ഇന്ധന വിലയില്‍ വര്‍ധന: പെട്രോളിന് 38 പൈസയും ഡീസലിന് 30 പൈസയും കൂടി
കൊച്ചി: സംസ്ഥാനത്ത് പെട്രോളിന് 38 പൈസയും ഡീസലിന് 30 പൈസയും വര്‍ധിച്ചു. തിങ്കളാഴ്ച പെട്രോളിന് ലിറ്ററിന് 22 പൈസയും ഡീസലിന് എട്ട് പൈസയും വര്‍ധിച്ചിരുന്നു. കൊച്ചിയില്‍ പെട്രോളിന് 70.82 രൂപയും ഡീസലിന് 66.00 രൂപയുമാണ്. കോഴിക്കോട് പെട്രോളിന് 71.12 രൂപയും ഡീസലിന് 66.32 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. Continue reading ഇന്ധന വിലയില്‍ വര്‍ധന: പെട്രോളിന് 38 പൈസയും ഡീസലിന് 30 പൈസയും കൂടി
ചാലക്കുടിയില്‍ മൂര്‍ഖന്റെ കടിയേറ്റ് നാല് വയസുകാരന്‍ മരിച്ചു
ചാലക്കുടി: മൂര്‍ഖന്റെ കടിയേറ്റ് നാല് വയസുകാരന്‍ മരിച്ചു. ചാലക്കുടിയിലെ ചട്ടിക്കുളം മാരാംകോട് കാളംതേപി നെല്‍സന്റെയും ജിസ്മിയുടേയും മകന്‍ ആന്‍ജോ ആണ് മരിച്ചത്. വീട്ടുവളപ്പില്‍ കളിച്ചുകൊണ്ടിരുന്നതിനിടെയാണ് കുട്ടിക്ക് കടിയേറ്റത്. ചൊവ്വാഴ്ച വൈകിട്ടാണ് കുട്ടിക്ക് പാമ്ബുകടിയേറ്റത്. ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിലേക്കാണ് കുട്ടിയെ ആദ്യം കൊണ്ടുപോയത്. എന്നാല്‍ നില വഷളായതിനെ തുടര്‍ന്ന് അങ്കമാലി എല്‍എഫിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. ചാലക്കുടി കാര്‍മല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ എല്‍കെജി വിദ്യാര്‍ത്ഥിയാണ് ആന്‍ജോ. Continue reading ചാലക്കുടിയില്‍ മൂര്‍ഖന്റെ കടിയേറ്റ് നാല് വയസുകാരന്‍ മരിച്ചു
കള്ളപ്പണവും കള്ളനോട്ടുകളുമായി മലപ്പുറം സ്വദേശികള്‍ പോലീസ് പിടിയില്‍
പാലക്കാട്: പാലക്കാട് കള്ളപ്പണവും കള്ളനോട്ടുകളുമായി മലപ്പുറം സ്വദേശികള്‍ പിടിയില്‍. പട്ടാമ്ബി കൊപ്പത്ത് കള്ളപ്പണവുമായി 3 പേരും ചെര്‍പ്പുളശ്ശേരിയില്‍ കള്ളനോട്ടുമായി ഒരാളുമാണ് പോലീസിന്റെ വലയിലായത്. സംഭവത്തില്‍ മലപ്പുറം സ്വദേശികളായ മുഹമ്മദ് സാഫിര്‍, സഹദ്, നിസാമുദ്ദീന്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. കാറില്‍ കടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് പട്ടാമ്ബി കൊപ്പത്ത് കുഴല്‍ പണം പിടികൂടിയത്. 99 ലക്ഷം രൂപയുടെ കുഴല്‍പണമാണ് കാറില്‍ നിന്ന് കണ്ടെടുത്തത്. ചെര്‍പ്പുളശ്ശേരിയില്‍ 82,000 രൂപയുടെ കള്ളനോട്ടാണ് പിടികൂടിയത്. മലപ്പുറം കാടാമ്ബുഴ സ്വദേശി അബ്ദുള്‍ കരീമാണ് കള്ളനോട്ടുമായി അറസ്റ്റിലായത്. രഹസ്യവിവരത്തെ തുടര്‍ന്നാണ് പോലീസ് പരിശോധന നടത്തിയത്. 2000, 500 രൂപയുടെ നോട്ടുകള്‍ രഹസ്യ അറയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു. Continue reading കള്ളപ്പണവും കള്ളനോട്ടുകളുമായി മലപ്പുറം സ്വദേശികള്‍ പോലീസ് പിടിയില്‍
