കനത്ത സുരക്ഷയില്‍ ശബരിമല; മകരവിളക്ക് ഇന്ന് 

പത്തനംതിട്ട : ശബരിമലയില്‍ മകരവിളക്ക് ഇന്ന്. സന്നിദാനവും പരിസര പ്രദേശങ്ങളും പൊലീസിന്റെ കനത്ത സുരക്ഷാ വലയത്തിലാണ്. ഇവിടേക്ക് മകര ജ്യോതി ദര്‍ശിക്കാനായി നിരവധി ഭക്തരാണ് എത്തിച്ചേര്‍ന്നിട്ടുള്ളത്. തീര്‍ത്ഥാടന പാതകളില്‍ കൂടുതല്‍ നിരീക്ഷണക്യാമറകള്‍ സ്ഥാപിച്ചു. ഭക്തജനത്തിരക്ക് നിയന്ത്രിക്കാന്‍ കര്‍ശന സുരക്ഷാ സംവിധാനങ്ങളാണ് സന്നിധാനത്ത് ഒരുക്കിയിരിക്കുന്നത്. പത്തനംതിട്ട വടശ്ശേരിക്കര, നിലയ്ക്കല്‍ തുടങ്ങിയ ഇടങ്ങളില്‍ നിന്നും വാഹനങ്ങള്‍ എത്തുന്നതും പമ്പയില്‍ നിന്നും സന്നിധാനത്തേക്ക് വരുന്നവരേയും നിരീക്ഷിക്കാന്‍ മുന്തിയ ഇനം ക്യാമറകളാണ് സജ്ജമാക്കിയിരിക്കുന്നത്. സന്നീദാനത്തും പരിസര പരിദേശങ്ങളിലും പോലീസ് സേനാവിഭാഗം വിന്യസിച്ചിരിക്കുന്നത് 13 ഡിവൈഎസ്പിമാര്‍, 33 സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാര്‍, 115 സബ് ഇന്‍സ്പെക്ടര്‍മാര്‍, 1400 സിവില്‍ പോലീസ് എന്നിങ്ങനെയാണ്. കൂടാതെ, 180 ആര്‍എഎഫ്, 40 എന്‍ഡിആര്‍എഫ്, 30 ഐആര്‍ ബറ്റാലിയന്‍, കര്‍ണാടക പോലീസ്, ആന്ധ്രാ പോലീസ്, 13 കമാന്‍ഡോകള്‍, വയര്‍ലെസ് വിഭാഗം തുടങ്ങി 2000ല്‍പ്പരം സേനാംഗങ്ങളാണ് ശബരിമലയില്‍ സുരക്ഷ ഒരുക്കുന്നത്.മാത്രമല്ല, മകരജ്യോതി ദര്‍ശനത്തിനായി തീര്‍ത്ഥാടകര്‍ തടിച്ചു കൂടുന്ന സ്ഥലങ്ങളില്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റി പരിശോധന നടത്തി.  കൂടാതെ, … Continue reading കനത്ത സുരക്ഷയില്‍ ശബരിമല; മകരവിളക്ക് ഇന്ന് 

ഗൂഗിള്‍: അനധികൃതമായി ഉപഭോക്താക്കളുടെ രേഖകള്‍ ചോര്‍ത്തിയെടുക്കുന്നുവെന്നതിനാല്‍ താന്‍ വിശ്വസിക്കുന്നില്ലെന്ന്: റിച്ചാര്‍ഡ് സ്റ്റാള്‍മാന്‍

