂനിയര്‍ എഞ്ചിനീയര്‍ (ഐ.ടി): പി.ജി.ഡി.സി.എ/ ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്/ബി.സി.എ/ ബി.ടെക് (ഐ.ടി/കമ്പ്യൂട്ടര്‍ സയന്‍സ്)/ 3 വര്‍ഷംദൈര്‍ഘ്യമുള്ള ഡി.ഒ.ഇ.എ.സി.സി ബി ലെവല്‍കോഴ്‌സ്/തത്തുല്യം.കെമിക്കല്‍ ആന്റ്‌മെറ്റലര്‍ജിക്കല്‍ അസിസ്റ്റന്റ്: ഫിസിക്‌സ്, കെമിസ്ട്രിഎന്നിവഅഭ്യസിച്ച് 45 ശതമാനം മാര്‍ക്കോടെയുള്ളശാസ്ത്ര ബിരുദം.പ്രായപരിധി- 18 മുതല്‍ 33 വയസ്സുവരെ.റെയില്‍വേ റിക്രൂട്ട്‌മെന്റ് ബോര്‍ഡുകളുടെ വെബ്‌സൈറ്റ്, ഇന്ത്യന്‍ റെയില്‍വേയുടെ വെബ്‌സൈറ്റായ http://indianrailways.gov.in എന്നിവയില്‍ വിശദമായ വിജ്ഞാപനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന … Continue reading റെയില്‍വേയുടെ മെഗാ റിക്രൂട്ട്‌മെന്റ്: 13487 ഒഴിവുകൾ..
സങ്കികളുടെ പ്രതിഷേധം ആക്രമണമായി മാറുമ്പോഴും മലചവിട്ടുന്ന സ്ത്രീകളുടെ എണ്ണം വീണ്ടും വർധിക്കുന്നു. രണ്ട് തവണ പ്രതിഷേധത്തെ തുടർന്ന് പിന്മാറേണ്ടി വന്ന മഞ്ജു ഇന്നലെ അയ്യപ്പ ദർശനം നടത്തി
ശബരിമല സ്ത്രീ പ്രവേശനം നടന്നത് മുതൽ സംഘപരിവാർ സംഘടനകൾ നാടൊട്ടുക്ക് അക്രമങ്ങൾ അഴിച്ചു വിടുമ്പോഴും മറ്റൊരു യുവതി കൂടി അയ്യപ്പ ദർശനം നടത്തിയതായി റിപ്പോർട്ടുകൾ പുറത്തുവരുന്നു.കഴിഞ്ഞ രണ്ട് തവണയും മലചവിട്ടാൻ ശ്രമിച്ചിട്ടും പ്രതിഷേധം മൂലം തിരികെ വരേണ്ടി വന്ന മഞ്ജുവാണ് ഇന്നലെ മലചവിട്ടിയത്.കഴിഞ്ഞ ഒക്ടോബർ ഇരുപതിന് ആദ്യതവണ മലകയറാൻ ശ്രമിച്ച കൊല്ലം ചാത്തന്നൂർ സ്വദേശി മഞ്ജു,പിഎസ് (39) ആണ് ഇന്നലെ ശബരിമല ദർശനം നടത്തിയത്. ഇന്നലെ വെളുപ്പിന് നാലുമണിക്ക് പമ്പയിലെത്തിയ മഞ്ജു 5.45 ന് നടപ്പന്തലിൽ എത്തുകയും സാധാരണഭക്തർക്കൊപ്പം ക്യു വിൽനിന്ന് പതിനെട്ടാംപടി കയറിതന്നെയാണ് 7 മണിയോടെ ദർശനം നടത്തുകയും ചെയ്തത്.മാലയിട്ട് വൃത്തമെടുത്ത മഞ്ജു ആദ്യതവണ ഇട്ട മാല ഊരിയിരുന്നില്ല. മല കയറാതെ മാല ഊരില്ല എന്ന വാശിയിലായിരുന്നു മഞ്ജു. മഞ്ജുവിന്റെ ശബരി മലകയറാനുള്ള മൂന്നാമത്തെ ഉദ്യമമാണ് വിജയിച്ചത്.