തിരുവനന്തപുരം വിമാനത്താവളത്തില്‍ ജീവനക്കാരുടെ പ്രതിഷേധം
തിരുവനന്തപുരം: വിമാനത്താവളം സ്വകാര്യ വത്കരിക്കുന്നതിനെതിരെ തിരുവനന്തപുരം വിമാനത്താവളത്തില്‍ ജീവനക്കാരുടെ പ്രതിഷേധം. വിമാനത്താവളത്തിലെത്തിയ ജിഎംആര്‍ കമ്പനി അധികൃതരെ ജീവനക്കാര്‍ തടഞ്ഞു. ജിഎംആര്‍ കമ്പനി അധികൃതര്‍ ആക്റ്റിംഗ് ഡയറക്ടറുടെ മുറിയില്‍ പ്രവേശിച്ചതോടെ സമരസമിതി പ്രവര്‍ത്തകര്‍ മുറിയിലെത്തി തടയുകയായിരുന്നു. വിമാനത്താവളത്തിന്റെ സ്വകാര്യവത്കരണത്തിനെതിരെ 51 ദിവസമായി ജീവനക്കാര്‍ സമരം ചെയ്ത് വരികയായിരുന്നു. തിരുവനന്തപുരം വിമാനത്താവളം അടക്കം ഇന്ത്യയിലെ ആറ് വിമാനത്താവളങ്ങള്‍ സ്വകാര്യവത്കരിക്കാനുള്ള തീരുമാനമാണ് കേന്ദ്രസര്‍ക്കാരെടുത്തിരിക്കുന്നത്. ഫെബ്രുവരി 28 മുതല്‍ തിരുവനന്തപുരം വിമാനത്താവളത്തിന്റെ വികസനം, നടത്തിപ്പ്, മേല്‍നോട്ടം എന്നിവ സ്വകാര്യവത്കരിക്കാനാണ് കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം. 50 വര്‍ഷത്തേക്ക് വിമാനത്താവളം പാട്ടത്തിന് നല്‍കും. അതോടെ വിമാന സര്‍വീസുകളുടെ നിയന്ത്രണമൊഴികെ എല്ലാം വിമാനത്താവള അതോറിറ്റിക്ക് നഷ്ടമാവും. പുറംകരാര്‍ നല്‍കിയാല്‍ തിരുവനന്തപുരം വിമാനത്താവളത്തിലെ ജീവനക്കാരുടെ തൊഴില്‍ നഷ്ടപ്പെടാനും സാധ്യതയുണ്ട്. ഏറ്റവും ഉയര്‍ന്ന തുക രേഖപ്പെടുത്തുന്ന കമ്പനിക്ക് നിശ്ചിത കാലയളവില്‍ വിമാനത്താവള നടത്തിപ്പിനും ടെര്‍മിനല്‍ വികസനത്തിനും കരാര്‍ ലഭിക്കും. വിദേശ കമ്പനികള്‍ക്ക് ഇന്ത്യന്‍ കമ്പനികളുമായി ചേര്‍ന്ന് കണ്‍സോര്‍ഷ്യമുണ്ടാക്കി പാട്ടം ഏറ്റെടുക്കാമെന്നും പൊതുസ്വകാര്യ പങ്കാളിത്തത്തിലൂടെ ലോകോത്തര … Continue reading തിരുവനന്തപുരം വിമാനത്താവളത്തില്‍ ജീവനക്കാരുടെ പ്രതിഷേധം
ജാമ്യ വ്യവസ്ഥയില്‍ ഇളവ് ആവശ്യപ്പെട്ട് കെ.സുരേന്ദ്രന്‍ ഹൈക്കോടതിയില്‍
കൊച്ചി: ജാമ്യ വ്യവസ്ഥയില്‍ ഇളവ് ആവശ്യപ്പെട്ട് ബിജെപി ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ ഹൈക്കോടതിയെ സമീപിച്ചു. മകരവിളക്ക് ദര്‍ശനത്തിനായി ശബരിമലയില്‍ പോകാന്‍ അനുവദിക്കണമെന്നാണ് സുരേന്ദ്രന്റെ ആവശ്യം. സുരേന്ദ്രന്റെ ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. ഹര്‍ജി തിങ്കളാഴ്ച വീണ്ടും ഹൈക്കോടതി പരിഗണിക്കും. സന്നിധാനത്ത് സ്ത്രീയെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ അറസ്റ്റിലായ കെ.സുരേന്ദ്രന് കര്‍ശന ഉപാധികളോടെയായിരുന്നു ജാമ്യം ലഭിച്ചത്. Continue reading ജാമ്യ വ്യവസ്ഥയില്‍ ഇളവ് ആവശ്യപ്പെട്ട് കെ.സുരേന്ദ്രന്‍ ഹൈക്കോടതിയില്‍
