പള്ളിത്തര്‍ക്കം: സെന്‍റ് മേരീസ് പള്ളിക്ക് മുന്നില്‍  പ്രാര്‍ഥനാ ഉപവാസവുമായി യാക്കോബായ സഭാ അധ്യക്ഷന്‍

കൊച്ചി: കോലഞ്ചേരി പഴന്തോട്ടം സെന്‍റ് മേരീസ് പള്ളിയില്‍ യാക്കോബായാ ഓര്‍ത്തഡോക്സ് തര്‍ക്കത്തെ തുടര്‍ന്ന് പള്ളിക്ക് മുന്നില്‍ യാക്കോബായ സഭാ അധ്യക്ഷന്‍ തോമസ് പ്രഥമന്‍ കാതോലിക്ക ബാവ മരണം വരെ ഉപവാസം ആരംഭിച്ചു. ഓര്‍ത്തഡോക്സ് പക്ഷം ഇന്നലെ പുലര്‍ച്ചെ പൂട്ടുപൊളിച്ച്‌ പള്ളിയില്‍ പ്രവേശിച്ചതാണ് പ്രതിഷേധത്തിന് കാരണമായത്. യാക്കോബായാ പക്ഷത്തിന്റെ നിയന്ത്രണത്തിലുള്ള പള്ളിയായിരുന്നു പഴന്തോട്ടം സെന്‍റ് മേരീസ്. എന്നാല്‍ കോടതി വിധിയുടെ അടിസ്ഥാനത്തില്‍ രാവിലെ ഓര്‍ത്തഡോക്സ് വിഭാഗം പള്ളിയില്‍ കയറുകയായിരുന്നു. അതിനിടെ യാക്കോബായ വിഭാഗം വിശ്വാസിയുടെ മൃതദേഹം പള്ളിയില്‍ സംസ്ക്കരിക്കുന്നതിനെ ചൊല്ലിയും തര്‍ക്കമുണ്ടായി. ഓര്‍ത്തഡോക്സ് വിഭാഗം പുലര്‍ച്ചെ മൂന്ന് മണിയോടെ പൂട്ടുപൊളിച്ച്‌ പള്ളിയില്‍ പ്രവേശിച്ചതാണ് പഴംതോട്ടം സെന്‍റ് മേരീസ് പള്ളിയിലെ ഇരുവിഭാഗവും തമ്മിലുള്ള തര്‍ക്കത്തിന് തുടക്കമായത്. ഓര്‍ത്തഡോക്സ് വികാരിയുടെ നേതൃത്വത്തില്‍ അമ്ബതോളം വിശ്വാസികളാണ് പള്ളിയില്‍ പ്രവേശിച്ചത്. തുടര്‍ന്ന് യാക്കോബായ വിഭാഗം പ്രതിഷേധവുമായി എത്തി. കോടതി വിധി അനുസരിച്ച്‌ തങ്ങള്‍ പള്ളിയില്‍ ആരാധനക്കായി എത്തിയതാണെന്ന് ഓര്‍ത്തഡോക്സ് വിഭാഗം വിശദീകരിച്ചു. ഇതിനിടെ വിശ്വാസിയായ റാഹേല്‍ പൗലോസിന്റെ മൃതദേഹം … Continue reading പള്ളിത്തര്‍ക്കം: സെന്‍റ് മേരീസ് പള്ളിക്ക് മുന്നില്‍  പ്രാര്‍ഥനാ ഉപവാസവുമായി യാക്കോബായ സഭാ അധ്യക്ഷന്‍

ആലപ്പുഴ, കൊല്ലം ബൈപ്പാസുകളില്‍ സംസ്ഥാന സര്‍ക്കാര്‍ ടോള്‍ പിരിക്കില്ല: മന്ത്രി ജി സുധാകരന്‍

