പയ്യന്നൂർ മാത്തില്‍ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് ദമ്പതികള്‍ക്ക് പരിക്ക്..

പെരിങ്ങോം:സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് ദമ്പതികൾക്ക് പരിക്ക്. പെരിങ്ങോം .മാത്തിൽ വടശേരിമുക്കിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് ദമ്പതികൾക്ക് പരിക്കേറ്റു. ഇന്ന് രാവിലെ 6.30 ഓടെ മാത്തിൽ വടശേരി മുക്കിലാണ് അപകടം പരിക്കേറ്റ കക്കറ ബേന്തിയിലെ ഡോൺ (31) നെ പയ്യന്നൂർ സഹകരണ ആശുപത്രിയിലും സാരമായി പരിക്കേറ്റ ഭാര്യയെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു… Continue reading പയ്യന്നൂർ മാത്തില്‍ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് ദമ്പതികള്‍ക്ക് പരിക്ക്..

ആര്‍പ്പോ ആര്‍ത്തവം വേദിയില്‍ ബിന്ദുവും കനകദുര്‍ഗയും

കൊച്ചി: ആർത്തവ അയിത്തത്തിനെതിരെ തൊട്ടുകൂടാമെന്ന സന്ദേശം ഉയർത്തി ആർപ്പോ ആർത്തവം പരിപാടിയില്‍ പങ്കെടുക്കാന്‍ ബിന്ദുവും കനക ദുർഗയുമെത്തി. ശബരിമല യുവതി പ്രവേശന വിധിക്ക് ശേഷം ആദ്യമായി ദര്‍ശനം നടത്തിയ യുവതികൾ ഇതുവരെ പൊലീസ് സംരക്ഷണത്തിലായിരുന്നു. ആർപ്പോ ആർത്തവത്തിന് വരണം എന്ന് നേരത്തെ കരുതിയതാണെന്ന് ഇരുവരും വിശദമാക്കി. പോലീസ് പിന്തുണ ആവശ്യപ്പെട്ടിട്ടില്ല. സ്വന്തം രീതിയിൽ ആണ് പരിപാടിക്ക് വന്നത്. പ്രതിഷേധങ്ങളെ ഭയക്കുന്നില്ല. ഞങ്ങൾ തെറ്റുകൾ ചെയ്തവരല്ലെന്നും ഇവര്‍ പറഞ്ഞു. എറണാകുളം മറൈന്‍ ഡ്രൈവിലെ ഹെലിപാട് മൈതാനത്ത് ഇന്നലെയാണ് തൊട്ടുകൂടായ്മയ്‌ക്കെതിരെ പ്രതിഷേധ ശബ്ദമായി പരിപാടിയ്ക്ക് തുടക്കമായത്. ആര്‍ത്തവം അശുദ്ദിയല്ലെന്ന് പ്രഖ്യാപിച്ച് കേരളത്തിനകത്തും പുറത്തും നിന്നുമായി നിരവധി സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകര്‍ ആര്‍പ്പോ ആര്‍ത്തവം വേദിയില്‍ എത്തി. പൊതുസമ്മേളനത്തില്‍ മുഖ്യമന്ത്രി പങ്കെടുക്കുമെന്ന് പരിപാടിയുടെ സംഘാടകര്‍ അറിയിച്ചിരുന്നെങ്കിലും അദ്ദേഹം എത്തിയില്ല. കൊച്ചിയില്‍ രണ്ടു പരിപാടികളില്‍ പങ്കെടുത്തുവെങ്കിലും ആര്‍പ്പോ ആര്‍ത്തവം വേദിയില്‍ എത്തില്ല എന്നു മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിക്കുകയായിരുന്നു. അതേസമയം സാമൂഹിക സാംസ്‌കാരിക രംഗത്തു നിന്നുള്ള നിരവധി … Continue reading ആര്‍പ്പോ ആര്‍ത്തവം വേദിയില്‍ ബിന്ദുവും കനകദുര്‍ഗയും

തേനഭിഷേകം നടത്തിയിരുന്നത് അരയ സമുദായം-ശബരിമലയില്‍ ആചാര ലംഘനങ്ങള്‍ ഉണ്ടായിട്ടുണ്ട്; എ.പത്മകുമാര്‍