സിപിഎമ്മിനെതിരെ ആരോപണങ്ങളുമായി എം.ടി രമേശ്
കോഴിക്കോട്: സിപിഎമ്മിനെതിരെ ഗുരുതര ആരോപണങ്ങളുമായി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശ്. കോഴിക്കോട് മിഠായിത്തെരുവില്‍ നടന്ന അക്രമം വര്‍ഗീയ കലാപം ഉണ്ടാക്കാന്‍ സി.പി.എം ശ്രമിച്ചുവെന്ന് എം.ടി രമേശ് ആരേപിച്ചു. കൊച്ചിയില്‍ യുവമോര്‍ച്ച സംസ്ഥാന സമിതി യോഗം ഉദ്ഘാടനം ചെയ്യ്തു സംസാരിക്കുകയായിരുന്നു അദേഹം. മുന്‍കാലങ്ങളില്‍ നടന്ന ഹര്‍ത്താലുകള്‍ വച്ചു നോക്കുമ്പോള്‍ ശബരിമല കര്‍മ സമിതി നടത്തിയ ഹര്‍ത്താല്‍ വളരെ സമാധാനപരമായിരുന്നു. വിശ്വാസികളുടെ സ്വാഭാവിക പ്രതികരണം മാത്രമായിരുന്നു ഹര്‍ത്താല്‍. നെടുമങ്ങാട് പൊലീസ് സ്റ്റേഷന്‍ ആക്രമണത്തിന്റ സി.സി.ടി.വി ദൃശ്യങ്ങള്‍ പൂര്‍ണമായി പുറത്തു വിടാന്‍ പോലീസ് തയാറാകണമെന്നും എം.ടി രമേശ് ആവശ്യപ്പെട്ടു. Continue reading സിപിഎമ്മിനെതിരെ ആരോപണങ്ങളുമായി എം.ടി രമേശ്
ആലപ്പാട് കരിമണല്‍ ഖനനം പരിശോധിക്കുമെന്ന് ഇ.പി ജയരാജന്‍
കൊല്ലം; ആലപ്പാട്ടെ കരിമണല്‍ ഖനനം നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെടുന്നത് നാട്ടുകാര്‍ തന്നെയാണോ എന്നു പരിശോധിക്കണമെന്ന് വ്യവസായ വകുപ്പുമന്ത്രി ഇ.പി.ജയരാജന്‍. കരിമണല്‍ പ്രകൃതി തരുന്ന വന്‍സമ്പത്താണെന്നും അത് വേണ്ടവിധം ഉപയോഗിക്കാന്‍ സാധിച്ചാല്‍ കേരളത്തിന്റെ സാമ്പത്തികസ്ഥിതി മെച്ചപ്പെടുമെന്നും മന്ത്രി പറഞ്ഞു. ആലപ്പാട്ടെ കരിമണല്‍ ഖനനത്തില്‍ അശാസ്ത്രീയതയുണ്ടോയെന്ന് പരിശോധിക്കും. വിഷയത്തെ കുറിച്ച് കൂടുതല്‍ പഠിച്ച് ആവശ്യമായ നടപടി സ്വീകരിക്കുമെന്നും ഇ.പി.ജയരാജന്‍ പറഞ്ഞു. Continue reading ആലപ്പാട് കരിമണല്‍ ഖനനം പരിശോധിക്കുമെന്ന് ഇ.പി ജയരാജന്‍
കാലാവധി തീരുന്നതുവരെ പ്രസിഡന്റ് സ്ഥാനത്ത് തുടരും-രാജി വെക്കില്ല; എ.പത്മകുമാര്‍
