മാടായി : പെൺകുട്ടികൾക്ക് സ്വയം പ്രതിരോധ പരിശീലനം തുടങ്ങി..
പെൺകുട്ടികളുടെ സ്വയം പ്രതിരോധ പരിശീലന പദ്ധതി കരുത്ത് തെയ്‌ക്വാണ്ടോ പരിശീലന പരിപാടി മാടായി ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ തുടങ്ങി.വിദ്യാഭ്യാസവകുപ്പിന്റെ കീഴിലെ കരിയർ ഗൈഡൻസ് ആൻഡ് അഡോളസന്റ് കൗൺസലിങ് സെല്ലാണ് നേതൃത്വം നൽകുന്നത്.ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പി.ദിവ്യ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് പി.കെ.വിശ്വനാഥൻ അധ്യക്ഷതവഹിച്ചു. പ്രഥമാധ്യാപകൻ രാധാകൃഷ്ണൻ, ആഷിദ് പുഴക്കൽ, ബേബി സ്മിത, കെ.എ.പ്രമോദ്, പരിശീലക മാനസ, പ്രിൻസിപ്പൽ കെ.ഷീജ, ഇ.ജയശ്രീ എന്നിവർ സംസാരിച്ചു.. Continue reading മാടായി : പെൺകുട്ടികൾക്ക് സ്വയം പ്രതിരോധ പരിശീലനം തുടങ്ങി..
മാടായി ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ ബസ് ഡ്രൈവറുടെ ഒഴിവ്..
മാടായി ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ ബസ്സിൽ ഡ്രൈവറുടെ ഒഴിവുണ്ട്. മുഖാമുഖം 14-ന് 11 മണിക്ക്.. Continue reading മാടായി ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ ബസ് ഡ്രൈവറുടെ ഒഴിവ്..
കൊട്ടില ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് ക്യാമറ മോഷണംപോയി..
കൊട്ടില ഗവ. ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പലിന്റെ മുറിയിൽ സൂക്ഷിച്ച വെബ് ക്യാമറയും എസ്.എൽ.ആർ. ക്യാമറയും മോഷണംപോയതായി പരാതി.15,000 രൂപയുടെ വെബ്ക്യാമറയും 40,000 രൂപയുടെ എസ്.എൽ.ആർ. ക്യാമറയുമാണ് നഷ്ടപ്പെട്ടതായി പരാതിനൽകിയത്. എൻ.എസ്.എസ്. ക്യാമ്പിനായി ക്യാമറ എടുത്തിരുന്നതായും പിന്നീട് അവിടെത്തന്നെ വെച്ചതായും പറയുന്നുണ്ട്. വ്യാഴാഴ്ച രാവിലെ മുറിതുറന്നപ്പോഴാണ് ക്യാമറകൾ കാണാതായ വിവരമറിയുന്നത്. പഴയങ്ങാടി പോലീസ് കേസെടുത്തു. Continue reading കൊട്ടില ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് ക്യാമറ മോഷണംപോയി..
താരാപുരം ദുർഗാംബിക ക്ഷേത്രത്തിലെ മകരപ്പൊങ്കാല 15-ന് ..
താരാപുരം ദുർഗാംബിക ക്ഷേത്രത്തിലെ മകരപ്പൊങ്കാല 15-ന് വൈകീട്ട് നാലിന് നടക്കും. ക്ഷേത്രം മേൽശാന്തി പെരിങ്ങോട്ടില്ലത്ത് ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി മുഖ്യകാർമികത്വം വഹിക്കും. Continue reading താരാപുരം ദുർഗാംബിക ക്ഷേത്രത്തിലെ മകരപ്പൊങ്കാല 15-ന് ..
