അത്യാധുനിക രീതിയിൽ കണ്ണൂർ നഗരത്തിലെ മുഴുവൻ റോഡുകളും നവീകരിക്കുന്നതിന് 600 കോടിയുടെ പദ്ധതി..

: ക​ണ്ണൂ​ര്‍ ന​ഗ​ര​ത്തി​ലെ മു​ഴു​വ​ന്‍ പി​ഡ​ബ്ല്യു​ഡി റോ​ഡു​ക​ളും അ​ത്യാ​ധു​നി​ക രീ​തി​യി​ല്‍ ന​വീ​ക​രി​ക്കു​ന്ന​തി​നു 600 കോ​ടി​യു​ടെ പ​ദ്ധ​തി ന​ട​പ്പാ​ക്കു​മെ​ന്നു പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി ജി. ​സു​ധാ​ക​ര​ന്‍.  ന​വീ​ക​ര​ണ പ്ര​വ​ര്‍​ത്ത​നം പൂ​ര്‍​ത്തി​യാ​യ മ​തു​ക്കോ​ത്ത്- കാ​പ്പാ​ട് റോ​ഡ് ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ക​ണ്ണൂ​ര്‍ മ​ണ്ഡ​ലം അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന പ്ര​ധാ​ന പ്ര​ശ്‌​ന​മാ​ണു ഗ​താ​ഗ​ത​ക്കു​രു​ക്ക്.  ന​ല്‍​കാ​ന്‍ ഫ​ണ്ട് ഇ​ല്ലാ​ഞ്ഞി​ട്ട​ല്ല. റോ​ഡ് നി​ര്‍​മി​ക്കാ​നു​ള്ള സ്ഥ​ലം ല​ഭി​ക്കാ​ത്ത​താ​ണു പ്ര​ശ്‌​നം. 100 കി​ലോ​മീ​റ്റ​റി​ല്‍ താ​ഴെ മാ​ത്രം റോ​ഡു​ള്ള ചു​രു​ക്കം മ​ണ്ഡ​ല​ങ്ങ​ളി​ല്‍ ഒ​ന്നാ​ണു ക​ണ്ണൂ​ര്‍. റോ​ഡു​ക​ള്‍ മു​ഴു​വ​ന്‍ അ​ഞ്ച് മു​ത​ല്‍ അ​ഞ്ച​ര മീ​റ്റ​ര്‍ വ​രെ​യാ​ണു വീ​തി. ക​ണ്ണൂ​രി​ന്‍റെ ഗ​താ​ഗ​ത പ്ര​ശ്‌​നം പ​രി​ഹ​രി​ക്കാ​ന്‍ റോ​ഡ് വി​ക​സ​ന​ത്തി​നാ​വ​ശ്യ​മാ​യ സ്ഥ​ലം ന​ല്‍​കാ​ന്‍ ജ​ന​ങ്ങ​ള്‍ സ​ന്ന​ദ്ധ​രാ​വ​ണം. പ്ര​തി​ഫ​ല​മാ​യി മി​ക​ച്ച വി​ല സ്ഥ​ല​ത്തി​നും കെ​ട്ടി​ട​ങ്ങ​ള്‍​ക്കും ന​ല്‍​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ന​ഗ​ര​ത്തി​ലെ നി​ല​വി​ലു​ള്ള റോ​ഡു​ക​ള്‍ 12 മീ​റ്റ​റാ​ക്കി ഉ​യ​ര്‍​ത്തും.  വി​ദ​ഗ്ധ സാ​ങ്കേ​തി​ക വി​ദ്യ ഉ​പ​യോ​ഗി​ച്ചാ​ണു റോ​ഡ് നി​ര്‍​മി​ക്കു​ക.  ന​ല്ല ന​ട​പ്പാ​ത​ക​ള്‍, ഓ​ട​ക​ള്‍, കേ​ബി​ളു​ക​ള്‍ റോ​ഡ് മു​റി​ക്കാ​തെ സ്ഥാ​പി​ക്കു​ന്ന​തി​നു ഡ​ക്കു​ക​ള്‍, റോ​ഡ് സം​ര​ക്ഷി​ക്കു​ന്ന​തി​നു ഫെ​ന്‍​സിം​ഗ് സം​വി​ധാ​നം, … Continue reading അത്യാധുനിക രീതിയിൽ കണ്ണൂർ നഗരത്തിലെ മുഴുവൻ റോഡുകളും നവീകരിക്കുന്നതിന് 600 കോടിയുടെ പദ്ധതി..