പത്തനംതിട്ട: കാലാവധി തീരുന്ന നവംബര്‍ 14 വരെ സ്ഥാനത്തുണ്ടാകുമെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനത്ത് നിന്നും രാജി വയ്ക്കില്ലെന്നും എ. പത്മകുമാര്‍ പറഞ്ഞു.താന്‍ പ്രസിഡന്റ് സ്ഥാനത്ത് നിന്നും മാറുമെന്നത് ചിലരുടെ ആഗ്രഹം ആണെന്നും അത് നടക്കില്ലെന്നും പത്മകുമാര്‍ വ്യക്തമാക്കി. ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങള്‍ക്കിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞിരിക്കുന്നത്. തിരുവാഭരണ ഘോഷയാത്രയുമായി ബന്ധപ്പെട്ട് ദേവസ്വം ബോര്‍ഡും പൊലീസും പന്തളം കൊട്ടാരവും ചേര്‍ന്ന് ഒരു തീരുമാനമെടുത്തിട്ടുണ്ട്. ദേവസ്വം ബോര്‍ഡ് അതില്‍നിന്ന് പിന്നോട്ട് പോകില്ലെന്നും അദ്ദേഹം പറഞ്ഞു അതേസമയം, ശബരിമല നിരീക്ഷണ സമിതി ഇന്ന് സന്നിധാനത്തെത്തി മകരവിളക്കിനോടനുബന്ധിച്ച് ഏര്‍പ്പെടുത്തിയിട്ടുള്ള സൗകര്യങ്ങളും സുരക്ഷാ സന്നാഹങ്ങളും വിലയിരുത്തും. ജസ്റ്റിസ് സിരിജഗന്‍, ജസ്റ്റിസ് പിആര്‍ രാമന്‍. ഡിജിപി ഹേമചന്ദ്രന്‍ എന്നിവരാണ് സൗകര്യങ്ങള്‍ വിലയിരുത്തുക. വിവിധ വകുപ്പുകളെ ഉള്‍പ്പെടുത്തി ഒരു അവലോകന യോഗവും സന്നിധാനത്ത് വിളിച്ചേക്കുമെന്നാണ് സൂചന. Continue reading കാലാവധി തീരുന്നതുവരെ പ്രസിഡന്റ് സ്ഥാനത്ത് തുടരും-രാജി വെക്കില്ല; എ.പത്മകുമാര്‍
ശബരിമല ദര്‍ശനം നടത്തിയ ബിന്ദുവിനും കനക ദുര്‍ഗയ്ക്കും തിരികെ വീട്ടിലേക്ക് മടങ്ങാനാവാതെ രഹസ്യ കേന്ദ്രത്തില്‍
കൊച്ചി: ശബരിമല ദര്‍ശനം നടത്തിയ ബിന്ദുവിനും കനകദുര്‍ഗയ്ക്കും തിരിച്ച് വീട്ടിലേക്ക് മടങ്ങാന്‍ കഴിയാതെ രഹസ്യ കേന്ദ്രത്തില്‍ കഴിയുന്നു. ഇവര്‍ക്കെതിരെ കനത്ത പ്രതിഷേധത്തെ തുടര്‍ന്നാണ് ഇവര്‍ രഹസ്യ കേന്ദ്രത്തില്‍ കഴിയുന്നത്. വധഭീക്ഷണി വരെ പ്രതിഷേധക്കാര്‍ ഉയര്‍ത്തുന്നുണ്ടെന്ന് യുവതികള്‍ പറയുന്നു. എന്നാല്‍ പോലീസിനെ വിശ്വാസമാണെന്നും അടുത്ത ആഴ്ചയോടു കൂടി വീടൂകളിലേക്ക് പോകാന്‍ കഴിയുമെന്നാണ് കരുതുന്നതെന്ന് യുവതികള്‍ വ്യക്തമാക്കി. Continue reading ശബരിമല ദര്‍ശനം നടത്തിയ ബിന്ദുവിനും കനക ദുര്‍ഗയ്ക്കും തിരികെ വീട്ടിലേക്ക് മടങ്ങാനാവാതെ രഹസ്യ കേന്ദ്രത്തില്‍
ശബരിമല ദർശനത്തിനായി നാലു യുവതികൾ കോട്ടയത്തെത്തി
കോട്ടയം: ശബരിമല ദര്‍ശനത്തിനായി കോട്ടയം റെയിൽവേ സ്റ്റേഷനിലെത്തിയ ആന്ധ്ര സ്വദേശിനികളായ നാലു യുവതികൾ എരുമേലിയിലേക്കു പോയി. ഇവിടെ നിന്നു പമ്പയിലേക്കെത്താനാണു ശ്രമം. ശബരിമലയിലേക്കു പോകണമെന്നാവശ്യപ്പെട്ടെത്തിയ ഇവരിൽ മൂന്നു പേർക്ക് ഇരുമുടിക്കെട്ടുണ്ട്. Continue reading ശബരിമല ദർശനത്തിനായി നാലു യുവതികൾ കോട്ടയത്തെത്തി
