എസ്ബിഐ ട്രഷറി ബ്രാഞ്ച് ആക്രമിച്ച സംഭവത്തില്‍ മുഴുവന്‍ പ്രതികളെയും തിരിച്ചറിഞ്ഞെന്ന് പൊലീസ്

തിരുവനന്തപുരം:  ദേശീയ പണിമുടക്കില്‍ തിരുവനന്തപുരത്ത് എസ്ബിഐ ട്രഷറി ബ്രാഞ്ച് ആക്രമിച്ച മുഴുവന്‍ എന്‍ജിഒ യൂണിയന്‍ നേതാക്കളെയും പോലീസ് തിരിച്ചറിഞ്ഞു. അക്രമം നടന്ന് നാല് ദിവസം പിന്നിടുമ്പോഴും രണ്ട് പ്രതികളെ മാത്രമാണ് പോലീസിന്  പിടികൂടാന്‍ കഴിഞ്ഞിരുന്നത്.  കേസില്‍ ഒരു എന്‍ജിഒ യൂണിയന്‍ ജില്ലാ നേതാവിനെക്കൂടി പൊലീസ് പ്രതി ചേര്‍ത്തു. ജിഎസ്ടി വകുപ്പിലെ ജീവനക്കാരന്‍ സുരേഷിനെയാണ് പ്രതിചേര്‍ത്തത്. യൂണിയന്റെ പ്രധാന നേതാക്കളായ ബാക്കി ഏഴ് പ്രതികളും ഒളിവിലാണെന്നാണ് പൊലീസ് ഇപ്പോഴും പറയുന്നത്. അതേസമയം, കേസില്‍ പ്രതികളായവരെ ഓഫീസില്‍ ജോലിക്ക് കയറാന്‍ അനുവദിക്കരുതെന്ന് വകുപ്പ് മേധാവികള്‍ക്ക് പൊലീസ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പ്രതികളായവരെ ഓഫീസില്‍ ജോലി ചെയ്യാന്‍ അനുവദിക്കരുതെന്നാണ് പൊലീസ് നിര്‍ദ്ദേശം. പ്രതികളായവര്‍ ജോലി ചെയ്യുന്ന ഓഫീസ് മേധാവികള്‍ക്കാണ് പൊലീസ് ഇത് സംബന്ധിച്ച നിര്‍ദ്ദേശം നല്‍കിയത്. പ്രതികള്‍ ഓഫീസിലെത്തിയാല്‍ ഉടന്‍ അറിയിക്കണമെന്നും പൊലീസ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഓഫീസ് മേധാവികള്‍ക്ക് ഇത് സംബന്ധിച്ച നോട്ടീസ് തിങ്കളാഴ്ച നല്‍കും. Continue reading എസ്ബിഐ ട്രഷറി ബ്രാഞ്ച് ആക്രമിച്ച സംഭവത്തില്‍ മുഴുവന്‍ പ്രതികളെയും തിരിച്ചറിഞ്ഞെന്ന് പൊലീസ്

ആലപ്പാട് കരിമണല്‍ ഖനനം നിര്‍ത്തിവെച്ച ശേഷം മാത്രമേ ചര്‍ച്ചയ്ക്കുള്ളു; സമരസമിതി

കൊല്ലം: ആലപ്പാട് കരിമണല്‍ ഖനന വിഷയത്തില്‍ ഖനനം നിര്‍ത്തിവെച്ച ശേഷം മാത്രമേ ചര്‍ച്ചയ്ക്ക് താത്പരിയമുള്ളൂ എന്ന് സമരസമിതി അറിയിച്ചു. പൊതുസമൂഹത്തെ സര്‍ക്കാര്‍ വിശ്വാസത്തിലെടുക്കണമെന്നും സമരസമിതി ആവശ്യപ്പെട്ടു. അതേസമയം ഉപാധികള്‍ മുന്നില്‍വെച്ച് മാത്രമേ ചര്‍ച്ചയുള്ളൂ എന്ന നിലപാടില്‍ നിന്ന് സമരസമിതി പിന്‍മാറണമെന്ന് കരുനാഗപ്പള്ളി എംഎല്‍എ ആര്‍.രാമചന്ദ്രന്‍  ആവശ്യപ്പെട്ടു. ചര്‍ച്ചയാകാമെന്ന് മുഖ്യമന്ത്രി സമ്മതിച്ചിട്ടുണ്ട്. സമരസമിതി അതിന് തയ്യാറാകണം.  മുന്‍വിധിയോടെയല്ല ചര്‍ച്ചയ്ക്ക് വിളിച്ചത്. സമരസമിതിയുടെ സമീപനം ശരിയല്ല. എല്ലാ വിഷയത്തിലും ചര്‍ച്ച വേണമെന്നും എംഎല്‍എ പറഞ്ഞു. കൊല്ലം ആലപ്പാട് ഐആര്‍ഇ നടത്തുന്ന ഖനനത്തിനെതിരെ സമരം നടത്തുന്നവരുമായി സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് മന്ത്രി മേഴ്സിക്കുട്ടിയമ്മയും വ്യക്തമാക്കി. വ്യവസായ വകുപ്പാണ് ഇതിന് മുന്‍കൈ എടുക്കേണ്ടത്. അശാസ്ത്രീയ ഖനനം പാടില്ലെന്ന നിലപാടാണ് സര്‍ക്കാരിനുള്ളത്. നിയമസഭാപരിസ്ഥിതി കമ്മിറ്റിയുടെ ശുപാര്‍ശകള്‍ സര്‍ക്കാര്‍ നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. കര സംരക്ഷിക്കാന്‍ സര്‍ക്കാര്‍ നടപടി എടുത്തിട്ടുണ്ടെന്നും മന്ത്രി കോഴിക്കോട് പറഞ്ഞു. പൊന്‍മന, ആലപ്പാട് എന്നീ ഗ്രാമങ്ങളില്‍ നിന്നായി 40.46 ഹെക്ടറാണ് ഇന്ത്യന്‍ റെയര്‍ എര്‍ത്ത് വില കൊടുത്ത് … Continue reading ആലപ്പാട് കരിമണല്‍ ഖനനം നിര്‍ത്തിവെച്ച ശേഷം മാത്രമേ ചര്‍ച്ചയ്ക്കുള്ളു; സമരസമിതി

പയ്യന്നൂർ: തൈക്കൂടം ബ്രിഡ‌്ജ‌് 20-ന‌്; ടിക്കറ്റ‌് വിൽപന തുടങ്ങി..

ദേശാഭിമാനിയും ദൃശ്യ പയ്യന്നൂരും ചേർന്നൊരുക്കുന്ന മെഗാ ഇവന്റായ “”തൈക്കൂടം ബ്രിഡ‌്ജ‌്” സംഗീത പരിപാടിയുടെ ടിക്കറ്റ‌് വിൽപന തുടങ്ങി. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം ടി ഐ മധുസൂദനൻ ടിക്കറ്റ‌് വിൽപന ഉദ‌്ഘാടനം ചെയ‌്തു. ജ്യോത്സ്യർ എ വി മാധവ പൊതുവാൾ, ശിവപ്രസാദ‌് ഷേണായി, കെ പത്മനാഭൻ എന്നിവർ ടിക്കറ്റുകൾ ഏറ്റുവാങ്ങി. സംഘാടക സമിതി ജനറൽ കൺവീനർ കെ ശിവകുമാർ അധ്യക്ഷനായി. കെ കമലാക്ഷൻ, കെ വി ഗണേശൻ, സി വി രാജു എന്നിവർ സംസാരിച്ചു. പയ്യന്നൂർ ഗവ. ബോയ‌്സ‌് ഹൈസ‌്കൂൾ സ‌്റ്റേഡിയത്തിൽ 20ന‌് വൈകിട്ട‌് ആറിനാണ‌് പരിപാടി. ടിക്കറ്റ‌് ഓൺലൈൻ ബുക്കിങ്ങിന‌് drisyapayyanur.xyz എന്ന സൈറ്റിൽ ബന്ധപ്പെടണം… Continue reading പയ്യന്നൂർ: തൈക്കൂടം ബ്രിഡ‌്ജ‌് 20-ന‌്; ടിക്കറ്റ‌് വിൽപന തുടങ്ങി..