ആലപ്പാട്​ ഖനനം നിർത്തിവെച്ച് ചർച്ചയില്ല: തീരം നഷ്​ടമായത് സുനാമി മൂലം; സമരം നടത്തുന്നത് മലപ്പുറത്തുകാർ: ഇ പി ജയരാജൻ

ആലപ്പാട്ട്​ കരിമണല്‍ ഖനനത്തിനെതിരായ ജനകീയ സമരത്തെ തള്ളി വ്യവസായ മന്ത്രി ഇ.പി. ജയരാജന്‍. ആലപ്പാട്​ തീരം നഷ്​ടമായത് ഖനനം മൂലമല്ല, സൂനാമി കാരണമാണ്​. സൂനാമിയിൽ വലിയ നഷ്​ടം ഉണ്ടായിരുന്നു. ആലപ്പാട് വിവാദത്തിനും സമരത്തിനുമുള്ള സാഹചര്യവുമില്ല.  മലപ്പുറത്തും അവിടെയിവിടെയുള്ളവരാണ് ഖനനത്തിന് എതിരായ വാദഗതികളുമായി ചര്‍ച്ചകളില്‍ വന്നതെന്നും മന്ത്രി ആരോപിച്ചു. ജനുവരി 16ന്​ മുഖ്യമന്ത്രി വിഷയം ചർച്ച ചെയ്യാൻ യോഗം വിളിച്ചിരിക്കെയാണ്​ ഖനനം നിയമപരമാണെന്നും ഖനനം നിര്‍ത്തി ചര്‍ച്ചയില്ലെന്നും വ്യവസായ മന്ത്രി പ്രഖ്യാപിച്ചത്​. ഇവിടെ ഖനനം നിര്‍ത്തിയാല്‍ പിന്നെ തുടങ്ങാനാകില്ല. തീരം സംരക്ഷിക്കാന്‍ കടല്‍ഭിത്തിയുണ്ട്. ജനങ്ങളുടെ സഹകരണത്തോടെയാണ് ഖനനമെന്നും മന്ത്രി മാധ്യമപ്രവർത്തകരോട്​ പറഞ്ഞു.  കരിമണല്‍ കൊള്ളക്കായി പൊതുമേഖലയെ തകര്‍ക്കാന്‍ ശ്രമം നടക്കുകയാണ്. മണല്‍ കടത്തുകാര്‍ സമരത്തിന് പിന്നിലുണ്ടോയെന്ന് പരിശോധിക്കും. സമരക്കാര്‍ക്ക് എന്തെങ്കിലും പറയാനുണ്ടെങ്കില്‍ സര്‍ക്കാര്‍ കേള്‍ക്കും. ചില കേന്ദ്രങ്ങൾ അനാവശ്യമായ പ്രശ്​നം ഉണ്ടാക്കു​െന്നന്ന്​ സംശയിക്കണം. ഖനനം നടത്തുന്ന ഇന്ത്യന്‍ റെയര്‍ എര്‍ത്ത്സ് ലിമിറ്റഡിനെതിരെ (ഐ.ആർ.ഇ) മുമ്പ് ഒരു പരാതിയും ഉയര്‍ന്നിട്ടില്ല. Continue reading ആലപ്പാട്​ ഖനനം നിർത്തിവെച്ച് ചർച്ചയില്ല: തീരം നഷ്​ടമായത് സുനാമി മൂലം; സമരം നടത്തുന്നത് മലപ്പുറത്തുകാർ: ഇ പി ജയരാജൻ

ആലപ്പാട്‌ വിഷയം സർക്കാർ ചർച്ച ചെയ്ത് ന്യായമായ പരിഹാരം കാണണം: സർക്കാരിനെ തള്ളി കാനം രാജേന്ദ്രന്‍