കോഴിക്കോട്: ഗൂഗിള്‍ അനധികൃതമായി ഉപഭോക്താക്കളുടെ രേഖകള്‍ ചോര്‍ത്തിയെടുക്കുന്നുവെന്നതിനാല്‍ താന്‍ വിശ്വസിക്കുന്നില്ലെന്ന് സ്വതന്ത്ര സോഫ്‌റ്റ്വെയറിന്റെ വക്താവ് റിച്ചാഡ് സ്റ്റാള്‍മാന്‍ പറഞ്ഞു.മൂന്ന് ദിവസങ്ങളിലായി കോഴിക്കോട് കടപ്പുറത്ത് നടന്നുവരുന്ന കേരള സാഹിത്യോത്സവ വേദിയില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. മാത്രമല്ല, ഗൂഗിളില്‍ നിന്ന് മൂന്നാമതൊരാള്‍ അറിയരുത് എന്ന് നാം കരുതുന്ന രഹസ്യങ്ങള്‍ വരെ ചോര്‍ത്തിയെടുക്കാന്‍ ഇതിന് കഴിയുന്നുണ്ടെന്നും ഈ പ്രവണതയെല്ല്ാം തികച്ചും മനുഷ്യാവകാശ വിരുദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി. അതോടൊപ്പെ തന്നെ, നമ്മുടെ നിത്യജീവിതത്തില്‍ ന്ിന്ന് ഒഴിവാക്കാന്‍ സാധിക്കാത്ത ഉപകരണമായ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതില്‍ വെച്ച് ഏറ്റവും മോശമായതും ഭീകരമായതുമാണിതെന്നും, കൂടാതെ, ഫോണ്‍ സ്റ്റാലിന്റെ ഒരു സ്വപ്ന ഉപകരണമായിരുന്നുവെന്നും 1940 കാലഘട്ടത്തില്‍ യു.എസ്.എസ്.ആറിലെ ആളുകളുടെ ചലനങ്ങളെക്കുറിച്ചും അവരുടെ സ്വകാര്യ പ്രവര്‍ത്തനങ്ങളെ കുറിച്ചും അറിയാന്‍ സാധിക്കുന്ന ഒരു ഉപകരണത്തെ കുറിച്ച് സ്റ്റാലിന്‍ ആ കാലഘട്ടത്തില്‍ ആലോചിച്ചിരുന്നുവെന്നും  സ്റ്റാള്‍മാന്‍ കൂട്ടിച്ചേര്‍ത്തു. ഇന്ന് ആ ഉപകരണമാണ് നമ്മളുടെ കയ്യിലിരിക്കുന്ന മൊബൈല്‍ഫോണ്‍ എന്നും അതിന് നിര്‍ദ്ദേശങ്ങള്‍ കൊടുക്കുന്നത് നമ്മളല്ല, അതിനെ നിയന്ത്രിക്കുന്ന മൂന്നാമതൊരാള്‍ … Continue reading ഗൂഗിള്‍: അനധികൃതമായി ഉപഭോക്താക്കളുടെ രേഖകള്‍ ചോര്‍ത്തിയെടുക്കുന്നുവെന്നതിനാല്‍ താന്‍ വിശ്വസിക്കുന്നില്ലെന്ന്: റിച്ചാര്‍ഡ് സ്റ്റാള്‍മാന്‍

സിവിൽ സർവീസ് സൗജന്യ അഭിമുഖ പരീക്ഷാ പരിശീലനം 17 മുതൽ

കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമി, 2018 ലെ യു.പി.എസ്.സി. സിവിൽ സർവീസ് മെയിൻ പരീക്ഷ പാസ്സായ വിദ്യാർത്ഥികൾക്കായി നടത്തുന്ന സൗജന്യ മാതൃകാ അഭിമുഖ പരീക്ഷാപരീശീലനം, തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലിൽ ജനുവരി 17 ന് ആരംഭിക്കും.  യു.പി.എസ്.സി നടത്തുന്ന അഭിമുഖ പരീക്ഷയിൽ പങ്കെടുക്കുന്നതിന് കേരളീയരായ വിദ്യാർത്ഥികൾക്ക് അഭിമുഖ പരിശീലനം, ഡൽഹിയിലേക്കുള്ള വിമാനയാത്ര, കേരള ഹൗസിൽ താമസം എന്നിവ അക്കാദമി സൗജന്യമായി ലഭ്യമാക്കും.  താൽപര്യമുള്ളവർ മെയിൻ പരീക്ഷാ ഹാൾടിക്കറ്റിന്റെ പകർപ്പും, പാസ്‌പോർട്ട് സൈസ് ഫോട്ടോയുമായി അക്കാദമിയിൽ ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്യണം. വിശദവിവരങ്ങൾക്ക് ഡയറക്ടർ, സെന്റർ ഫോർ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ കേരള, ചാരാച്ചിറ, കവടിയാർ.പി.ഒ, തിരുവനന്തപുരം-695003.  ഫോൺ: 0471-2313065, 2311654. വെബ്‌സൈറ്റ്.www.ccek.org. Continue reading സിവിൽ സർവീസ് സൗജന്യ അഭിമുഖ പരീക്ഷാ പരിശീലനം 17 മുതൽ

