വിദേശ യാത്രയ്ക്ക് ഇനി വെറും 2999 രൂപയുടെ വിമാന ടിക്കറ്റ്
സാധാരണക്കാരുടെ പോലും ആഗ്രഹമാണ് വിദേശ യാത്രയും വിമാനത്തില്‍ യാത്ര ചെയ്യുന്നതും. എന്നാല്‍ ഇത് സഫലമാകുകയാണ് എയര്‍ ഏഷ്യയുടെ പുതിയ ടിക്കറ്റ് ഓഫറിലൂടെ. അതായത്, വിദേശ യാത്രയ്ക്ക് ഇനി വെറും 2999 രൂപയുടെ വിമാന ടിക്കറ്റ് നല്‍കിയാല്‍ മതിയാവുമെന്ന തരത്തിലുളള ഓഫറാണ് എയര്‍ ഏഷ്യ ഒരുക്കിയിരിക്കുന്നത്. യാത്രക്കായി ഈ മാസം ഇരുപത്തിയൊന്നിനും ജൂലൈ 31 നും ഇടയിലുള്ള യാത്രയ്ക്ക് ഇരുപതാം തീയതിവരെ ബുക്കുചെയ്യാവുന്നതാണ്. ബെംഗളൂരു, കൊച്ചി, മുംബൈ, കൊല്‍ക്കത്ത ഉള്‍പ്പെടെ 19 സ്ഥലങ്ങളിലേക്കുള്ള യാത്രക്ക് തൊള്ളായിരത്തി തൊണ്ണൂറ്റി ഒന്‍പത് രൂപയ്ക്കും ഫെസ്റ്റിവല്‍ ഓഫര്‍പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ ഒരു ദിശയിലേക്കുള്ള യാത്രയ്ക്കുമാത്രമേ കുറഞ്ഞ നിരക്ക് ബാധകമാകുകയുള്ളൂ. Continue reading വിദേശ യാത്രയ്ക്ക് ഇനി വെറും 2999 രൂപയുടെ വിമാന ടിക്കറ്റ്
വാട്ട്‌സ്ആപ്പ് ഇനി ഫിംഗര്‍പ്രിന്റില്‍ തുറക്കാവുന്ന പുതിയ ഫീച്ചര്‍ അവതരിപ്പിക്കുന്നു
ദില്ലി: വാട്ട്‌സ്ആപ്പ് ഇനി ഫിംഗര്‍പ്രിന്റില്‍ തുറക്കാവുന്ന പുതിയ ഫീച്ചര്‍ അവതരിപ്പിക്കുന്നു.അതായത്, ഫേസ്ബുക്ക് ഉടമസ്ഥതയിലുള്ള സന്ദേശ കൈമാറ്റ ആപ്പ് പോലുളള പുതിയ ഫീച്ചറാണ് ഇവിടെ നിലവില്‍ വാട്ട്‌സ്ആപ്പ് അവതരിപ്പിക്കുന്നത്. ലോകത്തില്‍ ഏറ്റവും കൂടുതല്‍പ്പേര്‍ ഉപയോഗിക്കുന്ന ഇന്‍സ്റ്റന്റ് മെസേജ് ആപ്പാണിത്. നിലവില്‍ ഈ ആപ്പിലാണ് ഇനി ഫിംഗര്‍പ്രിന്റ് ഓതന്റിഫിക്കേഷന്‍ വരുന്നത്.മാത്രമല്ല, വാട്ട്‌സ്ആപ്പ് ബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട് പ്രകാരം ഈ ഫീച്ചര്‍ ആദ്യം എത്തുക ആന്‍ഡ്രോയ്ഡ് ഫോണിലാണ്. കൂടാതെ,2.19.3 ബീറ്റ പതിപ്പില്‍ ഈ ഫീച്ചര്‍ എത്തുമെന്നാണ് സൂചന. ചില അപ്‌ഡേറ്റുകള്‍ക്ക് ശേഷം ഐഒഎസിലും ഈ ഫീച്ചര്‍ ലഭ്യമാകുന്നു. മാത്രമല്ല, ചാറ്റ് ആരംഭിക്കാനോ, അല്ലെങ്കില്‍ അപ്പ് തന്നെ തുറക്കാനോ നമ്ബര്‍ലോക്ക് പോലെ നിങ്ങള്‍ക്ക് ഫിംഗര്‍പ്രിന്റ്് ഉപയോഗിക്കാവുന്നതാണ്. ഇപ്പോള്‍ ഹൈ എന്റ്, മിഡ് ബഡ്ജറ്റ് എന്ന ഭേദമില്ലാതെ ഫോണുകള്‍ എല്ലാം തന്നെ ഫിംഗര്‍പ്രിന്റ് സ്‌കാനര്‍ ഫോണില്‍ നല്‍കുന്ന അവസ്ഥയിലാണ് ഇത്തരം ഒരു ഫീച്ചര്‍ വാട്ട്‌സ്ആപ്പ് അവതരിപ്പിക്കുന്നത്. മാത്രമല്ല, Settings > Account > Privacy എന്ന രീതിയില്‍ ഈ … Continue reading വാട്ട്‌സ്ആപ്പ് ഇനി ഫിംഗര്‍പ്രിന്റില്‍ തുറക്കാവുന്ന പുതിയ ഫീച്ചര്‍ അവതരിപ്പിക്കുന്നു