ആലപ്പാട്‌ വിഷയം സർക്കാർ ചർച്ച ചെയ്ത് ന്യായമായ പരിഹാരം കാണണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ജനകീയ വിഷയങ്ങളിൽ സിപിഐ എപ്പോഴും ജനങ്ങൾക്ക് ഒപ്പമാണ്. ജനങ്ങളെ മറന്ന് പൊതുമേഖല സ്ഥാപനങ്ങളെ സംരക്ഷിക്കുന്നത് സാധ്യമാകുമോ എന്നും കാനം ചോദിച്ചു. ആലപ്പാട്ടെ കരിമണല്‍ ഖനനത്തിനെതിരെ നടക്കുന്ന ജനകീയ സമരത്തെ മന്ത്രി ഇ പി ജയരാജന്‍ പരിഹസിച്ചതിന് പിന്നാലെയാണ് കാനം രാജേന്ദ്രന്‍റെ പ്രതികരണം.  ആലപ്പാട് ഖനനം നിര്‍ത്തി ചര്‍ച്ചയില്ലെന്നും അവിടെ വിവാദത്തിനും സമരത്തിനുമുള്ള ഒരു സാഹചര്യവുമില്ലെന്നും നേരത്തെ മന്ത്രി ഇ പി ജയരാജന്‍ പറഞ്ഞിരുന്നു. ഒരുകൊടിയും രണ്ടാളുമുണ്ടെങ്കില്‍ ഇവിടെ സമരം നടത്താം. ആലപ്പാട് ഖനനം നിര്‍ത്തിയാല്‍ പിന്നെ തുടങ്ങാനാകില്ല. തീരം സംരക്ഷിക്കാന്‍ കടല്‍ഭിത്തിയുണ്ട്. ഖനനം പ്രശ്നമുണ്ടാക്കിയാല്‍ അത് പരിഹരിക്കും. ജനങ്ങളുടെ സഹകരണത്തോടെയാണ് ഖനനമെന്നും മന്ത്രി പറഞ്ഞിരുന്നു. Continue reading ആലപ്പാട്‌ വിഷയം സർക്കാർ ചർച്ച ചെയ്ത് ന്യായമായ പരിഹാരം കാണണം: സർക്കാരിനെ തള്ളി കാനം രാജേന്ദ്രന്‍

മന്ത്രി ജയരാജൻ സമരത്തെ അടച്ചാക്ഷേപിക്കുന്നത് ശരിയല്ല; നാളെ ആലപ്പാട് സന്ദർശിക്കും: പ്രതിപക്ഷ നേതാവ്

ആലപ്പാട് ജനതയുടെ കരിമണൽ ഖനനത്തിനെതിരായ സമരത്തെ പരിഹസിച്ച മന്ത്രി ഇ പി ജയരാജനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മന്ത്രി സമരത്തെ അടച്ചാക്ഷേപിക്കുന്നത് ശരിയല്ല. ജനങ്ങളുടെ പ്രശ്നങ്ങള്‍ മനസിലാക്കി പരിഹാരം കാണുകയാണ് വേണ്ടതെന്ന് ചെന്നിത്തല പറഞ്ഞു. നാളെ ആലപ്പാട് സദർശിക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ആലപ്പാട് ഖനനം നിര്‍ത്തി ചര്‍ച്ചയില്ലെന്നും അവിടെ വിവാദത്തിനും സമരത്തിനുമുള്ള ഒരു സാഹചര്യവുമില്ലെന്നും നേരത്തെ മന്ത്രി ഇ പി ജയരാജന്‍ പറഞ്ഞിരുന്നു. ഒരുകൊടിയും രണ്ടാളുമുണ്ടെങ്കില്‍ ഇവിടെ സമരം നടത്താം. ആലപ്പാട് ഖനനം നിര്‍ത്തിയാല്‍ പിന്നെ തുടങ്ങാനാകില്ല. തീരം സംരക്ഷിക്കാന്‍ കടല്‍ഭിത്തിയുണ്ട്. ഖനനം പ്രശ്നമുണ്ടാക്കിയാല്‍ അത് പരിഹരിക്കും. ജനങ്ങളുടെ സഹകരണത്തോടെയാണ് ഖനനമെന്നും മന്ത്രി പറഞ്ഞിരുന്നു. Continue reading മന്ത്രി ജയരാജൻ സമരത്തെ അടച്ചാക്ഷേപിക്കുന്നത് ശരിയല്ല; നാളെ ആലപ്പാട് സന്ദർശിക്കും: പ്രതിപക്ഷ നേതാവ്

മകരപൊങ്കാല

പഴയങ്ങാടി: താരാപുരം ദുർഗാംബിക ക്ഷേത്രത്തിലെ മകരപ്പൊങ്കാല 15-ന് വൈകീട്ട് നാലിന് നടക്കും. ക്ഷേത്രം മേൽശാന്തി പെരിങ്ങോട്ടില്ലത്ത് ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി മുഖ്യകാർമികത്വം വഹിക്കും. Continue reading മകരപൊങ്കാല

