അഗസ്ത്യാര്‍കൂട യാത്രയ്ക്ക് തുടക്കം

തിരുവനന്തപുരം: അഗസ്ത്യാര്‍കൂട യാത്രയ്ക്ക് തുടക്കം.സ്ത്രീപ്രവേശനം അനുവദിച്ച ശേഷമുള്ള ആദ്യ യാത്രയാണിത്. ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് അഗസ്ത്യാര്‍കൂട യാത്രക്ക് ഇത്തവണ മുതല്‍ സ്ത്രീകള്‍ക്കും അനുമതി നല്‍കി വനംവകുപ്പ് വിജ്ഞാപനം ഇറക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ 100ല്‍ പരം സ്ത്രീകളാണ് ഓണ്‍ലൈന്‍ വഴി അപേക്ഷിച്ച് പാസ് നേടിയത്. സ്ത്രീ പ്രവേശനത്തില്‍  അഗസ്ത്യാര്‍കൂട മലയിലെ ആദിവാസി വിഭാഗമായ കാണിക്ക് എതിര്‍പ്പുണ്ടെങ്കിലും സഞ്ചാരികളെ ഇവര്‍ തടയില്ല. ഹൈക്കോടതി ഉത്തരവുളളതിനാലാണിത്. അതേസമയം  ഗോത്രാചാരങ്ങള്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ആദിവാസികള്‍ ബോണക്കാട് ഇന്ന് പ്രതിഷേധ യജ്ഞം നടത്തും. Continue reading അഗസ്ത്യാര്‍കൂട യാത്രയ്ക്ക് തുടക്കം

ശബരിമല വിഷയത്തില്‍ വര്‍ഗ്ഗീയ വാദികളുടെ എല്ലാ വെല്ലുവിളികളെയും സര്‍ക്കാര്‍ മറികടന്നുവെന്ന് ദേവസ്വം മന്ത്രി

ശബരിമല: രാഷ്ട്രീയ താത്പര്യങ്ങള്‍ മുന്‍നിര്‍ത്തി വര്‍ഗീയ ഭ്രാന്തന്മാര്‍ക്ക് ജനങ്ങളെ കബളിപ്പിക്കാന്‍ സാധിച്ചുവെങ്കിലും പിന്നീട് ജനങ്ങള്‍ സത്യം മനസ്സിലാക്കിയെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ശബരിമല വിഷയത്തില്‍ പ്രശ്‌നം ഉണ്ടാക്കിയ എല്ലാവരുടെയും ലക്ഷ്യം ലോക്‌സഭാ തിരഞ്ഞെടുപ്പു മാത്രമായിരുന്നു. സര്‍ക്കാരിനു പ്രധാനം ഭരണഘടന അനുസരിച്ചു പ്രവര്‍ത്തിക്കുക എന്നതാണെന്നും എല്ലാ വെല്ലുവിളികളെയും മറികടന്ന് സര്‍ക്കാറിനത് നിര്‍വഹിക്കാനായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘പ്രധാനമായ ഭരണഘടനാ ദൗത്യം സര്‍ക്കാരിന് നിര്‍വ്വഹിക്കേണ്ടതുണ്ടായിരുന്നു. ചില വര്‍ഗ്ഗീയ വാദികള്‍, സ്ഥാപിത താത്പര്യക്കാര്‍ രാഷ്ട്രീയ മോഹത്തോടു കൂടി സുപ്രീംകോടതി വിധിയെ എതിര്‍ക്കാന്‍ ശ്രമിച്ചത് തീര്‍ഥാടനകാലത്ത് പ്രശ്നങ്ങള്‍ക്കിടയാക്കി. പക്ഷെ അത് കേവലം രാഷ്ട്രീയ താത്പര്യമാണെന്ന് കേരളം മനസ്സിലാക്കി. അതു കൊണ്ട് ആ വെല്ലുവിളിയെ മറികടക്കാനായി.  നമ്മുടെ രാജ്യത്ത് ഭരണഘടനയും നീതിന്യായ വ്യവസ്ഥയും രാജ്യത്തിന്റെ മുന്നോാട്ടുള്ള പോക്കിന് അത്യാവശ്യമാമെന്ന് കേരളീയര്‍ക്ക് മനസ്സിലാവുന്നുണ്ട്. ഉത്തരേന്ത്യയിലെ ചില സംസ്ഥാനങ്ങളില്‍ നിയമവാഴ്ചയെ അട്ടിമറിക്കുന്നതും കേരളീയര്‍ കാണുന്നുണ്ട്. ദൈവത്തിന്റെ സ്വന്തം നാടെന്ന ഖ്യാതി നിലനിര്‍ത്തേണ്ടത് തങ്ങളുടെ പ്രാഥമിക ഉത്തരവാദിത്വമായി ജനങ്ങള്‍ കാണുന്നുണ്ട്. കുറച്ച് … Continue reading ശബരിമല വിഷയത്തില്‍ വര്‍ഗ്ഗീയ വാദികളുടെ എല്ലാ വെല്ലുവിളികളെയും സര്‍ക്കാര്‍ മറികടന്നുവെന്ന് ദേവസ്വം മന്ത്രി

വൈദ്യുത നിരക്ക് കൂട്ടുന്നു;  വര്‍ധന 18ന് പ്രഖ്യാപിക്കും..

