പണിമുടക്ക് ദിവസത്തെ ബാങ്ക് ആക്രമണം; എൻ.ജി.ഒ യൂണിയൻ നേതാക്കൾക്ക് സസ്പെൻഷൻ
തിരുവനന്തപുരം: ജനുവരി എട്ട് ഒൻപത് തീയതികളിൽ പ്രതിപക്ഷ തൊഴിലാളി സംഘടനകൾ രാജ്യവ്യാപകമായി നടത്തിയ ദ്വിദിന പണിമുടക്കിന്റെ മറവിൽ തിരുവനന്തപുരം എസ്.ബി.ഐ ട്രഷറി ബ്രാഞ്ചിൽ അക്രമം അഴിച്ചുവിട്ട രണ്ട് എൻ ജി ഒ യൂണിയൻ നേതാക്കൾക്ക് എതിരെ നടപടി. നിലവിൽ റിമാൻഡിലായ ട്രഷറി ഓഫീസിലെ ക്ലർക്കും എൻ ജി ഒ യൂണിയൻ ഏരിയ സെക്രട്ടറിയുമായ അശോകനെയും സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റിൽ അറ്റൻഡറും എൻ ജി ഒ യൂണിയൻ ജില്ലാ കമ്മറ്റി അംഗവുമായ ഹരിലാലിനെയുമാണ് സസ്പെൻസ് ചെയ്തത്. കഴിഞ്ഞദിവസം ഇവരുടെ ജാമ്യാപേക്ഷ ജുഡീഷ്യൽ ഒന്നാം ക്ലാസ്സ് മജിസ്‌ട്രേറ്റ് തള്ളിയതിനെ തുടർന്ന് ഇരുവരും റിമാന്റിലായിരുന്നു Continue reading പണിമുടക്ക് ദിവസത്തെ ബാങ്ക് ആക്രമണം; എൻ.ജി.ഒ യൂണിയൻ നേതാക്കൾക്ക് സസ്പെൻഷൻ
ഹര്‍ത്താല്‍ ദിനത്തില്‍ ബി ജെ പി പ്രവര്‍ത്തകരെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പിടിയില്‍
തൃശൂര്‍: വാടാനപ്പള്ളി ഗണേശമംഗലത്ത് ഹര്‍ത്താല്‍ ദിനത്തില്‍ ബി ജെ പി പ്രവര്‍ത്തകരെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പിടിയില്‍. എസ് ഡി പി ഐ പ്രവര്‍ത്തകനായ തളിക്കുളം സ്വദേശി ഷെഹിനെയാണ് അറസ്റ്റ് ചെയ്തത്.എസ് ഡി പി ഐ നാട്ടിക മേഖലയിലെ നേതാവുകൂടിയാണ് ഷെഹിന്‍. ഇയാള്‍ താമസിച്ചിരുന്ന മുറിയില്‍ നിന്ന് ആയുധവും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. കേസില്‍ ഒന്നാം പ്രതിയാണ് ഷെഹിന്‍.വലപ്പാട് സി ഐ ടി കെ ഷൈജുവും സംഘവുമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. മലപ്പുറം ചങ്ങരംകുളത്തുള്ള ആയ്യുര്‍വ്വേദ ആശുപത്രിയില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്. Continue reading ഹര്‍ത്താല്‍ ദിനത്തില്‍ ബി ജെ പി പ്രവര്‍ത്തകരെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പിടിയില്‍
മകരവിളക്ക് പ്രമാണിച്ച് ജനുവരി 14ന് പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
പത്തനംതിട്ട: മകരവിളക്ക് പ്രമാണിച്ച് ജനുവരി 14ന് പത്തനംതിട്ട ജില്ലയിലെ പ്രഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുളള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു. മകരവിളക്കിന് മുന്നോടിയായുളള തിരുവാഭരണഘോഷയാത്ര പന്തളം കൊട്ടാരത്തില്‍ നിന്നും ഇന്ന് ആരംഭിക്കും. ഇന്ന് പുലര്‍ച്ചെ നടപടി പൂര്‍ത്തിയാക്കി പന്തളം കൊട്ടാരത്തിലെ സ്ട്രോംഗ് റൂമില്‍ സൂക്ഷിച്ചിരുന്ന തിരുവാഭരണങ്ങള്‍ ദേവസ്വം ബോര്‍ഡിന് കൈമാറി. തുടര്‍ന്ന് തിരുവാഭരണങ്ങള്‍ പേടകങ്ങളിലാക്കി പന്തളം വലിയകോയിക്കല്‍ ക്ഷേത്രത്തില്‍ എത്തിച്ചശേഷം ഭക്തജനങ്ങള്‍ക്ക് ദര്‍ശനത്തിനായി തുറന്നുവച്ചു. Continue reading മകരവിളക്ക് പ്രമാണിച്ച് ജനുവരി 14ന് പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
ആലപ്പാട് കരിമണല്‍ ഖനനം;ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍
തിരുവനന്തപുരം:ആലപ്പാട് കരിമണല്‍ ഖനന വിഷയത്തില്‍ മുഖ്യമന്ത്രി ഈ മാസം 16 ന് ഉന്നതതല യോഗം വിളിച്ചു കൂട്ടുന്നു. കരിമണല്‍ ഖനനത്തിനെതിരെ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് ഉന്നതതല യോഗം വിളിച്ചു കൂട്ടുന്നത്. വ്യവസായ മന്ത്രിയും ഫിഷറീസ് മന്ത്രിയും കൊല്ലം കലക്ടറും ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കും. മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സ് ഹാളിലാണ് യോഗം. സമയം തീരുമാനിച്ചിട്ടില്ലെന്നു മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു. Continue reading ആലപ്പാട് കരിമണല്‍ ഖനനം;ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍
ഐ എ എസ് ഉദ്യോഗസ്ഥനായ മകൻറെ സ്വാധീനത്തിൽ കള്ളക്കേസിൽ കുടുക്കി പീഡനം മുഖ്യമന്ത്രിക്കും പോലീസ് മേധാവിക്കും യുവാവിൻറെ പരാതി
ഐ എ എസ് ഉദ്യോഗസ്ഥനായ മകൻറെ സ്വാധീനം ഉപയോഗിച്ച് തന്നെ കള്ളക്കേസിൽ കുടുക്കി പീഡിപ്പിക്കുന്നതായി കാണിച്ചു യുവാവ് മുഖ്യമന്ത്രിക്കും പോലീസ് മേധാവിക്കും പരാതി നൽകി. അണ്ടൂർക്കോണം റോസ് ഹൗസിൽ ഷിറോസ് ഖാനാണ് അടുത്ത ബന്ധു കൂടി ആയ അണ്ടൂർക്കോണം തറവാട്ടിൽ, ഷെമി മൻസിലിൽ നാസിമുദ്ദീനെതിരെയാണ് പരാതി നൽകിയത്. കുടുംബ വഴക്കുമായി ബന്ധപ്പെട്ട് ഈ മാസം ഒന്നിന് ഷിറോസ്ഖാനും നാസിമുദ്ദീനും തമ്മിൽ വാക്ക് തർക്കം നടന്നിരുന്നതായും ഇതിനെ തുടർന്ന് നാസിമുദീൻ തൻ്റെ മകനായ ഐ എ എസ് ഉദ്യോഗസ്ഥൻ സിയാദ് എൻ്റെ സ്വാധീനത്തിൽ തനിക്കെതിരെ മംഗലാപുരം പോലീസിൽ വിവിധ വകുപ്പുകളോടുകൂടി കേസ് എടുത്ത് പീഡിപ്പിക്കുകയാണെന്ന് ഷിറോസ്ഖാൻ പരാതിയിൽ പറയുന്നു. തന്നെ മനഃപൂർവം കള്ളക്കേസിൽ കുടുക്കാനായി നാസിമുദ്ദീൻ ജില്ലയിലെ ഒരു പ്രമുഖ സ്വകാര്യ ആശുപത്രിയിൽ നിന്നും മകൻറെ സഹായത്തോടെ കേരളത്തിലെ ഒരു പ്രമുഖ ഐ എ എസ് ഉദ്യോഗസ്ഥയുടെ ഒത്താശയോടെ വ്യാജ വൂണ്ട് സർട്ടിഫിക്കറ്റ് സംഘടിപ്പിച്ചതായും പരാതിയിൽ പറയുന്നു. ഈ കേസിൽ പുനരന്വേഷണം നടത്തണം … Continue reading ഐ എ എസ് ഉദ്യോഗസ്ഥനായ മകൻറെ സ്വാധീനത്തിൽ കള്ളക്കേസിൽ കുടുക്കി പീഡനം മുഖ്യമന്ത്രിക്കും പോലീസ് മേധാവിക്കും യുവാവിൻറെ പരാതി
