ആലപ്പാട് കരിമണല്‍ ഖനനം; സമരം ഏറ്റെടുക്കാനൊരുങ്ങി കോണ്‍ഗ്രസ്

കൊല്ലം: ആലപ്പാട് കരിമണല്‍ ഖനനത്തിന്റെ പേരില്‍ ജനകീയ സമരം ഏറ്റെടുക്കാനൊരുങ്ങി കോണ്‍ഗ്രസ്. ഖനനത്തിന്റെ പേരില്‍ ഏറെ വിവാദങ്ങള്‍ ആണിപ്പോള്‍ നടക്കുന്നത്. വരും ദിവസങ്ങളില്‍ രമേശ് ചെന്നിത്തല ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ആലപ്പാട്ടെത്തും.  ഖനനം തുടര്‍ന്നാല്‍ ആലപ്പാട് ഭൂപ്രദേശം താമസിക്കാതെ ഇല്ലാതാകുമെന്ന് വ്യക്തമാക്കിയാണ് ജനീകയ സമരം തുടങ്ങിയത്. 70 ദിവസം പിന്നിട്ടതോടെ സോഷ്യല്‍ മീഡിയയിലും മാധ്യമങ്ങളിലും സമരം ചര്‍ച്ചയായി. ജനകീയ സമരത്തിന് പിന്തുണയുമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ഒട്ടേറെപ്പേര്‍ സമരപ്പന്തലില്‍ എത്തുന്നുണ്ട്. Continue reading ആലപ്പാട് കരിമണല്‍ ഖനനം; സമരം ഏറ്റെടുക്കാനൊരുങ്ങി കോണ്‍ഗ്രസ്

അമ്പലപ്പുഴയിൽ ലോറികൾ കൂട്ടിയിടിച്ച് 2 പേർക്ക് പരിക്ക്

ആലപ്പുഴ: അമ്പലപ്പുഴയിൽ ലോറികൾ കൂട്ടിയിടിച്ച് രണ്ടുപേർക്ക് ഗുരുതര പരിക്ക്. കാക്കാഴം റെയിൽവേ മേൽപാലത്തിലാണ് അപകടം നടന്നത്.  അപകടത്തെത്തുടര്‍ന്ന് രണ്ട് മണിക്കൂറിലേറെയായി ദേശീയപാതയിൽ ഗതാഗത തടസ്സം നേരിടുകയാണ്. Continue reading അമ്പലപ്പുഴയിൽ ലോറികൾ കൂട്ടിയിടിച്ച് 2 പേർക്ക് പരിക്ക്

സെന്‍റ് മേരീസ് പള്ളിതര്‍ക്കം ഒത്തുതീര്‍പ്പിലേക്ക്; കാതോലിക്ക ബാവ ഉപവാസം അവസാനിപ്പിച്ചു