തിരുവനന്തപുരം: വൈദ്യുതിനിരക്ക് വര്‍ധന 18ന് പ്രഖ്യാപിക്കും. നിലവില്‍ നിരക്ക് കൂട്ടാന്‍ സര്‍ക്കാരും പച്ചക്കൊടി കാട്ടിയിരിക്കുകയാണ്. എത്ര ശതമാനം വര്‍ധന വരുത്തണമെന്ന കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല. എന്നാല്‍ ഇതുസംബന്ധിച്ച് കമ്മിഷനില്‍ ചര്‍ച്ച തുടരുകയാണ്.. എന്നാല്‍, വൈദ്യുതി ബോര്‍ഡ് ആവശ്യപ്പെട്ടയത്രയും വര്‍ധന അനുവദിക്കാനിടയില്ല. വരുന്ന നാലുവര്‍ഷം രണ്ടുതവണയായി ഏഴായിരം കോടിയുടെ അധികവരുമാനം ലഭിക്കുന്നവിധം നിരക്ക് കൂട്ടണമെന്നാണ് ബോര്‍ഡ് ആവശ്യപ്പെട്ടിരിക്കുന്നത്..അതായത്, ഉപയോഗിച്ചാലും ഇല്ലെങ്കിലും നല്‍കേണ്ട ഫിക്സഡ് ചാര്‍ജും കൂട്ടുന്നത് ഉള്‍പ്പെടെയാണിത്. മാത്രമല്ല, ഇവ രണ്ടും ചേര്‍ത്ത് ഈ വര്‍ഷവും അടുത്തവര്‍ഷവും 10 ശതമാനവും 202021ല്‍ ഏഴുശതമാനവും ഉയര്‍ന്ന നിരക്കാണ് ബോര്‍ഡ് ആവശ്യപ്പെട്ടിരിക്കുന്നത്.കൂടാതെ,കമ്മിഷന്‍ നടത്തിയ തെളിവെടുപ്പില്‍ നിരക്ക് കൂട്ടുന്നതിനെ ഉപഭോക്താക്കള്‍ എതിര്‍ത്തിരുന്നു. എന്നാല്‍, ബോര്‍ഡിന്റെ നഷ്ടം കണക്കിലെടുത്ത് നിരക്കുകൂട്ടാനാണ് കമ്മിഷനിലെ ധാരണ. മാത്രമല്ല,ബോര്‍ഡിന്റെ വരുമാനം വര്‍ധിപ്പിക്കണമെന്ന നിലപാടാണ് സര്‍ക്കാരും സ്വീകരിച്ചത്.. മാത്രമല്ല, ജനുവരി ഒന്നുമുതലാണ് പുതിയ നിരക്ക് നിലവില്‍ വരേണ്ടിയിരുന്നത്. എന്നാല്‍, നിരക്ക് പരിഷ്‌കരണ നടപടികള്‍ പൂര്‍ത്തിയാകാത്തതിനാല്‍ നിലവിലുള്ള നിരക്കിന്റെ പ്രാബല്യം മാര്‍ച്ചുവരെ നീട്ടി. 18ന് പ്രഖ്യാപിക്കുന്ന പുതിയ നിരക്കിന് … Continue reading വൈദ്യുത നിരക്ക് കൂട്ടുന്നു;  വര്‍ധന 18ന് പ്രഖ്യാപിക്കും..

പൊങ്കല്‍: കേരളത്തിലെ ആറ് ജില്ലകള്‍ക്ക് നാളെ അവധി

തിരുവനന്തപുരം: പൊങ്കല്‍ പ്രമാണിച്ച്‌ കേരളത്തില്‍ ആറ് ജില്ലകള്‍ക്ക് നാളെ അവധി. ജനുവരി 15 ചൊവ്വാഴ്ചയാണ് സര്‍ക്കാര്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചിരിക്കുന്നത്..തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് എന്നീ ജില്ലകള്‍ക്കാണ് അവധി നല്‍കിയിട്ടുള്ളത്. .തമിഴ്നാട്ടിലെ ജനകീയ ഉത്സവമാണ് പൊങ്കല്‍. അതിനാല്‍ തന്നെ കേരളവുമായി തമിഴ്നാട് അതിര്‍ത്തി പങ്കിടുന്ന ജില്ലകള്‍ക്കാണ് അവധി നല്‍കിയിരിക്കുന്നത് Continue reading പൊങ്കല്‍: കേരളത്തിലെ ആറ് ജില്ലകള്‍ക്ക് നാളെ അവധി

