ശബരിമല: സംസ്ഥാനത്ത് സംഘപരിവാര്‍ നടത്തിയ അക്രമങ്ങളുടെ വിശദമായ റിപ്പോര്‍ട്ട് മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് കൈമാറി
തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രിംകോടതി വിധി നടപ്പിലാക്കുന്നത് തടയുന്നതിനായി സംസ്ഥാനത്ത് സംഘപരിവാര്‍ സംഘടനകളുടെ നേതൃത്തില്‍ നടത്തിയിട്ടുള്ള അക്രമങ്ങളെക്കുറിച്ച് വിശദമായ റിപ്പോര്‍ട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ ഗവര്‍ണര്‍ പി സദാശിവത്തിന് കൈമാറി. വിധി പുറപ്പെടുവിച്ചതു മുതല്‍ സംസ്ഥാനത്തുണ്ടായ ആസൂത്രിതമായ അക്രമ പരമ്ബരയെക്കുറിച്ചും ശബരിമലയില്‍ വിവിധ തീര്‍ത്ഥാടന സമയങ്ങളില്‍ നട തുറന്നപ്പോള്‍ നിലയ്ക്കല്‍, പമ്ബ, സന്നിധാനം എന്നിവിടങ്ങളില്‍ സംഘപരിവാര്‍ സംഘടനകള്‍ നടത്തിയ അതിക്രമങ്ങളെക്കുറിച്ചും ഭക്തരായ സ്ത്രീകള്‍ക്ക് നേരെ നടന്ന അക്രമങ്ങളെക്കുറിച്ചും ഉള്ള വിശദാംശങ്ങള്‍ റിപ്പോര്‍ട്ടിലുണ്ട്. നിലയ്ക്കലിലും പമ്ബയിലും മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരിടേണ്ടിവന്ന മര്‍ദ്ദനങ്ങളും പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെയുണ്ടായ ആക്രമണങ്ങളും അപവാദ പ്രചരണങ്ങളും റിപ്പോര്‍ട്ടില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. സംസ്ഥാനത്ത് നടന്ന ഹര്‍ത്താലുകളുടെ പരമ്ബരയില്‍ പൊലീസുകാര്‍ക്കും നിരപരാധികളായ മറ്റു പലര്‍ക്കും മാരകമായ പരിക്കേല്‍ക്കുന്ന സ്ഥിതിയുണ്ടായി. കെഎസ്‌ആര്‍ടിസി ബസും, സര്‍ക്കാര്‍ ഓഫീസുകളും, വിവിധ രാഷ്ട്രീയ പാര്‍ടികളുടെ ഓഫീസുകളും, രാഷ്ട്രീയ പാര്‍ടി നേതാക്കളുടെയും ജനപ്രതിനിധികളുടെയും വീടുകളും, കച്ചവട സ്ഥാപനങ്ങളും തകര്‍ക്കുകയും ചെയ്യുന്ന അവസ്ഥയും സംസ്ഥാനത്തുണ്ടായി. ഹര്‍ത്താലുകളോടനുബന്ധിച്ചുണ്ടായ അക്രമ സംഭവങ്ങളെത്തുടര്‍ന്ന് … Continue reading ശബരിമല: സംസ്ഥാനത്ത് സംഘപരിവാര്‍ നടത്തിയ അക്രമങ്ങളുടെ വിശദമായ റിപ്പോര്‍ട്ട് മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് കൈമാറി
ക്യാമറാ പേഴ്‌സൺ ഷാജിലയെ ആക്രമിച്ച ആർഎസ്എസ് പ്രവർത്തകൻ റിമാൻഡിൽ
കൈരളി ടിവി ക്യാമറാ പേഴ്‌സൺ ഷാജില അലി ഫാത്തിമയെ ആക്രമിച്ച ആർഎസ്എസ് പ്രവർത്തകൻ റിമാൻഡിൽ. വാഴോട്ടുകോണം സ്വദേശി സന്തോഷിനെയാണ് കന്‍റോണ്‍മെന്‍റ് പൊലീസ് റിമാൻഡ് ചെയ്തത്. ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നിലെ പ്രതിഷേധ സമരത്തിനിടയിലാണ് ഷാജിലായെ സന്തോഷ് ആക്രമിച്ചത്. ജനുവരി രണ്ടിന് പ്രതിഷേധ സമരത്തിനിടയിൽ ആക്രമിക്കപ്പെട്ടിട്ടും കരഞ്ഞുകൊണ്ട് ദൃശ്യങ്ങൾ ഷൂട്ട് ചെയ്‌ത് നില്‍ക്കുന്ന ഷാജിലയുടെ ചിത്രം ഏറെ മാധ്യമ ശ്രദ്ധ നേടിയിരുന്നു. ഷാജിലെ അഭിനന്ദിച്ച് മമ്മൂട്ടി അടക്കമുളളവര്‍ രംഗത്തെത്തിയിരുന്നു. Continue reading ക്യാമറാ പേഴ്‌സൺ ഷാജിലയെ ആക്രമിച്ച ആർഎസ്എസ് പ്രവർത്തകൻ റിമാൻഡിൽ
