ആലപ്പാട് കരിമണല്‍ ഖനനം സംബന്ധിച്ച പ്രശ്നങ്ങള്‍ വിശദമായി പഠിക്കേണ്ടതുണ്ടെന്ന് വ്യവസായ മന്ത്രി ഇ.പി ജയരാജന്‍
തിരുവനന്തപുരം: ആലപ്പാട് കരിമണല്‍ ഖനനം സംബന്ധിച്ച പ്രശ്നങ്ങള്‍ വിശദമായി പഠിക്കേണ്ടതുണ്ടെന്ന് വ്യവസായ മന്ത്രി ഇ.പി ജയരാജന്‍.അവര്‍ക്ക് അവിടെ മൂന്ന് പ്ലോട്ട് തിരിച്ചു കൊടുത്തിരുന്നു. അതില്‍ ഒരു പ്ലോട്ടില്‍ നിന്ന് മാത്രമെ അവര്‍ മണല്‍ എടുക്കുന്നുള്ളുവെന്നും മന്ത്രി വ്യക്തമാക്കി. അവിടെ മറ്റേതെങ്കിലും തരത്തില്‍കരയിടിയുകയോ മറ്റ് കാര്യങ്ങള്‍ക്കോ സാധ്യത ഇല്ലാത്തതാണ്. ഇപ്പോഴെന്താണ് പ്രശനം എന്നത് സംബന്ധിച്ച് വിശദമായി പഠിക്കേണ്ടതുണ്ട്. കരിമണല്‍ അവിടെ നിന്ന് രാത്രികാലങ്ങളില്‍ കള്ളക്കടത്തായി പുറത്തുപോകുന്നുണ്ട്. അത് തടയുന്നതിനുള്ള നടപടികളിലേക്ക് താന്‍ പോകുകയാണെന്നും ഇ.പി. ജയരാജന്‍ പറഞ്ഞു. നമുക്ക് പ്രകൃതി നല്‍കിയ കടല്‍ തരുന്ന ധനമാണ് കരിമണല്‍. അത് ശേഖരിക്കുന്നതിനാണ് അവിടെ രണ്ട് പൊതുമേഖലാ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്ന് മന്ത്രി വിശദീകരിച്ചു. രാത്രിയില്‍ തമിഴ്നാട്ടിലേക്ക് ലോറിയില്‍ മണല്‍ കടത്തുന്നുണ്ടെന്ന് മന്ത്രി ആരോപിച്ചു. കരിമണല്‍ കേരളത്തിന്റെ സമ്പത്താണ്. അത് ഇവിടെ തന്നെ സംസ്‌കരിച്ചാല്‍ കോടിക്കണക്കിന് ആളുകള്‍ക്ക് ജോലി കിട്ടും. കെ.എം.എം.എല്ലില്‍ തന്നെ നാനൂറോളം താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താന്‍ പോകുകയാണ്. ഐ.ആര്‍.ഇയില്‍ മാസം വലിയ തുകയാണ് ശമ്പളം … Continue reading ആലപ്പാട് കരിമണല്‍ ഖനനം സംബന്ധിച്ച പ്രശ്നങ്ങള്‍ വിശദമായി പഠിക്കേണ്ടതുണ്ടെന്ന് വ്യവസായ മന്ത്രി ഇ.പി ജയരാജന്‍
സ്വാതന്ത്ര്യ സമര സേനാനി വി വി നാരായണൻ അന്തരിച്ചു; വിടവാങ്ങുന്നത് പോരാട്ട വീഥിയിലെ ധീര സാന്നിധ്യം..