ഡിസൈനർ, കണ്ടന്റ് ഡെവലപ്പർ: അപേക്ഷ ക്ഷണിച്ചു

അച്ചടി, ഓലൈൻ മാധ്യമങ്ങളിലൂടെയുള്ള സർക്കാരിന്റെ പ്രചാരണ പരിപാടികൾക്കായുള്ള ആവിഷ്‌ക്കാരങ്ങൾക്ക് ഡിസൈൻ വർക്കുകൾ, മലയാളം, ഇംഗ്ലീഷ് ഭാഷകളിൽ വിവരണങ്ങൾ എന്നിവ നൽകുന്നതിന് ഡിസൈനർ, കണ്ടെന്റ് ഡെവലപ്പർ എിവരുടെ താത്കാലിക സേവനം ജില്ലാ അടിസ്ഥാനത്തിൽ ആവശ്യമുണ്ട്. ഈ മേഖലകളിൽ പ്രവൃത്തിപരിചയമുള്ളവർക്ക് അപേക്ഷിക്കാം.  വിശദവിവരങ്ങൾക്ക:് http://www.kerala.gov.in. Continue reading ഡിസൈനർ, കണ്ടന്റ് ഡെവലപ്പർ: അപേക്ഷ ക്ഷണിച്ചു

മഞ്ചേശ്വരത്ത് വർഗീയ കലാപമുണ്ടാക്കാൻ സംഘ്​പരിവാർ ശ്രമിക്കുന്നു: മുസ്​ലിം ലീഗ്​

കുമ്പള: മഞ്ചേശ്വരം മണ്ഡലത്തിൽ വർഗീയ കലാപമുണ്ടാക്കാൻ സംഘ്​പരിവാർ, ബി.ജെ.പി, ആർ.എസ്.എസ് സംഘടനകൾ ശ്രമിക്കുന്നതായി മുസ്​ലിംലീഗ് മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി ആരോപിച്ചു. ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് നടന്ന ഹർത്താലി​ന്റെ മറവിൽ തലപ്പാടി, മഞ്ചേശ്വരം, ഉപ്പള, ബന്തിയോട്, മൊറത്തണ, ബായാർ ഭാഗങ്ങളിൽ നടന്ന അക്രമസംഭവങ്ങൾ ഭീതി ഉളവാക്കുന്നതാണ്. മണ്ഡലം ഏതുസമയവും ഒരു കലാപ ഭീതിയിലാണ് നിലകൊള്ളുന്നതെന്നും സംസ്ഥാന അതിർത്തിക്കപ്പുറത്തുനിന്നും എത്തുന്ന ഗുണ്ടകളാണ് ഇവിടെ അക്രമം നടത്തുന്നതെന്നും നേതാക്കൾ സൂചിപ്പിച്ചു. ബായാറിൽ മുഖം മൂടിക്കെട്ടി സംഘടിച്ചെത്തിയ സംഘ്​പരിവാർ ഗുണ്ടകൾ തലക്കടിച്ചുകൊല്ലാൻ ശ്രമിച്ച ബൈക്ക് യാത്രക്കാരനായ അബ്​ദുൽകരീം മുസ്​ലിയാർ ഇപ്പോഴും മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ അത്യാസന്ന നിലയിൽ കഴിയുന്നു. അതേദിവസം, തലപ്പാടിയിൽ കല്ലേറിൽ പരിക്കേറ്റ കാർ യാത്രക്കാരായിരുന്ന ഉജിരെയിലെ ഒരു കുടുംബത്തിലെ പിഞ്ചുകുഞ്ഞ് അപകട നില ഇനിയും തരണം ചെയ്തിട്ടില്ല. മുസ്​ലിയാരെ വധിക്കാൻ ശ്രമിച്ച കേസിൽ നാൽപതോളംവരുന്ന അക്രമിസംഘത്തിലെ ഏഴുപേരെ പൊലീസ് പിടികൂടിയിട്ടുണ്ടെങ്കിലും യഥാർഥ പ്രതികൾ വലക്ക്​ പുറത്താണെന്ന് നേതാക്കൾ പറഞ്ഞു. മഞ്ചേശ്വരത്ത് വിഷ്ണുമൂർത്തി … Continue reading മഞ്ചേശ്വരത്ത് വർഗീയ കലാപമുണ്ടാക്കാൻ സംഘ്​പരിവാർ ശ്രമിക്കുന്നു: മുസ്​ലിം ലീഗ്​

ശബരിമല ഹർത്താൽ: ആർ.എസ്.എസ് സംഘത്തി​ന്റെ ആള്‍ക്കൂട്ട ആക്രമണത്തിനിരയായ കരീം മുസ്‌ലിയാരുടെ നില ഗുരുതരം