പണിമുടക്ക് ദിനത്തിലെ ട്രെയിൻ തടയൽ: മൂന്നു വർഷം ജയിലും ലക്ഷങ്ങളുടെ പിഴയും ചുമത്താനൊരുങ്ങി റെയിൽവേ
രണ്ടു ദിവസം നീണ്ട പൊതുപണിമുടക്കിന്റെ ഭാഗമായി കേരളത്തില്‍ ട്രെയിന്‍ തടഞ്ഞവര്‍ക്കെതിരേ കർശന നടപടികളുമായി റെയില്‍വേ. സംസ്ഥാനത്താകെ ഏതാണ്ട് രണ്ടായിരത്തിലേറെ പ്രതിഷേധക്കാര്‍ക്കെതിരെ ശക്തമായ വകുപ്പുകള്‍ ചുമത്തി റെയില്‍വേ സുരക്ഷാ സേന (ആര്‍പിഎഫ്) കേസെടുത്തു. തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളിലായി 49 ട്രെയിനുകളാണ് രണ്ടു ദിവസത്തെ പണിമുടക്കിനിടെ പ്രതിഷേധക്കാർ തടഞ്ഞത്. മൂന്നു വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ഇവർക്കെതിരെ ചുമത്തിയത്. ട്രെയിന്‍ വൈകിയതു മൂലമുള്ള നഷ്ടം ഉള്‍പ്പെടെ ഭീമമായ തുക പിഴ ചുമത്തുന്ന കാര്യവും പരിഗണനയിലാണ്. ട്രെയിന്‍ വൈകിയതിന് മിനിറ്റിന് 400 രൂപ വീതം പിഴ ചുമത്താനാണു തീരുമാനം. തിരുവനന്തപുരത്ത് സിപിഎം സംസ്ഥാന കമ്മിറ്റിയംഗം വി. ശിവൻകുട്ടി, ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ ഉൾപ്പെടെയുള്ളവർക്കെതിരെ കേസുണ്ട്. റെയില്‍വേ ആക്ടിലെ 147, 146, 145(ബി), 174 (എ) എന്നീ നാലു വകുപ്പുകളിലായാണ് ഇത്തരം സംഭവങ്ങളില്‍ കേസെടുക്കുന്നത്. രണ്ടു വര്‍ഷംവരെ തടവും പിഴയുമാണു ശിക്ഷ. ഒന്നിലേറെ വകുപ്പുകളിൽ ശിക്ഷ വിധിച്ചാൽ ഇത് മൂന്നര ർഷം വരെ നീളാം. … Continue reading പണിമുടക്ക് ദിനത്തിലെ ട്രെയിൻ തടയൽ: മൂന്നു വർഷം ജയിലും ലക്ഷങ്ങളുടെ പിഴയും ചുമത്താനൊരുങ്ങി റെയിൽവേ
ഒരു ശതമാനം പ്രളയസെസ് ഏർപ്പെടുത്താൻ സംസ്ഥാന സർക്കാരിന് ജിഎസ്‌ടി കൗൺസിൽ അനുമതി
ചരക്ക് സേവനനികുതിക്ക് (GST) മേൽ ഒരു ശതമാനം പ്രളയസെസ് ഏർപ്പെടുത്താൻ സംസ്ഥാനസർക്കാരിന് ജിഎസ്ടി കൗൺസിൽ അനുമതി നൽകി. ഡൽഹിയിൽ ചേർന്ന ജിഎസ്ടി കൗൺസിൽ യോഗത്തിലാണ് തീരുമാനം. പ്രളയാനന്തര പുനർനിർമാണത്തിന് കാര്യമായ തുക സ്വരുക്കൂട്ടാൻ സംസ്ഥാനസർക്കാരിന് ഇതു വഴി കഴിയുമെന്നാണ് കണക്കുകൂട്ടൽ. നേരത്തേ ജിഎസ്ടി മന്ത്രിതല ഉപസമിതിയും പ്രളയസെസ് പിരിക്കാൻ സംസ്ഥാനത്തിന് അനുമതി നൽകാൻ ശുപാർശ നൽകിയിരുന്നു. പുനർനിർമാണ പദ്ധതികൾക്ക് വേണ്ട ഫണ്ട് കണ്ടെത്താൻ പുറംവായ്പയുടെ പരിധി ഉയർത്താനും സർക്കാരിന് അനുമതി കിട്ടിയിട്ടുണ്ട്. സെസ് നിരക്ക്, കാലയളവ്, ഏതൊക്ക ഉത്പന്നങ്ങൾക്ക് മേൽ ചുമത്തും എന്നീ കാര്യങ്ങൾ സംസ്ഥാനത്തിന് തീരുമാനിക്കാം. കേരളത്തിനകത്ത് മാത്രമേ പുതിയ വ്യവസ്ഥ പ്രകാരം സെസ് പിരിക്കാനാകൂ. പ്രകൃതിദുരന്തമുണ്ടാകുന്ന സംസ്ഥാനങ്ങളിൽ പുനർനിർമാണത്തിനുളള ഫണ്ട് കണ്ടെത്താൻ ജിഎസ്ടി കൗൺസിലിനെ കാര്യങ്ങൾ ധരിപ്പിച്ച് സെസ് പിരിക്കാൻ അനുമതി വാങ്ങുന്ന പുതിയ വ്യവസ്ഥയ്ക്കും ഇതിലൂടെ വഴി തെളിയുകയാണ്. Continue reading ഒരു ശതമാനം പ്രളയസെസ് ഏർപ്പെടുത്താൻ സംസ്ഥാന സർക്കാരിന് ജിഎസ്‌ടി കൗൺസിൽ അനുമതി
ഇരിട്ടി പുഴയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി..
