സന്നിധാനത്ത് ദൃശ്യങ്ങൾ പകർത്തിയെന്ന് ആരോപിച്ച് മാധ്യമപ്രവർത്തകർക്കെതിരെ കേസ്
ശബരിമല സന്നിധാനത്ത് ദൃശ്യങ്ങൾ പകർത്തിയെന്ന് ആരോപിച്ച് മാധ്യമപ്രവർത്തകർക്കെതിരെ കേസ്. അമൃത ടി.വി കോട്ടയം ബ്യൂറോ ചീഫ് എം. ശ്രീജിത്ത്, ജനം ടി.വി ലേഖകൻ ഉമേഷ്, ന്യൂസ് 18 ലേഖകൻ എന്നിവർക്കെതിരെയാണ് കേസെടുത്തത്. മണ്ഡലകാലത്തിന്റെ തുടക്കത്തിൽ സന്നിധാനത്ത് റിപ്പോർട്ടിങ്ങിനുപോയ ഇവർ ദൃശ്യങ്ങൾ പകർത്തിയെന്ന് ആരോപിച്ച് 117ഇ വകുപ്പ് പ്രകാരമാണ് കേസെടുത്തത്. അനുമതി വാങ്ങാതെ ദൃശ്യങ്ങൾ പകർത്തിയെന്നാരോപിച്ചാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്. വെള്ളിയാഴ്ച നിലക്കൽ സ്റ്റേഷനിലെത്തി ജാമ്യമെടുക്കണമെന്ന് പൊലീസ് അറിയിപ്പാണ് ലഭിച്ചത്. നവംബർ 14ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം. സന്നിധാനത്തെത്തിയ ശ്രീജിത്തിനെ റിപ്പോർട്ടിങ്ങിന് അനുവദിച്ചില്ല. തുടർന്ന് ബലംപ്രയോഗിച്ചാണ് ഇദ്ദേഹം അടക്കമുള്ള മാധ്യമസംഘത്തെ പൊലീസ് പുറത്താക്കിയത്. പിന്നീട് ട്രാക്ടറിൽ പമ്പയിലെത്തിച്ച് അവിടെനിന്ന് പൊലീസ് വാഹനത്തിൽ പുലർച്ച രണ്ടിന് പത്തനംതിട്ടയിൽ കൊണ്ടുവിടുകയായിരുന്നു. യുവതി പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ തത്സമയ റിപ്പോർട്ടിങ്ങിന് എത്തിയ മാധ്യമപ്രവർത്തകർക്കാണ് അന്ന് പൊലീസ് വിലക്ക് ഏർപ്പെടുത്തിയത് Continue reading സന്നിധാനത്ത് ദൃശ്യങ്ങൾ പകർത്തിയെന്ന് ആരോപിച്ച് മാധ്യമപ്രവർത്തകർക്കെതിരെ കേസ്
കണ്ണൂർ ജില്ലയില്‍ ശര്‍ക്കര (വെല്ലം) നിരോധിച്ചുകൊണ്ട് ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉത്തരവ്..
കണ്ണൂര്‍ ജില്ലയില്‍ ശര്‍ക്കര (വെല്ലം) നിരോധിച്ചുകൊണ്ട് ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉത്തരവായി. അതിമാരകമായ രാസവസ്തുക്കളുടെ അംശം കണ്ടെത്തിയതിനെ തുടര്‍ന്നാണ് തമിഴ്‌നാട്ടില്‍ നിന്നും കര്‍ണ്ണാടകത്തില്‍ നിന്നും ജില്ലയില്‍ വിതരണത്തിനെത്തിയ വെല്ലം നിരോധിച്ചതെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് അസിസ്റ്റന്റ് കമ്മീഷണര്‍ സി.എ. ജനാര്‍ദ്ദനൻ പറഞ്ഞു. കണ്ണൂര്‍ ജില്ലയിലെ കൂത്തുപറമ്ബ്, തലശ്ശേരി, ഇരിട്ടി എന്നിവിടങ്ങളില്‍ നടത്തിയ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ റെയ്ഡിലാണ് അതിമാരകമായ രാസവസ്തു സാന്നിധ്യമുള്ള വെല്ലം കണ്ടെത്തിയത്.ഈ സംഭവത്തോടെ വെല്ലത്തിന്റെ വില്‍പ്പന കണ്ണൂരിലെ വ്യാപാരികള്‍ നിര്‍ത്തിവെച്ചിരിക്കയാണ്. തുണികള്‍ക്ക് ചായത്തിന് ഉപയോഗിക്കുന്ന റോഡാമിന്‍ ബി, ബ്രില്യന്റ് ബ്ലു തുടങ്ങിയ വിവിധ ഇനം നിറങ്ങളുടേയും രാസവസ്തുക്കളുടേയും ചേരുവയാണ് പരിശോധനയില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് സ്ഥിരീകരിച്ചത്. റോഡമിന്‍ ബി ദേഹത്ത് തട്ടിയാല്‍ ചര്‍മ്മാര്‍ബുദ്ദത്തിന് സാധ്യതയുണ്ടെന്നും എന്നാല്‍ ഇത് ചേര്‍ത്ത വെല്ലം ശരീരത്തിനികത്തെത്തിയാല്‍ മാരക കാന്‍സര്‍ പിടിപെടാന്‍ വഴിവെക്കുമെന്നും ഭക്ഷ്യസുരക്ഷാ അധികൃതര്‍ പറയുന്നു. റോഡാമിന്‍ ബിയും ബ്രില്യന്റ് ബ്ലൂയും ചേര്‍ത്ത മിശ്രിതം ശര്‍ക്കരക്ക് മഞ്ഞ ഉള്‍പ്പെടെയുള്ള നിറങ്ങള്‍ നല്‍കും.. Continue reading കണ്ണൂർ ജില്ലയില്‍ ശര്‍ക്കര (വെല്ലം) നിരോധിച്ചുകൊണ്ട് ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉത്തരവ്..
