കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് മുംബൈയിലേക്കുള്ള ഗോ എയറിന്റെ പ്രതിദിന സര്‍വീസ് ആരംഭിച്ചു..
കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് മുംബൈയിലേക്കുള്ള ഗോ എയറിന്റെ പ്രതിദിന സര്‍വീസ് ആരംഭിച്ചു. രാത്രി 11-ന് കണ്ണൂരില്‍ നിന്ന് പുറപ്പെടുന്ന വിമാനം ഒരു മണിക്ക് മുംബൈയിലെത്തും..കണ്ണൂരിലേക്കുള്ള വിമാനം രാത്രി 12.45-ന് മുംബൈയില്‍നിന്ന് പുറപ്പെട്ട് പുലര്‍ച്ചെ 2.45-ന് കണ്ണൂരില്‍ എത്തും..വ്യാഴാഴ്ച അര്‍ധരാത്രി മുതലാണ് മുംബൈയിലേക്കുള്ള സര്‍വീസിന് തുടക്കമായത്. ഗോ എയറിന്റെ എയര്‍ബസ് 320 ആണ് മുംബൈയിലേക്ക് പറക്കുന്നത്. മുംബൈയിലേക്ക് 3162 രൂപയും തിരിച്ച് കണ്ണൂരിലേക്ക് 2999 രൂപയുമാണ് കുറഞ്ഞ നിരക്ക്.. Continue reading കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് മുംബൈയിലേക്കുള്ള ഗോ എയറിന്റെ പ്രതിദിന സര്‍വീസ് ആരംഭിച്ചു..
ഏഴോം: ഭരണഘടനാ സാക്ഷരതാ പരിശീലനം..
സാക്ഷരതാ മിഷൻ, ഏഴോം പഞ്ചായത്ത് ഇവ ചേർന്ന് വാർഡുകൾ തോറും ഭരണഘടന സാക്ഷരതാ വിദ്യാഭ്യാസപരിപാടിയുടെ റിസോഴ്‌സംഗങ്ങൾക്ക് ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഡി.വിമല ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസസമിതി ചെയർപേഴ്സൺ പി.പി.റീത്ത അധ്യക്ഷത വഹിച്ചു. വി.ആർ.വി.ഏഴോം ക്ലാസെടുത്തു. ഐ.വി.ഉഷ, പഞ്ചായത്തംഗം കെ.ലീല, കെ.ലളിത, കെ.സിർഹബിൽ, ഗീത അനിൽകുമാർ എന്നിവർ സംസാരിച്ചു. പഞ്ചായത്തിലെ 25 കേന്ദ്രങ്ങളിൽ പഠനക്ലാസുകൾ സംഘടിപ്പിക്കും. Continue reading ഏഴോം: ഭരണഘടനാ സാക്ഷരതാ പരിശീലനം..
വാർത്തകള്‍ അടിസ്ഥാന രഹിതം; ശബരിമലയിലേക്ക് ഇപ്പോള്‍ ഇല്ലെന്ന് തൃപ്തി ദേശായി
പൂനെ: ശബരിമലയിലേക്ക് താൻ കേരളത്തിലേക്ക് യാത്ര തിരിച്ചുവെന്ന തരത്തില്‍ പ്രചരിക്കുന്ന വാർത്ത അടിസ്ഥാന രഹിതമെന്ന് തൃപ്തി ദേശായി. ഗൂഢ ഉദ്ദേശത്തോടെ ആരൊക്കെയോ നടത്തുന്ന വ്യാജ പ്രചാരണങ്ങളാണ് ഇവ. ഈ സീസണില്‍ മല കയറുന്ന കാര്യം അജണ്ടയിലേ ഇല്ലെന്നും അഭ്യൂഹങ്ങള്‍ പരത്തി കലാപം ഉണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഇത്തരം പ്രചാരണങ്ങള്‍ എന്ന് സംശയിക്കുന്നതായും അവര്‍ പറഞ്ഞു. താൻ ഒരു ദിവസം ശബരിമലയിലേക്ക് എത്തും. സന്ദർശിച്ച് മടങ്ങിക്കഴിഞ്ഞാൽ മാത്രമേ ആളുകൾ വാർത്ത അറിയുകയുള്ളു എന്നും തൃപ്തി ദേശായി പറഞ്ഞു. മറ്റുപ്രചാരണങ്ങൾ ഗൂഡ ഉദ്ദേശത്തോടെയെന്നും തൃപ്തി പറഞ്ഞു. സന്നിധാനത്ത് യുവതിപ്രവേശനം സാധ്യമായിക്കഴിഞ്ഞു. ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കണം എന്നതായിരുന്നു തന്റെ നേതൃത്വത്തിലുള്ള ഭൂമാതാ ബ്രിഗേഡിന്റെ ആവശ്യം. 10 നും 50 നും ഇടയില്‍ പ്രായമുള്ള രണ്ട് സ്ത്രീകള്‍ ശബരിമല ദര്‍ശനം നടത്തിയതോടെ സംഘടന ഉയര്‍ത്തിയ ആവശ്യം നടപ്പിലായിക്കഴിഞ്ഞു. ഇനി ജനുവരി 22 ന് കോടതി പുറപ്പെടുവിക്കുന്ന വിധി അനുസരിച്ചാവും സംഘടന ഈ വിഷയത്തില്‍ നിലപാട് സ്വീകരിക്കുന്നത്. Continue reading വാർത്തകള്‍ അടിസ്ഥാന രഹിതം; ശബരിമലയിലേക്ക് ഇപ്പോള്‍ ഇല്ലെന്ന് തൃപ്തി ദേശായി
മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട് കേസ് നടത്താന്‍ സര്‍ക്കാര്‍ ചിലവഴിച്ചത് കോടികള്‍
തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട് കേസ് നടത്തുവാന്‍ കേരള സര്‍ക്കാരിന് ചിലവഴിക്കേണ്ടി വന്നത് കോടികള്‍. കഴിഞ്ഞ ഒന്‍പത് വര്‍ഷത്തിനിടയില്‍ അഞ്ചരക്കോടിയോളം രൂപയാണ് സര്‍ക്കാരിന് ചിലവായത്. 2009 മുതല്‍ 2018 വരെ ചിലവഴിച്ച തുകയുടെ കണക്കാണ് ഇപ്പോള്‍ പുറത്തു വരുന്നത്. കേരളത്തിന് വേണ്ടി കോടതിയില്‍ ഹാജരായ അഭിഭാഷകര്‍ക്കുള്ള ഫീസായും, യാത്ര ചിലവിനായും മറ്റും 5,65,45,049 രൂപയാണ് വേണ്ടിവന്നത്. ഇതില്‍ അഭിഭാഷകര്‍ക്കുള്ള ഫീസിനത്തില്‍ മാത്രം കൊടുക്കേണ്ടി വന്നത് 4,31,60753 രൂപയും. സുപ്രീംകോടതി അഭിഭാഷകനായ ഹരീഷ് സാല്‍വേയ്ക്കാണ് ഏറ്റവും കൂടുതല്‍ തുക നല്‍കിയത്. 1,82,71,350 രൂപ ഹരീഷ് സാല്‍വേ വാങ്ങിയപ്പോള്‍, കേസില്‍ ഹാജരായ മറ്റ് എട്ട് അഭിഭാഷകര്‍ക്ക് നല്‍കേണ്ടി വന്നത് രണ്ടേമുക്കാല്‍ ലക്ഷം മുതല്‍ 92 ലക്ഷം രൂപ വരെ. യാത്രാ ചിലവിനും മറ്റ് കേസ് നടത്തിപ്പിനുമായി ചിലവായത് 56,55,057 രൂപയും. അഭിഭാഷകര്‍ക്ക് നല്‍കാന്‍ ഇനി കുടിശികയൊന്നുമില്ല. ഈ ഒന്‍പത് വര്‍ഷത്തിന് ഇടയില്‍ ഉന്നതാധികാര സമിയുടെ സന്ദര്‍ശനങ്ങള്‍ക്ക് സൗകര്യം ഒരുക്കുന്നതിന് 58,34,739 രൂപയും ചിലവായി. Continue reading മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട് കേസ് നടത്താന്‍ സര്‍ക്കാര്‍ ചിലവഴിച്ചത് കോടികള്‍
