മുനമ്പം ബീച്ച് വഴി അഭയാര്‍ഥികള്‍ കടന്നതായി സൂചന; ഐബി അന്വേഷണം തുടങ്ങി
കൊച്ചി: കൊച്ചി മുനമ്പം ഹാർബർ വഴി മഅഭയാര്‍ഥികള്‍ കടന്നതായി സൂചന. മുനമ്പം ഹാർബറിന് സമീപം ഉപേക്ഷിച്ച ബാഗുകൾ കണ്ടെത്തിയത് സംബന്ധിച്ച അന്വേഷണം പൊലീസ് ഊർജ്ജിതമാക്കി. ശനിയാഴ്ച രാവിലെയാണ് ഹാര്‍ബറിന് സമീപം ബാഗുകള്‍ കണ്ടെത്തിയത്.സംശയാസ്പദമായ രീതിയിൽ 19 ബാഗുകളാണ് കണ്ടെത്തിയത്. മത്സ്യ ബന്ധന ബോട്ട് വഴിയാണ് നാൽപ്പതോളം പേരെ ഓസ്ട്രേലിയയിലേക്ക് കടത്തിയതെന്നാണ് സംശയിക്കുന്നത്. ഐ ബി ഉദ്യോഗസ്ഥർ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസം മുനമ്പം ഹാർബറിനോട് ചേർന്നുള്ള ഒഴിഞ്ഞ പറമ്പിൽ ബാഗുകൾ കിടക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽ പെട്ടിരുന്നു. പൊലീസ് പരിശോധനയിൽ ബാഗുകളിൽ നിന്ന് വസ്ത്രങ്ങളും ഉണക്കിയ പഴങ്ങളും ഫോട്ടോകളും വിമാനടിക്കറ്റുകളും മറ്റും കണ്ടെടുത്തു. ആദ്യം വിമാനത്തിൽ നിന്ന് വീണതാണെന്ന അഭ്യൂഹം പരന്നെങ്കിലും തുടർന്ന് നടത്തിയ അന്വേഷണത്തിൽ ബാഗുകൾ ഉപേക്ഷിച്ച് ബോട്ടു മാർഗം ചിലർ പോയതായാണ് പൊലീസ് പറയുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മനുഷ്യക്കടത്ത് നടന്നതായി സൂചന കിട്ടിയത്. സ്ത്രീകളും കുട്ടികളുമടക്കം നാൽപതോളം പേർ ബോട്ട് വഴി ഓസ്ട്രേലിയക്ക് കടന്നതായാണ് അഭ്യൂഹം. ബാഗിൽ … Continue reading മുനമ്പം ബീച്ച് വഴി അഭയാര്‍ഥികള്‍ കടന്നതായി സൂചന; ഐബി അന്വേഷണം തുടങ്ങി
അഭിമന്യുവിന്റെ കുടുംബത്തിന് സ്വപ്നവീട്; മുഖ്യമന്ത്രി ഇന്ന് താക്കോല്‍ദാനം നിര്‍വ്വഹിക്കും
ഇടുക്കി: ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകരുടെ കൊലകത്തിക്ക് ഇരയായ മഹാരാജാസ് കോളേജിലെ എസ്എഫ്ഐ വിദ്യാര്‍ഥി അഭിമന്യുവിന്‍റെ കുടുംബത്തിനായി സിപിഎം പണികഴിപ്പിച്ച വീടിന്‍റെ താക്കോല്‍ദാനം മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് നിര്‍വ്വഹിക്കും. അഭിമന്യുവിന്‍റെ സ്മരണാര്‍ഥം പണി കഴിപ്പിച്ച പഞ്ചായത്ത് ലൈബ്രറിയുടെ ഉദ്ഘാടനവും മുഖ്യമന്ത്രി വട്ടവടയില്‍ നിര്‍വഹിക്കും. വട്ടവടയിൽ രാവിലെ പത്തിന് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ വീടിന്‍റെ താക്കോൽ അഭിമന്യുവിന്‍റെ മാതാപിതാക്കൾക്ക് കൈമാറും. വട്ടവട കൊട്ടക്കന്പൂരിലെ അഭിമന്യുവിന്റെ നിലവിലെ വീടിന് അരക്കിലോമീറ്റർ അകലെയാണ് പുതിയ വീട്. പത്തര സെന്‍റ് ഭൂമിയിൽ 1,226 ചതുരശ്രയടി വിസ്തീർണത്തിൽ ആധുനിക സൗകര്യങ്ങളോടെയാണ് വീട് നിർമിച്ചിരിക്കുന്നത്. വീടിനും സ്ഥലത്തിനുമായി സി പി എം 40 ലക്ഷം രൂപയാണ് ചെലവിട്ടത്. താക്കോല്‍ ദാനചടങ്ങില്‍ മന്ത്രി എം എം മണി ഉൾപ്പെടെയുള്ളവരും പങ്കെടുക്കും. ഇതിന് ശേഷം വട്ടവട പഞ്ചായത്ത് സ്ഥാപിച്ച അഭിമന്യു മഹാരാജാസ് ലൈബ്രറി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. വട്ടവട പഞ്ചായത്ത് കെട്ടിടത്തിന്‍റെ മൂന്നാം നിലയിലാണ് വായനശാല സജ്ജീകരിച്ചിരിക്കുന്നത്. അഭിമന്യുവിനെ സ്നേഹിക്കുന്നവരും … Continue reading അഭിമന്യുവിന്റെ കുടുംബത്തിന് സ്വപ്നവീട്; മുഖ്യമന്ത്രി ഇന്ന് താക്കോല്‍ദാനം നിര്‍വ്വഹിക്കും
മകരവിളക്ക്: പമ്പാനദിയിൽ തീർഥാടകരുടെ പമ്പവിളക്ക്
പമ്പ: ശബരിമലയിൽ മകരവിളക്ക് ഉത്സവം ഇന്ന് നടക്കും. രാത്രി 7.52 നാണ് മകരസംക്രമ പൂജ. അതിന് മുന്നോടിയായി പമ്പാനദിയിൽ തീർഥാടകരുടെ പമ്പവിളക്ക്. പമ്പ സദ്യയും പമ്പ വിളക്കും അനുഷ്ഠിച്ചാണ് മകര വിളക്ക് ദർശനത്തിനായി മലകയറ്റം. ദീപാലംകൃതമായ വിളക്ക് ഗോപുരം പമ്പയിൽ ഒഴുക്കുന്നതോടെ, ലോകം മുഴുവൻ നന്മയുടെ പ്രകാശം പരക്കുമെന്നാണ് തീര്‍ഥാടകരുടെ വിശ്വാസം. 12 ന് പന്തളത്ത് നിന്നാരംഭിച്ച തിരുവാഭരണ ഘോഷയാത്രയ്ക്ക് വൈകിട്ട് അഞ്ചിന് ശരംകുത്തിയിൽ ദേവസ്വം ബോർഡിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകും. തുടർന്ന് ദീപാരാധയ്ക്ക് തൊട്ടു മുൻപായി തിരുവാഭരണ പേടകം പതിനെട്ടാം പടി കയറും. തിരുവാഭരണം ചാർത്തിയുള്ള ദീപാരാധന സമയത്താണ് പൊന്നമ്പല മേട്ടിൽ മകരജ്യോതി തെളിയുക. Continue reading മകരവിളക്ക്: പമ്പാനദിയിൽ തീർഥാടകരുടെ പമ്പവിളക്ക്
കേരള നിയമസഭയുടെ പതിനാലാം സമ്മേളനം 25ന‌് തുടങ്ങും
തിരുവനന്തപുരം: കേരള നിയമസഭയുടെ പതിനാലാം സമ്മേളനത്തിന് ജനുവരി 25 ന് തുടക്കമാകും. ഫെബ്രുവരി ഏഴിന‌് സമ്മേളനം അവസാനിക്കും. 25ന‌് ഗവര്‍ണറുടെ നയപ്രഖ്യാപനത്തോടെ സമ്മേളനം തുടങ്ങും. 28,29,30 തീയതികളിലാണ് നയപ്രഖ്യാപനത്തിലുള്ള നന്ദിപ്രമേയത്തിന്മേല്‍ ചര്‍ച്ച. 2019-20 സാമ്ബത്തിക വര്‍ഷത്തേക്കുള്ള ബജറ്റ‌് 31ന് അവതരിപ്പിക്കും. ഫെബ്രുവരി നാല‌് മുതല്‍ ആറുവരെയാണ് ബജറ്റിന്മേലുള്ള പൊതുചര്‍ച്ച. Continue reading കേരള നിയമസഭയുടെ പതിനാലാം സമ്മേളനം 25ന‌് തുടങ്ങും
അഗസ്ത്യാര്‍കൂട യാത്രയ്ക്ക് ഇന്ന് തുടക്കം; രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് 100 സ്ത്രീകള്‍; ബോണക്കാട് പ്രതിഷേധ യജ്ഞം
