കോഴിക്കോട് ഹര്‍ത്താല്‍ അക്രമം; ലുക്കൗട്ട് നോട്ടിസ് പുറത്തിറക്കി
കോഴിക്കോട്: കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന ഹര്‍ത്താലില്‍ അക്രമം നടത്തിയവരെ കണ്ടെത്താന്‍ പോലീസ് ലുക്കൗട്ട് നോട്ടിസിറക്കി. കോഴിക്കോട് മിഠായിത്തെരുവില്‍ അക്രമം നടത്തിയവരെ കണ്ടെത്താനാണ് ലുക്കൗട്ട് നോട്ടിസിറക്കിയത്. 31 പേരെയാണ് ഇതുവരെ മിഠായിത്തെരുവിലെ ആക്രമണത്തിന്റെ പേരില്‍ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ശബരിമല കര്‍മസമിതിയുടെ പ്രധാന നേതാക്കളുള്‍പ്പെടെ 11 പേര്‍ ഇപ്പോള്‍ പട്ടികയിലുണ്ട്. Continue reading കോഴിക്കോട് ഹര്‍ത്താല്‍ അക്രമം; ലുക്കൗട്ട് നോട്ടിസ് പുറത്തിറക്കി
ലാവ്‌ലിന്‍ കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി മാറ്റി വച്ചു
ന്യൂഡല്‍ഹി: എസ്എന്‍സി ലാവ്‌ലിന്‍ കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി മാറ്റി വച്ചു. കേസില്‍ മറുപടി സത്യവാങ്മൂലം നല്‍കാന്‍ ആറ് ആഴ്ചട്ടെ സമയം വേണമെന്ന വൈദ്യുതി ബോര്‍ഡ് ചെയര്‍മാന്‍ ആര്‍ ശിവദാസിന്റെ ആവശ്യത്തെ തുടര്‍ന്നാണ് കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി മാറ്റിവെച്ചത്. 2003 മാര്‍ച്ചില്‍ ലാവലിന്‍ കരാറില്‍ അഴിമതി നടന്നുവെന്ന സംശയത്തില്‍ എ കെ ആന്റണി സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിടുന്നതോടെയാണ് ലാവ്‌ലിന്‍ കേസ് ചര്‍ച്ചാ വിഷയമാകുന്നത്. 1995 ഓഗസ്റ്റ് 10 ന് പളളിവാസല്‍, പന്നിയാര്‍, ചെങ്കുളം ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിന് വൈദ്യുതിബോര്‍ഡ് കാനഡയിലെ എസ് എന്‍ വി ലാവലിനുമായി ധാരണാപത്രം ഒപ്പിട്ടത്. അന്ന് പിണറായി വിജയനായിരുന്നു വൈദ്യുതി ബോര്‍ഡ് മന്ത്രി. 2017 മാര്‍ച്ച് 27 പ്രതിസ്ഥാനത്തുളളവര്‍ ഗൂഢാലോചന നടത്തിയതിന് തെളിവുണ്ടെന്ന് സിബിഐ ഹൈക്കോടതിയെ അറിയിച്ചെങ്കിലും ആഗസ്റ്റ് 23 ന് പിണറായിയെ കുറ്റവിമുക്തമാക്കിയ വിധി ഹൈക്കോടതി ശരിവെക്കുകയായിരുന്നു. പിണറായിയെ തെരഞ്ഞുപിടിച്ച് സിബിഐ ബലിയാടാക്കിയെന്ന് അന്നത്തെ വിധിയില്‍ ജസ്റ്റിസ് ഉബൈദ് കേസില്‍ പറഞ്ഞു. കേസില്‍ … Continue reading ലാവ്‌ലിന്‍ കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി മാറ്റി വച്ചു
ശബരിമല യുവതി പ്രവേശനത്തെ അധിക്ഷേപിച്ച് പ്രസംഗിച്ച കേസില്‍ കൊല്ലം തുളസിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
കൊച്ചി:ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ അധിക്ഷേപിച്ച് പ്രസംഗിച്ച കേസില്‍ നടന്‍ കൊല്ലം തുളസിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ എത്രയും പെട്ടെന്ന് ഹാജരാകണമെന്നും കോടതി നിര്‍ദേശം നല്‍കി. ഒക്ടോബര്‍ 12 ന് കൊല്ലം ചവറയില്‍ ബിജെപി അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള നയിച്ച ശബരിമല സംരക്ഷണജാഥയ്ക്ക് നല്‍കിയ സ്വീകരണചടങ്ങിലാണ് കൊല്ലം തുളസി വിവാദപരാമര്‍ശം നടത്തിയത്. Continue reading ശബരിമല യുവതി പ്രവേശനത്തെ അധിക്ഷേപിച്ച് പ്രസംഗിച്ച കേസില്‍ കൊല്ലം തുളസിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