വിപിഎന്‍, പ്രോക്സി വെബ്സൈറ്റുകള്‍ ബ്ലോക്ക് ചെയ്യാന്‍ തയ്യാറെടുത്ത് ജിയോ രംഗത്ത്
വിപിഎന്‍, പ്രോക്സി വെബ്സൈറ്റുകള്‍ ബ്ലോക്ക് ചെയ്യാന്‍ തയ്യാറെടുത്ത് ജിയോ കമ്പനി രംഗത്ത്. കഴിഞ്ഞ ദിവസമാണ് റെഡ്ഡിറ്റില്‍ പ്രോക്സി വെബ്സൈറ്റുകള്‍ ബ്ലോക്ക് ചെയ്യുന്നുണ്ടെന്ന വിവരം ആദ്യമായി പുറത്തുവരുന്നത്. മാത്രമല്ല, ഇന്റര്‍നെറ്റ് സേവനദാതാക്കളേയും സര്‍ക്കാര്‍ നിരീക്ഷണ സംവിധാനങ്ങളേയും മറികടക്കാന്‍ ഉപയോഗിച്ചിരുന്ന വിപിഎന്‍, പ്രോക്സി വെബ്സൈറ്റുകകള്‍ക്കായിരിക്കും ജിയോ പൂട്ടിടുക. കൂടാതെ, ആല്‍ഫഗ്രിസ്ലി എന്ന പേരിലുള്ള റെഡ്ഡിറ്റ് യൂസര്‍ തുടങ്ങിയ ത്രെഡ്ഡില്‍ hide.me, vpnbook.com, whoer.nte വെബ്സൈറ്റുകള്‍ റിലയന്‍സ് ജിയോ ബ്ലോക്ക് ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍,കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല. Continue reading വിപിഎന്‍, പ്രോക്സി വെബ്സൈറ്റുകള്‍ ബ്ലോക്ക് ചെയ്യാന്‍ തയ്യാറെടുത്ത് ജിയോ രംഗത്ത്
പ്രോക്സി വെബ്സൈറ്റുകള്‍ക്ക് കൂച്ചു വിലങ്ങിടാന്‍ ജിയോ എത്തുന്നു
പ്രോക്സി വെബ്സൈറ്റുകള്‍ക്ക് കൂച്ചു വിലങ്ങിടാന്‍ ജിയോ എത്തുന്നു.അതായത്, ഇന്റര്‍നെറ്റ് സേവനദാതാക്കളേയും സര്‍ക്കാര്‍ നിരീക്ഷണ സംവിധാനങ്ങളേയും മറികടക്കാന്‍ വേണ്ടി ഉപയോഗിച്ചിരുന്ന വിപിഎന്‍, പ്രോക്സി വെബ്സൈറ്റുകളാണ് റിലയന്‍സ് ജിയോ ബ്ലോക്ക് ചെയ്യുന്നതായി റിപ്പോര്‍ട്ട് വന്നിരിക്കുന്നത്.കഴിഞ്ഞയാഴ്ച റെഡ്ഡിറ്റിലാണ് പ്രോക്സി വെബ്സൈറ്റുകള്‍ ബ്ലോക്ക് ചെയ്യുന്നുണ്ടെന്ന വിവരം ആദ്യമായി പുറത്തുവരുന്നത്. മാത്രമല്ല, പ്രാദേശികമായി നിലനില്‍ക്കുന്ന ഇന്റര്‍നെറ്റ് നിയന്ത്രണങ്ങളെ മറികടക്കുന്നതിനായാണ് സൂത്രശാലികളായ ആളുകള്‍ വിപിഎന്‍, പ്രോക്സി നെറ്റ് വര്‍ക്കുകളെ ആശ്രയിച്ചിരുന്നത്.കൂടാതെ, ആല്‍ഫ-ഗ്രിസ്ലി എന്ന പേരിലുള്ള റെഡ്ഡിറ്റ് യൂസര്‍ തുടങ്ങിയ ത്രെഡ്ഡില്‍ hide.me, vpnbook.com, whoer.nte വെബ്സൈറ്റുകള്‍ റിലയന്‍സ് ജിയോ ബ്ലോക്ക് ചെയ്യുന്നുണ്ടെന്ന സംശയം പ്രകടിപ്പിക്കുന്നുവെന്നതിനെ തുടര്‍ന്നാണ് നിരവധിപേര്‍ ഇക്കാര്യം സ്ഥിരീകരിച്ച് രംഗത്തെത്തിയിരിക്കുന്നത്. Continue reading പ്രോക്സി വെബ്സൈറ്റുകള്‍ക്ക് കൂച്ചു വിലങ്ങിടാന്‍ ജിയോ എത്തുന്നു