പരിയാരം:സ്വാതന്ത്ര്യസമരസേനാനിയും ആദ്യകാല കമ്യൂണിസ്റ്റ്-കര്‍ഷകസംഘം പ്രവര്‍ത്തകനുമായിരുന്ന വി വി നാരായണന്‍(പൊന്നാരന്‍ നാരായണന്‍-98) നിര്യാതനായിപ്രമുഖ സ്വാതന്ത്ര്യസമര സേനാനിയും കമ്യൂണിസ്റ്റ് നേതാവുമായിരുന്ന പയ്യരട്ടനാരായണന്‍ മണിയാണിയുടെയും വടക്കന്മാര്‍ വീട്ടില്‍ കുഞ്ഞാക്കത്തിന്റെയും മകനായി 1921ല്‍ ജനിച്ചു. ദേശീയ സ്വാതന്ത്ര്യസമരത്തില്‍ സജീവമായിരുന്ന അച്ഛന്‍ നാരായണന്‍ മണിയാണിയുടെ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടനായി കുട്ടിക്കാലം മുതലേ സ്വാതന്ത്ര്യസമരത്തില്‍ പങ്കാളിയായി. ചിറക്കല്‍ താലൂക്കിലെത്തുന്ന ദേശീയ നേതാക്കള്‍ക്ക് രഹസ്യസന്ദേശങ്ങളെത്തിക്കാനും ഒളിത്താവളങ്ങളൊരുക്കാനും 14ാം വയസ് മുതല്‍ നാരായണന്‍ പ്രവര്‍ത്തിച്ചുതുടങ്ങി. തെക്കന്‍ജില്ലകളില്‍ നിന്നുള്‍പ്പെടെയെത്തുന്ന വിപ്ലവകാരികളെ പുഴമാര്‍ഗം വാഴത്തട കൊണ്ട് തയ്യാറാക്കിയ താത്കാലിക ചങ്ങാടത്തിലാണ് നാരായണന്‍ ഷെല്‍ട്ടറുകളിലെത്തിക്കുക. ഒരേസമയം പുഴയില്‍ നീന്തികൊണ്ട് ചങ്ങാടം തള്ളി ഏറെ ദൂരത്തേക്ക് കൊണ്ടുപോവുന്ന സാഹസിക പ്രവര്‍ത്തനങ്ങളിലൂടെ കുട്ടിക്കാലത്ത് തന്നെ നേതാക്കളുടെ വിശ്വസ്തനായി. കെ പി ആര്‍ ഗോപാലനെപ്പോലുള്ള നേതാക്കളെ ബ്രിട്ടീഷ് പോലീസിന്റെയും ഒറ്റുകാരുടെയും കണ്ണുവെട്ടിച്ച് നിരവധി തവണ സുരക്ഷിതകേന്ദ്രങ്ങളിലെത്തിച്ചു.നേതാക്കളുമായുള്ള നിരന്തരസമ്പര്‍ക്കം മൂലം പിന്നീട് സജീവരാഷ്ട്രീയപ്രവര്‍ത്തകനായി മാറി. കോണ്‍ഗ്രസിലൂടെ രാഷ്ട്രീയരംഗത്തെത്തിയ നാരായണന്‍ കര്‍ഷകസംഘത്തിന്റെയും പിന്നീട് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും മുഴുവന്‍ സമയപ്രവര്‍ത്തകനായി. 1940ല്‍ മൊറാഴ സംഭവത്തെ തുടര്‍ന്ന് ബ്രിട്ടീഷ് … Continue reading സ്വാതന്ത്ര്യ സമര സേനാനി വി വി നാരായണൻ അന്തരിച്ചു; വിടവാങ്ങുന്നത് പോരാട്ട വീഥിയിലെ ധീര സാന്നിധ്യം..
ശബരിമലയില്‍ സര്‍ക്കാരിന്റേത് എടുത്തുചാട്ടം: എ കെ ആന്റണി
തിരുവനന്തപുരം:കേരളത്തില്‍ ബിജെപിയെ വളര്‍ത്തി കോണ്‍ഗ്രസിനെ ദുര്‍ബലമാക്കാനാണ് പിണറായി വിജയന്‍ ശ്രമിക്കുന്നതെന്ന് എ കെ ആന്റണി. പ്രളയ കാര്യം ശ്രദ്ധിക്കുന്നതിന് പകരം കേരളത്തെ കലാപത്തിലേക്ക് നയിക്കുകയാണ് പിണറായി വിജയന്‍ ചെയ്യുന്നത്.ശബരിമല വിഷയത്തില്‍ എടുത്തു ചാട്ടമാണ് സര്‍ക്കാര്‍ കാണിച്ചത്. എല്ലാവരും കൂടി കേരളത്തെ കലാപഭൂമിയാക്കി മാറ്റി. ഡിജിപി ചക്കിക്കൊത്ത ചങ്കരനാണെന്നും ശബരിമലയില്‍ യുഡിഎഫ് സ്വീകരിച്ചതാണ് ശരിയായ തീരുമാനമെന്നും കൂട്ടിച്ചേര്‍ത്തു.സാവകാശം തേടാത്തത് ധിക്കാരവും പക്വതയില്ലായ്മയുമാണെന്നും ആന്റണി കുറ്റപ്പെടുത്തി. Continue reading ശബരിമലയില്‍ സര്‍ക്കാരിന്റേത് എടുത്തുചാട്ടം: എ കെ ആന്റണി