കൊച്ചി: കോലഞ്ചേരി പഴന്തോട്ടം സെന്‍റ് മേരീസ് പള്ളിയില്‍ യാക്കോബായാ ഓര്‍ത്തഡോക്സ് തർക്കത്തിന് താത്കാലിക പരിഹാരം. ഓർത്തഡോക്സ് വിഭാഗത്തിന് പുതിയ പള്ളിയിലും യാക്കോബായ വിഭാഗത്തിന് പഴയ പള്ളിയിലും ആരാധന നടത്താൻ ആർഡിഒ നടത്തിയ ചർച്ചയിൽ തീരുമാനമായി. തീരുമാനത്തെ തുടര്‍ന്ന് യാക്കോബായ സഭാ അധ്യക്ഷൻ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവ പള്ളിക്ക് പുറത്ത് നടത്തിയ ഉപവാസം അവസാനിപ്പിച്ചു. ഓര്‍ത്തഡോക്സ് പക്ഷം ഇന്നലെ പുലര്‍ച്ചെ പൂട്ടുപൊളിച്ച്‌ പള്ളിയില്‍ പ്രവേശിച്ചതാണ് പ്രതിഷേധത്തിന് കാരണമായത്. യാക്കോബായാ പക്ഷത്തിന്റെ നിയന്ത്രണത്തിലുള്ള പള്ളിയായിരുന്നു പഴന്തോട്ടം സെന്‍റ് മേരീസ്. എന്നാല്‍ കോടതി വിധിയുടെ അടിസ്ഥാനത്തില്‍ രാവിലെ ഓര്‍ത്തഡോക്സ് വിഭാഗം പള്ളിയില്‍ കയറുകയായിരുന്നു. അതിനിടെ യാക്കോബായ വിഭാഗം വിശ്വാസിയുടെ മൃതദേഹം പള്ളിയില്‍ സംസ്ക്കരിക്കുന്നതിനെ ചൊല്ലിയും തര്‍ക്കമുണ്ടായി. ഓര്‍ത്തഡോക്സ് വിഭാഗം പുലര്‍ച്ചെ മൂന്ന് മണിയോടെ പൂട്ടുപൊളിച്ച്‌ പള്ളിയില്‍ പ്രവേശിച്ചതാണ് പഴംതോട്ടം സെന്‍റ് മേരീസ് പള്ളിയിലെ ഇരുവിഭാഗവും തമ്മിലുള്ള തര്‍ക്കത്തിന് തുടക്കമായത്. ഓര്‍ത്തഡോക്സ് വികാരിയുടെ നേതൃത്വത്തില്‍ അമ്ബതോളം വിശ്വാസികളാണ് പള്ളിയില്‍ പ്രവേശിച്ചത്. തുടര്‍ന്ന് യാക്കോബായ വിഭാഗം … Continue reading സെന്‍റ് മേരീസ് പള്ളിതര്‍ക്കം ഒത്തുതീര്‍പ്പിലേക്ക്; കാതോലിക്ക ബാവ ഉപവാസം അവസാനിപ്പിച്ചു

ഇ​ന്ധ​ന വി​ല വീണ്ടും വര്‍ധന; പെ​ട്രോ​ളി​ന് 50 ഉം ഡീ​സ​ലി​ന് 62 പൈ​സ​യും കൂടി

കൊ​ച്ചി: ഇ​ന്ധ​ന വി​ല വീണ്ടും വര്‍ധന. ഇ​ന്ന് പെ​ട്രോ​ളി​ന് 50 പൈ​സ​യും ഡീ​സ​ലി​ന് 62 പൈ​സ​യും വ​ര്‍​ധി​ച്ചു. നാ​ല് ദി​വ​സ​ത്തി​നി​ടെ പെ​ട്രോ​ളി​ന് 1.28 രൂ​പ​യും ഡീ​സ​ലി​ന് 1.53 രൂ​പ​യും വ​ര്‍​ധി​ച്ചു. കൊ​ച്ചി​യി​ല്‍ ഇ​ന്ന് ഒ​രു ലി​റ്റ​ര്‍ പെ​ട്രോ​ളി​ന് 71.69 രൂ​പ​യും ഡീ​സ​ല്‍ ലി​റ്റ​റി​ന് 67.21 രൂ​പ​യു​മാ​ണ് വി​ല. തി​രു​വ​ന​ന്ത​പു​ര​ത്ത് പെ​ട്രോ​ളി​ന് 72.96 രൂ​പ​യും ഡീ​സ​ല്‍ ലി​റ്റ​റി​ന് 68.51 രൂ​പ​യു​മാ​ണ് വി​ല.  Continue reading ഇ​ന്ധ​ന വി​ല വീണ്ടും വര്‍ധന; പെ​ട്രോ​ളി​ന് 50 ഉം ഡീ​സ​ലി​ന് 62 പൈ​സ​യും കൂടി

