മകരവിളക്ക് ക്രമീകരണങ്ങള്‍ വിലയിരുത്താന്‍ ഹൈക്കോടതി മൂന്നംഗ നിരീക്ഷക സമിതി സന്നിധാനത്തെത്തി

ശബരിമല: മകര വിളക്ക് ക്രമീകരണങ്ങള്‍ വിലയിരുത്താന്‍ ഹൈക്കോടതി നിയോഗിച്ച  നിരീക്ഷക സമിതി സന്നിധാനത്തെത്തി. സന്നിധാനത്ത് ദേവസ്വം ബോര്‍ഡും വിവിധ സര്‍ക്കാര്‍ വകുപ്പുകളും ഏര്‍പ്പെടുത്തിയ സൗകര്യങ്ങള്‍ മൂന്നംഗ സമിതി പരിശോധിച്ചു. മകരവിളക്ക് ദിനത്തില്‍ സന്നിധാനത്ത് ഏര്‍പ്പെടുത്തിയിട്ടുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ അടക്കമുള്ള കാര്യങ്ങള്‍ നേരില്‍ക്കണ്ട് വിലയിരുത്തുകയാണ് സംഘം. ജസ്റ്റിസുമാരായ വി ആര്‍ രാമന്‍, എസ് .സിരിജഗന്‍, ഡി.ജി.പി.  എ. ഹേമചന്ദ്രന്‍ എന്നിവരാണ് സംഘത്തിലുള്ളത്.    Continue reading മകരവിളക്ക് ക്രമീകരണങ്ങള്‍ വിലയിരുത്താന്‍ ഹൈക്കോടതി മൂന്നംഗ നിരീക്ഷക സമിതി സന്നിധാനത്തെത്തി

എസ്.ബി.ഐ ആക്രമിച്ച സംഭവം; ഇടത് നേതാക്കളെ രക്ഷിക്കാനുള്ള ശ്രമം 

തിരുവനന്തപുരം: ദേശിയ പണിമുടക്കില്‍ എസ്.ബി.ഐ ട്രഷറി ബ്രാഞ്ച് അടിച്ചു തകര്‍ത്ത സംഭവത്തില്‍ പ്രതികളായ ഇടതു നേതാക്കളെ അറസ്റ്റ് ചെയ്യാതെ രക്ഷിക്കാനുള്ള ശ്രമമെന്ന് ആരോപണം. കേസില്‍ അഞ്ച് പേരെ കൂടി പൊലീസ് തിരിച്ചറിഞ്ഞിരുന്നു. അതില്‍ എന്‍.ജി.ഒ യൂണിയന്റെ പ്രമുഖ നേതാക്കളായ സുരേഷ് ബാബു, സുരേഷ്, അനില്‍, ശ്രീവത്സന്‍ തുടങ്ങിയവരാണുള്ളത്. എന്നാല്‍ ഇവരെ അറസ്റ്റ് ചെയ്യാനുള്ള നീക്കങ്ങളൊന്നും പൊലീസിന്റെ ഭാഗത്ത് നിന്നും നടക്കുന്നില്ല.  ആക്രമിക്കുമ്പോള്‍ രണ്ട് പേര്‍ മാത്രമായിരുന്നു എന്ന് വരുത്തിത്തീര്‍ക്കാന്‍ ബാങ്കിന്റെ ഭാഗത്ത് നിന്ന് മൊഴി നല്‍കാന്‍ അധികൃതരുമായി ചര്‍ച്ച നടത്താനും ശ്രമമുണ്ട്. പരാതിയുമായി മുന്നോട്ട് പോയാല്‍ ബാങ്ക് ആക്രമിച്ചവരുടെ ജോലി നഷ്ടപ്പെടുമെന്ന കാര്യം ഉറപ്പാണ്. ഇതിനെ തുടര്‍ന്നാണ് ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ നടത്തുന്നത്. ഡിവൈഎഫ്‌ഐ നേതാവിന്റെ മധ്യസ്ഥതയില്‍ ചര്‍ച്ചയ്ക്കു ശ്രമം തുടരുകയാണ്. പരാതിയുമായി മുന്നോട്ടുപോയാല്‍ ബാങ്ക് അക്രമിച്ചവരുടെ ജോലി പോകുമെന്നും ദയ ഉണ്ടാകണമെന്നുമാണ് ഒത്തു തീര്‍പ്പുകാരുടെ അപേക്ഷ. എന്നാല്‍ വിഷയത്തില്‍ അനുകൂലമായ പ്രതികരണങ്ങള്‍ക്ക് ബാങ്ക് ഇതുവരെ തയാറായിട്ടില്ലെന്നാണു ലഭിക്കുന്ന വിവരം. Continue reading എസ്.ബി.ഐ ആക്രമിച്ച സംഭവം; ഇടത് നേതാക്കളെ രക്ഷിക്കാനുള്ള ശ്രമം 