ദേശീയ പണിമുടക്കില്‍ ട്രെയിന്‍ തടഞ്ഞവര്‍ക്ക് എട്ടിന്റെ പണി
തിരുവനന്തപുരം: പണിമുടക്കില്‍ ട്രെയിന്‍ തടഞ്ഞവര്‍ക്ക് വന്‍തുക നഷ്ട് പരിഹാരം നല്‍കേണ്ടി വരും. ഉപരോധം കാരണം റെയില്‍വേയ്ക്കുണ്ടായ നഷ്ടം കണക്കാക്കി വരികയാണ്. റെയില്‍ സുരക്ഷാസേന (ആര്‍.പി.എഫ്.) എടുത്ത ക്രമിനല്‍ കേസുകള്‍ക്കുപുറമേ നഷ്ടപരിഹാരം ആവശ്യപ്പെട്ട് പ്രത്യേക കേസ് ഫയല്‍ ചെയ്യാനാണ് സാധ്യത. ഇതിന് ഉന്നതതലത്തിലാണ് തീരുമാനമുണ്ടാകേണ്ടത്. ട്രെയിന്‍ തടഞ്ഞത് സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് ഡിവിഷന്‍ നേതൃത്വം റെയില്‍വേ മന്ത്രാലയത്തിന് സമര്‍പ്പിക്കും. ടിക്കറ്റ് ഇനത്തിലുള്ള നഷ്ടത്തിന് പുറമേ ട്രെയിന്‍ തടഞ്ഞവര്‍ വന്‍തുക നഷ്ടപരിഹാരം നല്‍കേണ്ടിവരും തടഞ്ഞതുകാരണം വിവിധ വിഭാഗങ്ങളിലായുണ്ടായ നഷ്ടവും കണക്കിലെടുക്കും. മുമ്പ് നടന്ന ചില സമരങ്ങളില്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് റെയില്‍വേ ഹൈക്കോടതിയെ സമീപിച്ചിരുന്നു. തിരുവനന്തപുരം ഡിവിഷനില്‍ 32 കേസാണ് എടുത്തത്. സംയുക്തസമരസമിതി കണ്‍വീനര്‍ വി. ശിവന്‍കുട്ടി, സി.പി.എം. ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ എന്നിവരടക്കം ആയിരത്തിലധികംപേര്‍ പ്രതികളാണ്. ശിക്ഷിക്കപ്പെട്ടാല്‍ പൊതുതിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വിലക്കുണ്ടാകും. നിലവിലെ കേസുകള്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് നല്‍കിയിട്ടുള്ളത്. Continue reading ദേശീയ പണിമുടക്കില്‍ ട്രെയിന്‍ തടഞ്ഞവര്‍ക്ക് എട്ടിന്റെ പണി
ഭക്തിയുടെ നിറവിൽ ആറാടി എരുമേലി പേട്ടതുള്ളൽ
ചരിത്ര പ്രസിദ്ധമായ എരുമേലി പേട്ടതുള്ളല്‍ ഭക്തിസാന്ദ്രം. അമ്പലപ്പുഴ, ആലങ്ങാട് സംഘത്തിന്റെ നേതൃത്വത്തിലാണ് പേട്ടതുള്ളല്‍ നടന്നത്. മഹിഷി നിഗ്രഹത്തിന്റെ ഐതിഹ്യമാണ് പേട്ടതുള്ളലിനുള്ളത്. ഇത്തവണ ആയിരങ്ങളാണ് പേട്ടതുള്ളലിനായെത്തിയത്. ഉച്ചയ്ക്ക് 12 ന് എരുമേലി ചെറിയമ്പലത്തിന് മുകളില്‍ ശ്രീകൃഷ്ണ പരുന്ത് വട്ടമിട്ട് പറന്നതോടെയാണ് അയ്യപ്പന്റെ മാതൃസ്ഥാനീയരായ അമ്പലപ്പുഴ സംഘം പേട്ടതുള്ളല്‍ നടത്തിയത്. സമൂഹപെരിയോന്‍ കളത്തില്‍ ചന്ദ്രശേഖരന്‍നായരുടെ നേതൃത്വത്തിലാണ് അമ്പലപ്പുഴ പേട്ടതുള്ളല്‍ നടന്നത്. എരുമേലി വാവരുപള്ളിയിലെത്തിയ സംഘത്തെ മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. തുടര്‍ന്ന് പേട്ടതുള്ളി വാവരുടെ പ്രതിനിധിയേയും കൂട്ടി സംഘം വലിയമ്പലത്തിലേക്ക് മടങ്ങി. Continue reading ഭക്തിയുടെ നിറവിൽ ആറാടി എരുമേലി പേട്ടതുള്ളൽ