ഇരിട്ടി പുഴയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. ഇരിട്ടി പഴയ പാലത്തിനു സമീപത്തായാണ് മൃതദേഹം കണ്ടെത്തിയത്.ചുവന്ന ചെക്ക് ഷർട്ടും മുണ്ടുമാണ് വേഷം.ഇരിട്ടി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തുന്നു.. Continue reading ഇരിട്ടി പുഴയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി..
കണ്ണൂരിൽ തെരുവ് നായയുടെ കടിയേറ്റ് മൂന്ന്പേർക്ക് പരിക്ക്..
കണ്ണൂരിൽ തെരുവുനായയുടെ ആക്രമണത്തിൽ വിദ്യാര്‍ഥിയടക്കം മൂന്നുപേര്‍ക്ക് പരിക്ക്. കണ്ണൂർ താഴെചൊവ്വയിൽ തങ്കേക്കുന്ന് റോഡില്‍ ഇന്ന് രാവിലെയാണ് സംഭവം. നടാല്‍ സ്വദേശി മംഗലപറന്പത്ത് പി.വി. ബാലകൃഷ്ണന് (59), കടലായി കുറുവയിലെ മണ്ടേന് രവീന്ദ്രന് (75), ചൊവ്വ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ ആറാംക്ലാസ് വിദ്യാര്‍ഥി താഴെചൊവ്വ കിഴക്കേവളപ്പില്‍ ഷാന്‍ (11) എന്നിവര്‍ക്കാണ് കടിയേറ്റത്.. റോഡരുകിലെ പറമ്പില്‍നിന്നും ഓടിവന്ന തെരുവുനായ മൂവരെയും കടിക്കുകയായിരുന്നു. സ്കൂളിലേക്ക് പോകാന്‍ സൈക്കിളില്‍ കാറ്റുനിറയ്ക്കുന്നതിനിടയാണ് വിദ്യാര്‍ഥിക്ക് കടിയേറ്റത്. കൈക്കും കാലിനും കടിയേറ്റ മൂന്നുപേരും ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി.. Continue reading കണ്ണൂരിൽ തെരുവ് നായയുടെ കടിയേറ്റ് മൂന്ന്പേർക്ക് പരിക്ക്..
പിലാത്തറ കോ– ഓപ്പറേറ്റീവ് ആർട്സ്& സയൻസ് കോളജിൽ കംപ്യൂട്ടർലാബ് അസിസ്റ്റന്റ് ഒഴിവ്….
പിലാത്തറ കോ– ഓപ്പറേറ്റീവ് ആർട്സ്& സയൻസ് കോളജിൽ കംപ്യൂട്ടർലാബ് അസിസ്റ്റന്റിന്റെ ഒഴിവുണ്ട്. കംപ്യൂട്ടർ സയൻസ്, കംപ്യൂട്ടർ ആപ്ലിക്കേഷൻതുടങ്ങിയ വിഷയങ്ങളിൽ ബിരുദമൊ,CHM ഡിപ്ലോമയൊ ഉള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്. അഭിമുഖം 11ന്രാവിലെ 11ന് കോളേജ് ഓഫീസ്സിൽ.. വിവരങ്ങൾക്ക് 04972801001. Continue reading പിലാത്തറ കോ– ഓപ്പറേറ്റീവ് ആർട്സ്& സയൻസ് കോളജിൽ കംപ്യൂട്ടർലാബ് അസിസ്റ്റന്റ് ഒഴിവ്….