ശബരിമല: ശബരിമലയില്‍ ആചാര ലംഘനങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നു തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍. അരയ സമുദായമാണു തേനഭിഷേകം നടത്തിയിരുന്നത് എന്നാണു പറച്ചില്‍. ഭസ്മക്കുളത്തില്‍ മുങ്ങിക്കുളിച്ചാണ് അയ്യപ്പന്മാര്‍ മല ചവിട്ടിയിരുന്നത്. ആ ഭസ്മക്കുളം മൂടി. പതിനെട്ടാം പടി പഞ്ചലോഹം കൊണ്ടു മൂടി. കാനന ക്ഷേത്രമായ ശബരിമലയില്‍ ഇത്രയധികം കെട്ടിടങ്ങള്‍ എങ്ങനെയുണ്ടായി. ഇത്തരത്തില്‍ നിരവധി തവണ ആചാരങ്ങള്‍ ലംഘിക്കപ്പെട്ടിട്ടുണ്ട്. ആചാരം ഏത്, ആചാരവിരുദ്ധം ഏത് എന്നീക്കാര്യത്തില്‍ ചര്‍ച്ച വേണം. യുവതികളെ പ്രവേശിപ്പിക്കണമെന്നു ബോര്‍ഡ് എവിടെയും പറഞ്ഞിട്ടില്ല. ആചാരാനുഷ്ഠാനങ്ങള്‍ക്ക് ഒപ്പമാണു ബോര്‍ഡ്. ബോര്‍ഡിന്റെ നിലപാടില്‍ മാറ്റമില്ല. യുവതീപ്രവേശനത്തില്‍ കോടതി വിധി വരട്ടെ.തന്നെ കോണ്‍ഗ്രസിലേക്കു ക്ഷണിച്ച കെ. മുരളീധരന്‍ കോണ്‍ഗ്രസില്‍ അദ്ദേഹത്തിന്റെ സ്ഥാനം ഉറപ്പാക്കണം. രാമന്‍ നായരെ പോലും നേരെ നോക്കാന്‍ സാധിക്കാത്ത പാര്‍ട്ടിയാണത്. മുന്നണിയും പാര്‍ട്ടിയും മാറി മാറിപ്പോകുന്നവര്‍ക്ക് തന്റെ നിലപാട് മനസിലാകില്ലെന്നും പത്മകുമാര്‍ പറഞ്ഞു. പമ്പ-നിലയ്ക്കല്‍ റൂട്ടില്‍ തീര്‍ഥാടകര്‍ക്കു സൗജന്യ സര്‍വീസ് ഒരുക്കാനുള്ള ശ്രമം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. തിരുപ്പതി മോഡല്‍ സര്‍വീസിനാണു ശ്രമം. … Continue reading തേനഭിഷേകം നടത്തിയിരുന്നത് അരയ സമുദായം-ശബരിമലയില്‍ ആചാര ലംഘനങ്ങള്‍ ഉണ്ടായിട്ടുണ്ട്; എ.പത്മകുമാര്‍

തലയോലപ്പറമ്പില്‍ വാഹനാപകടത്തില്‍ രണ്ടു യുവാക്കള്‍ മരിച്ചു

കോട്ടയം:  തലയോലപ്പറമ്പ് വടയാറില്‍ വാഹനാപകടം. രണ്ടു യുവാക്കളള്‍ മരിച്ചു. ലോറിയും ബൈക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.  കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.  Continue reading തലയോലപ്പറമ്പില്‍ വാഹനാപകടത്തില്‍ രണ്ടു യുവാക്കള്‍ മരിച്ചു