എസ്ബിഐ ബാങ്ക് ആക്രമിച്ച പ്രതികള്‍ ഒളിവില്‍ കഴിയുന്നത് തിരുവനന്തപുരത്ത് തന്നെയെന്ന് സൂചന
തിരുവനന്തപുരം:തിരുവനന്തപുരത്ത് എസ്ബിഐ ശാഖ അടിച്ചുതകര്‍ത്ത പ്രതികള്‍ ഒളിവില്‍ കഴിയുന്നത് തിരുവനന്തപുരത്ത് തന്നെയെന്ന് സൂചന. സിപിഐഎമ്മിന്റെ സംരക്ഷണത്തിലാണ് ഇവര്‍ എന്നാല്‍ പൊലീസ് വിലയിരുത്തുന്നത്. ആക്രമണത്തിന് നേതൃത്വം നല്‍കിയ രണ്ട് ഇടതുനേതാക്കളുടെ ഫോണ്‍ ലൊക്കേഷന്‍ വഴുതക്കാടാണെന്ന് പൊലീസ് കണ്ടെത്തി. എന്‍ജിഒ യൂണിയന്‍ ജില്ലാ പ്രസിഡന്റും സംസ്ഥാന കമ്മിറ്റിയംഗവും അടക്കം 15 പേര്‍ പ്രതികളെന്ന് തിരിച്ചറിഞ്ഞെങ്കിലും രണ്ട് പേര്‍ കീഴടങ്ങിയതല്ലാതെ ആരെയും പിടിച്ചിട്ടില്ല. അക്രമം നടത്തിയ സംഭവത്തിലെ മുഴുവന്‍ പ്രതികളെയും തിരിച്ചറിഞ്ഞു. അനില്‍ കുമാര്‍ (സിവില്‍ സപ്ലൈസ്), അജയകുമാര്‍ (സെയില്‍സ്ടാക്സ്), ശ്രീവല്‍സന്‍ (ട്രഷറി ഡയറക്ടറേറ്റ്), ബിജു രാജ് (ആരോഗ്യവകുപ്പ്), വിനുകുമാര്‍ എന്നിവരാണു മുഖ്യപ്രതികള്‍. ദൃശ്യങ്ങളുണ്ടായിട്ടും എന്‍ജിഒ സംസ്ഥാന നേതാക്കളെ പട്ടികയില്‍നിന്ന് ഒഴിവാക്കി. Continue reading എസ്ബിഐ ബാങ്ക് ആക്രമിച്ച പ്രതികള്‍ ഒളിവില്‍ കഴിയുന്നത് തിരുവനന്തപുരത്ത് തന്നെയെന്ന് സൂചന
ബിജെപി സമരം ഫലം കാണുന്നില്ലെന്ന് വിലയിരുത്തല്‍
തിരുവനന്തപുരം: ശബരിമലയിലെ നിയന്ത്രണങ്ങള്‍ നീക്കണമെന്നാവശ്യപ്പെട്ട് ബിജെപി നടത്തുന്ന സമരം ഫലം കാണുന്നില്ലെന്ന് വിലയിരുത്തല്‍. ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കുക, ആചാരലംഘനം തടയുക തുടങ്ങിയ ആവശ്യങ്ങളുമായി ബിജെപി സമരം തുടങ്ങിയത് കഴിഞ്ഞമാസം 3നാണ് സമരം തുടങ്ങിയത്. സെക്രട്ടറിമാരായ എ എന്‍ രാധാകൃഷ്ണന്‍, ശോഭ സുരേന്ദ്രന്‍, ദേശീയ കൗണ്‍സില്‍ അംഗം സി. കെ പദ്മനാഭന്‍ എന്നിവര്‍ക്ക് പിന്നാലെ മുന്‍ നിര നേതാക്കന്മാരെ കിട്ടാത്ത സ്ഥിതിയായി. സര്‍ക്കാര്‍ ഒരു ഘട്ടത്തില്‍പോലും നിലപാടില്‍ അയവ് വരുത്താതോടെ സമരത്തിന്റെ മുനയൊടിഞ്ഞു. ശബരിമല യുവതി പ്രവേശനത്തിലെ പുനപരിശോധന ഹര്‍ജികള്‍ പരിഗണിക്കുന്ന 22 വരെ സമരം തുടര്‍ന്നാല്‍ മതിയെന്നാണ് ഇപ്പോഴത്തെ ധാരണ. Continue reading ബിജെപി സമരം ഫലം കാണുന്നില്ലെന്ന് വിലയിരുത്തല്‍