ശബരിമലയിൽ യുവതി പ്രവേശിച്ചതുമായി ബന്ധപ്പെട്ട് സംഘ്​പരിവാര്‍ ആഹ്വാനംചെയ്ത ഹര്‍ത്താലിനിടെ ആർ.എസ്.എസ് സംഘത്തി​ന്റെ ആള്‍ക്കൂട്ട ആക്രമണത്തിനിരയായ കരീം മുസ്‌ലിയാരുടെ (40) നില ഗുരുതരമായി തുടരുന്നു. ബായാര്‍ പള്ളിയിലെ ഇമാമായ കരീം മുസ്​ലിയാര്‍ ബൈക്കില്‍ വരുന്നതിനിടെ ആർ.എസ്.എസ് സംഘം ആക്രമിക്കുകയായിരുന്നു. ആയുധങ്ങളുമായി സംഘടിച്ചെത്തിയ ആർ.എസ്​.എസ് സംഘം ബായാര്‍ ജാറം പള്ളിക്ക് നേരെയും ആക്രമണം നടത്തുന്നുണ്ട്. പ്രകോപനമില്ലാതെയാണ് ആർ.എസ്.എസ് പ്രവര്‍ത്തകര്‍ ബൈക്കില്‍നിന്ന്​ അടിച്ച് താഴെയിട്ടത്. താഴെവീണ അദ്ദേഹത്തെ ഇരുമ്പുപൈപ്പുകളും വടികളും ഉപയോഗിച്ച് ക്രൂരമായി ആക്രമിച്ചു. ആക്രമണത്തില്‍ പരിക്കേറ്റ് കരീം മുസ്​ലിയാര്‍ ബോധരഹിതനായി വീണതോടെയാണ് ആർ.എസ്​.എസ് സംഘം പിന്‍വാങ്ങിയത്. ഏറെനേരം റോഡില്‍ കിടന്ന മുസ്​ലിയാരെ നാട്ടുകാരെത്തി ആദ്യം ബന്തിയോട് ആശുപത്രിയിലെത്തിച്ചു. നില ഗുരുതരമായതോടെ മംഗലാപുരം യൂനിറ്റി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കരീം മുസ്​ലിയാരെ ആക്രമിക്കുന്നതി​ന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. അതേസമയം, കരീം മുസ്​ലിയാരുടെ തുടര്‍ ശസ്​ത്രക്രിയക്ക്​ പണം കണ്ടെത്താനാകാതെ നാട്ടുകാരുടെ സഹായം തേടുകയാണ് ബന്ധുക്കൾ. രണ്ട് മക്കളടങ്ങിയ കുടുംബത്തെ സഹായിക്കാന്‍ നാട്ടുകാര്‍ സഹായസമിതി രൂപവത്​കരിച്ചിട്ടുണ്ട്. ബായാര്‍ ഫ്രൻഡ്​​സ് വാട്‌സ്ആപ്​ … Continue reading ശബരിമല ഹർത്താൽ: ആർ.എസ്.എസ് സംഘത്തി​ന്റെ ആള്‍ക്കൂട്ട ആക്രമണത്തിനിരയായ കരീം മുസ്‌ലിയാരുടെ നില ഗുരുതരം

ഇടുക്കിയിൽ എസ്‍റ്റേറ്റ് ഉടമയും ജോലിക്കാരനും കൊല്ലപ്പെട്ട നിലയില്‍

ഇടുക്കി  കെ കെ എസ്‍റ്റേറ്റ് ഉടമയും ജോലിക്കാരനും കൊല്ലപ്പെട്ട നിലയില്‍. ഇടുക്കി പൂപ്പാറക്കടുത്ത് നടുപ്പാറയിലാണ് സംഭവം. എസ്‍റ്റേറ്റ് ഉടമ ജേക്കബ് വര്‍ഗീസ്, ജോലിക്കാരനായ മുത്തയ്യ എന്നിവരാണ് കൊല്ലപ്പെട്ടത്.  വെടിയേറ്റ ജേക്കബിന്‍റെ മൃതദേഹം ഏലത്തോട്ടത്തിലും, മുത്തയ്യയുടെ മൃതദേഹം സ്റ്റോർ റൂമിലുമാണ് കണ്ടെത്തിയത്.  എസ്‍റ്റേറ്റിലെ തന്നെ മറ്റൊരു ജോലിക്കാരനായ ബോബിനെ കേന്ദ്രികരിച്ചാണ് അന്വേഷണം നടത്തുന്നത്.   ജേക്കബിന്‍റെ കാറുമെടുത്ത് ഇയാൾ പോകുന്നത് നാട്ടുകാർ കണ്ടിരുന്നു. ഇയാളെ പിടി കൂടിയാൽ മാത്രമേ കാര്യങ്ങൾ വ്യക്തമാകു എന്നാണ് പൊലീസ് പറയുന്നത്. Continue reading ഇടുക്കിയിൽ എസ്‍റ്റേറ്റ് ഉടമയും ജോലിക്കാരനും കൊല്ലപ്പെട്ട നിലയില്‍