ലേണേഴ്‌സ് ലൈസന്‍സ് പരീക്ഷയുടെ മലയാളം ചോദ്യങ്ങള്‍ കണ്ടവര്‍ ഞെട്ടി
പത്തനംതിട്ട: ഡ്രൈവിങ് ലൈസന്‍സിനുള്ള ലേണേഴ്‌സ് പരീക്ഷയുടെ മലയാളം ചോദ്യങ്ങള്‍ കണ്ടവര്‍ ഞെട്ടി. ഉത്തരമെഴുതാനാകാതെ പരീക്ഷാര്‍ഥികള്‍ ആശയക്കുഴപ്പത്തിലായി. ഡ്രൈവിങ് ലൈസന്‍സിനുള്ള ലേണേഴ്‌സ് പരീക്ഷ കേന്ദ്രസര്‍ക്കാര്‍ ഓണ്‍ലൈന്‍ വഴിയാക്കിയിരുന്നു.എന്നാല്‍ കേന്ദ്ര റോഡ് ഗതാഗതവകുപ്പിന്റെ വെബ്‌സൈറ്റില്‍ മലയാളം തിരഞ്ഞെടുത്തവരാണ് കുടുങ്ങിയത്. മലയാളം ചോദ്യങ്ങള്‍ ഇംഗ്ലീഷില്‍നിന്ന് കംപ്യൂട്ടര്‍ സഹായത്തോടെ മൊഴിമാറ്റിയപ്പോഴാണ് അബദ്ധങ്ങള്‍ കടന്നുകൂടിയത്. മാതൃകാ ചോദ്യമായി കൊടുത്തിരിക്കുന്ന ചോദ്യോത്തരങ്ങളിലും ഈ അക്ഷരപ്പിശകുകള്‍ കടന്നുകൂടിയിട്ടുണ്ട്. ഒരു ചോദ്യം ഇതാണ്: ‘അസ്പഷ്ടമായ സാഹചര്യങ്ങളില്‍ ഒരു ഉയര്‍ന്ന കോല്‍’. തിരഞ്ഞെടുക്കാന്‍ താഴെ കൊടുത്തിരിക്കുന്നവയില്‍ നിന്നും ആര്‍ക്കും ഉത്തരം പിടികിട്ടില്ല. 1.’നല്ല കാരണം നിങ്ങള്‍ക്ക് കൂടുതല്‍ കാണാം’. 2. ‘അത് മോശം തിരികെ ആണ് കൗതുകം കഴിയും പ്രതിഫലിക്കുന്ന കാരണം’ 3. ‘ഉറപ്പു മറ്റുള്ളവര്‍ ഉണ്ടാക്കുക നിന്നെ കാണാം.’ ചോദ്യവും ഉത്തരങ്ങളും ആര്‍ക്കും മനസിലായിട്ടില്ല. 20 ചോദ്യത്തിനാണ് ഉത്തരം നല്‍കേണ്ടത്.എന്നാല്‍ 12 മാര്‍ക്ക് കിട്ടിയാല്‍ ജയിക്കാന്‍ സാധിക്കും. പരീക്ഷാര്‍ഥികള്‍ക്ക് ചോദ്യങ്ങള്‍ മാറി മാറി നല്‍കുന്നതിന് 234 ചോദ്യങ്ങളാണ് സോഫ്റ്റ്‌വെയറില്‍ ശേഖരിച്ചിട്ടുള്ളത്. ചോദ്യത്തിലെ പിശകു … Continue reading ലേണേഴ്‌സ് ലൈസന്‍സ് പരീക്ഷയുടെ മലയാളം ചോദ്യങ്ങള്‍ കണ്ടവര്‍ ഞെട്ടി
കൊട്ടാരക്കരയില്‍ കെഎസ്ആര്‍ടിസിയും കാറും കൂട്ടിയിടിച്ച് ആറ് മരണം
കൊല്ലം: കൊട്ടാരക്കര എംസി റോഡില്‍ ആയൂരിനു സമീപം കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് ആറ് പേര്‍ മരിച്ചു. പത്തനംതിട്ടയിലേ വടശേരിക്കര സ്വദേശികളാണ് മരിച്ചത്. കൊട്ടാരക്കരയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന കെഎസ്ആര്‍ടിസി ഫാസ്റ്റ് പാസഞ്ചറും കാറും തമ്മില്‍ കൂട്ടിയിടിച്ചത്. മരിച്ചവരില്‍ നാലു വയസുള്ള പെണ്‍കുട്ടിയും ഉള്‍പ്പെട്ടിട്ടുണ്ട്. Continue reading കൊട്ടാരക്കരയില്‍ കെഎസ്ആര്‍ടിസിയും കാറും കൂട്ടിയിടിച്ച് ആറ് മരണം