ആലപ്പുഴ : ആലപ്പുഴ, കൊല്ലം ബെെപ്പാസുകളില്‍ സംസ്ഥാന സര്‍ക്കാര്‍ ടോള്‍ പിരിക്കില്ലെന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍. ഈ സാഹചര്യത്തില്‍ കേന്ദ്രവും ടോള്‍ പിരിക്കില്ലെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു. ആലപ്പുഴ ബൈപ്പാസിന്റെ ഉദ്ഘാടനം ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്ബ് നടക്കാനിടയില്ലെന്ന് മന്ത്രി അറിയിച്ചു. മെയ് മാസം ഉദ്ഘാടനം നടത്താനാണ് ഇപ്പോഴത്തെ ആലോചന. റെയില്‍വേയാണ് ജോലികള്‍ വൈകിപ്പിക്കുന്നത്. മുഴുവന്‍ ജോലികളും പൂര്‍ത്തിയാകാതെ ബൈപ്പാസ് തുറന്നുകൊടുക്കാനാവില്ലന്നും മന്ത്രി അറിയിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുള്ള ഉദ്ഘാടനം ഉണ്ടാകിലെന്നും ജി സുധാകരന്‍ പറഞ്ഞു. യുഡിഎഫ് സര്‍ക്കാര്‍ വെറും മുപ്പതുശതമാനം ജോലികള്‍ മാത്രമാണ് പൂര്‍ത്തിയാക്കിയതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. Continue reading ആലപ്പുഴ, കൊല്ലം ബൈപ്പാസുകളില്‍ സംസ്ഥാന സര്‍ക്കാര്‍ ടോള്‍ പിരിക്കില്ല: മന്ത്രി ജി സുധാകരന്‍

ശബരിമലയില്‍ മകരജ്യോതി നാളെ; നിരീക്ഷണ സമിതി ഒരുക്കങ്ങള്‍ വിലയിരുത്തും

പമ്പ: ശബരിമലയില്‍ മകരജ്യോതി നാളെ. സന്നിധാനത്തും ദർശനത്തിന് അനുവാദമുള്ള കേന്ദ്രങ്ങളിലും ഒരുക്കങ്ങൾ അവസാന ഘട്ടത്തിലാണ്. മകരസംക്രമ പൂജയ്ക്ക് മുന്നോടിയായുള്ള ശുദ്ധിക്രിയകള്‍ സന്നിധാനത്ത് ആരംഭിച്ചു. അകംനിറഞ്ഞ ഭക്തിയുമായി സംക്രമപൂജയുടെ ധന്യത ഏറ്റുവാങ്ങാനുള്ള കാത്തിരിപ്പിലാണ് ഭക്ത ലക്ഷങ്ങള്‍. നാളെ വൈകിട്ട് 6.40നും 6.45നുമിടയ്ക്ക് മകര ജ്യോതി തെളിയും. നാളെ വൈകിട്ട് ആറേകാലോടെ തിരുവാഭരണങ്ങള്‍ സന്നിധാനത്ത് എത്തിക്കും. ദീപാരാധനയ്ക്ക് ശേഷം 7.52 ന് മകരസംക്രമ പൂജ നടക്കും. സംക്രമ പൂജയ്ക്ക് മുന്നോടിയായുള്ള പ്രസാദ ശുദ്ധിക്രിയകള്‍ ഇന്നലെ ദീപാരാധനയ്ക്ക് ശേഷം തന്ത്രി കണ്ഠരര് രാജീവര്, മേല്‍ശാന്തി വി.എന്‍. വാസുദേവന്‍ നമ്ബൂതിരി എന്നിവരുടെ കാര്‍മ്മികത്വത്തില്‍ നടന്നു. ഇന്ന് ഉച്ച പൂജയ്ക്ക് മുന്നോടിയായി ബിംബശുദ്ധിക്രിയകളും നടക്കും. അമ്ബലപ്പുഴ, ആലങ്ങാട് സംഘങ്ങളുടെ നേതൃത്വത്തില്‍ ആചാരപ്പൊലിമയില്‍ ഇന്ന് ഉച്ചയ്ക്ക് പമ്ബ സദ്യയും വൈകിട്ട് പമ്ബ വിളക്കും നടക്കും.  മകരവിളക്ക് ക്രമീകരണങ്ങളിൽ ഹൈക്കോടതി മേൽനോട്ട സമിതി ഇന്ന് അവസാന വട്ട വിലയിരുത്തലുകൾ നടത്തും. ദേവസ്വം ബോർഡും ഇന്ന് അവലോകന യോഗം ചേരും. തിരുവാഭരണ ഘോഷയാത്രയും … Continue reading ശബരിമലയില്‍ മകരജ്യോതി നാളെ; നിരീക്ഷണ സമിതി ഒരുക്കങ്ങള്‍ വിലയിരുത്തും

