നോണ്‍ ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റ് ഇന്നുമുതല്‍ ഓണ്‍ലൈനായി ലഭ്യമാകും

തിരുവനന്തപുരം: നോണ്‍ ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റ് ഇന്നുമുതല്‍ ഓണ്‍ലൈനായി ലഭ്യമാകും. ഇ-ഡിസ്ട്രിക്‌ട് പോര്‍ട്ടലിന് പുറമേ അക്ഷയകേന്ദ്രങ്ങള്‍ വഴിയും സര്‍ട്ടിഫിക്കറ്റിന് അപേക്ഷിക്കാം. വില്ലേജ് ഓഫീസര്‍ അപേക്ഷ ഓണ്‍ലൈനായി സാക്ഷ്യപ്പെടുത്തിയാലുടന്‍ ഇ- സര്‍ട്ടിഫിക്കറ്റ് ലഭിക്കും. ഇത് പ്രിന്റ് എടുത്ത് ഉപയോഗിക്കാം.  Continue reading നോണ്‍ ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റ് ഇന്നുമുതല്‍ ഓണ്‍ലൈനായി ലഭ്യമാകും

വസന്തോത്സവം 2019: തലസ്ഥാനത്തിന്റെ സ്വന്തം പുഷ്പമേളയ്ക്ക് ഇന്ന് തിരിതെളിയും

തിരുവനന്തപുരം: ടൂറിസം വകുപ്പിന്‍റെ വസന്തോത്സവത്തിന് ഇന്ന് അനന്തപുരിയില്‍ തിരിതെളിയും. മുഖ്യമന്ത്രി പിണറായി വിജയന്‍ വൈകീട്ട് വസന്തോത്സവം ഉദ്ഘാടനം ചെയ്യും. ഈ മാസം 20 ന് മേള സമാപിക്കും. പതിനായിരത്തിലധികം ഇനം പൂക്കളാണ് വസന്തോത്സവത്തില്‍ ഉള്ളത്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍നിന്നുള്ള സിംപീഡിയം ചെടികളുടെ ശേഖരം, ജവഹര്‍ലാല്‍ നെഹ്‌റു ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ ഒരുക്കുന്ന വനക്കാഴ്ചകള്‍, മലബാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ തയാറാക്കുന്ന ജലസസ്യങ്ങള്‍, ടെറേറിയം എന്നിവ ഇത്തവണത്തെ വസന്തോത്സവത്തിന്‍റെ വര്‍ണക്കാഴ്ചകളാകും. സെക്രട്ടേറിയറ്റ്, മ്യൂസിയം – മൃഗശാല, കാര്‍ഷിക കോളജ്, ജവഹര്‍ലാല്‍ നെഹ്‌റു ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍, വിക്രം സാരാഭായ് സ്‌പേസ് സെന്റര്‍ തുടങ്ങിയ സ്ഥാപനങ്ങളും നഴ്‌സറികളും വ്യക്തികളും വസന്തോത്സവത്തില്‍ സ്റ്റാളുകള്‍ ഒരുക്കും. പാസ് മുഖാന്തരമാണ് മേളയിലെക്ക് പ്രവേശനം. അഞ്ചു മുതല്‍ 12 വയസ് വരെയുള്ളവര്‍ക്ക് 20 രൂപയും 12നു മേല്‍ പ്രായമുള്ളവര്‍ക്ക് 50 രൂപയുമായിരിക്കും ടിക്കറ്റ് നിരക്ക്.  Continue reading വസന്തോത്സവം 2019: തലസ്ഥാനത്തിന്റെ സ്വന്തം പുഷ്പമേളയ്ക്ക് ഇന്ന് തിരിതെളിയും