ദേശീയ പണിമുടക്കിനിടെ ട്രെയിന്‍ തടയല്‍; അറസ്റ്റ് ചെയ്ത് കുറ്റപത്രം നല്‍കാന്‍ റെയില്‍വേ നടപടി തുടങ്ങി

തിരുവനന്തപുരം: ദേശീയ പണിമുടക്കിനിടെ സംസ്ഥാന വ്യാപകമായി ട്രെയിന്‍ തടഞ്ഞവരെ അറസ്റ്റ് രേഖപ്പെടുത്തി കുറ്റപത്രം നല്‍കാന്‍ റെയില്‍വേ തിരക്കിട്ട നടപടികള്‍ തുടങ്ങി. തിരുവനന്തപുരം ഡിവിഷനില്‍ മാത്രം മുപ്പതോളം കേസുകളാണെടുത്തതെന്ന് റെയില്‍വേ സംരക്ഷണ സേനാവിഭാഗം അറിയിച്ചു.  സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍, സംയുക്ത സമരസമിതി കണ്‍വീനറും സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറിയുമായ വി. ശിവന്‍കുട്ടി തുടങ്ങി പ്രമുഖ നേതാക്കള്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. ഇവരടക്കം ഫോട്ടോയിലൂടെ തിരിച്ചറിഞ്ഞവരെയെല്ലാം വിളിച്ചുവരുത്തി അറസ്റ്റ് രേഖപ്പെടുത്തിയശേഷം മൊഴിയെടുത്ത് കുറ്റപത്രം അഡി. മജിസ്‌ട്രേറ്റ് കോടതിയില്‍ നല്‍കും. രണ്ടുവര്‍ഷം തടവും ഒരുലക്ഷത്തിലേറെ രൂപ പിഴയും ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. തടവ് ശിക്ഷ ലഭിച്ചാല്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് വിലക്കുള്‍പ്പെടെയുള്ള നടപടികളുമുണ്ടാകും. പാലക്കാട് ഡിവിഷനില്‍ ട്രെയിന്‍ തടയലുമായി ബന്ധപ്പെട്ട് മുപ്പത്തിയാറ് കേസെടുത്തിട്ടുണ്ട്.  Continue reading ദേശീയ പണിമുടക്കിനിടെ ട്രെയിന്‍ തടയല്‍; അറസ്റ്റ് ചെയ്ത് കുറ്റപത്രം നല്‍കാന്‍ റെയില്‍വേ നടപടി തുടങ്ങി

