പി.സി ജോർജ് യു.ഡി.എഫിലേക്ക് മടങ്ങുന്നു ! കോൺഗ്രസ്സുമായി ചേർന്ന് പ്രവർത്തിക്കാൻ തീരുമാനം
തിരുവനന്തപുരം: മാറിയ രാഷ്ട്രീയ സാഹചര്യങ്ങളിൽ പി.സി ജോർജിന്റെ കേരള ജനപക്ഷം പാർട്ടി യു.ഡി.എഫിലേക്ക് ലയിക്കാൻ നീക്കം തുടങ്ങി. മുന്നണി പ്രവേശനം സാധ്യമാക്കാനുള്ള ചർച്ചകൾക്കായി കമ്മറ്റിയെ നിയോഗിച്ചതായി അദ്ദേഹം പറഞ്ഞു. ശബരിമല വിഷയത്തിലടക്കം ബി.ജെ.പിയുമായി ചേർന്ന് പ്രവർത്തിച്ച അദ്ദേഹം നിയമസഭയിൽ പോലും ബി.ജെ.പി അംഗത്തോടൊപ്പം പ്രത്യേക ബ്ലോക്ക് ആയി ആണ് ഇരുന്നത്. എന്നാൽ പിന്നീട് ബി.ജെ.പി ഒരു മതേതര പാർട്ടി അല്ലെന്നും അവരോട് ചേർന്ന് പ്രവർത്തിക്കുകയില്ലെന്നും ജോർജ് അഭിപ്രായപ്പെട്ടിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള അദ്ദേഹത്തിന്റെ ഈ നീക്കത്തിന് കോൺഗ്രസ് എത്രത്തോളം പിന്തുണ കൊടുക്കും എന്നത് കാത്തിരുന്നു കാണേണ്ടതുണ്ട്. കോൺഗ്രസിലേയും കേരളാ കോൺഗ്രസ്സിലെയും ഭൂരിഭാഗം നേതാക്കളും ഈ വിഷയത്തിൽ ജോർജിന് അനുകൂലമായി നിലപാടെടുക്കാൻ സാധ്യതയില്ല. നേരുത്തേ യുഡിഎഫിൽ ആയിരുന്ന അദ്ദേഹം ഉമ്മൻ ചാണ്ടി സർക്കാരിന്റെ ക്യാബിനറ്റ് പദവിയുള്ള ചീഫ് വിപ്പ് ആയിരുന്നു. പിന്നീട് മുന്നണി വിട്ട ജോർജ് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സ്വതന്ത്രനായി മത്സരിച്ചാണ് പൂഞ്ഞാറിൽ നിന്നും വൻവിജയം നേടി നിയമസഭയിലെത്തിയത്. Continue reading പി.സി ജോർജ് യു.ഡി.എഫിലേക്ക് മടങ്ങുന്നു ! കോൺഗ്രസ്സുമായി ചേർന്ന് പ്രവർത്തിക്കാൻ തീരുമാനം
സിറോ മലബാര്‍ സഭയില്‍ പരാതി പരിഹാര സമിതി രൂപികരിക്കുന്നു
കൊച്ചി: സിറോ മലബാര്‍ സഭയില്‍ പരാതി പരിഹാര സമിതി രൂപീകരിക്കുന്നു. കൊച്ചിയില്‍ ചേരുന്ന സിനഡിന്റേതാണ് തീരുമാനം. അല്‍മായരെയും ഉള്‍പ്പെടുത്തിയാകണം സമിതികള്‍ രൂപീകരിക്കേണ്ടത് എന്ന് സിനഡ് വ്യക്തമാക്കി. പരാതികള്‍ ലഭിച്ചാല്‍ കാലതാമസമില്ലാതെ പരിഹാരം ഉണ്ടാക്കണം. സഭാ സ്ഥാപനങ്ങളിലും മഠങ്ങളിലും സുരക്ഷിതമായി ജോലി ചെയ്യാനുള്ള സാഹചര്യം ഉറപ്പാക്കണം എന്നും സിനഡ് വ്യക്തമാക്കി. ഇതിനായി സേഫ് എന്‍വയോണ്‍മെന്റ് പോളിസി നടപ്പാക്കും. കൂടുതല്‍ സുരക്ഷിതത്വവും സാക്ഷ്യശൈലിയും പ്രോത്സാഹിപ്പിക്കുന്നതിനാണ് ഓരോ രൂപതയിലും നടപ്പാക്കുന്ന ‘സേഫ് എന്‍വയോണ്‍മെന്റ് പോളിസി’ ലക്ഷ്യമിടുന്നത്. Continue reading സിറോ മലബാര്‍ സഭയില്‍ പരാതി പരിഹാര സമിതി രൂപികരിക്കുന്നു