ഷവോമിയുടെ റെഡ്മീ പരമ്പരയിലെ പുതിയ ഫോണുകള്‍ വിപണിയിലേക്ക്
ബിയജിംഗ്: ഉപഭോക്താക്കള്‍ക്കായി ഷവോമിയുടെ റെഡ്മീ പരമ്പരയിലെ ഏറ്റവും പുതിയ ഫോണുകളും ഉടന്‍ വിപണിയിലേക്ക് എത്തുന്നു.അതായത്, ജനുവരി 10ന് പുറത്തിറക്കുവാനാണ് തീരുമാനിച്ചിരിക്കുന്നത്. ചൈനയില്‍ ആയിരിക്കും ആദ്യം ഫോണുകള്‍ എത്തുക. ഷവോമിയുടെ ആദ്യത്തെ 48 എംപി ക്യാമറ ഫോണ്‍ ആയിരിക്കും ഇത്. ബ്ലാക്ക്, ബ്ലൂ, പിങ്കിഷ് പര്‍പ്പിള്‍ എന്നീ മൂന്ന് കളറുകളിലാണ് ഫോണ്‍ വിപണിയില്‍ എത്തുന്നത്.മാത്രമല്ല, ക്യൂവല്‍കോം സ്‌നാപ്ഡ്രാഗണ്‍ 675 പ്രോസസ്സറും 4,000 എംഎഎച്ച് ബാറ്ററിയും ഫോണിനുണ്ട്. ഇതിനെല്ലാം പുറമെ, 48 എംപി പിന്‍ക്യാമറയായിരിക്കും ഈ ഫോണിന്റെ പ്രേത്യേകത. പിന്നീലെ ക്യാമറ എഐ ഡ്യൂവല്‍ സെറ്റപ്പിലായിരിക്കും. കൂടാതെ, ഷവോമി റെഡ്മീയുടെ പ്രോഡക്ട് ലൈന്‍ പ്രകാരം പുറത്തിറങ്ങുന്ന ഫോണുകള്‍ എംഐ റെഡ്മീ 7, റെഡ്മീ നോട്ട് 7 ആയിരിക്കും എന്നാണ് സൂചന. എന്നാല്‍ ഒപ്പം റെഡ്മീ X എന്ന പേരും പറഞ്ഞ് കേള്‍ക്കുന്നുണ്ട്. മാത്രമല്ല, പിന്നില്‍ 2.5ഡി കര്‍വ്ഡ് ഗ്ലാസ് ബാക്ക് ആയിരിക്കും ഫോണിനുണ്ടാകുക. ഇതിന് ഗ്ലോസിയായി ഫിനിഷും ഷവോമി നല്‍കിയിട്ടുണ്ട്. ഇതിനുപുറമെ, 6.7 ഇഞ്ചായിരിക്കും … Continue reading ഷവോമിയുടെ റെഡ്മീ പരമ്പരയിലെ പുതിയ ഫോണുകള്‍ വിപണിയിലേക്ക്
മുഖ്യമന്ത്രിയെയും വനിതാ മതിലിൽ പങ്കെടുത്ത സ്ത്രീകളെയും അപമാനിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ടയാൾ അറസ്റ്റിൽ
മുഖ്യമന്ത്രി പിണറായി വിജയൻ, ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ എന്നിവർക്കെതിരേയും, വനിതാ മതിലിൽ പങ്കെടുത്ത സ്ത്രീകളെയും അപമാനിച്ച് ഫേസ് ബുക്കിൽ പോസ്റ്റ് ഇട്ടയാൾ പോലീസ് പിടിയിലായി. മടവൂർ അയണിക്കാട്ടുകോണം വാറുവിള പുത്തൻ വീട്ടിൽ കൊച്ചു നാരായണപിള്ളയുടെ മകൻ ഉണ്ണി