കണ്ണപുരം കലാഗ്രാമം പദ്ധതി പാതിവഴിയില്‍ നിലച്ചു..
പഴയങ്ങാടി: കേരളസാംസ്‌കാരിക വകുപ്പിന്റെ സഹകരണത്തോടെ നാടന്‍കലകളുടെ സംരക്ഷണത്തിനും ഗവേഷണത്തിനും വേണ്ടി വിഭാവനം ചെയ്ത പദ്ധതി അവതാളത്തില്‍. പ്രദേശം കാടുകയറി മൂടുന്നു. പദ്ധതിക്കായി നിര്‍മ്മിച്ച സ്റ്റേജില്‍ പ്ലാസ്റ്റിക്ക് മാലിന്യസംഭരണ കേന്ദ്രമാക്കി മാറ്റി. പ്രതിഷേധം വ്യാപകം… നാടന്‍കലകളുടെ ഈറ്റില്ലമായ കണ്ണൂരില്‍ നാടന്‍കലകളുടെ പരിപോഷണത്തിനായി സ്ഥാപിച്ച കലാഗ്രാമം നാശത്തിലേക്ക്. നാടന്‍കലകളുടെ പരിപോഷണത്തിന് കണ്ണപുരം ഗ്രാമപഞ്ചായത്ത് സഹായത്തോടെ കണ്ണപുരം തൃക്കോത്ത് സൗകര്യങ്ങളൊരുക്കയിരുന്നു. 50 ലക്ഷം രൂപ ചിലവില്‍ സ്റ്റേജും അനുബന്ധ കെട്ടിടങ്ങളും നിര്‍മ്മിച്ചു. സാംസ്‌കാരിക വകുപ്പ് മന്ത്രി ഉള്‍പ്പെടെ പങ്കെടുത്ത് കൊട്ടിഘോഷിച്ച് ഉദ്ഘാടന ചടങ്ങ് നടത്തി. എന്നാല്‍ ഇന്ന് ഇവിടത്തെ അവസ്ഥ ഏറെ ദയനീയമാണ്.. കലാകാരന്മാരോട് ഉള്ള അവഗണനയുടെ പ്രതീകമായി മാറിയിരിക്കുന്നു ഈ പ്രദേശം. 2009 10 കാലഘട്ടത്തിലെ പഞ്ചായത്ത് പ്രസിഡണ്ടും ഭരണസമിതിയും അന്നത്തെ ഫോക്ലോര്‍ അക്കാദമി സെക്രട്ടറിയും ചേര്‍ന്ന് കണ്ണപുരത്ത് കലാഗ്രാമം ഒരുക്കാന്‍ 5 കോടി രൂപയുടെ വിശദമായ എസ്റ്റിമേറ്റ് സര്‍ക്കാറിന് സമര്‍പ്പിച്ചിരുന്നു. അന്തര്‍ദേശീയ തലത്തിലുള്ള നാടന്‍ കലകളെ കുറിച്ച് ഗവേഷണം നടത്തുന്നതിനും. കലാ അവതരണം … Continue reading കണ്ണപുരം കലാഗ്രാമം പദ്ധതി പാതിവഴിയില്‍ നിലച്ചു..