കെഎസ്‌ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച്‌ കുടുംബത്തിലെ 6 പേര്‍ മരിച്ചു

കൊല്ലം: കെഎസ്‌ആര്‍ടിസി ഫാസ്റ്റ് പാസഞ്ചര്‍ ബസും കാറും കൂട്ടിയിടിച്ച്‌ ആറു പേര്‍ മരിച്ചു. ക്ഷേത്രദര്‍ശനം കഴിഞ്ഞ‌് കാറില്‍ മടങ്ങുകയായിരുന്ന ബന്ധുക്കളായ ആറുപേരാണ‌് മരിച്ചത‌്.  ശനിയാഴ്ച പകല്‍ ഒന്നേകാലോടെ ആയൂര്‍ അകമണിലാണ് അപകടം. കട്ടപ്പനയില്‍നിന്നു തിരുവനന്തപുരത്തേക്ക് പോയ കെഎസ്‌ആര്‍ടിസി ഫാസ്റ്റ‌് പാസഞ്ചര്‍ ബസും മാരുതി ഓള്‍ട്ടോ കെ ടെണ്‍ കാറുമാണ‌് കൂട്ടിയിടിച്ചത‌്.   പത്തനംതിട്ട മലയാലപ്പുഴ വടശേരിക്കര തലച്ചിറ കൈലാസ് ഭവനില്‍ നേവി ഉദ്യോഗസ്ഥനായിരുന്ന സുരേഷിന്റെ ഭാര്യ മിനി (47), മകള്‍ അഞ്ജന (20), മിനിയുടെ സഹോദരന്‍ കവിയൂര്‍ പടിഞ്ഞാറേശേരില്‍ മണ്ണാക്കുന്നില്‍ വീട്ടില്‍ മനോജിന്റെ ഭാര്യ സ്മിത ( 27), ഇവരുടെ മക്കളായ ഹര്‍ഷ (മൂന്നര), അഭിനജ് (എട്ട‌്), മിനിയുടെ ബന്ധു ചെങ്ങന്നൂര്‍ ആലയില്‍ കോണത്തേത്ത് വീട്ടില്‍ സുദര്‍ശനന്റെയും രജനിയുടെയും മകന്‍ അരുണ്‍ സുദര്‍ശനന്‍ (ചന്തു–21) എന്നിവരാണ് മരിച്ചത്.  മിനി, സ‌്മിത, അരുണ്‍, ഹര്‍ഷ എന്നിവര്‍ അപകടസ്ഥലത്തുതന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ ഹര്‍ഷയെ ആയൂരിലെ സ്വകാര്യ ആശുപത്രിയിലും അഭിനജിനെ തിരുവനന്തപുരം എസ്‌എടി ആശുപത്രിയിലും … Continue reading കെഎസ്‌ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച്‌ കുടുംബത്തിലെ 6 പേര്‍ മരിച്ചു

