കേരള പുനര്‍നിര്‍മ്മാണം: സെസ്‌ ഏര്‍പ്പെടുത്തുന്നതില്‍ ജി.എസ്.ടി കൗണ്‍സില്‍ തീരുമാനം ഇന്ന്

തിരുവനന്തപുരം: കേരളത്തിന്റെ പുനര്‍ നിര്‍മ്മാണത്തിനായി ദുരന്ത നിവാരണ സെസ്‌ ഏര്‍പ്പെടുത്തുന്നതില്‍ ജി.എസ്.ടി കൌണ്‍സില്‍ തീരുമാനം ഇന്ന്. മന്ത്രിതല ഉപസമിതി ശിപാര്‍ശ, കൗണ്‍സില്‍ പരിഗണിക്കും. സംസ്ഥാനത്ത്‌‌ ജി.എസ്‌.ടിയില്‍ രണ്ട്‌ വര്‍ഷത്തേയ്‌ക്ക്‌‌ ഒരു ശതമാനം വരെ സെസ്‌ എര്‍പ്പെടുത്താമെന്നാണ് ഉപസമിതി നിര്‍ദേശം. കൗണ്‍സിലിന്റെ അംഗീകാരം ലഭിച്ചാല്‍ എതൊക്കെ ഉല്‍പ്പന്നങ്ങള്‍ക്ക്‌ സെസ്‌ ചുമത്തണമെന്ന് സംസ്ഥാന സര്‍ക്കാരിന് തീരുമാനിക്കാം.  കേരളത്തിന്റെ പുനർ നിർമാണത്തിനുള്ള വിദേശ വായ്പ പരിധി എത്രയെന്ന് നിശ്ചയിക്കാൻ കേന്ദ്രസർക്കാരിനോട് ശിപാർശ ചെയ്യണമെന്ന ആവശ്യവും ചര്‍ച്ചയാകും. ധന ഉത്തരവാദിത്ത ബില്ലിന് പുറമെയുള്ള വായ്പ ആയതിനാൽ കേന്ദ്രാനുമതി വേണം. ജി.എസ്‌.ടി കൌൺസില്‍ അനുവദിച്ചാല്‍ കേന്ദ്രത്തിന് ശിപാർശ നല്‍കും. സംസ്ഥാന സര്‍ക്കാര്‍ ലോട്ടറിയുടെ നികുതി 12 ല്‍ നിന്ന്‌‌ 28 ആക്കി ഉയര്‍ത്തണമെന്ന നിര്‍ദ്ദേശവും ചര്‍ച്ചക്കെത്തിയേക്കും. സംസ്ഥാന സര്‍ക്കാര്‍ ലോട്ടറികളുടെ നികുതി 12 ശതമാനത്തില്‍ നിന്ന്‌‌ 28 ആക്കി ഉയര്‍ത്തണമെന്ന നിര്‍ദേശവും ചര്‍ച്ചക്കെത്തിയേക്കും. 50 ലക്ഷം രൂപ വരെ വിറ്റ്‌ വരവുള്ള ചെറുകിട ഇടത്തരം സംരഭങ്ങളെ ജി.എസ്‌.ടിയില്‍ നിന്ന്‌ … Continue reading കേരള പുനര്‍നിര്‍മ്മാണം: സെസ്‌ ഏര്‍പ്പെടുത്തുന്നതില്‍ ജി.എസ്.ടി കൗണ്‍സില്‍ തീരുമാനം ഇന്ന്

വെറ്ററിനറി ഡോക്ടര്‍ ഒഴിവ്

മൃഗസംരക്ഷണ വകുപ്പിന്റെ സ്റ്റേറ്റ് പ്ലാന്‍ സ്‌കീമുകളുടെ ഭാഗമായി കണ്ണൂർ ജില്ലയിലെ പാനൂര്‍, കൂത്തുപറമ്പ, പേരാവൂര്‍, തളിപ്പറമ്പ, പയ്യന്നൂര്‍, തലശ്ശേരി, കണ്ണൂര്‍ ബ്ലോക്കുകളില്‍ വൈകുന്നേരം ആറ് മുതല്‍ രാവിലെ ആറ് മണി വരെ(രാത്രികാലങ്ങളില്‍) മൃഗചികിത്സാ സേവനം ലഭ്യമാക്കുന്നതിനായി ദിവസവേതനാടിസ്ഥാനത്തില്‍ വെറ്ററിനറി ബിരുദധാരികളെ നിയമിക്കുന്നു.   താല്‍പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും കെ വി സി  രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റും പകര്‍പ്പും സഹിതം ജനുവരി 15 ന് രാവിലെ 11 മണിക്ക് ജില്ലാ വെറ്ററിനറി കേന്ദ്രത്തില്‍ കൂടിക്കാഴ്ചക്ക് ഹാജരാകണം.  ഫോണ്‍: 0497 2700267. Continue reading വെറ്ററിനറി ഡോക്ടര്‍ ഒഴിവ്