ഇതിന് മുൻപ് മനീതി സംഘത്തോടൊപ്പം പിന്തുണയുമായി മലകയറാൻ ശ്രമിച്ച ദിവ്യാദിവാകർ,സീന, ലിബി സിഎസ്, അമ്മിണി എന്നിവർക്കൊപ്പവും മഞ്ജു ഉണ്ടായിരുന്നു,ശബരിമല ദർശനം നടത്താൻ വ്രതമെടുത്ത് … Continue reading സങ്കികളുടെ പ്രതിഷേധം ആക്രമണമായി മാറുമ്പോഴും മലചവിട്ടുന്ന സ്ത്രീകളുടെ എണ്ണം വീണ്ടും വർധിക്കുന്നു. രണ്ട് തവണ പ്രതിഷേധത്തെ തുടർന്ന് പിന്മാറേണ്ടി വന്ന മഞ്ജു ഇന്നലെ അയ്യപ്പ ദർശനം നടത്തി
ദേശീയ പണിമുടക്ക്; ട്രെയിന്‍ തടയലിൽ എംഎൽഎ ഉൾപ്പെടെ ജില്ലയില്‍ 460 പേര്‍ക്കെതിരെ കേസ്..
ദേശീയ പണിമുടക്കിന്റെ ഭാഗമായി കണ്ണൂരിലെ നാലിടങ്ങളിൽ ട്രെയിൻ തടഞ്ഞ സംഭവത്തിൽ എംഎൽഎ ഉൾപ്പെടെ 460 പേർക്കെതിരേ ആർപിഎഫ് കേസെടുത്തു.സിഐടിയു, ഐഎന്‍ടിയുസി ദേശീയ, സംസ്ഥാന നേതാക്കളും പ്രവർത്തകരും സി.കൃഷ്ണന് എംഎല്‍എയുള്‍പ്പെടെയുള്ള 460 പേർക്കെതിരേയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പയ്യന്നൂരിൽ 50 പേർക്കെതിരേയാണ് ആർപിഎഫ് കേസെടുത്തത്. ഇന്നലെ രാവിലെ മംഗലാപുരത്ത്നിന്നും പയ്യന്നൂര്‍ സ്റ്റേഷനിലെത്തിയ 16860 നമ്പര്‍ എഗ്മോര്‍ എക്സ്പ്രസും 16605 നമ്പര്‍ നാഗര്‍കോവില്‍ ഏറനാട് എക്സ്പ്രസും സംയുക്ത സമരസമിതി പ്രവര്‍ത്തകര്‍ തടഞ്ഞിരുന്നു.ഇതിനെതിരെയാണ് ആര്‍പിഎഫ് കേസെടുത്തത്. കണ്ണപുരത്ത് സിഐടിയു നേതാവ് കെ.പി. രാജൻ ഉൾപ്പെടെ 260 പേർക്കെതിരേയാണു കേസ്. കണ്ണൂരിൽ എഐടിയുസി സംസ്ഥാന വൈസ് പ്രസിഡന്റ് താവം ബാലകൃഷ്ണനടക്കം 150 പേർക്കെതിരേയും തലശേരിയിൽ കണ്ടാലറിയാവുന്ന ആറുപേർ ഉൾപ്പെടെ 60 പേർക്കെതിരേയുമാണ് കേസ്. ആർപിഎഫ് സിഐ എ.പി. വേണുവിന്റെ നേതൃത്വത്തിലാണ് കേസെടുത്തത്. ട്രെയിന്‍ തടഞ്ഞ കുറ്റത്തിന് കേസിലുള്‍പ്പെട്ടവര്‍ക്ക് രണ്ട് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാം. ജാമ്യം ലഭിക്കാവുന്ന വകുപ്പാണിത്.. Continue reading ദേശീയ പണിമുടക്ക്; ട്രെയിന്‍ തടയലിൽ എംഎൽഎ ഉൾപ്പെടെ ജില്ലയില്‍ 460 പേര്‍ക്കെതിരെ കേസ്..