യുവത്രീ പ്രവേശന ഹർത്താൽ: അക്രമം നടത്തിയ സർക്കാർ ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്‌തു
പത്തനംതിട്ട: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട അക്രമസമരത്തിൽ ഉൾപ്പെട്ട സർക്കാർ ഉദ്യോഗസ്ഥനെ അന്വേഷണ വിധേയമായി സസ്‍പെന്‍റ് ചെയ്തു. റാന്നി പെരുനാട് പഞ്ചായത്തിലെ സീനിയർ ക്ലാർക്ക് വിഷ്ണു പ്രസാദിനെ ആണ് സസ്‌പെൻഡ് ചെയ്ത്‍ത്. ഹർത്താൽ ദിവസം സംഘം ചേർന്ന് അടൂർ പെരിങ്ങനാട്ടിലെ വീടുകൾ അക്രമിച്ചതിന് വിഷ്ണു പ്രസാദിനെതിരെ പൊലീസ് കേസെടുത്തിരുന്നു. Continue reading യുവത്രീ പ്രവേശന ഹർത്താൽ: അക്രമം നടത്തിയ സർക്കാർ ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്‌തു
നാദാപുരം കല്ലാച്ചി ജ്വല്ലറി കവർച്ച കേസിലെ പ്രതികൾ അറസ്റ്റിൽ
കോഴിക്കോട്: നാദാപുരം കല്ലാച്ചി ജ്വല്ലറി കവർച്ച കേസിലെ പ്രതികൾ അറസ്റ്റിൽ. അന്തർ സംസ്ഥാന കവർച്ച സംഘത്തിലെ മൂന്ന് പേരാണ് നാദാപുരം പൊലീസിന്‍റെ പിടിയിലായത്. തമിഴ്നാട് സ്വദേശികളായ അഞ്ചുപുലി, സൂര്യ, രാജ എന്നിവരെയാണ് നാദാപുരം പൊലീസ് അറസ്റ്റ് ചെയ്തത്. മലപ്പുറം വളാഞ്ചേരിയിൽ നിന്നാണ് കവർച്ചാ സംഘത്തിലെ പ്രതികൾ അറസ്റ്റിലായത്. സംഭവത്തിന് പിന്നിൽ തമിഴ്നാട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അന്തർസംസ്ഥാന കവർച്ചാ സംഘമാണെന്ന് നേരത്തെ പൊലീസിന് സൂചന കിട്ടിയിരുന്നു. രണ്ടാഴ്ചയായി നാദാപുരം പൊലീസിന്‍റെ നിരീക്ഷണത്തിലായിരുന്നു പ്രതികൾ. കവർച്ചാ മുതൽ വളാഞ്ചേരിയിലെ ഒരു ജ്വല്ലറിയിൽ നിന്നാണ് പൊലീസ് കണ്ടെടുത്തത്. ഡിസംബർ നാലിന് പുലർച്ചെയാണ് കല്ലാച്ചിയിലെ റിൻസി ജ്വല്ലറി കുത്തി തുറന്ന് ഒന്നര കിലോ സ്വർണവും ആറ് കിലോ വെള്ളിയും രണ്ടര ലക്ഷം രൂപയും മോഷ്ടിച്ചത്. Continue reading നാദാപുരം കല്ലാച്ചി ജ്വല്ലറി കവർച്ച കേസിലെ പ്രതികൾ അറസ്റ്റിൽ
സേവ് ആലപ്പാട്: കാമ്പസുകളിലും തെരുവുകളിലും സമരം വ്യാപിപ്പിക്കും -എസ്.ഇർഷാദ്
കൊല്ലം: കരുനാഗപ്പള്ളി ആലപ്പാട് തീരപ്രദേശത്ത് ആറ് പതിറ്റാണ്ടായുള്ള കരിമണൽ ഖനനം നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് ആലപ്പാട് സ്വദേശികൾ നടത്തുന്ന അനിശ്ചതകാല റിലേ സത്യഗ്രഹത്തിന് ഐക്യദാർഢ്യമർപ്പിച്ച് ഫ്രറ്റേണിറ്റി മൂവ്മെന്റ് നേതാക്കൾ സമരപ്പന്തൽ സന്ദർശിച്ചു. പൊതു മേഖല സ്ഥാപനങ്ങളായ ഐ.ആർ.ഇ.എല്ലും കെ.എം.എം.