സി ഇ ഒ ജില്ലാ സമ്മേളനം നാളെ തളിപ്പറമ്പിൽ

കണ്ണൂർ : കോ – ഓപ്പറേറ്റീവ് എം – പ്ലോയീസ് ഓർഗനൈസേഷൻ – ( സി ഇ ഒ ) ജില്ലാ പ്രതിനിധി സമ്മേളനം നാളെ തളിപ്പറമ്പിൽ ന ടക്കും .ജനുവരി 25 , 26 തീയതികളിൽ കോഴിക്കോട് നടക്കുന്ന സംസ്ഥാന സമ്മേളനത്തിന്റെ മുന്നോടിയായാണ് ജില്ലാ സമ്മേളനം നടക്കുന്നത് .രാവിലെ 10 മണിക്ക് ഖാഇദെ – മില്ലത്ത് സൗധത്തിൽ നടക്കുന്ന സമ്മേളനം മുസ്ലിം ലീഗ് ജില്ലാ ജനറൽസെക്രട്ടറി അഡ്വ .അബ്ദുൽ കരീം ചേലേരി ഉദ്ഘാടനം ചെ യ്യും . സി ഇ ഒ സംസ്ഥാന ജനറൽ – സെക്രട്ടറി എ കെ മുഹമ്മദലി , മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസി ‘ ഡന്റ് അഡ്വ .എസ്.മുഹമ്മദ് , സെക്രട്ടറി ഇബ്രാഹിംകുട്ടി തിരുവട്ടൂർ നഗരസഭാ ചെയർമാൻ മഹമൂ അള്ളാംകുളം , സി പി വി അബ്ദുള്ള, പി മുഹമ്മദ് ഇഖ്ബാൽ , പി  സുബൈർ പങ്കെടുക്കും . Continue reading സി ഇ ഒ ജില്ലാ സമ്മേളനം നാളെ തളിപ്പറമ്പിൽ

ഇന്ന് ദേശീയ യുവജനദിനം; സ്വാമി വിവേകാനന്ദന്‍റെ 156-ാം ജന്മദിനം..

ഇന്ത്യയിലെ ഓരോ സംസ്ഥാനത്തും സ്കൂളുകളിലും കലാലയങ്ങളിലും പ്രത്യേക ചടങ്ങുകള്‍ ഇതോടനുബന്ധിച്ച് നടക്കാറുണ്ട്. പ്രത്യേകം യുവജന സമ്മേളനങ്ങള്‍, പ്രഭാഷണങ്ങള്‍, സംഗീതം, ഘോഷയാത്രകള്‍ എന്നിവ അവയിൽ ചിലതാണ്. സ്വാമി വിവേകാനാന്ദന്‍റെ മാതൃകയിൽ വേഷമണിഞ്ഞും അദ്ദേഹത്തിന്‍റെ കൃതികളും പ്രഭാഷണങ്ങളും വായിച്ചും പലരും ഇത് കൊണ്ടാടാറുണ്ട്.. ജനുവരി 12 ദേശീയ യുവജനദിനമായി ആഘോഷിച്ച് തുടങ്ങിയത് 1985 മുതലാണ്. ഭാരതീയ സന്ന്യാസിമാരില്‍ പ്രമുഖനാ‍യ സ്വാമി വിവേകാനന്ദന്‍റെ ജന്മദിനമാണ് ദേശീയ യുവജനദിനമായി ആഘോഷിക്കാൻ തീരുമാനിച്ചത്. ഇന്ത്യന്‍ യുവത്വത്തിന് അത്രമാത്രം പ്രചോദനാത്മകമായിരുന്നു അദ്ദേഹത്തിന്‍റെ തത്വങ്ങളും ആശയങ്ങളും എന്നതിനാലാണത്.. ഇന്ത്യയിലെ ഓരോ സംസ്ഥാനത്തും സ്കൂളുകളിലും കലാലയങ്ങളിലും പ്രത്യേക ചടങ്ങുകള്‍ ഇതോടനുബന്ധിച്ച് നടക്കാറുണ്ട്. പ്രത്യേകം യുവജന സമ്മേളനങ്ങള്‍, പ്രഭാഷണങ്ങള്‍, സംഗീതം, ഘോഷയാത്രകള്‍ എന്നിവ അവയിൽ ചിലതാണ്. സ്വാമി വിവേകാനാന്ദന്‍റെ മാതൃകയിൽ വേഷമണിഞ്ഞും അദ്ദേഹത്തിന്‍റെ കൃതികളും പ്രഭാഷണങ്ങളും വായിച്ചും പലരും ഇത് കൊണ്ടാടാറുണ്ട്.. 1863 ജനുവരി 12നായിരുന്നു പൂര്‍വാശ്രമത്തിൽ നരേന്ദ്ര നാഥ് ദത്ത എന്നുപേരുണ്ടായിരുന്ന സ്വാമിയുടെ ജനനം. ശേഷം ശ്രീരാ‍മകൃഷ്ണ പരമഹംസന്‍റെ ശിഷ്യത്വം സ്വീകരിച്ചായിരുന്നു അദ്ദേഹം … Continue reading ഇന്ന് ദേശീയ യുവജനദിനം; സ്വാമി വിവേകാനന്ദന്‍റെ 156-ാം ജന്മദിനം..