എസ്ബിഐ ഓഫീസില്‍ ആക്രമണം നടത്തിയത് സര്‍ക്കാര്‍ ജീവനക്കാര്‍ തന്നെയെന്ന് സ്ഥിരീകരണം
തിരുവനന്തപുരം: തിരുവനന്തപുരം സ്റ്റ്യാചുവിലെ എസ്ബിഐ ശാഖ പണിമുടക്കിന്റെ ഭാഗമായി ആക്രമിച്ചത് സര്‍ക്കാര്‍ ജീവനക്കാര്‍ തന്നെയാണെന്ന് സ്ഥിരീകരണം. രജിസ്‌ട്രേഷന്‍ – ജി എസ് ടി വകുപ്പിലെ ഉദ്യോഗസ്ഥരാണ് ബാങ്കില്‍ ആക്രമണം നടത്തിയതെന്ന് തിരിച്ചറിഞ്ഞു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പോലീസ് ഈ നിഗമനത്തിലെത്തിച്ചേര്‍ന്നത്. എസ്ബിഐ ബ്രാഞ്ചിടെ ഉദ്യോഗസ്ഥരും എട്ടംഗ അക്രമി സംഗത്തില്‍ ഉണ്ടായിരുന്നു. ബാങ്ക് മാനേജരുടെ മുറിയിലെ കമ്പ്യൂട്ടറുകളും ഫോളുകളും ചില്ലുകളുമെല്ലാം അക്രമികള്‍ അടിച്ചു തകര്‍ത്തിരുന്നു. ഇന്ന് രാവിലെ പത്തരയോടെയാണ് തിരുവനന്തപുരം സ്റ്റാച്യുവിന് സമീപത്തെ എസ്ബിഐയുടെ ട്രഷറി സമരാനുകൂലികള്‍ അടിച്ചു തകര്‍ത്തത്. ഇന്നലെ പണിമുടക്കായിട്ടും എസ്ബിഐയുടെ ബ്രാഞ്ചുകള്‍ പലതും തുറന്നു തന്നെ പ്രവര്‍ത്തിച്ചിരുന്നു. ഇന്ന് രാവിലെ സമരക്കാര്‍ ബാങ്കിലെത്തി ഭീഷണിപ്പെടുത്തുകയും ബാങ്ക് അടക്കണമെന്ന് പറയുകയും ചെയ്തിരുന്നു. എന്നാല്‍ പറ്റില്ലെന്ന് സെക്യൂരിറ്റി ജീവനക്കാര്‍ വ്യക്തമാക്കി. തുടര്‍ന്ന് കെട്ടിടത്തിന്റെ മുകളിലത്തെ നിലയില്‍ പ്രവര്‍ത്തിക്കുന്ന ബ്രാഞ്ചിലേക്ക് പോകണമെന്നായി സമരക്കാര്‍. എന്നാല്‍ സമരക്കാരെ സെക്യൂരിറ്റി ജീവനക്കാര്‍ തടഞ്ഞതോടെ സംഘര്‍ഷമായി. പിന്നീട് മുകളിലത്തെ നിലയിലെത്തിയ സമരക്കാര്‍ ബ്രാഞ്ച് അടിച്ചു തകര്‍ക്കുകയായിരുന്നു.മാനേജരുടെ ക്യാബിന്‍ … Continue reading എസ്ബിഐ ഓഫീസില്‍ ആക്രമണം നടത്തിയത് സര്‍ക്കാര്‍ ജീവനക്കാര്‍ തന്നെയെന്ന് സ്ഥിരീകരണം
ഹര്‍ത്താലിനെതിരെ നിയമനിര്‍മാണം നടത്തുന്നതില്‍ സര്‍ക്കാരിന് അലംഭാവമെന്ന് സുപ്രീം കോടതി