മകരവിളക്ക്: ഹൈക്കോടതി നിയോഗിച്ച നിരീക്ഷണ സമിതി ഇന്ന് ശബരിമലയില്‍

പത്തനംതിട്ട: ഹൈക്കോടതി നിയോഗിച്ച ശബരിമല നിരീക്ഷണ സമിതി ഇന്ന് സന്നിധാനത്തെത്തി മകരവിളക്ക് സൗകര്യങ്ങൾ വിലയിരുത്തും. മകരവിളക്കിനോടനുബന്ധിച്ച് ഏർപ്പെടുത്തിയിട്ടുള്ള സുരക്ഷാ സന്നാഹങ്ങളും സമിതി വിലയിരുത്തും. വിവിധ വകുപ്പുകളെ ഉൾപ്പെടുത്തി ഒരു അവലോകന യോഗവും സന്നിധാനത്ത് വിളിച്ചേക്കും.   ജസ്റ്റിസ് സിരിജഗൻ, ജസ്റ്റിസ് പിആർ രാമൻ. ഡിജിപി ഹേമചന്ദ്രൻ എന്നിവരാണ് സൗകര്യങ്ങൾ വിലയിരുത്തുക. കനത്ത സൂരക്ഷാക്രമീകരണമാണ് ഇത്തവണ എർപ്പെടുത്തിയിരിക്കുന്നത്.  ശബരിമല മകരവിളക്കിനോടനുബന്ധിച്ചുള്ള എരുമേലി പേട്ടതുള്ളൽ ഇന്ന് നടക്കും. രാവിലെ അമ്പലപ്പുഴ സംഘവും ഉച്ചക്ക് ശേഷം ആലങ്ങാട് സംഘവും പേട്ട തുള്ളും. ചെറിയമ്പലത്തിന് മുകളിൽ ശ്രീകൃഷ്ണപ്പരുന്ത് വട്ടമിട്ട് പറക്കുന്നതോടെയാണ് അമ്പലപ്പുഴ സംഘത്തിന്റ പേട്ട തുള്ളൽ തുടങ്ങുന്നത്.  എരുമേലി ചെറിയമ്പലത്തിൽ നിന്നാണ് പേട്ടതുള്ളൽ തുടങ്ങുന്നത്. എതിർവശത്തെ വാവര് പള്ളിയിൽ വലം വച്ച് പേട്ടതുള്ളല്‍  വലിയമ്പലത്തിൽ എത്തുന്നതോടെ ചടങ്ങുകൾ സമാപിക്കും.   Continue reading മകരവിളക്ക്: ഹൈക്കോടതി നിയോഗിച്ച നിരീക്ഷണ സമിതി ഇന്ന് ശബരിമലയില്‍

എരുമേലി പേട്ടതുള്ളൽ ഇന്ന്

ശബരിമല: ശബരിമല മകരവിളക്കിനോടനുബന്ധിച്ചുള്ള എരുമേലി പേട്ടതുള്ളൽ ഇന്ന്. രാവിലെ അമ്പലപ്പുഴ സംഘവും ഉച്ചക്ക് ശേഷം ആലങ്ങാട് സംഘവും പേട്ട തുള്ളും. ചെറിയമ്പലത്തിന് മുകളിൽ ശ്രീകൃഷ്ണപ്പരുന്ത് വട്ടമിട്ട് പറക്കുന്നതോടെയാണ് അമ്പലപ്പുഴ സംഘത്തിന്റ പേട്ട തുള്ളൽ തുടങ്ങുന്നത്.  എരുമേലി ചെറിയമ്പലത്തിൽ നിന്നാണ് പേട്ടതുള്ളൽ തുടങ്ങുന്നത്. എതിർവശത്തെ വാവര് പള്ളിയിൽ വലം വച്ച് പേട്ടതുള്ളല്‍  വലിയമ്പലത്തിൽ എത്തുന്നതോടെ ചടങ്ങുകൾ സമാപിക്കും.  സമൂഹപെരിയോൻ കളത്തിൽ ചന്ദ്രശേഖരൻനായരുടെ നേതൃത്വത്തിൽ ചെറിയമ്പലത്തിൽ നിന്ന് വാവർ പള്ളിയിലേക്ക് പ്രവേശിക്കുന്ന സംഘത്തെ ജമാത്ത് ഭാരവാഹികൾ സ്വീകരിക്കും. പിന്നീട് വാവരുസ്വാമിയുടെ പ്രതിനിധിക്കൊപ്പം വലിയമ്പലത്തിലേക്ക് പേട്ട തുള്ളും.  കനത്ത സൂരക്ഷാക്രമീകരണമാണ് ഇത്തവണ എർപ്പെടുത്തിയിരിക്കുന്നത്.  Continue reading എരുമേലി പേട്ടതുള്ളൽ ഇന്ന്