വീട്ടില്‍ വളര്‍ത്തുന്ന തേനിച്ചയുടെ കുത്തേറ്റ് സ്‌കൂള്‍ വിദ്യാര്‍ഥിനി മരിച്ചു

എറണാകുളം: മൂവാറ്റുപുഴയില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനി തേനീച്ചക്കുത്തേറ്റ് മരിച്ചു. മൂവാറ്റുപുഴ വാളകം കുന്നയ്ക്കാല്‍ തേവര്‍മഠത്തില്‍ ബെന്നിയുടെ മകള്‍ അലീന ബെന്നി (13) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകീട്ടാണ് തേനീച്ചയുടെ കുത്തേറ്റത്. കഴുത്തിലും ചുണ്ടിലും കുത്തേറ്റ അലീനയുടെ ദേഹത്ത് അല്പ സമയത്തിനുള്ളില്‍ നീര്‍വീക്കമുണ്ടായി. ഇതോടെ കോലഞ്ചേരി മെഡിക്കല്‍ കോളെജില്‍ എത്തിച്ചു. നീര്‍വീക്കത്തെത്തുടര്‍ന്ന് ശക്തമായ ശ്വാസംമുട്ട് കൂടിയായതോടെ മരണം സംഭവിക്കുകയായിരുന്നു. വീട്ടില്‍ തേനീച്ചകൃഷി നടത്തിവന്നിരുന്നതാണ്. കൂടിനടുത്തെത്തിയ കുട്ടിയെ തേനീച്ച കുത്തുകയായിരുന്നു എന്നാണ് പറയുന്നത്. അമ്മ: ഷൈജി. സഹോദരി: അല്‍മിന. മുടവൂര്‍ പ്രസിഡന്‍സി സെന്‍ട്രല്‍ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയാണ് മരിച്ച അലീന. Continue reading വീട്ടില്‍ വളര്‍ത്തുന്ന തേനിച്ചയുടെ കുത്തേറ്റ് സ്‌കൂള്‍ വിദ്യാര്‍ഥിനി മരിച്ചു

പെരുമ്പാവൂരില്‍ കഞ്ചാവുമായി രണ്ട് ഒഡീഷ സ്വദേശികള്‍ പിടിയില്‍

കൊച്ചി: പെരൂമ്പാവൂരില്‍ 7.5 കിലോ കഞ്ചാവുമായി രണ്ട് ഒഡീഷ സ്വദേശികള്‍ പിടിയിലായി. ഇതര സംസ്ഥാന തൊഴിലാളികള്‍ക്കിടെ കഞ്ചാവ് വില്‍പ്പന നടക്കുന്നവെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പെരൂമ്പാവൂര്‍ സിഐയും സംഘവും നടത്തിയ പരിശോധനയിലാണ് ഒഡീഷ സ്വദേശികള്‍ പിടിയിലായത്.   Continue reading പെരുമ്പാവൂരില്‍ കഞ്ചാവുമായി രണ്ട് ഒഡീഷ സ്വദേശികള്‍ പിടിയില്‍

 ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുന്നു

തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ കേന്ദ്ര സര്‍ക്കാറിന്റെ സ്വദേശി ദര്‍ശന്‍ പദ്ധതിയുടെ ഭാഗമായുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അതിവേഗം പുരോഗമിക്കുന്നു. 78.55 കോടി രൂപയുടെ പദ്ധതി 15ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ക്ഷേത്രത്തിനു ചുറ്റുമുള്ള നടപ്പാതകള്‍ ഗ്രാനൈറ്റ് പാകി മിനുക്കുന്നു, എല്ലാ ഭാഗങ്ങളിലും നിരീക്ഷണ ക്യാമറുകള്‍ കുടുതല്‍ സ്ഥാപിക്കുന്നു, വിശ്രമകേന്ദ്രം, ശുചിമുറികള്‍, മൂന്ന് ഇന്‍ഫര്‍മേഷന്‍ കേന്ദ്രങ്ങളടക്കം നവീകരിക്കുകയാണ്. ക്ഷേത്രത്തിന് ഒന്നര മീറ്റര്‍ ചുറ്റളവിലെ വൈദ്യുതി, ടെലിഫോണ്‍, കുടിവെള്ള കേബിളുകളെല്ലാം ഭൂമിക്കടിയിലാക്കി. ക്ഷേത്രത്തിന് സമീപത്തെ റോഡുകളെല്ലാം പുനര്‍നിര്‍മിച്ചു, ക്ഷേത്ര ഭിത്തികളുടെ ഉയരവും കൂട്ടി. ഒരു ലക്ഷം തുളസിച്ചെടികളടങ്ങിയ തുളസീവനവും ക്ഷേത്രത്തിന് സമീപം ഒരുങ്ങുന്നുണ്ട്. പത്മതീര്‍ത്ഥ കുളത്തിനറെ നവീകരണമാണ് പദ്ധതിയിലെ മറ്റൊരു ആകര്‍ഷണം. നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെല്ലാം പൈതൃകരീതിയിലാണെന്നതും സവിശേഷതയാണ്.ഭക്തരെയും വിനോദസഞ്ചാരികളെയും പരമാവധി ക്ഷേത്രത്തിലേക്ക് എത്തിക്കലാണ് നവീകരണത്തിന്റെ ലക്ഷ്യം. Continue reading  ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുന്നു

ആലപ്പാട് സമരം: സര്‍ക്കാര്‍ ചർച്ചയ്ക്ക് തയ്യാറാണെന്ന് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ

ആലപ്പാട്: കൊല്ലം ആലപ്പാട് ഐആര്‍ഇ നടത്തുന്ന ഖനനത്തിനെതിരായി സമരം നടത്തുന്നവരുമായി സര്‍ക്കാര്‍ ചർച്ചയ്ക്ക് തയ്യാറാണെന്ന് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ. വ്യവസായ വകുപ്പാണ് ഇതിന് മുന്‍കൈ എടുക്കേണ്ടത്. അശാസ്ത്രീയ ഖനനം പാടില്ലെന്ന നിലപാടാണ് സർക്കാരിനുള്ളതെന്നും  നിയമസഭാപരിസ്ഥിതി കമ്മിറ്റിയുടെ ശുപാർശകൾ സര്‍ക്കാര്‍ നടപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി.   ആലപ്പാട് , പൊൻമന എന്നീ ഗ്രാമങ്ങളില്‍ നിന്നായി 40.46 ഹെക്ടറാണ് ഇന്ത്യൻ റെയര്‍ എര്‍ത്ത് വില കൊടുത്ത് വാങ്ങി കരിമണല്‍ ഖനനം നടത്തുന്നത്. 89.5 ചതുരശ്ര കിലോമീറ്ററുണ്ടായിരുന്ന ആലപ്പാട് ഗ്രാമം ഇപ്പോള്‍ 7.6 ചതുരശ്ര കിലോമീറ്ററായി കുറഞ്ഞിരിക്കുന്നു. പൊൻമനയില്‍ നിന്നും 30 വര്‍ഷത്തിന് മുൻപ് 1500 കുടുംബങ്ങളുണ്ടായിരുന്നുവെങ്കില്‍ ഇപ്പോഴത് മൂന്നായി ചുരുങ്ങി. ആലപ്പാട് നിന്നും ആയിരത്തി മൂന്നൂറ് കുടുംബങ്ങള്‍ ഒഴിഞ്ഞ് പോയെന്നാണ് കണക്കുകള്‍ രേഖപ്പെടുത്തുന്നത്. Continue reading ആലപ്പാട് സമരം: സര്‍ക്കാര്‍ ചർച്ചയ്ക്ക് തയ്യാറാണെന്ന് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