മകരവിളക്ക്: ഒരുക്കിയ സൗകര്യങ്ങളില്‍ സംതൃപ്തിയെന്ന് നിരീക്ഷക സമിതി

സന്നിധാനം: മകരവിളക്കിനായി ശബരിമലയില്‍ ഏര്‍പ്പെടുത്തിയ ഒരുക്കങ്ങളില്‍ ഹൈക്കോടതി നിരീക്ഷക സമിതിക്ക് തൃപ്തി. തീര്‍ത്ഥാടകര്‍ക്ക് നിലവില്‍ നിയന്ത്രണങ്ങള്‍ ഒന്നുമില്ല. സംഘര്‍ഷങ്ങള്‍ തീര്‍ത്ഥാടകരെ ബാധിച്ചതായും അടുത്ത സീസണില്‍ വരുത്തേണ്ട മാറ്റങ്ങള്‍ അടക്കം ഉള്‍പ്പെടുത്തിയുള്ള റിപ്പോര്‍ട്ട് ഉടന്‍ കോടതിക്ക് കൈമാറുമെന്നും സമിതി അംഗം ജസ്റ്റിസ് പി ആര്‍ രാമന്‍ പറഞ്ഞു. Continue reading മകരവിളക്ക്: ഒരുക്കിയ സൗകര്യങ്ങളില്‍ സംതൃപ്തിയെന്ന് നിരീക്ഷക സമിതി

കോണ്‍ഗ്രസിലേക്ക് തന്നെ ക്ഷണിച്ചവരുടെ സ്ഥാനം ആദ്യം സുരക്ഷിതമാക്കണമെന്ന് എ.പത്മകുമാര്‍

തിരുവനന്തപുരം:  തന്റെ രാജി വാര്‍ത്തകള്‍ അടിസ്ഥാനരഹിതമെന്ന് ആവര്‍ത്തിച്ച് തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍. പിടിച്ച കൊടി പുതച്ച് കിടക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് ഞങ്ങള്‍. കോണ്‍ഗ്രസിലേക്ക് തന്നെ ക്ഷണിച്ച കെ.മുരളീധരന്‍ അടക്കമുളളവര്‍ അവരുടെ സ്ഥാനം സുരക്ഷിതമാണോ എന്ന് പരിശോധിക്കണം. മുന്നണിയും പാര്‍ട്ടിയും മാറുന്നത് സ്വപ്നം കാണുന്നവരാണ് തന്നെ ക്ഷണിച്ചത്. രാമന്‍നായരെ സംരക്ഷിക്കാന്‍ പോലും  കഴിയാത്തവരാണ് പുതിയ ആളുകളെ തേടി നടക്കുന്നതെന്നും എ.പത്മകുമാര്‍ സന്നിധാനത്ത് പറഞ്ഞു. Continue reading കോണ്‍ഗ്രസിലേക്ക് തന്നെ ക്ഷണിച്ചവരുടെ സ്ഥാനം ആദ്യം സുരക്ഷിതമാക്കണമെന്ന് എ.പത്മകുമാര്‍

അയ്യപ്പ ഭക്തര്‍ സഞ്ചരിച്ചിരുന്ന ട്രാവലര്‍ പൊലീസ് ബസുമായി കൂട്ടിയിടിച്ചു അഞ്ചുപേര്‍ക്കു പരുക്ക്

പാല: പാലാ രാമപുരം റൂട്ടില്‍ ചക്കാംപുഴയില്‍ കര്‍ണാടകയില്‍നിന്നുള്ള അയ്യപ്പ ഭക്തര്‍ സഞ്ചരിച്ചിരുന്ന ട്രാവലര്‍ പൊലീസ് ബസുമായി കൂട്ടിയിടിച്ചു അഞ്ചുപേര്‍ക്കു പരുക്ക്. മൂന്ന് തീര്‍ഥാടകര്‍ക്കും രണ്ട് പൊലീസുകാര്‍ക്കുമാണു പരുക്കേറ്റത്. ഇവരെ പാലാ ജനറല്‍ ആശുപത്രിയിലേക്കു മാറ്റി. ഒരാളുടെ നില ഗുരുതരമാണ്. പാലായില്‍നിന്നു രാമപുരത്തേക്കു പോയ പൊലീസ് ബസിലാണു ട്രാവലര്‍ ഇടിച്ചത്. അതിനിടെ, പരുക്കേറ്റവരുമായിപ്പോയ ആംബുലന്‍സ് പാലാ നഗരത്തില്‍ ബൈക്കിലിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു. പാല വാഴേപ്പറമ്പില്‍ ശേഖരന്‍ (65) ആണ് മരിച്ചത്. Continue reading അയ്യപ്പ ഭക്തര്‍ സഞ്ചരിച്ചിരുന്ന ട്രാവലര്‍ പൊലീസ് ബസുമായി കൂട്ടിയിടിച്ചു അഞ്ചുപേര്‍ക്കു പരുക്ക്