അഭിമന്യു വധക്കേസ്; ആറാം പ്രതിയുടെ ജാമ്യം റദ്ദ് ചെയ്യണമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍
കൊച്ചി: അഭിമന്യു വധക്കേസിലെ ആറാം പ്രതി റെജിബിന്റെ ജാമ്യം റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ സര്‍ക്കാര്‍ അപേക്ഷ നല്‍കി. നിലവില്‍ ജാമ്യത്തില്‍ പുറത്തിറങ്ങിയ പ്രതിക്ക് കൊലപാതകത്തില്‍ സുപ്രധാന പങ്കുണ്ട് എന്നും ഇയാള്‍ പുറത്തു നില്‍ക്കുന്നത് അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്നും അപേക്ഷയില്‍ പറയുന്നു. അപേക്ഷ സ്വീകരിച്ച കോടതി ആറാം പ്രതി റെജിബിന് നോട്ടീസ് അയച്ചു. കഴിഞ്ഞ ജൂലൈ ഒന്നിന് മഹാരാജാസ് കോളെജ് ക്യാംപസില്‍ വച്ച് രാത്രിയാണ് അഭിമന്യുവിന് കുത്തേറ്റത്. ക്യാംപസില്‍ പ്രവേശനോത്സവവുമായി ബന്ധപ്പെട്ട് പോസ്റ്റര്‍ ഒട്ടിക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കത്തിക്കുത്തില്‍ കലാശിച്ചത്. എസ്.എഫ്.ഐക്യാംപസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ തമ്മിലുള്ള സംഘര്‍ഷത്തിന്റെ തുടര്‍ച്ചയായിട്ടായിരുന്നു ആക്രമണം. നെഞ്ചിന് സര്‍ജിക്കല്‍ ബ്ലൈഡ് കൊണ്ട് കുത്തേറ്റ അഭിമന്യുവിനെ ഉടന്‍ അടുത്തുള്ള ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അതിനോടകം മരണം സംഭവിച്ചിരുന്നു. അഭിമന്യുവിനൊപ്പം കുത്തേറ്റ എസ്.എഫ്.ഐ പ്രവര്‍ത്തകനും കോട്ടയം സ്വദേശിയുമായ അര്‍ജുന്‍ നിണ്ട ചികിത്സയ്ക്ക് ശേഷം അടുത്ത കാലത്താണ് ആശുപത്രി വിട്ടത്. Continue reading അഭിമന്യു വധക്കേസ്; ആറാം പ്രതിയുടെ ജാമ്യം റദ്ദ് ചെയ്യണമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍
കണ്ണൂരിലേക്ക് കൂടുതല്‍ വിമാനങ്ങള്‍ സര്‍വീസ് നടത്തുമോ എന്ന് ഈ മാസം അറിയാം
തിരുവനന്തപുരം: കണ്ണൂര്‍ വിമാനത്താവളത്തിലേക്ക് സര്‍വീസ് വര്‍ദ്ധിപ്പിക്കുന്നതിനായി മുഖ്യമന്ത്രിയും വ്യോമയാനാ മന്ത്രാലയവും തമ്മില്‍ ഈ മാസം 21 ന് തിരുവനന്തപുരത്ത് ചര്‍ച്ച് നടക്കും. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും ഇന്ത്യയുടെ മറ്റ് ഭാഗങ്ങളില്‍ നിന്നും പ്രതിദിന വിമാന സര്‍വീസുകള്‍ ആരംഭിക്കുന്നത് സംബന്ധിച്ച് പ്രത്യേക അനുമതി നല്‍കുന്നത് അടക്കമുളള വിഷയങ്ങള്‍ ചര്‍ച്ചയാകും. അബുദാബി, ഷാര്‍ജ തുടങ്ങിയ ഏതാനും ജിസിസി നഗരങ്ങളിലേക്ക് മാത്രമാണ് ഇപ്പോള്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് വിദേശ സര്‍വീസുളളത്. വിമാനത്താവളത്തില്‍ നിന്ന് നിലവില്‍ സര്‍വീസ് നടത്തുന്ന ഒരേയൊരു ആഭ്യന്തര വിമാനക്കമ്പനി ഗോ എയറാണ്. എയര്‍ ഇന്ത്യ എക്‌സ്പ്രസാണ് അന്താരാഷ്ട്ര സര്‍വീസുകള്‍ നടത്തുന്നത്. Continue reading കണ്ണൂരിലേക്ക് കൂടുതല്‍ വിമാനങ്ങള്‍ സര്‍വീസ് നടത്തുമോ എന്ന് ഈ മാസം അറിയാം