അങ്കണവാടികളുടെ ഭൗതികസാഹചര്യങ്ങള്‍ മെച്ചപ്പെടുത്തി കുട്ടികളുടെ ബൗദ്ധികവികാസത്തിന് ഊന്നല്‍ നല്‍കുന്ന മോഡല്‍ അംഗണവാടികള്‍ നിര്‍മിക്കും: മന്ത്രി കെ കെ ശൈലജ
തിരുവനന്തപുരം: ‘ഫീഡിങ് സെന്റര്‍’ എന്ന പ്രതിഛായ മാറ്റിയെടുക്കാന്‍ അങ്കണവാടികളുടെ ഭൗതികസാഹചര്യങ്ങള്‍ മെച്ചപ്പെടുത്തി കുട്ടികളുടെ ബൗദ്ധികവികാസത്തിന് ഊന്നല്‍ നല്‍കുന്ന മോഡല്‍ അംഗണവാടികളാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് സാമൂഹിക ക്ഷേമവകുപ്പ് മന്ത്രി കെ കെ ശൈലജ. അംഗന്‍വാടി കെട്ടിടങ്ങളുടെ രൂപഘടന മുതല്‍ കുട്ടികളുടെ വിദ്യാഭ്യാസ നിലവാരം വരെയുള്ള എല്ലാകാര്യങ്ങളിലും ശ്രദ്ധിച്ചാണ് മോഡല്‍ അംഗണവാടിയ്ക്ക് രൂപം നല്‍കുന്നത്. കുട്ടികളുടെ മാനസികവും ശാരീരികവുമായ വളര്‍ച്ചയ്ക്ക് ഊന്നല്‍ നല്‍കുന്ന തരത്തിലാണ് ഓരോ അംഗന്‍വാടിയും പുതുതായി നിര്‍മ്മിക്കുന്നത്. ഇതിനായി അതത് പഞ്ചായത്തിന്റേയും മറ്റ് സന്നദ്ധ സംഘടനകളുടേയും സഹായത്തോടെയാണ് സ്ഥലം ഒരുക്കുന്നത്. 10 സെന്റ് സ്ഥലമാണ് അംഗണവാടികള്‍ നിര്‍മ്മിക്കുന്നതിന് ശുപാര്‍ശ ചെയ്യുന്നതെങ്കിലും 3 സെന്റ്, 5 സെന്റ്, ഏഴര സെന്റ് സ്ഥലത്തും കുട്ടികള്‍ക്ക് പഠിക്കുന്നതിനും കളിക്കുന്നതിനുമാവശ്യമായ സുരക്ഷിത അന്തരീക്ഷത്തോടെയാണ് അംഗണവാടികള്‍ രൂപകല്‍പന ചെയ്തിരിക്കുന്നത്. പഠനമുറി, വിശ്രമ സ്ഥലം, ഭക്ഷണം കഴിക്കാനുള്ള സ്ഥലം, അടുക്കള, ഭക്ഷ്യസാധനങ്ങള്‍ കേടുകൂടാതെ സൂക്ഷിക്കാന്‍ കഴിയുന്ന സ്റ്റോര്‍, കളിക്കാനുള്ള സ്ഥലം, മള്‍ട്ടി പര്‍പ്പസ് ഹാള്‍, ചെറിയ പൂന്തോട്ടം എന്നിങ്ങനെ വിപുലമായ … Continue reading അങ്കണവാടികളുടെ ഭൗതികസാഹചര്യങ്ങള്‍ മെച്ചപ്പെടുത്തി കുട്ടികളുടെ ബൗദ്ധികവികാസത്തിന് ഊന്നല്‍ നല്‍കുന്ന മോഡല്‍ അംഗണവാടികള്‍ നിര്‍മിക്കും: മന്ത്രി കെ കെ ശൈലജ
യുഡിഎഫ് നേതാക്കളുടെ ഉപവാസം ഇന്ന്
തിരുവനന്തപുരം: സംസ്ഥാനത്ത് ക്രമസമാധാനനില തകർക്കുന്ന നടപടികളിൽ പ്രതിഷേധിച്ച് യുഡിഎഫ് നേതാക്കളുടെ ഉപവാസം ഇന്ന്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രാവിലെ ഉപവാസം ഉദ്ഘാടനം ചെയ്യും. രാവിലെ ഒൻപതര മുതൽ വൈകീട്ട് വരെ തിരുവനന്തപുരം കവടിയാറിലെ വിവേകാനന്ദ പ്രതിമക്ക് മുന്നിലാണ് സമരം. Continue reading യുഡിഎഫ് നേതാക്കളുടെ ഉപവാസം ഇന്ന്
ശബരിമല തിരുവാഭരണ ഘോഷയാത്ര ഇന്ന് പുറപ്പെടും..
പന്തളം: മകര സംക്രമ പൂജയ്ക്ക് അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്തുന്നതിനുളള തിരുവാഭരണങ്ങളും വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര ഇന്ന് ഉച്ചയ്ക്ക് പന്തളത്തുനിന്ന് പുറപ്പെടും.തിരുവാഭരണ ഘോഷയാത്രക്ക് വന്‍ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. പന്തളം രാജാവ് അയ്യപ്പന് സമര്‍പ്പിച്ച തിരുവാഭരണങ്ങള്‍ ചാര്‍ത്തിയാണ് മകരസംക്രമ ഉത്സവത്തിന് നട തുറക്കുന്നത്.. പന്തളം കൊട്ടാരത്തിലെ നിലവറയില്‍ സൂക്ഷിക്കുന്ന തിരുവാഭരണങ്ങള്‍ വൃശ്ചികം ഒന്നിന് പുറത്തെടുത്ത് ഭക്തര്‍ക്ക് ദര്‍ശനത്തിനായി പ്രദര്‍ശിപ്പിച്ചിരുന്നു.ഉച്ചയ്ക്ക് 12 ന് പ്രത്യേക പൂജകള്‍ക്ക് ശേഷം തിരുവാഭരണങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന പേടകങ്ങള്‍ മൂന്നും എടുക്കും. ഒരു മണിയോടെ ഇരുമുടിക്കെട്ടേന്തിയ അയ്യപ്പന്‍മാരുടെയും സായുധ പോലീസിന്റെയും ദേവസ്വം അധികൃതരുടെയും അകമ്ബടിയോടെ ഘോഷയാത്ര പന്തളത്ത് നിന്ന് യാത്ര തുടങ്ങും. ചൊവ്വാഴ്ചയാണ് മകരവിളക്ക്. Continue reading ശബരിമല തിരുവാഭരണ ഘോഷയാത്ര ഇന്ന് പുറപ്പെടും..