അസിസ്റ്റന്റ് ക്വാളിറ്റി അഷ്വറന്‍സ് ഓഫിസര്‍ തസ്തികയില്‍ ട്രെയിനി

ദേശീയ ആരോഗ്യദൗത്യം പദ്ധതിക്ക് കീഴില്‍ തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ അസിസ്റ്റന്റ് ക്വാളിറ്റി അഷ്വറന്‍സ് ഓഫിസര്‍ തസ്തികയില്‍ ട്രെയിനിയെ നിയമിക്കുന്നു.  എം എച്ച് എ അല്ലെങ്കില്‍ ഹോസ്പിറ്റല്‍ മാനേജ്‌മെന്റില്‍ എം എസ് സി യോഗ്യതയും രണ്ട് വര്‍ഷം പ്രവൃത്തി പരിചയമുള്ളവർക്ക് അപേക്ഷിക്കാം. തലപര്യമുള്ളവർക്ക് ജനുവരി 10 ന് രാവിലെ 10 മണിക്ക് കണ്ണൂര്‍ നാഷണല്‍ ഹെല്‍ത്ത് മിഷന്‍ ഓഫീസില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കാം.  ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ് സഹിതം പേര് രജിസ്റ്റര്‍ ചെയ്തവരെ മാത്രമേ ഇന്റര്‍വ്യൂവിന് പരിഗണിക്കുകയുള്ളൂ.  മൂന്ന് മാസത്തേക്കാണ് നിയമനം.  ഫോണ്‍: 0497 2709920. Continue reading അസിസ്റ്റന്റ് ക്വാളിറ്റി അഷ്വറന്‍സ് ഓഫിസര്‍ തസ്തികയില്‍ ട്രെയിനി

അക്രമത്തിന്റെ ഭാഷ മാത്രം കൈമുതലായ സംഘപരിവാറില്‍ നിന്നും ജനാധിപത്യം പ്രതീക്ഷിക്കരുത്: രമേശ് ചെന്നിത്തല

പ്രധാനമന്ത്രി നരേന്ദ്രമോദിക്കും സംഘ്പരിവാർ ബിജെപിക്കുമെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അക്രമത്തിന്റെ ഭാഷ മാത്രം കൈമുതലായ സംഘപരിവാറില്‍ നിന്നും ജനാധിപത്യം പ്രതീക്ഷിക്കരുത്. മോദിക്കും ബിജെപിക്കും കേരളം പാകമായി എന്ന് പറയുമ്പോള്‍ ഇവരുടെ അവസാന അടവും പുറത്തെടുക്കാന്‍ സമയമായി എന്ന ഭീഷണിയാണ് വായിച്ചെടുക്കേണ്ടതെന്നും റംശാ ചെന്നിത്തല ഫേസ്ബുക്കിൽ കുറിച്ചു. രമേശ് ചെന്നിത്തലയുടെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണ്ണ രൂപം  നരേന്ദ്രമോദി ഇനി പ്രധാനമന്ത്രികസേരയില്‍ നൂറ് ദിനത്തില്‍ താഴെ മാത്രമാണ് ഇരിക്കുക. ലോക്‌സഭാ തെരെഞ്ഞെടുപ്പ് പടിവാതിലില്‍ എത്തി നില്‍ക്കുമ്പോഴും സര്‍ക്കാര്‍ ചെയ്ത ജനോപകാരപ്രദമായ കാര്യങ്ങള്‍ ഉയര്‍ത്തിക്കാട്ടി മോദി എന്തുകൊണ്ടാണ് തെരഞ്ഞെടുപ്പിനെ നേരിടാത്തത് എന്ന് ആലോചിച്ചിട്ടുണ്ടോ ? സ്മാര്‍ട്ട് സിറ്റി, ഡിജിറ്റല്‍ ഇന്ത്യ, മെയ്ക്ക് ഇന്‍ ഇന്ത്യ തുടങ്ങിയ സ്വപ്നപദ്ധതികളെ കുറിച്ച് ഒരു വാക്ക് പോലും അദ്ദേഹം പറയുന്നില്ല. ഇപ്പോഴും മോദി യുദ്ധം ചെയ്യുന്നത് ജവഹര്‍ലാല്‍ നെഹ്രുവിനോടാണ്. തൊഴിലില്ലായ്മായുടെ കാര്യം മാത്രം എടുത്താല്‍ ഏറ്റവും ഭീകരമായ അവസ്ഥയിലൂടെ ആണ് രാജ്യം കടന്നുപോകുന്നത്. ഒരു വര്‍ഷം 2.5 … Continue reading അക്രമത്തിന്റെ ഭാഷ മാത്രം കൈമുതലായ സംഘപരിവാറില്‍ നിന്നും ജനാധിപത്യം പ്രതീക്ഷിക്കരുത്: രമേശ് ചെന്നിത്തല