എല്ലും നടത്തുന്ന ഖനനത്തിനെതിരെ ജനരോഷമുയർന്നിട്ടും നിശബ്ദമാകുന്ന ഭരണകൂടത്തിനെതിരെ ശക്തമായ പ്രക്ഷോഭങ്ങൾ ഉയരണമെന്നും സമരം കാമ്പസുകളിലും തെരുവുകളിലും വ്യാപിപ്പിക്കുമെന്നും സംസ്ഥാന പ്രസിഡൻറ് എസ് ഇർഷാദ് പറഞ്ഞു ജനറൽ സെക്രട്ടറി പ്രദീപ് നെന്മാറ, ജില്ല പ്രസിഡൻറ് എസ് എം മുഖ്താർ , ജില്ലാ ജനറൽ സെക്രട്ടറി ആരിഫ് സലാഹ് സെക്രട്ടറിയേറ്റ് അംഗങ്ങളായ ,അസ്ഹർ, അഷ്റഫ്,ലുക്മാൻ എന്നിവർ സന്ദർശനത്തിനു നേതൃത്വം നൽകി പ്രവർത്തകരോടൊപ്പം ഖനന മേഖല സന്ദർശിക്കുകയും ചെയ്തു. Continue reading സേവ് ആലപ്പാട്: കാമ്പസുകളിലും തെരുവുകളിലും സമരം വ്യാപിപ്പിക്കും -എസ്.ഇർഷാദ്
കെ.എം ഷാജിക്ക് നിയമസഭ സമ്മേളനത്തില്‍ പങ്കെടുക്കാം;മുന്‍ ഉത്തരവ് അവര്‍ത്തിച്ച് സുപ്രീംകോടതി
ന്യൂഡല്‍ഹി: അഴീക്കോട് എംഎല്‍എ കെ.എം.ഷാജിക്ക് നിയമസഭ സമ്മേളനത്തില്‍ പങ്കെടുക്കാമെന്ന മുന്‍ ഉത്തരവ് അവര്‍ത്തിച്ച് സുപ്രീംകോടതി. എന്നാല്‍, ശമ്പളം, അനൂകൂല്യങ്ങള്‍, എന്നിവ കൈപ്പറ്റാന്‍ കഴിയില്ല. നിയമസഭ വോട്ടെടുപ്പില്‍ പങ്കെടുക്കാനും സാധിക്കില്ല. നേരത്തെ, കഴിഞ്ഞ നവംബറില്‍ ജസ്റ്റിസ് എ കെ സിക്രി അധ്യക്ഷനായ ബെഞ്ചാണ് കെ.എം.ഷാജിയുടെ നിയമസഭാംഗത്വം റദ്ദ് ചെയ്തുള്ള നടപടിക്ക് ഉപാധികളോടെ സ്റ്റേ അനുവദിച്ചത്. സമ്പൂര്‍ണ സ്റ്റേ വേണമെന്ന ഷാജിയുടെ ആവശ്യം അനുവദിക്കാനാകില്ലെന്ന് അന്ന് കോടതി വ്യക്തമാക്കിയിരുന്നു. ഹൈക്കോടതി വിധി അടിയന്തരമായി സ്റ്റേ ചെയ്യണമെന്നായിരുന്നു കെ.എം.ഷാജിയുടെ അഭിഭാഷകന്‍ ആവശ്യപ്പെട്ടത്. അഴീക്കോട് നിയമസഭാ മണ്ഡലത്തില്‍ നിന്നുള്ള തെരഞ്ഞെടുപ്പ് റദ്ദാക്കിയതിനെതിരെയാണ് കെ.എം.ഷാജി സുപ്രീകോടതിയിലെത്തിയത് . അതേസമയം, കെ.എം.ഷാജിയെ അയോഗ്യനാകാന്‍ ഇടയായ നോട്ടീസ് പൊലീസ് കണ്ടെടുത്തതല്ലെന്ന രേഖകള്‍ പുറത്ത് വന്നിരുന്നു. വളപട്ടണം പൊലീസ് കണ്ണൂര്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ റിപ്പോര്‍ട്ടിലാണ് ലഘുലേഖ സിപിഐഎം നേതാവ് ഹാജരാക്കിയതാണെന്ന വിവരങ്ങളുള്ളത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ അഴീക്കോട് മണ്ഡലത്തില്‍ വര്‍ഗീയ പ്രചരണം നടത്തിയെന്നാരോപിച്ച് എതിര്‍സ്ഥാനാര്‍ത്ഥി എം.വി.നികേഷ് കുമാര്‍ സമര്‍പിച്ച ഹര്‍ജിയിലാണ് ഷാജിക്കെതിരെ … Continue reading കെ.എം ഷാജിക്ക് നിയമസഭ സമ്മേളനത്തില്‍ പങ്കെടുക്കാം;മുന്‍ ഉത്തരവ് അവര്‍ത്തിച്ച് സുപ്രീംകോടതി