പോലീസ് നിർദ്ദേശം തള്ളി പന്തളം കൊട്ടാരം 

പത്തനംതിട്ട: ശബരിമല തിരുവാഭരണ ഘോഷയാത്രയിൽ പങ്കെടുക്കേണ്ടവരുടെ പട്ടിക തങ്ങൾ നൽകുമെന്ന് പന്തളം കൊട്ടാരം വ്യക്തമാക്കി. ശബരിമല സഘർഷത്തിൽ പ്രതികളായവർ തിരുവാഭരണ ഘോഷയാത്രയെ അനുഗമിക്കരുതെന്ന് പോലീസ് നേരുത്തെ  കർശന നിർദ്ദേശം നൽകിയിരുന്നു. പേടകത്തിനും പല്ലക്കിനും ഒപ്പം പോകുന്നവരുടെ പട്ടിക ഇതിനോടകം തയ്യാറാക്കിയതായി കൊട്ടാരം അറിയിച്ചു. കീഴ്വഴക്കങ്ങൾക്ക് അനുസരിച്ചു മാത്രമേ ഘോഷയാത്ര നടത്താനാവൂ എന്നാണ് കൊട്ടാരം അധികൃതർ നിലപാട് വ്യക്തമാക്കിയത്. ശബരിമല യുവതിപ്രവേശന വിധിയെ തുടർന്നുണ്ടായ സംഘർഷങ്ങളിൽ പ്രതിചേർക്കപ്പെട്ടവർ ഘോഷയാത്രയെ അനുഗമിക്കരുതെന്ന് പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയാണ് പ്രസ്താവന ഇറക്കിയത്. യുവതിപ്രവേശന വിധിക്കെതിരെ ശബരിമല കർമ്മസമിതി സംസ്ഥാനത്തുടനീളം നടത്തിയ അയ്യപ്പജ്യോതിയിൽ തിരുവാഭരണത്തെ അനുഗമിക്കേണ്ട പന്തളം രാജപ്രതിനിധി രാഘവ വർമ്മയും കുടുംബാംഗങ്ങളും പങ്കെടുത്തിരുന്നു.   Continue reading പോലീസ് നിർദ്ദേശം തള്ളി പന്തളം കൊട്ടാരം 

തന്റെ പേരില്‍ വ്യാജ ശബ്ദരേഖ പ്രചരിപ്പിക്കുന്നത് പ്രശ്നം മറ്റ് തലത്തില്‍ എത്തിക്കാന്‍ വേണ്ടിയാണെന്ന് മന്ത്രി ജെ മെഴ്സിക്കുട്ടിയമ്മ

കൊല്ലം: ആലപ്പാട് കരിമണല്‍ ഖനനത്തിന്റെ പേരില്‍ പൊതുമേഖലയ്‌ക്കെതിരായ നീക്കത്തെ അനുവദിക്കാനാവില്ലെന്ന് മന്ത്രി ജെ.മെഴ്‌സിക്കുട്ടിയമ്മ. തീരം സംരക്ഷിച്ചു മാത്രമേ ഖനനം നടത്തുവെന്നത് സര്‍ക്കാര്‍ നയമാണ്. ആ നയം ഉറപ്പാക്കേണ്ടത് ഐആര്‍ഇയാണ്. പൊതുമേഖലയില്‍ മാത്രമേ ഖനനം പാടുള്ളൂ. സ്വകാര്യ മേഖലയില്‍ ഖനനം അനുവദിച്ചിട്ടില്ല.  ഇവിടെ പ്രശ്നം തീരം സംരക്ഷിക്കുക എന്നുള്ളതാണ്. കരസംരക്ഷിക്കുകയും വേണം പൊതുമേഖലയിലെ മിനറല്‍ സെപ്പറേഷന്‍ നടക്കുകുയും വേണം. തന്റെ പേരില്‍ വ്യാജ ശബ്ദരേഖ പ്രചരിപ്പിക്കുന്നത് പ്രശ്നം മറ്റ് തലത്തില്‍ എത്തിക്കാന്‍ വേണ്ടിയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. Continue reading തന്റെ പേരില്‍ വ്യാജ ശബ്ദരേഖ പ്രചരിപ്പിക്കുന്നത് പ്രശ്നം മറ്റ് തലത്തില്‍ എത്തിക്കാന്‍ വേണ്ടിയാണെന്ന് മന്ത്രി ജെ മെഴ്സിക്കുട്ടിയമ്മ