കൃഷ്ണനാണ് പോലീസ് പിടിയിലായത്. തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി പി അശോക് കുമാറിന്റെ നിർദ്ദേശപ്രകാരം പള്ളിക്കൽ എസ്സ് എച്ച് ഒ, വി ഗംഗാപ്രസാദിന്റെ നേതൃത്വത്തിൽ പള്ളിക്കൽ പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. നിരവധി പേര്‍ മതസ്പർധ വളർത്തുന്ന രീതിയിൽ ഉള്ള സന്ദേശങ്ങളും, പ്രസംഗങ്ങളും വീഡിയോകളും പ്രചരിപ്പിക്കുന്നത് പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. വരും ദിവസങ്ങളിലും ഇത്തരക്കാർക്കെതിരെ കർശന നടപടികൾ ഉണ്ടാകുമെന്നും പോലീസ് അറിയിച്ചു. Continue reading മുഖ്യമന്ത്രിയെയും വനിതാ മതിലിൽ പങ്കെടുത്ത സ്ത്രീകളെയും അപമാനിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ടയാൾ അറസ്റ്റിൽ
സിപിഎം നേതാവിനെതിരെ കുറിപ്പെഴുതി ബാങ്ക് ജീവനക്കാരന്‍ ആത്മഹത്യ ചെയ്‌ത കേസിൽ ഒരാൾ അറസ്റ്റിൽ
വയനാട് തവിഞ്ഞാലില്‍ സിപിഎം ഏരിയാകമ്മിറ്റി അംഗത്തിനെതിരെ കുറിപ്പെഴുതി ബാങ്ക് ജീവനക്കാരന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. ബാങ്കിലെ സഹപ്രവർത്തകനായ സുനീഷിനെയാണ് തലപ്പുഴ പൊലീസ് അറസ്റ്റ് ചെയ്‌തത്. അനിൽകുമാർ ആത്മഹത്യ ചെയ്‌ത് ഒരു മാസത്തിനു ശേഷമാണ് കേസിൽ ആദ്യ അറസ്റ്റ് ഉണ്ടാകുന്നത്. മൂന്ന് പേരുടെ പേരുകളാണ് അനിൽകുമാറിന്റെ ആത്മത്യാ കുറിപ്പിൽ ഉണ്ടായിരുന്നത്. സിപിഎം പ്രാദേശിക നേതാവും ബാങ്ക് പ്രസിഡന്‍റുമായ പി വാസു, ബാങ്ക് സെക്രട്ടറി നസീമ, സഹപ്രവർത്തകൻ സുനീഷ് എന്നിവരായിരുന്നു അവർ. ഇതിൽ ബാങ്ക് ജീവനക്കാരന്‍ സുനീഷിനെയാണ് പ്രേരണാ കുറ്റം ചുമത്തി അറസ്റ്റു ചെയ്തിരിക്കുന്നത്. പി വാസു, നസീമ എന്നിവരുടെ കാര്യത്തില്‍ പൊലീസ് ഇതുവരെ തീരുമാനമെടുത്തിട്ടില്ല. അതേസമയം സിപിഎം നേതാവ് പി വാസുവിനെ അറസറ്റ് ചെയ്തില്ലെങ്കില്‍ തലപ്പുഴ സ്റ്റേഷന് മുന്നില്‍ നിരാഹാരസമരമെന്ന നിലപാടിലാണ് മരിച്ച അനില്‍ കുമാറിന്‍റെ കുടുംബം. വാസുവും പൊലീസും ഒത്തുകളിക്കുന്നുവെന്നാണ് ആക്ഷന്‍ കമ്മിറ്റിയുടെ ആരോപണം. സുനീഷിനെ അറസ്റ്റുചെയ്ത് കേസ് ഒതുക്കി തീര്‍ക്കാനുള്ള ശ്രമമാണോ എന്നും ഇവര്‍ക്ക് സംശയമുണ്ട്. Continue reading സിപിഎം നേതാവിനെതിരെ കുറിപ്പെഴുതി ബാങ്ക് ജീവനക്കാരന്‍ ആത്മഹത്യ ചെയ്‌ത കേസിൽ ഒരാൾ അറസ്റ്റിൽ