ശബരിമല തിരുവാഭരണ ഘോഷയാത്രയ്ക്ക് സുരക്ഷ നല്‍കുമെന്ന് സര്‍ക്കാര്‍
കൊച്ചി:ശബരിമല മകരവിളക്കിനു മുന്നോടിയായി തിരുവാഭരണ ഘോഷയാത്രയ്ക്ക് സായുധ പോലീസിന്റെ നേതൃത്വത്തില്‍ സുരക്ഷ ഒരുക്കുമെന്ന് സര്‍ക്കാര്‍. പന്തളം രാജകൊട്ടരം ഘോഷയാത്രക്ക് പോലീസ് സംരക്ഷണം തേടി ഹൈക്കോടതിയില്‍ ഹര്‍ജിയിലാണ് സര്‍ക്കാര്‍ മറുപടി നല്‍കിയത്. ഈ ഹര്‍ജി കോടതി തീര്‍പ്പാക്കുകയും ചെയ്തു. Continue reading ശബരിമല തിരുവാഭരണ ഘോഷയാത്രയ്ക്ക് സുരക്ഷ നല്‍കുമെന്ന് സര്‍ക്കാര്‍
മലപ്പുറം മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ക്കു നേരെ ആക്രമണം
മലപ്പുറം: മുസ്ലിം പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം. മലപ്പുറം തിരൂര്‍ പറവണ്ണയില്‍ മൂന്നു പേര്‍ക്ക് വെട്ടേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഓരാളെ കോഴിക്കോട് മെഡിക്കല്‍ കോളേജിലും രണ്ടു പേരെ കോട്ടയ്ക്കല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. Continue reading മലപ്പുറം മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ക്കു നേരെ ആക്രമണം
ദേശിയ പണിമുടക്കില്‍ എസ്.ബി.ഐ. ബ്രാഞ്ച് ആക്രമണത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍
തിരുവനന്തപുരം: ദേശിയ പണിമുടക്കില്‍ തിരുവനന്തപുരത്തെ എസ്.ബി.ഐ. ട്രഷറി ബ്രാഞ്ചിനു നേരെ ആക്രമണമുണ്ടായ സംഭവത്തില്‍ രണ്ടു പേര്‍ അറസ്റ്റിലായി. എന്‍.ജി.ഒ. യൂണിയന്‍ നേതാക്കളായ അശോകന്‍, ഹരിലാല്‍ എന്നിവരാണ് അറസ്റ്റിലായത്. ഇരുവരും പോലീസ് സ്‌റ്റേഷനില്‍ നേരിടോടെത്തി കീഴടങ്ങുകയായിരുന്നു. ഇവരെ ഇന്ന്് കോടതിയില്‍ ഹാജരാകും. ബുധനാഴ്ച രാവിലെയാണ് ബ്രാഞ്ചിനു നേര്‍ക്ക് ആക്രമണമുണ്ടായത്. പതിനഞ്ചോളം പേരാണ് അക്രമിസംഘത്തിലുണ്ടായിരുന്നത്. മാനേജറുടെ ക്യാബിനില്‍ കയറിയ അക്രമികള്‍ മേശയും കമ്പ്യൂട്ടറും ഫോണുകളും തകര്‍ക്കുകയായിരുന്നു. ഇതിന്റെ സി.സി ടിവി ദൃശ്യങ്ങള്‍ പുറത്തെത്തിയിട്ടുണ്ട്. Continue reading ദേശിയ പണിമുടക്കില്‍ എസ്.ബി.ഐ. ബ്രാഞ്ച് ആക്രമണത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍
എരുമേലിയില്‍ ഇന്നും നാളെയും ഗതാഗത നിയന്ത്രണം
എരുമേലി: ചന്ദനക്കുടം, പേട്ടതുള്ളല്‍ എന്നിവ നടക്കുന്നതിനാല്‍ എരുമേലിയില്‍ ഇന്നും നാളെയും ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. ചന്ദനക്കുടഘോഷം നടക്കുന്ന വ്യാഴാഴ്ച വൈകിട്ട് അഞ്ച് മുതല്‍ രാത്രി 12 വരെയും പേട്ടതുള്ളല്‍ നടക്കുന്ന വെള്ളിയാഴ്ച രാവിലെ ഏഴ് മുതല്‍ വൈകിട്ട് ഒമ്ബത് വരെയുമാണ് പൊലീസ് ഗതാഗത ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയത്. Continue reading എരുമേലിയില്‍ ഇന്നും നാളെയും ഗതാഗത നിയന്ത്രണം