ആലപ്പാട്ടെ കരിമണല്‍ ഖനനം;ഖനനം പൂര്‍ണമായി നിര്‍ത്തണമെന്ന ആവശ്യത്തോടു യോജിക്കാനാവില്ലെന്ന് എംഎല്‍എ ആര്‍.രാമചന്ദ്രന്‍
കൊല്ലം:ആലപ്പാട്ടെ കരിമണല്‍ ഖനനം പൂര്‍ണമായി നിര്‍ത്തണമെന്ന സമരക്കാരുടെ ആവശ്യം തള്ളി എംഎല്‍എ. ഖനനം പൂര്‍ണമായി നിര്‍ത്തുന്നതു പ്രയോഗികമല്ലെന്നും എന്നാല്‍ കടലില്‍ നിന്നുള്ള ഖനനം അടിയന്തരമായി നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെ കാണുമെന്നും കരുനാഗപ്പള്ളി എംഎല്‍എ ആര്‍.രാമചന്ദ്രന്‍ പറഞ്ഞു. സമരം ആനാവശ്യമാണെന്നാണ് ഐആര്‍ഇയിലെ സിഐടിയു അടക്കമുള്ള തൊഴിലാളി സംഘടനകളുടെ നിലപാട്. ‘സേവ് ആലപ്പാട് സ്റ്റോപ് മൈനിങ്’ എന്നാണ് സമരക്കാരുടെ മുദ്രാവാക്യം. ആലപ്പാട് സംരക്ഷിക്കപ്പെടണം. എന്നാല്‍ ഖനനം പൂര്‍ണമായി നിര്‍ത്തണമെന്ന ആവശ്യത്തോടു യോജിക്കാനാവില്ലെന്ന് എംഎല്‍എ പറഞ്ഞു. കരിമണല്‍ ഖനനം നടത്തുന്ന കേന്ദ്ര പൊതുമേഖല സ്ഥാപനമായ ഐആര്‍ഇയെ തകര്‍ക്കുക എന്നതാണ് സമരക്കാരുടെ ലക്ഷ്യമെന്നു സിഐടിയു അടക്കമുള്ള തൊഴിലാളി യൂണിയനുകള്‍ ആരോപിക്കുന്നു. എന്തെല്ലാം ആരോപണങ്ങള്‍ ഉന്നയിച്ചാലും ഖനനം നിര്‍ത്തും വരെ സമരം തുടരുമെന്നു നാട്ടുകാര്‍ വ്യക്തമാക്കുന്നു. പ്രശ്ന പരിഹാരത്തിനായി സര്‍ക്കാര്‍ തലത്തിലുള്ള ഇടപെടലിനു മുഖ്യമന്ത്രിയെയും വ്യവസായ മന്ത്രിയെയും സമീപിക്കാനാണ് എംഎല്‍എയുടെ തീരുമാനം. Continue reading ആലപ്പാട്ടെ കരിമണല്‍ ഖനനം;ഖനനം പൂര്‍ണമായി നിര്‍ത്തണമെന്ന ആവശ്യത്തോടു യോജിക്കാനാവില്ലെന്ന് എംഎല്‍എ ആര്‍.രാമചന്ദ്രന്‍
എസ്ബിഐ ഓഫീസ് ആക്രമണം;എന്‍ജിഒ യൂണിയന്‍ നേതാക്കളെ ഈ മാസം 24 വരെ റിമാന്‍ഡ് ചെയ്തു
തിരുവനന്തപുരം: തിരുവനന്തപുരത്ത് എസ്ബിഐ ട്രഷറി ഓഫീസ് ആക്രമിച്ച കേസില്‍ ജില്ലയിലെ എന്‍ജിഒ യൂണിയന്‍ നേതാക്കളായ അശോകന്‍, ഹരിലാല്‍ എന്നിവരെ ഈ മാസം 24 വരെ റിമാന്‍ഡ് ചെയ്തു. ബാങ്കില്‍ ഒന്നര ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം അശോകന്‍, ഹരിലാല്‍ എന്നിവരുടെ ജാമ്യാപേക്ഷ നാളെ പരിഗണിക്കും. ബാങ്കിലെ കമ്പ്യൂട്ടര്‍, ലാന്റ് ഫോണ്‍, മൊബെല്‍ ഫോണ്‍, ടേബിള്‍ ഗ്ലാസ് എന്നിവ നശിപ്പിച്ചുവെന്നും പൊലീസ് പറയുന്നു. എന്‍ജിഒ യൂണിയന്‍ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയാണ് ഹരിലാല്‍. ഇയാള്‍ ടെക്നിക്കല്‍ എജ്യൂക്കേഷന്‍ വിഭാഗത്തിലെ അറ്റന്‍ഡറാണ്. എന്‍ജിഒ യൂണിയന്‍ തൈക്കാട് ഏരിയാ സെക്രട്ടറിയാണ് അശോകന്‍. ഇയാള്‍ ട്രഷറി ഡയറക്ടറേറ്റിലെ ഉദ്യോഗസ്ഥനാണ്. സെക്രട്ടേറിയേറ്റിന് സമീപത്തെ എസ്ബിഐ ഓഫീസ് അടിച്ചു തകര്‍ത്ത് ദിവസം തികഞ്ഞിട്ടും കുറ്റവാളികളെ കണ്ടെത്താനോ അറസ്റ്റ് ചെയ്യാനോ കഴിയാത്ത പൊലീസ് നടപടിക്കെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നപ്പോഴാണ് അറസ്റ്റ് രേഖപ്പെടുത്താന്‍ പൊലീസ് തയ്യാറായത്. ഇരുവരും എസ്ബിഐ ഓഫീസില്‍ കയറി ബ്രാഞ്ച് മാനേജരുമായി തര്‍ക്കുക്കന്നതും ഓഫീസ് സാധനങ്ങള്‍ തകര്‍ക്കുന്നതും … Continue reading എസ്ബിഐ ഓഫീസ് ആക്രമണം;എന്‍ജിഒ യൂണിയന്‍ നേതാക്കളെ ഈ മാസം 24 വരെ റിമാന്‍ഡ് ചെയ്തു
ഐഎസ്ആര്‍ഒ ചാരക്കേസില്‍ നഷ്ടപരിഹാരം തേടി ഫൗസിയ ഹസന്‍
തിരുവനന്തപുരം: ഐഎസ്ആര്‍ഒ ചാരക്കേസില്‍ നിയമ പോരാട്ടം നടത്തുമെന്ന് മാലി സ്വദേശിനിയായ മറിയം റഷീദയ്ക്കൊപ്പം പ്രതിചേർക്കപ്പെട്ട ഫൗസിയ ഹസന്‍. നമ്പി നാരായണന് നീതി കിട്ടിയത് പ്രതീക്ഷ നല്‍കുന്നു. കേസിന് പിന്നില്‍ രാഷ്ട്രീയമുണ്ടായിരുന്നു. ചാരക്കേസിന് പിന്നില്‍ പൊലീസ് ഉദ്യോഗസ്ഥനായ എസ്.വിജയനാണെന്നും ഫൗസിയ ഹസന്‍ പറഞ്ഞു. താനും മറിയം റഷീദയും ഇരകളാക്കപ്പെടുകയായിരുന്നു. തനിക്കും മറിയം റഷീദയ്ക്കും നഷ്ടപരിഹാരത്തിന് അർഹതയുണ്ട്. രണ്ട് പേർക്കും കേരള സർക്കാർ നഷ്ടപരിഹാരം നൽകണം. ഐഎസ്ആർഒ ചാരക്കേസിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്നാവശ്യപ്പെട്ട് നിയമപോരാട്ടം നടത്തും. കേസിൽ സുപ്രീംകോടതിയിൽ നിന്ന് നീതി കിട്ടിയതിൽ പ്രതീക്ഷയുണ്ടെന്നും ഫൗസിയ ഹസന്‍ പറഞ്ഞു.പൊലീസുദ്യോഗസ്ഥൻ എസ് വിജയനാണ് ചാരക്കേസിന് പിന്നിൽ. ഇതിന് കൃത്യമായ രാഷ്ട്രീയലക്ഷ്യമുണ്ട്. നമ്പി നാരായണനെ തനിക്ക് പരിചയം പോലുമില്ലായിരുന്നു. സിബിഐ കസ്റ്റഡിയിൽ വച്ചാണ് ആദ്യം കാണുന്നത്. നമ്പി നാരായണൻ – എന്ന പേര് പറയാൻ പോലും തനിയ്ക്ക് ബുദ്ധിമുട്ടായിരുന്നു – ഫൗസിയ ഹസന്‍ പറയുന്നു. കരുണാകരനെയും നരസിംഹറാവുവിന്‍റെ മകനെയുമൊക്കെ കേസിലേക്ക് കൊണ്ടുവന്നതിൽ രാഷ്ട്രീയ അട്ടിമറിയ്ക്കുള്ള ലക്ഷ്യമുണ്ടെന്ന് ഫൗസിയ ഹസ്സൻ … Continue reading ഐഎസ്ആര്‍ഒ ചാരക്കേസില്‍ നഷ്ടപരിഹാരം തേടി ഫൗസിയ ഹസന്‍