മിഠായിത്തെരുവ് അക്രമം: പ്രതികളെ പിടികൂടാനുള്ള ശ്രമം ഊര്‍ജ്ജിതമാക്കി പൊലീസ്
കോഴിക്കോട്: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് നടന്ന സംഘ്പരിവാര്‍ ഹര്‍ത്താലില്‍ കോഴിക്കോട് മിഠായിത്തെരുവില്‍ അക്രമം നടത്തിയവരെ കണ്ടെത്താനുള്ള ശ്രമം പൊലീസ് ഊര്‍ജ്ജിതമാക്കി. അക്രമത്തില്‍ പങ്കെടുത്തവരുടെ ഫോട്ടോ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ചാണ് പ്രതികളെ പിടികൂടാനുള്ള ശ്രമം നടത്തുന്നത്. മാധ്യമങ്ങളില്‍ വന്ന ഫോട്ടോകളുടെയും ദൃശ്യങ്ങളുടെയും സഹായത്തോടെയാണ് അക്രമികളുടെ ആല്‍ബം പൊലീസ് തയ്യാറാക്കിയത്. വ്യാപാര സ്ഥാപനങ്ങള്‍ തകര്‍ത്തത് അടക്കമുള്ള 11പേരുടെ ചിത്രങ്ങളാണ് പൊലീസ് പുറത്തുവിട്ടത്. പ്രതികളെ കുറിച്ചുള്ള വിവരങ്ങള്‍ കൈമാറണമെന്നാണ് പൊലീസ് പൊതുജനങ്ങളോട് ആവശ്യപ്പെടുന്നു. എന്നാല്‍ ബോധപൂര്‍വ്വം അക്രമം അഴിച്ചുവിടാനെത്തിയവരില്‍ പലരും മുഖം മറച്ചാണ് എത്തിയത്.സൈബര്‍ സെല്ലിന്റെ സഹായത്തോടെ പ്രതികളെ കണ്ടെത്താനുളള ശ്രമം തുടരുകയാണ്. Continue reading മിഠായിത്തെരുവ് അക്രമം: പ്രതികളെ പിടികൂടാനുള്ള ശ്രമം ഊര്‍ജ്ജിതമാക്കി പൊലീസ്
മലപ്പുറത്ത് മൂന്ന് ലീഗ്-കോണ്‍ഗ്രസ് പ്രവർത്തകര്‍ക്ക് വെട്ടേറ്റു
മലപ്പുറം: മലപ്പുറത്ത് തിരൂരിന് സമീപം പറവണ്ണയിൽ മൂന്ന് പേർക്ക് വെട്ടേറ്റു . ജംഷീർ, ആഷിഖ്, സൽമാൻ എന്നിവർക്കാണ് വെട്ടേറ്റത്. ഇന്നലെ രാത്രിയാണ് സംഭവം. മൂന്ന് പേരും ലീഗ്-കോണ്‍ഗ്രസ് പ്രവർത്തകരാണ്. കാറിൽ എത്തിയ ഒരു സംഘം ഇവരുടെ ബൈക്ക് തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു. ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജില്‍ പ്രവേശിപ്പിച്ചു. Continue reading മലപ്പുറത്ത് മൂന്ന് ലീഗ്-കോണ്‍ഗ്രസ് പ്രവർത്തകര്‍ക്ക് വെട്ടേറ്റു
കൊല്ലം ബൈപാസിന് ടോള്‍ വേണ്ടെന്ന‌് കേന്ദ്രത്തോട‌് ആവശ്യപ്പെടും: മന്ത്രി ജി സുധാകരന്‍