കൊളവല്ലൂരിൽ വീണ്ടും ബോംബ് ഉൾപ്പെടെയുള്ള ആയുധശേഖരം കണ്ടെത്തി

കണ്ണൂരിലെ കൊളവല്ലൂരിൽ വീണ്ടും ആയുധശേഖരം കണ്ടെത്തി. മൂന്ന് നാടൻ ബോബ് , ഒരു സ്റ്റീൽ ബോംബ് , രണ്ട് വാള് , 18 ചെറിയ ഇരുമ്പുവടികൾ എന്നിവയാണ് കണ്ടെത്തിയത്. കഴിഞ്ഞ ദിവസം കൊളവല്ലൂരിൽ നിന്ന് നാടൻ ബോംബുകൾ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെ ഇന്ന് പൊലീസ് നടത്തിയ മിന്നല്‍ പരിശോധനയിലാണ് വീണ്ടും  ആയുധശേഖരം കണ്ടെത്തിയത്.  പൊലീസിന് നേരെ അക്രമണവും, വീടുകൾക്ക് നേരെ ബോംബേറും നടന്ന മേഖലയാണ് കൊളവല്ലൂർ. ഇന്നലെ ചേരിക്കലിൽ ആളൊഴിഞ്ഞ പറമ്പിൽ നിന്നാണ് 20 നാടൻ ബോംബുകൾ പിടികൂടിയത്. കല്ലു വെട്ടിയ കുഴിയിൽ ബക്കറ്റിൽ ഒളിപ്പിച്ച നിലയിൽ ആയിരുന്നു ബോംബുകൾ.  Continue reading കൊളവല്ലൂരിൽ വീണ്ടും ബോംബ് ഉൾപ്പെടെയുള്ള ആയുധശേഖരം കണ്ടെത്തി

ശബരിമല ദർശനം: മഞ്ജുവിന്റെ വീടിന് സുരക്ഷ വർദ്ധിപ്പിച്ചു

ശബരിമലയില്‍ കഴിഞ്ഞ ദിവസം ദര്‍ശനം നടത്തിയ കേരള ദളിത് മഹിളാ ഫെഡറേഷന്‍ നേതാവ് എസ് പി മഞ്ജുവിന്‍റെ വീടിന്‍റെ സുരക്ഷ വര്‍ദ്ധിപ്പിച്ചു. മഞ്ജുവിന്റെ ചാത്തന്നൂരിലുള്ള വീടിനാണ് സുരക്ഷ വർദ്ധിപ്പിച്ചത്. ചാത്തന്നൂർ സിഐയുടെ നേതൃത്വത്തിലാണ് സുരക്ഷ. നവോത്ഥാന കേരളം ശബരിമലയിലേക്ക് ഓൺലൈൻ ഗ്രൂപ്പിന്‍റെ സഹായത്തോടെയായിരുന്നു ഇവര്‍ ശബരിമല ദര്‍ശനം നടത്തിയത്. കഴിഞ്ഞ രണ്ട് തവണയും മലചവിട്ടാൻ ശ്രമിച്ചിട്ടും പ്രതിഷേധം മൂലം തിരികെ വരേണ്ടി വന്ന മഞ്ജുവാണ് ഇന്നലെ മലചവിട്ടിയത്.കഴിഞ്ഞ ഒക്ടോബർ ഇരുപതിന്‌ ആദ്യതവണ മലകയറാൻ ശ്രമിച്ച കൊല്ലം ചാത്തന്നൂർ സ്വദേശി മഞ്ജു,പിഎസ് (39) ആണ് ഇന്നലെ ശബരിമല ദർശനം നടത്തിയത്. ഇന്നലെ വെളുപ്പിന് നാലുമണിക്ക് പമ്പയിലെത്തിയ മഞ്ജു 5.45 ന് നടപ്പന്തലിൽ എത്തുകയും സാധാരണഭക്തർക്കൊപ്പം ക്യു വിൽനിന്ന് പതിനെട്ടാംപടി കയറിതന്നെയാണ് 7 മണിയോടെ ദർശനം നടത്തുകയും ചെയ്തത്.മാലയിട്ട് വൃത്തമെടുത്ത മഞ്ജു ആദ്യതവണ ഇട്ട മാല ഊരിയിരുന്നില്ല. മല കയറാതെ മാല ഊരില്ല എന്ന വാശിയിലായിരുന്നു മഞ്ജു. Continue reading ശബരിമല ദർശനം: മഞ്ജുവിന്റെ വീടിന് സുരക്ഷ വർദ്ധിപ്പിച്ചു