കൊച്ചി: ഹര്‍ത്താലിനെതിരെ നിയമനിര്‍മാണം കൊണ്ടുവരുന്ന കാര്യത്തില്‍ സര്‍ക്കാരിന് അലംബാവമെന്ന് സുപ്രീം കോടതി കുറ്റപ്പെടുത്തി. സര്‍ക്കാരിന്റെ ഈ നടപടി ഒരു കാരണവശാലും പ്രോല്‍സാഹിപ്പിക്കാന്‍ സാധിക്കില്ലെന്നും സുപ്രീം കോടതി കൂട്ടിച്ചേര്‍ത്തു. പണിമുടക്കും ഹര്‍ത്താലും ചോദ്യം ചെയ്തുള്ള ഹര്‍ജികളില്‍ ഇടക്കാല ഉത്തരവിലാണ് കോടതി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിക്കുന്നത്. പണിമുടക്കിന് ആഹ്വനം ചെയ്യുന്നവര്‍ നിത്യ ചെലവ് കണ്ടെത്താന്‍ ബുദ്ധിമുട്ടുന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ മൗലിക അവകാശം കണക്കിലെടുക്കണമെന്ന് കോടതി വിശദമാക്കി. ഇടക്കിടെ പണിമുടക്കുകളും ഹര്‍ത്താലുകളും ആഹ്വാനം ചെയ്യുന്നവര്‍ ഇതൊന്നും കാണുന്നില്ലെന്ന് നടിക്കരുതെന്നും കോടതി ഓര്‍മ്മിപ്പിച്ചു. Continue reading ഹര്‍ത്താലിനെതിരെ നിയമനിര്‍മാണം നടത്തുന്നതില്‍ സര്‍ക്കാരിന് അലംഭാവമെന്ന് സുപ്രീം കോടതി
നെടുമങ്ങാട്ടെ ആര്‍എസ്എസ് കാര്യാലയത്തില്‍ പൊലീസ് റെയ്ഡ്; വാള്‍, കത്തി, ദണ്ഡ് എന്നിവ പിടിച്ചെടുത്തു
തിരുവനന്തപുരം: നെടുമങ്ങാട്ടെ ആര്‍എസ്എസ് കാര്യാലയത്തില്‍ പൊലീസ് റെയ്ഡ്. ഡിവൈഎസ്പി അശോകന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് റെയ്ഡ് നടത്തിയത്. വാള്‍, കത്തി, ദണ്ഡ് തുടങ്ങിയ ആയുധങ്ങള്‍ പൊലീസ് പിടിച്ചെടുത്തു. നെടുമങ്ങാട് പൊലീസ് സ്റ്റേഷന് നേരെ ആര്‍എസ്എസ് ജില്ലാ പ്രചാരകിന്റെ നേതൃത്വത്തില്‍ ബോംബേറുണ്ടായതിന് പിന്നാലെയാണ് ആര്‍എസ്എസ് കാര്യാലയത്തില്‍ പൊലീസ് റെയ്ഡിനെത്തിയത്. ഹര്‍ത്താല്‍ ദിവസം നടന്ന റെയ്ഡിലെ മുഖ്യപ്രതിയായ ആര്‍എസ്എസ് ജില്ലാ പ്രചാരക് പ്രവീണ്‍ ഇപ്പോഴും ഒളിവിലാണ്. Continue reading നെടുമങ്ങാട്ടെ ആര്‍എസ്എസ് കാര്യാലയത്തില്‍ പൊലീസ് റെയ്ഡ്; വാള്‍, കത്തി, ദണ്ഡ് എന്നിവ പിടിച്ചെടുത്തു