നരേന്ദ്രമോദി ഈ മാസം 15-ന് പത്മനാഭസ്വാമി ക്ഷേത്ര ദര്‍ശനം നടത്തും

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി 15ന് തിരുവനന്തപുരം ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തും. കേന്ദ്ര ടൂറിസം മന്ത്രാലയം സ്വദേശി ദര്‍ശന്‍ പദ്ധതിയനുസരിച്ച്‌ പൂര്‍ത്തിയാക്കിയ പദ്ധതികള്‍ മോദി ഉദ്ഘാടനം ചെയ്യും. കേന്ദ്ര സഹമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനമാണ് ഇത് സംബന്ധിച്ച വിവരം അറിയിച്ചത്. വൈകിട്ട് ഏഴിനും ഒന്‍പതിനും ഇടയ്ക്കായിരിക്കും പ്രധാനമന്ത്രിയുടെ ഷേത്രദര്‍ശനം. ടൂറിസം പദ്ധതികളുടെ ഉദ്ഘാടന ചടങ്ങില്‍ ഗവര്‍ണര്‍ പി. സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്ര മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം, കേന്ദ്ര ടൂറിസം സെക്രട്ടറി യോഗേന്ദ്ര ത്രിപാഠി , സംസ്ഥാന ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, ശശി തരൂര്‍ എംപി, വി.എസ്. ശിവകുമാര്‍ എംഎല്‍എ, മേയര്‍ വികെ പ്രശാന്ത് എന്നിവര്‍ പങ്കെടുക്കും. Continue reading നരേന്ദ്രമോദി ഈ മാസം 15-ന് പത്മനാഭസ്വാമി ക്ഷേത്ര ദര്‍ശനം നടത്തും

പഴയങ്ങാടി: ഇന്ന് വൈദ്യുതി മുടങ്ങും..

പഴയങ്ങാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ പഴയങ്ങാടി ടൗണിലും പരിസരപ്രദേശങ്ങളിലും ഇന്ന്(ജനു 11)  രാവിലെ ഒമ്പത് മണിമുതൽ ഉച്ചയ്ക്ക് ഒരുമണിവരെയും പിലാത്തറ, സി എം നഗർ, വിദ്യാനഗർ, പെരിയാട്ട് എന്നീ പ്രദേശങ്ങളിൽ രാവിലെ 9.30 മുതൽ വൈകുന്നേരം 5.30 വരെയും വൈദ്യുതി മുടങ്ങും. Continue reading പഴയങ്ങാടി: ഇന്ന് വൈദ്യുതി മുടങ്ങും..

എറണാകുളം ജില്ലയിലെ സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് രണ്ടാം ശനിയാഴ്ച പ്രവൃത്തി ദിനം

കൊച്ചി: എറണാകുളം ജില്ലയിലെ സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് ജനുവരി 12 (രണ്ടാം ശനിയാഴ്ച) പ്രവൃത്തി ദിനമായിരിക്കുമെന്ന് ജില്ലാ കലക്ടര്‍ കെ മുഹമ്മദ് വൈ സഫിറുള്ള അറിയിച്ചു.  പണിമുടക്ക്, ഹര്‍ത്താല്‍, പ്രളയം എന്നിവ മൂലം നിരവധി ദിവസങ്ങളില്‍ ക്ലാസുകള്‍ നഷ്ടപ്പെട്ട സാഹചര്യത്തിലാണ് രണ്ടാം ശനിയാഴ്ച പ്രവര്‍ത്തി ദിനമായി പ്രഖ്യാപിക്കുന്നതെന്ന് കളക്ടര്‍ വ്യക്തമാക്കി. Continue reading എറണാകുളം ജില്ലയിലെ സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് രണ്ടാം ശനിയാഴ്ച പ്രവൃത്തി ദിനം