ഷവോമി എയര്‍പോപ്പ് മാസ്‌കുമായി വിപണന രംഗത്ത്

ഉപഭോക്താക്കള്‍ക്ക് ഏറെ പ്രയോജനകരമാകുന്ന തരത്തിലുളള എയര്‍പോപ്പ് മാസ്‌കുമായിട്ടാണ് ഷവോമി ഇത്തവണ വിപണന രംഗത്ത് എത്തിയിരിക്കുന്നത്. അന്തരീക്ഷ മലിനീകരണത്തില്‍ നിന്നും രക്ഷ നല്‍കുന്ന മാസ്‌കുമായിട്ടാണ് ഷവോമി വിപണിയില്‍ എത്തിയിരിക്കുന്നത്. അതായത്, ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്ക് അനുയോജ്യമായ രീതിയില്‍ നിര്‍മിച്ചിരിക്കുന്ന എം.ഐ എയര്‍പോപ്പ് PM2.5 എന്ന ആന്റി പൊലൂഷന്‍ മസ്‌കാണ് ഷവോമി വിപണിയിലെത്തിച്ചിരിക്കുന്നത്. 99 ശതമാനം PM2.5 സൂരക്ഷയും 4 ലെയര്‍ സുരക്ഷയും മാസ്‌ക് വാഗ്ദാനം ചെയുന്നു.എന്നാല്‍,ഷവോമിയുടെ ഔദ്യോഗിക വെബ്സൈറ്റായ ാശ.രീാ ലൂടെ വില്‍പ്പനക്കെത്തുന്ന മാസ്‌കിന് 249 രൂപയാണ് വില വരുന്നത്. കൂടാതെ, കറുപ്പ് നിറത്തിലുള്ള മാസ്‌കില്‍ ഓറഞ്ച് നിറത്തിലൂള്ള എം.ഐ ലോഗോയുംഉള്‍പ്പെടുത്തിയിട്ടുണ്ട്. മാത്രമല്ല,നോസ് ബാറില്‍ പോലും ഇരുമ്ബിന്റെ ഒരംശം പോലും ഉപയോഗിച്ചിട്ടില്ല എന്നത് ശ്രദ്ധേയമാണ്.ഇതിനുപുറമെ, സ്‌കിന്‍ ഫ്രണ്ട്ലി 3 ഡി ഡിസൈനാണ് മാസ്‌ക്കിലുള്ളത്. കോള്‍ഡ്, ഫ്ളൂ പാത്തജന്‍സ്, പൊടിക്കാറ്റ്, അലര്‍ജിക്ക് പോളന്‍സ്, പുക, എന്നിവ പ്രതിരോധിക്കുനന്വയാണ്. ആദ്യ ലെയര്‍ വലിയ തരികളെ പ്രതിരോധിക്കുമ്പോള്‍,ഇലക്ട്രോസ്റ്റാറ്റിക് മൈക്രോ ഫില്‍ട്ടറേഷന്‍ സംവിധാനം 0.3 മൈക്രോ മീറ്ററില്‍ അധികമുള്ള തരികളെ … Continue reading ഷവോമി എയര്‍പോപ്പ് മാസ്‌കുമായി വിപണന രംഗത്ത്