പ്രമുഖ ഗാന്ധിയന്‍ കെ.പി.എ. റഹിം കുഴഞ്ഞുവീണു മരിച്ചു
കണ്ണൂര്‍:ഗാന്ധിജിയെക്കുറിച്ചു പ്രസംഗിക്കുന്നതിനിടയില്‍ പ്രമുഖ ഗാന്ധിയനും ഗാന്ധി പീസ് ഫൗണ്ടേഷന്‍ മുന്‍ അധ്യക്ഷനുമായ കെ.പി.എ. റഹിം (67) കുഴഞ്ഞുവീണു മരിച്ചു. മാഹിയില്‍ ഗാന്ധിജിയെത്തിയതിന്റെ വാര്‍ഷികവുമായി ബന്ധപ്പെട്ട പരിപാടിയില്‍ പ്രസംഗിക്കുമ്പോഴാണു സംഭവം. Continue reading പ്രമുഖ ഗാന്ധിയന്‍ കെ.പി.എ. റഹിം കുഴഞ്ഞുവീണു മരിച്ചു
ഫെയ്‌സ്ബുക്ക് പോസ്റ്റ്; സംവിധായകന്‍ പ്രിയനന്ദനന്റെ വീട്ടിലേക്ക് ബിജെപി പ്രവര്‍ത്തകരുടെ പ്രതിഷേധ മാര്‍ച്ച്- നിലപാടില്‍ മാറ്റമില്ലെന്ന് പ്രിയനന്ദനന്‍
തിരുവനന്തപുരം: സംവിധായകന്‍ പ്രിയനന്ദന്റെ വീട്ടിലേക്ക് ബിജെപി പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. ശബരിമല സ്ത്രീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് പ്രിയദര്‍ശന്‍ ഫേസ്ബുക്കില്‍ ഇട്ട വിവാദ പോസ്റ്റില്‍ പ്രതിഷേധിച്ചായിരുന്നു മാര്‍ച്ച്. വീടിനു മുന്നില്‍ പൊലീസ് മാര്‍ച്ച് തടഞ്ഞു. പ്രിയനന്ദനന്റെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ അതിരൂക്ഷമായ വിമര്‍ശനമാണ് സംഘപരിവാര്‍ അനുകൂലികള്‍ സാമൂഹ്യമാധ്യമങ്ങളിലും ഉയര്‍ത്തുന്നത്. പോസ്റ്റിനെതിരെ നിയമനടപടി സ്വീകരിക്കാനാണ് ബിജെപിയുടെ തീരുമാനം. ശബരിമല വിവാദത്തില്‍ ഫേസ്ബുക്കിലിട്ട പോസ്റ്റിലെ നിലപാടില്‍ ഉറച്ചു നില്‍ക്കുന്നെന്ന് സംവിധായകന്‍ പ്രിയനന്ദനന്‍. ഉപയോഗിച്ച ഭാഷ മോശമാണെന്ന് തോന്നിയതിനാലാണ് പോസ്റ്റ് പിന്‍വലിച്ചതെന്നും പ്രിയന്ദനന്‍ പ്രതികരിച്ചു. Continue reading ഫെയ്‌സ്ബുക്ക് പോസ്റ്റ്; സംവിധായകന്‍ പ്രിയനന്ദനന്റെ വീട്ടിലേക്ക് ബിജെപി പ്രവര്‍ത്തകരുടെ പ്രതിഷേധ മാര്‍ച്ച്- നിലപാടില്‍ മാറ്റമില്ലെന്ന് പ്രിയനന്ദനന്‍
ശബരിമലയില്‍ വരുമാനം കുറയാന്‍ കാരണം ബിജെപിക്കാര്‍
തിരുവനന്തപുരം: ശബരിമലയിലെ അക്രമങ്ങള്‍ തീര്‍ത്ഥാടകരുടെ എണ്ണം കുറയാനിടയാക്കിയെന്ന് ദേവസ്വം മന്ത്രി കടകംപള്ളിസുരേന്ദ്രന്‍. ശബരിമലയില്‍ വരുമാനം കുറയാന്‍ കാരണം ബിജെപിക്കാര്‍ എന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കാണിക്കയിടരുതെന്നും സര്‍ക്കാരും സിപിഎം പണമെടുക്കുന്നുവെന്നും പ്രചരിപ്പിച്ചത് രാജ്യം ഭരിക്കുന്ന പ്രമുഖ കക്ഷിയാണ് എന്നിട്ട് അവര്‍ തന്നെ വരുമാനം കുറഞ്ഞെന്നും പറയുന്നു.ഇതില്‍ എന്ത് ന്യായമാണുള്ളതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ചോദിച്ചു. മകരവിളക്കിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി. എത്ര ഭക്തരെത്തിയാലും ജ്യോതിദര്‍ശനത്തിന് സൗകര്യങ്ങളൊരുക്കിയിട്ടുണ്ട്.ദര്‍ശനത്തിനുള്ള സ്ഥലങ്ങളിലെ അപകടമേഖലകള്‍ കണ്ടെത്തി സുരക്ഷയൊരുക്കിയിട്ടുണ്ടെന്നും ദേവസ്വംമന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു. Continue reading ശബരിമലയില്‍ വരുമാനം കുറയാന്‍ കാരണം ബിജെപിക്കാര്‍
ആര്‍പ്പോ ആര്‍ത്തവം പരിപാടിയില്‍ സംഘാടകര്‍ തീവ്രസ്വഭാവക്കാര്‍; പരിപാടിയില്‍ നിന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പിന്‍മാറി