തിരുവനന്തപുരം: കൊല്ലം ബൈപാസിന് ടോള്‍ വേണ്ടെന്ന‌് ആവശ്യപ്പെട്ട‌് കേന്ദ്രസര്‍ക്കാരിന‌് കത്തെഴുതുമെന്ന‌് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ അറിയിച്ചു. സര്‍ക്കാര്‍ ടോളിന‌് എതിരാണ‌്. ബൈപാസില്‍ സര്‍ക്കാര്‍ ടോള്‍ബൂത്ത‌് സ്ഥാപിച്ചിട്ടില്ല. പിരിക്കുന്നുണ്ടെങ്കില്‍ അത‌് ദേശീയപാത അതോറിറ്റിയായിരിക്കുമെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പരിപാലനചുമതല സംസ്ഥാനസര്‍ക്കാരിനാണ‌്. രൂപരേഖ, വിശദ പദ്ധതിരേഖ, ടെന്‍ഡര്‍ നടപടികള്‍ എന്നിവ പൂര്‍ത്തീകരിച്ചത‌് സംസ്ഥാന പൊതുമരാമത്ത‌് വകുപ്പാണ‌്. യുഡിഎഫ‌് സര്‍ക്കാരാണ‌് തുടക്കമിട്ടതെങ്കിലും മൂന്നുവര്‍ഷത്തിനുള്ളില്‍ 30 ശതമാനം പ്രവൃത്തികള്‍ മാത്രമേ പൂര്‍ത്തിയാക്കിയുള്ളു. 70 ശതമാനം പൂര്‍ത്തീകരിക്കാന്‍ എല്‍ഡിഎഫ‌് സര്‍ക്കാരിന‌് രണ്ടര വര്‍ഷമേ വേണ്ടിവന്നുള്ളുവെന്നും മന്ത്രി പറഞ്ഞു. Continue reading കൊല്ലം ബൈപാസിന് ടോള്‍ വേണ്ടെന്ന‌് കേന്ദ്രത്തോട‌് ആവശ്യപ്പെടും: മന്ത്രി ജി സുധാകരന്‍
സംസ്ഥാനത്തെ ട്രഷറികള്‍ ഫുള്‍ ഡിജിറ്റലാകുന്നു; ഏപ്രില്‍ 1 മുതല്‍ പ്രാബല്യത്തില്‍
തിരുവനന്തപുരം: സംസ്ഥാനത്തെ ട്രഷറികള്‍ കടലാസ് രഹിതവും കറന്‍സി രഹിതവുമാകുന്നു. ഡിജിറ്റല്‍ ട്രഷറികള്‍ ഏപ്രില്‍ ഒന്നു മുതലാണ് പ്രാബല്യത്തില്‍ വരുന്നത്. കൂടുതല്‍ സുതാര്യതയും വേഗവുമുള്ള ഇടപാടുകള്‍ ഉറപ്പാക്കാനാകുന്നതോടെ ഇടപാടുകാരുടെ ഓഫീസ‌് കയറിയിറങ്ങലും അവസാനിക്കും. സംയോജിത ധനകാര്യ പരിപാലന സമ്ബ്രദായം വഴി ഇടപാടുകാരുടെ അക്കൗണ്ടില്‍ വരവ‌് ചെയ്യുന്നതിനുള്ള സൗകര്യം ഏര്‍പ്പെടുത്തുന്നതിനാല്‍ കറന്‍സിയുടെ ഉപയോഗം പരമാവധി കുറയും. ഇടപാടുകള്‍ ഡിജിറ്റലാവുന്നതോടെ ട്രഷറികളിലെ തിരക്കും നീണ്ട ക്യൂവും ഒഴിവാക്കാനാവുമെന്ന ആശ്വാസത്തിലാണ് വകുപ്പ്. 23.40 ലക്ഷം അക്കൗണ്ടുകളിലേക്കുള്ള സാമ്ബത്തിക ഇടപാടാണ് സംസ്ഥാനത്തെ ട്രഷറികള്‍ വഴി മാത്രം നടക്കുന്നത്. ശമ്ബള വിതരണവും വിവിധ പദ്ധതികള്‍ക്കായുള്ളതും അല്ലാത്തതും ഇതില്‍ വരും. ഇത്തരം അക്കൗണ്ടുകളെല്ലാം കമ്ബ്യൂട്ടര്‍ നെറ്റ് വര്‍ക്ക് വഴി ബന്ധിപ്പിക്കും. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്ബളവിതരണം പൂര്‍ണമായും സ‌്പാര്‍ക്ക‌് (സര്‍വീസ‌് ആന്‍ഡ‌് പേ റോള്‍ റെപ്പോസിറ്ററി ഓഫ‌് കേരള) എന്ന ഓണ്‍ലൈന്‍ സംവിധാനം വഴിയാക്കി മാറ്റും. ബാങ്ക‌് അക്കൗണ്ടിലേക്ക് നേരിട്ടും അല്ലാത്തവര്‍ക്ക‌് ട്രഷറി സേവിങ‌്സ‌് ബാങ്ക‌് അക്കൗണ്ടിലേക്കും ശമ്ബളമെത്തിക്കും. ഇതിനും പുറമേ യാത്രാബത്ത … Continue reading സംസ്ഥാനത്തെ ട്രഷറികള്‍ ഫുള്‍ ഡിജിറ്റലാകുന്നു; ഏപ്രില്‍ 1 മുതല്‍ പ്രാബല്യത്തില്‍