10 വര്‍ഷത്തെ തടവുശിക്ഷ പൂര്‍ത്തിയാക്കിയ 209 തടവുകാരെ ശിക്ഷായിളവ് നല്‍കി വിട്ടയച്ച നടപടി ഹൈക്കോടതി റദ്ദാക്കി
കൊച്ചി: കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 209 തടവുകാരെ ശിക്ഷായിളവ് നല്‍കി വിട്ടയച്ച നടപടി ഹൈക്കോടതി റദ്ദാക്കി. 10 വര്‍ഷത്തെ തടവുശിക്ഷ പൂര്‍ത്തിയാക്കിയവരെ വിട്ടയച്ച് 2011 ല്‍ സര്‍ക്കാര്‍ ഇറക്കിയ ഉത്തരവാണ് റദ്ദാക്കിയത്. കൊടും ക്രിമിനലുകള്‍ക്ക് പോലും ശിക്ഷായിളവു നല്‍കുന്നെന്ന് ആരോപിച്ച് തൃശൂര്‍ സ്വദേശി പി.ഡി. ജോസഫ് നല്‍കിയ ഹര്‍ജിയും ഒഴിവാക്കപ്പെട്ട ചില തടവുകാരുടെ ബന്ധുക്കള്‍ നല്‍കിയ ഹര്‍ജികളും പരിഗണിച്ചാണ് ഉത്തരവ്. വധശിക്ഷ ജീവപര്യന്തമാക്കിയവര്‍ക്കും ജീവപര്യന്തക്കാര്‍ക്കും 14 വര്‍ഷമെങ്കിലും കഴിയാതെ ശിക്ഷായിളവ് നല്‍കരുതെന്ന ക്രിമിനല്‍ നടപടി ചട്ടത്തിലെ 433 എ വകുപ്പ് പാലിക്കാതെയാണ് ഉത്തരവെന്ന് ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട മൂന്നംഗ ബെഞ്ച് വിലയിരുത്തി. 2011 ഫെബ്രുവരി 18 ലെ ഉത്തരവ് പ്രകാരം മോചിതരായെങ്കിലും ഗവര്‍ണറുടെ പുതിയ ഉത്തരവ് വരുന്നതുവരെ ഇവരെ വീണ്ടും തടവിലാക്കാന്‍ നിര്‍ദ്ദേശിക്കുന്നില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. 209 പ്രതികളുടെയും ശിക്ഷായിളവിന്റെ കാര്യം ആറ് മാസത്തിനകം സര്‍ക്കാരും ഗവര്‍ണറും പുതുതായി പരിഗണിച്ച് തീരുമാനമെടുക്കണം. ഇല്ലെങ്കില്‍ ഇവര്‍ ബാക്കി ശിക്ഷ അനുഭവിക്കണമെന്നും ഉത്തരവുണ്ട്. … Continue reading 10 വര്‍ഷത്തെ തടവുശിക്ഷ പൂര്‍ത്തിയാക്കിയ 209 തടവുകാരെ ശിക്ഷായിളവ് നല്‍കി വിട്ടയച്ച നടപടി ഹൈക്കോടതി റദ്ദാക്കി
ടെറിറ്റോറിയല്‍ ആര്‍മിയിലേക്കുള്ള റിക്രൂട്ട്‌മെന്റ റാലി ഫെബ്രുവരി നാലു മുതല്‍ എട്ടു വരെ കണ്ണൂര്‍ കോട്ട മൈതാനിയില്‍..
ടെറിറ്റോറിയല്‍ ആര്‍മിയിലേക്കുള്ള റിക്രൂട്ട്‌മെന്റ റാലി ഫെബ്രുവരി നാലു മുതല്‍ എട്ടു വരെ കണ്ണൂര്‍ കോട്ട മൈതാനിയില്‍ നടക്കും. നാലിന് കേരളത്തിലുള്ളവര്‍ക്കും അഞ്ചിന് മറ്റിടങ്ങളിലുള്ളവര്‍ക്കും രജിസ്‌ട്രേഷനും ശാരീരിക ക്ഷമത പരിശോധനയും നടക്കും. ആറു മുതല്‍ എട്ടു വരെ മെഡിക്കല്‍പരിശോധനയും മറ്റു പരീക്ഷകളും നടക്കും… Continue reading ടെറിറ്റോറിയല്‍ ആര്‍മിയിലേക്കുള്ള റിക്രൂട്ട്‌മെന്റ റാലി ഫെബ്രുവരി നാലു മുതല്‍ എട്ടു വരെ കണ്ണൂര്‍ കോട്ട മൈതാനിയില്‍..
മകരവിളക്ക‌് : ശബരിമലയില്‍ തീര്‍ഥാടകര്‍ക്ക‌് ഒരുക്കിയ സൗകര്യങ്ങളില്‍ പൂര്‍ണ സംതൃപ‌്തി അറിയിച്ച് നിരീക്ഷക സമിതി
സന്നിധാനം: ശബരിമലയില്‍ തീര്‍ഥാടകര്‍ക്ക‌് ഒരുക്കിയ സൗകര്യങ്ങളില്‍ പൂര്‍ണ സംതൃപ‌്തി അറിയിച്ച് ഹൈക്കോടതി നിയോഗിച്ച നിരീക്ഷണസമിതി. നിലയ‌്ക്കല്‍, പമ്ബ എന്നിവിടങ്ങളിലെ സന്ദര്‍ശനത്തിനുശേഷം വ്യാഴാഴ‌്ച രാത്രിയാണ‌് സമിതിയംഗങ്ങള്‍ സന്നിധാനത്തെത്തിയത‌്. ബെയ‌്സ‌് ക്യാമ്ബായ നിലയ‌്ക്കലും സന്നിധാനത്തും കഴിഞ്ഞതവണ സന്ദര്‍ശിച്ചപ്പോള്‍ ഉള്ളതിനേക്കാള്‍ കൂടുതല്‍ സൗകര്യങ്ങളുണ്ടെന്ന‌് നിരീക്ഷണസമിതി അംഗങ്ങളായ ജസ്റ്റിസ് എസ് സിരിജഗന്‍, പി ആര്‍ രാമന്‍, ഡിജിപി എ ഹേമചന്ദ്രന്‍ എന്നിവര്‍ വിലയിരുത്തി. സുരക്ഷാ കാരണങ്ങളാല്‍ പമ്ബ ഹില്‍ടോപ്പില്‍ മകരവിളക്ക‌് കാണാന്‍ തീര്‍ഥാടകര്‍ കയറുന്നത‌് സമിതി വിലക്കി. ഇവിടെ കയറുന്നത‌് തടയണമെന്നും വിലക്ക‌് രേഖപ്പെടുത്തുന്ന ബോര്‍ഡ‌് സ്ഥാപിക്കണമെന്നും ദേവസ്വം ബോര്‍ഡിനോട‌് ആവശ്യപ്പെട്ടു. വെള്ളിയാഴ്ച രാവിലെ പാണ്ടിത്താവളം ഭാഗത്ത‌് മകരവിളക്ക‌് ദര്‍ശനത്തിനായി ഒരുക്കിയ സൗകര്യങ്ങള്‍ പരിശോധിച്ചു. ഇവിടെ 75,000 പേര്‍ക്ക‌് മകരവിളക്ക‌് കാണാം. സന്നിധാനത്ത‌് ഏറ്റവും കൂടുതല്‍ പേര്‍ വിളക്കു കാണുന്നതും ഇവിടെ നിന്നാണ്. ഇതു കൂടാതെ എട്ടു കേന്ദ്രങ്ങളിലാണ‌് മകരവിളക്ക് ദര്‍ശിക്കാനുള്ള സൗകര്യമുള്ളത‌്. ഇക്കുറി കഴിഞ്ഞതവണത്തേക്കാള്‍ കൂടുതല്‍ സ്ഥലം ദര്‍ശനത്തിന് ലഭിച്ചുവെന്ന‌് സമിതി വിലയിരുത്തി. തീര്‍ഥാടകരുടെ സുരക്ഷയും … Continue reading മകരവിളക്ക‌് : ശബരിമലയില്‍ തീര്‍ഥാടകര്‍ക്ക‌് ഒരുക്കിയ സൗകര്യങ്ങളില്‍ പൂര്‍ണ സംതൃപ‌്തി അറിയിച്ച് നിരീക്ഷക സമിതി