കൊച്ചി: കൊച്ചില്‍ നടക്കുന്ന ആര്‍പ്പോ ആര്‍ത്തവം പരിപാടിയില്‍ നിന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പിന്‍മാറി. പരിപാടിയിലെ സംഘടകര്‍ തീവ്രസ്വഭാവക്കാര്‍ ആണെന്ന പോലീസ് റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി യുടെ പിന്‍മാറ്റം. പരിപാടിയില്‍ നേരത്തെ മുഖ്യമന്ത്രി പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നു. ശബരിമല യുവതീ പ്രവേശന വിഷയത്തിന്റെ പശ്ചാത്തലത്തിലാണ് ആര്‍ത്തവം അശുദ്ധമല്ല എന്ന കാമ്പയിനുമായി സംഘാടകര്‍ രംഗത്തു വന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുമെന്നാണ് അറിയിച്ചിരുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസും ഇത് സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ തീവ്ര സ്വഭാവമുള്ള സംഘടനകളാണ് പരിപാടിയുടെ സംഘാടനം എന്ന സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് മുഖ്യമന്ത്രി പരിപാടിയില്‍ നിന്ന് പിന്‍മാറുകയായിരുന്നു. Continue reading ആര്‍പ്പോ ആര്‍ത്തവം പരിപാടിയില്‍ സംഘാടകര്‍ തീവ്രസ്വഭാവക്കാര്‍; പരിപാടിയില്‍ നിന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പിന്‍മാറി
മദ്യപിച്ച് ബഹളം വെച്ചതിനെ തുടര്‍ന്ന് ചോദ്യം ചെയ്ത യുവാവിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തി
കൊല്ലം: മദ്യപിച്ച് ബഹളം വച്ചതു ചോദ്യം ചെയ്ത യുവാവ് തലയ്ക്കടിയേറ്റു കൊല്ലപ്പെട്ടു. ചാത്തന്നൂര്‍ മരക്കുളത്താണ് സംഭവം നടക്കുന്നത്. വീടിനു സമീപത്തു ചിലര്‍ മദ്യപിച്ചു ബഹളമുണ്ടാക്കിയതു ചോദ്യം ചെയ്ത ശ്യാമിനെ നാലഞ്ചു പേര്‍ ചേര്‍ന്ന് വീട്ടില്‍ നിന്നു വിളിച്ചിറക്കി കൊണ്ടുപോയി മര്‍ദിക്കുകയായിരുന്നു. സംഭവുമായി ബന്ധപ്പെട്ട് ഏതാനും പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നാണ് സൂചന. Continue reading മദ്യപിച്ച് ബഹളം വെച്ചതിനെ തുടര്‍ന്ന് ചോദ്യം ചെയ്ത യുവാവിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തി
മകരവിളക്ക്: ശബരിമലയില്‍ തിരക്കേറുന്നു
പത്തനംതിട്ട:മകരവിളക്ക് മഹോത്സവത്തിന് മുന്‍പുള്ള അവസാന ഞായറാഴ്ച്ചയായ ഇന്ന് ശബരിമലയില്‍ നല്ല തിരക്ക്. ഞായറാഴ്ച്ച രാവിലെ ഏഴ് മണി വരെ പന്പ വഴി 21,250 തീര്‍ത്ഥാടകര്‍ മല കയറി. ഇന്നലെ ഈ സമയം 15,434 പേര്‍ മാത്രമായിരുന്നു മല കയറിയത്. ഞായറാഴ്ച്ച പുലര്‍ച്ചെ മുതല്‍ മണിക്കൂറില്‍ ശരാശരി 4000 തീര്‍ത്ഥാടകര്‍ പമ്പ വഴി കയറുന്നുണ്ട്. ഇന്നലെ ഇത് ശരാശരി 2500 ആയിരുന്നു. Continue reading മകരവിളക്ക്: ശബരിമലയില്‍ തിരക്കേറുന്നു
ആദിവാസി യുവതിയുടെ മരണം കൊലപാതകമെന്ന് പോലീസ്
കോഴിക്കോട്: കക്കാടംപൊയിലിലെ ആദിവാസി യുവതിയുടെ മരണം കൊലപാതകമാണെന്ന് പോലീസ് സ്ഥിരീകരണം. സംഭവുമായി ബന്ധപ്പെട്ട് കൂമ്പാറ സ്വദേശി ഷെരീഫിനെ പോലീസ് കറ്റഡിയിലെടുത്തിട്ടുണ്ട്. കേസിനെപ്പറ്റി അന്വേഷണം പുരോഗമിക്കുന്നുണ്ടെന്ന് പോലീസ് അറിയിച്ചു. Continue reading ആദിവാസി യുവതിയുടെ മരണം കൊലപാതകമെന്ന് പോലീസ്