ആര്‍പ്പോ ആര്‍ത്തവം;ആര്‍ത്തവ വിവേചനത്തിനെതിരെ എറണാകുളത്ത് സാമൂഹ്യകൂട്ടായ്മ 

കൊച്ചി: ആര്‍ത്തവ അയിത്തത്തിന് എതിരായ ദ്വിദിന ആര്‍പ്പോ ആര്‍ത്തവം പരിപാടി എറണാകുളം മറൈന്‍ ഡ്രൈവിലെ ഹെലിപാഡ് മൈതാനത്തു നടക്കും. 12,13 തീയതികളിലാണ് പരിപാടി നടക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍, സംവിധായകന്‍ പാ.രഞ്ജിത്,കെപിഎംഎസ് ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. വനിതാ ശിശു വികസന വകുപ്പിന്റെ ‘ആര്‍ത്തവ ശരീരം’ എന്ന ശാസ്ത്ര പ്രദര്‍ശനം മന്ത്രി കെ.കെ.ശൈലജ ഉദ്ഘാടനം ചെയ്യും. ആര്‍ത്തവ റാലി 12ന് വൈകിട്ട് 3ന് ഹൈക്കോടതി ജംക്ഷനില്‍ നിന്നാരംഭിക്കും. പാ.രഞ്ജിത് അഭിസംബോധന ചെയ്യും.ആർത്തവം അയിത്തമല്ലെന്ന് ഉറക്കെ പ്രഖ്യാപിച്ച് കേരളത്തിനകത്തും പുറത്തുനിന്നുമായെത്തുന്ന സാമൂഹ്യ, സാംസ്കാരിക പ്രവർത്തകരടക്കം ആയിരങ്ങൾ ആർത്തവ റാലിയിൽ അണിനിരക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ പരിപാടിയെ അഭിസംബോധന ചെയ്യുന്ന പരിപാടിയില്‍ വിവിധ സെഷനുകളിലായി ആനി രാജ, സി.കെ.ജാനു, അനിതാ ദുബെ, കെ.ആര്‍.മീര, കെ.അജിത, സാറാ ജോസഫ്, സണ്ണി എം.കപിക്കാട്, സുനില്‍ പി.ഇളയിടം തുടങ്ങിയവര്‍ പ്രസംഗിക്കും. Continue reading ആര്‍പ്പോ ആര്‍ത്തവം;ആര്‍ത്തവ വിവേചനത്തിനെതിരെ എറണാകുളത്ത് സാമൂഹ്യകൂട്ടായ്മ 

ഇന്ധനവിലയില്‍ വീണ്ടും വര്‍ധന; പെട്രോളിന് 18 ഉം ഡീസലിന് 28 പൈസയും കൂടി

കൊച്ചി: ഇന്ധനവിലയില്‍ വീണ്ടും വര്‍ധന. പെട്രോള്‍ ലിറ്ററിന് 18 പൈസയും ഡീസല്‍ ലിറ്ററിന് 28 പൈസയുമാണ് ഇന്നു കൂടിയത്.  രണ്ടുദിവസം കൊണ്ട് പെട്രോള്‍ വിലയില്‍ 57 പൈസയുടെയും, ഡീസല്‍ വിലയില്‍ 59 പൈസയുടെയും വര്‍ധനവാണ് ഉണ്ടായത്. Continue reading ഇന്ധനവിലയില്‍ വീണ്ടും വര്‍ധന; പെട്രോളിന് 18 ഉം ഡീസലിന് 28 പൈസയും കൂടി

അജ്ഞാത വാഹനമിടിച്ച് ബൈക്കില്‍ യാത്ര ചെയ്ത സഹോദരങ്ങള്‍ മരിച്ചു

തുറവൂര്‍: അജ്ഞാത വാഹനമിടിച്ചു ബൈക്കില്‍ വീട്ടിലേക്കുപോയ സഹോദരങ്ങള്‍ മരിച്ചു. ചേര്‍ത്തല തെക്ക് പഞ്ചായത്ത് തൈക്കല്‍ വെളിയില്‍പറമ്ബില്‍ വീട്ടില്‍ ദാസന്റെയും ശോഭയുടെയും മക്കളായ അജേഷ് (37) അനീഷ് (35) എന്നിവരാണ് മരിച്ചത്.  ദേശീയപാതയില്‍ തങ്കി ബിഷപ്പ് മൂര്‍ സ്‌കൂളിനു സമീപം വ്യാഴാഴ്ച പുലര്‍ച്ചെ വ്യാഴാഴ്ച 3.45-നാണ് അപകടം. ഹോട്ടല്‍ ഷെഫുമാരാണ് ഇരുവരും.   കോഴിക്കോട്ടെ ജോലി സ്ഥലത്തു നിന്ന് ട്രെയിനില്‍ എറണാകുളത്തെത്തിയ അനീഷിനെയും കൂട്ടി അജേഷ് വീട്ടിലേക്കു പോകും വഴിയാണ് അപകടമുണ്ടായത്. റോഡരികില്‍ വീണു കിടന്ന ഇരുവരെയും ചേര്‍ത്തല താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.   Continue reading അജ്ഞാത വാഹനമിടിച്ച് ബൈക്കില്‍ യാത്ര ചെയ്ത സഹോദരങ്ങള്‍ മരിച്ചു