ചിത്രപ്പണികൾ ചെയ്ത ബസുകൾക്ക് വിലക്ക്; കർശന നിർദ്ദേശങ്ങളുമായി മോട്ടോർ വാഹന വകുപ്പ്

തിരുവനന്തപുരം: ചലച്ചിത്ര താരങ്ങളുടെയും കാർട്ടൂൺ കഥാപാത്രങ്ങളുടെയും മറ്റും ബഹുവർണ്ണ ചിത്രങ്ങളും പോസ്റ്ററുകളുമായി പായുന്ന ബസുകൾക്ക് ഇനിമുതൽ നിരത്തിൽ പിടിവീഴും. ടൂറിസ്റ്റ് ബസുകളുടെ പുറമേ പതിച്ചിട്ടുള്ള പോസ്റ്ററുകളും ചിത്രങ്ങളുമൊക്കെ നീക്കം ചെയ്യണം എന്നാണ് ട്രാൻസ്‌പോർട്ട് കമ്മീഷന്റെ പുതിയ ഉത്തരവ്. മുന്നിലും പിന്നിലും എത്തുന്ന മറ്റു വാഹനങ്ങളിലെ ഡ്രൈവർമാരുടെ ശ്രദ്ധ ആകർഷിക്കുന്ന ഈ ചിത്രങ്ങൾ  വാഹനാപകടങ്ങൾക്ക് ഇടയാക്കുന്നു എന്ന് ചൂണ്ടിക്കാണിച്ചാണ് പുതിയ നടപടി. ജനുവരി 31ന് ഉള്ളിൽ ഈവക ചിത്രങ്ങൾ നീക്കം ചെയ്യാത്തവർക്കെതിരെ നടപടിയും, വാഹങ്ങളുടെ രജിസ്‌ട്രേഷൻ റദ്ധ് ചെയ്യുന്നതടക്കമുള്ള കാര്യങ്ങളിലേക്ക് മുന്നോട്ട് പോകുമെന്ന് അധികൃതർ അറിയിച്ചു. ഇത്തരം ചിത്രങ്ങൾ വാഹനത്തിന്റെ പുറം പെയിന്റിന്റെ ഭാഗമാണ് എന്ന വാദം കോടതി തള്ളിയതോടെയാണ് മോട്ടോർ വാഹനവകുപ്പ് പുതിയ നീക്കം ശക്തിപെടുത്തിയത്. Continue reading ചിത്രപ്പണികൾ ചെയ്ത ബസുകൾക്ക് വിലക്ക്; കർശന നിർദ്ദേശങ്ങളുമായി മോട്ടോർ വാഹന വകുപ്പ്