മുന്നോക്ക സംവരണത്തിനെതിരേ പടപ്പുറപ്പാടുമായി എസ്എൻഡിപി; സുപ്രീം കോടതിയെ സമീപിക്കാൻ നീക്കം

ആലപ്പുഴ: കേന്ദ്രസർക്കാരിന്റെ ഏകപക്ഷീയമായ തീരുമാനത്തിന്റെ ഫലമായി ഉയർന്നുവന്ന മുന്നോക്കസംവരണ ബില്ലിനെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഭരണഘടനയ്ക്ക് അതീതമായുള്ള ഒരു സംവരണവും അനുവദിക്കില്ലെന്നും മോദിയുടെ നീക്കത്തിനെതിരെ മുസ്ലീം ലീഗിന്റെയല്ലാതെ ഒരു പാർട്ടിയുടെയും നാവ് പൊങ്ങിയില്ലെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി.  ഭരണഘടനയിൽ അംബേദ്കർ എഴുതിയത് സാമ്പത്തിക സംവരണം വേണമെന്നല്ല. ഇന്ത്യൻ ഭരണഘടനയെ പൊളിച്ചെഴുതാൻ പാർലമെന്റിന് അധികാരമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. Continue reading മുന്നോക്ക സംവരണത്തിനെതിരേ പടപ്പുറപ്പാടുമായി എസ്എൻഡിപി; സുപ്രീം കോടതിയെ സമീപിക്കാൻ നീക്കം

മുന്നോക്ക സംവരണ വിഷയത്തിൽ മോദിക്ക് എൻഎസ്എസിന്റെ അഭിനന്ദനം; എൻഎസ്എസും ബിജെപിയും അണ്ണനും തമ്പിയും പോലെയെന്ന് വെള്ളാപ്പള്ളി

തിരുവനന്തപുരം: മുന്നോക്ക സംവരണം  പ്രാബല്യത്തിൽ കൊണ്ടുവന്ന കേന്ദ്രസർക്കാരിനെ അഭിനന്ദിച്ചു നായർ സർവീസ് സൊസൈറ്റി പ്രധാനമന്ത്രിക്ക് കത്തെഴുതി. വിദ്യാഭ്യാസ രംഗത്തും തൊഴിൽ രംഗത്തും മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് 10 ശതമാനം സംവരണം  ഏർപ്പെടുത്തുന്ന ബില്ല്  ലോക്‌സഭയും രാജ്യസഭയും പാസ്സാക്കിയിരുന്നു.  ബില്ലിന്റെ പ്രഖ്യാപന സമയത്ത് തന്നെ എൻഎസ്എസ്  അനുകൂല നിലപാട് പരസ്യമാക്കിയിരുന്നു. അത് കൂടാതെയാണ് മോദിക്ക് അഭിനന്ദന സന്ദേശം അയച്ചിരിക്കുന്നത്. കേന്ദ്രസർക്കാരിന്റെ നീതിബോധത്തെ പ്രശംസിക്കുന്ന തരത്തിലുള്ളതാണ് കത്തിന്റെ ഉള്ളടക്കം. മോദിയുടെ നേതൃത്വത്തിന് എല്ലാ വിധ പ്രാർത്ഥനകളും ഉണ്ടാകുമെന്നും കത്തിൽ പറയുന്നുണ്ട്. അതേസമയം എൻഎസ്എസിന്റെ ഈ നടപടികളെ രൂക്ഷമായി വിമർശിച്ചു രംഗത്ത് വന്നിരിക്കുകയാണ്   എസ്എൻഡിപി നേതാവ് വെള്ളാപ്പള്ളി നടേശൻ. എൻഎസ്എസ് ബിജെപിക്ക് കീഴടങ്ങിയിരിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.  എൻഎസ്എസും ബിജെപിയും അണ്ണനും തമ്പിയും പോലെയാണ്. സമദൂരം എന്നത് എൻഎസ്എസിന് ജനങ്ങളെ കബളിപ്പിച്ചു കാര്യം നേടാനുള്ള അടവാണെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി. Continue reading മുന്നോക്ക സംവരണ വിഷയത്തിൽ മോദിക്ക് എൻഎസ്എസിന്റെ അഭിനന്ദനം; എൻഎസ്എസും ബിജെപിയും അണ്ണനും തമ്പിയും പോലെയെന്ന് വെള്ളാപ്പള്ളി