തിരുവനന്തപുരം അഗസ്ത്യാര്‍കൂടം യാത്രക്ക് ഇന്ന് തുടക്കമാകും. ഇന്ന് മുതൽ മാർച്ച് ഒന്ന് വരെയാണ് അഗസ്ത്യാർകൂട യാത്ര നടക്കുന്നത്. സ്ത്രീപ്രവേശന വിവാദങ്ങള്‍ക്കിടെയാണ് ഇത്തവണത്തെ യാത്ര. 4700 പേരാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതില്‍ നൂറു സ്ത്രീകള്‍ ഉള്‍പ്പെടുന്നു. കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രാലത്തിലെ ഡെപ്യൂട്ടി ഡയറക‌്ടറും പ്രതിരോധവകുപ്പിന്റെ കേരളത്തിലെ പബ്ലിക‌് റിലേഷന്‍സ‌് ഓഫീസറുമായ ധന്യ സനലാണ‌് ആദ്യ യാത്ര നടത്തുന്നത‌്.മാര്‍ച്ച് ഒന്നുവരെ 47 ദിവസമാണ‌് അഗസ‌്ത്യാര്‍കൂട സന്ദര്‍ശനത്തിന‌് അവസരം. ഇത്തവണ 4700 പേര്‍ രജിസ‌്റ്റര്‍ ചെയ‌്തതില്‍ 100 പേര്‍ വനിതകളാണ‌്. സ്ത്രീകളെത്തുന്നതിനെ എതിര്‍ക്കുന്ന കാണി വിഭാഗക്കാര്‍ യാത്ര തുടങ്ങുന്ന ബോണക്കാട് പ്രതിഷേധം സംഘടിപ്പിക്കാനും സാധ്യതയുണ്ട്. രാവിലെ 8.30 ഓടെ ബോണക്കാട് നിന്ന് യാത്ര ആരംഭിക്കും. 5 ഗ്രൂപ്പുകളായുള്ള 100 പേര്‍ക്കാണ് ഒരു ദിവസം പ്രവേശനം നല്‍കുക. ബോണക്കാടുനിന്ന‌് 20 കിലോമീറ്ററാണ‌് അഗസ‌്ത്യമലയിലേക്കുള്ള ദൂരം. ദിവസവും രാവിലെ എട്ടിന‌് ബോണക്കാടുനിന്ന‌് ആരംഭിക്കുന്ന യാത്ര ആദ്യദിവസം പ്രധാന താവളമായ അതിരുമലയില്‍ അവസാനിക്കും. സ‌്ത്രീകള്‍ക്ക‌് അതിരുമലയില്‍ വനംവകുപ്പ‌് പ്രത്യേക താമസ … Continue reading അഗസ്ത്യാര്‍കൂട യാത്രയ്ക്ക് ഇന്ന് തുടക്കം; രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് 100 സ്ത്രീകള്‍; ബോണക്കാട് പ്രതിഷേധ യജ്ഞം
മകരവിളക്ക്: പത്തനംതിട്ട ജില്ലയില്‍ സ്കൂളുകള്‍ക്ക് ഇന്ന് അവധി; പരീക്ഷകള്‍ക്ക് മാറ്റമില്ല
പത്തനംതിട്ട: പത്തനംതിട്ട ജില്ലയില്‍ വിദ്യാലയങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. പ്രഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുളള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മകരവിളക്ക് പ്രമാണിച്ചാണ് ജില്ല കലക്ടര്‍ അവധി പ്രഖ്യാപിച്ചത്. സര്‍വകലാശാല പരീക്ഷകള്‍ മാറ്റമില്ലാതെ നടക്കുമെന്ന് അധികൃതര്‍ അറിയിച്ചു. Continue reading മകരവിളക്ക്: പത്തനംതിട്ട ജില്ലയില്‍ സ്കൂളുകള്‍ക്ക് ഇന്ന് അവധി; പരീക്ഷകള്‍ക്ക് മാറ്റമില്ല
കോഴിക്കോട് സിപിഐ എം പ്രവര്‍ത്തകന്റെ വീടിനുനേരേ ബോംബേറ്
കോഴിക്കോട്: സിപിഐ (എം) പ്രവര്‍ത്തകന്റെ വീടിനുനേരേ ബോംബേറ്. ആളപായമില്ലെന്നാണ് നിലവിലെ വിവരം.കോഴിക്കോട് പയ്യോളിയിലാണ് സംഭവം. അയനിക്കാട് പുളിയുള്ള വളപ്പില്‍ സത്യന്റെ വിടിനു നേരെയാണ് അക്രമമുണ്ടായിരിക്കുന്നത്.ആക്രമത്തില്‍ വീടിന്റെ ജനല്‍ ചില്ലുകള്‍ പാടെ തകര്‍ന്നു. സംഭവത്തിന് പിന്നില്‍ ആര്‍ എസ് എസാണെന്നാണ് സി പി ഐ (എം) ആരോപിക്കുന്നത്. മാത്രമല്ല, ജില്ലയില്‍ നേരത്തെയും സിപി ഐഎം പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെ ആക്രമണം ഉണ്ടായിരുന്നതാണ്. Continue reading കോഴിക്കോട് സിപിഐ എം പ്രവര്‍ത്തകന്റെ വീടിനുനേരേ ബോംബേറ്