ഏഷ്യയിലെ ആദ്യ കായിക ആയുര്‍വേദ ആശുപത്രി തൃശൂരില്‍

തൃശൂര്‍: ഏഷ്യയിലെ ആദ്യ ആയുര്‍വേദ കായിക ആശുപത്രിയും ഔഷധിയുടെ പഞ്ചകര്‍മ ചികിത്സ കേന്ദ്രവും മുഖ്യമന്ത്രി പിണറായി വിജയന്‍ തൃശൂരില്‍ ഉദ്ഘാടനം ചെയ്തു. സ്‌പോര്‍ട്‌സ് ആയുര്‍വേദ ആശുപത്രി സംസ്ഥാനത്തിനു മാത്രമല്ല രാജ്യത്തിന് തന്നെ അഭിമാനിക്കാവുന്ന ഒന്നാണെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ പറഞ്ഞു. ആരോഗ്യ മേഖലയില്‍ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയാകുന്ന കേരളം ആയുര്‍വേദ സ്‌പോര്‍ട്‌സ് ആശുപത്രിയിലൂടെ സ്‌പോര്‍ട്‌സ് ആയുര്‍വേദ രംഗത്തും പുതിയ ചരിത്രം സൃഷ്ടിക്കുകയാണ്. ആയുര്‍വേദത്തിന്റെ കരുത്തില്‍ കായികതാരങ്ങള്‍ കുതിക്കുന്ന കാഴ്ച വിദൂരമാകില്ല. മികച്ച ഡോക്ടര്‍മാരുടെയും മറ്റ് സ്റ്റാഫുകളുടെയും സേവനവും ആധുനിക സംവിധാനങ്ങളും ഈ ആയുര്‍വേദ സ്‌പോര്‍ട്‌സ് ഹോസ്പിറ്റലിനെ മികവുറ്റതാക്കുമെന്നതില്‍ സംശയമില്ലെന്നും മന്ത്രി പറഞ്ഞു. പല വിദേശരാജ്യങ്ങളും കായിക താരങ്ങളുടെ കഴിവിനെ ഉത്തേജിപ്പിക്കാനും പരുക്കുകളെ കൈകാര്യം ചെയ്യാനും അവരുടെ പരമ്പരാഗത രീതികള്‍ ഉപയോഗിച്ചു വരുന്നു. പക്ഷേ ഇന്ത്യയില്‍ ഇതുവരെയും നമ്മുടെ തനതായ ചികിത്സാരീതി കായികരംഗത്ത് പ്രയോജനപ്പെടുത്തിയിട്ടില്ല. പലരും പരുക്കു കാരണം കായിക രംഗത്ത് നിന്ന് പിന്‍വാങ്ങിയ സ്ഥിതി വിശേഷം വരെയുണ്ടായി. … Continue reading ഏഷ്യയിലെ ആദ്യ കായിക ആയുര്‍വേദ ആശുപത്രി തൃശൂരില്‍

സ്ഥിരനിയമനം നല്‍കണമെന്ന ആവശ്യം; നിപ വൈറസ് കാലത്ത് സേവനം നടത്തിയ താല്‍കാലിക ജീവനക്കാര്‍ നിരാഹാര സമരത്തിലേക്ക്

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിപ വൈറസ് കാലത്ത് സേവനമനുഷ്ഠിച്ച താല്‍കാലിക ജീവനക്കാര്‍ നിരാഹാര സമരത്തിലേക്ക്. നിപ വൈറസ് ബാധയുണ്ടായ സമയത്ത് സന്നദ്ധ സേവനം അനുഷ്ഠിച്ച 42 താല്‍കാലിക ജീവനക്കാര്‍ക്ക് സ്ഥിരം നിയമനം നല്‍കുമെന്ന് സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിരുന്നു. അത് നടപ്പാകാത്ത സാഹചര്യത്തിലാണ് ജീവനക്കാര്‍ സമരം തുടങ്ങിയത്.  സ്ഥിരം നിയമനം ലഭിക്കുന്നത് വരെ സമരം നടത്തുമെന്ന് സമരസമിതി അറിയിച്ചു. ഇന്നലെ മെഡിക്കല്‍ കോളജ് അധികൃതര്‍ സമരക്കാരുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് നിലവിലെ രാപ്പകല്‍ സമരം നിരാഹാര സമരമാക്കി മാറ്റാന്‍ സമരസമിതി തീരുമാനിച്ചത്. നഴ്സിങ് അസിസ്റ്റന്റായി ജോലി ചെയ്തവരെ ഒഴിവാക്കികൊണ്ടുള്ള നിയമനം അംഗീകരിക്കാനാവില്ലെന്ന് ജീവനക്കാര്‍ പറഞ്ഞു. ഈ മാസം 16 മുതല്‍ നിരാഹാരസമരം നടത്തുമെന്ന് സമരസമിതി അറിയിച്ചു. പത്ത് ദിവസമായി ജീവനക്കാര്‍ രാപ്പകല്‍ സമരം നടത്തുകയാണ്. Continue reading സ്ഥിരനിയമനം നല്‍കണമെന്ന ആവശ്യം; നിപ വൈറസ് കാലത്ത് സേവനം നടത്തിയ താല്‍കാലിക ജീവനക്കാര്‍ നിരാഹാര സമരത്തിലേക്ക്