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ദ്ധിപ്പിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടാന്‍ റെഗുലേറ്ററി കമ്മിഷനില്‍ ധാരണ. സര്‍ക്കാര്‍ അനുമതി ലഭിച്ചതോട് കൂടെയാണ് നിരക്ക വര്‍ധനവ് തീരുമാനമാകുന്നത്. എന്നാല്‍ എത്ര ശതമാനം വര്‍ധനവ് വേണമെന്ന് കാര്യത്തില്‍ തീരുമാനമായിട്ടില്ല. പുതിയ നിരക്ക് ഈ മാസം 18ന് പ്രഖ്യാപിക്കും.ഈ വര്‍ഷവും അടുത്തവര്‍ഷവും 10 ശതമാനവും 2020-21ല്‍ ഏഴുശതമാനവും ഉയര്‍ന്ന നിരക്കാണ് ബോര്‍ഡ് ആവശ്യപ്പെട്ടിട്ടുളളത്. ഇതുസംബന്ധിച്ച്‌ കമ്മിഷനില്‍ ചര്‍ച്ച തുടരുകയാണ്. എന്നാല്‍, വൈദ്യുതി ബോര്‍ഡ് ആവശ്യപ്പെട്ടയത്രയും വര്‍ധന അനുവദിക്കാനിടയില്ല.അടുത്ത നാലുവര്‍ഷം കൊണ്ട് രണ്ട് തവണയായി ഏഴായിരം കോടിയുടെ അധികവരുമാനം ലഭിക്കുന്ന വിധത്തില്‍ നിരക്ക് കൂട്ടണമെന്നാണ് ബോര്‍ഡ് ആവശ്യപ്പെട്ടിരിക്കുന്നത്. ഉപയോഗിച്ചാലും ഇല്ലെങ്കിലും നല്‍കേണ്ട ഫിക്സഡ് ചാര്‍ജും കൂട്ടുന്നത് ഉള്‍പ്പെടെയാണിത്. നേരത്തെ കമ്മീഷന്‍ നടത്തിയ സര്‍വേയില്‍ നിരക്ക് കൂട്ടുന്നതിനെ ഉപഭോക്താക്കള്‍ എതിര്‍ത്തിരുന്നു. Continue reading സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ദ്ധിപ്പിക്കും

മകരജ്യോതി ദര്‍ശനത്തിനായി തമിഴ് സിനിമാ താരം ജയം രവിയും സന്നിധാനത്ത്

സന്നിധാനം: പ്രശസ്ത തമിഴ് സിനിമാ താരം ജയം രവി മകരജ്യോതി ദര്‍ശനത്തിനായി സന്നിധാനത്തെത്തി. കഴിഞ്ഞവര്‍ഷം പ്രദര്‍ശനത്തിലെത്തിയ തന്റെ സിനിമകളെല്ലാം വിജയിച്ചതിന്റെ നന്ദി സൂചകമായാണ് അയ്യപ്പനെ കാണാനെത്തിയതെന്ന് ജയം രവി പറഞ്ഞു. ഇതു മൂന്നാം തവണയാണ് മകരജ്യോതി കാണാന്‍ രവി സന്നിധാനത്തെത്തുന്നത്. മലയാളികള്‍ തനിക്ക് നല്‍കുന്ന എല്ലാ സ്‌നേഹത്തിനും വളരെ നന്ദിയുണ്ടെന്നും സാഹചര്യങ്ങള്‍ ഒത്തുവന്നാല്‍ ഉടന്‍ തന്നെ മലയാള സിനിമയുടെ ഭാഗമാകുമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രശാന്ത് നായര്‍ ഐഎഎസും രവിയോടൊപ്പം സന്നിധാനത്തുണ്ട്. പ്രശാന്ത് നായര്‍ ഇരുവരും ഒരുമിച്ചുള്ള സെല്‍ഫി സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചു. Continue reading മകരജ്യോതി ദര്‍ശനത്തിനായി തമിഴ് സിനിമാ താരം ജയം രവിയും സന്നിധാനത്ത്

ശബരിമല വിഷയം: നിരാഹാരസമരം ബിജെപി അവസാനിപ്പിക്കുന്നു

തിരുവനന്തപുരം: ശബരിമലവിഷയത്തില്‍ സെക്രട്ടറിയേറ്റ് നടയില്‍ നടത്തുന്ന നിരാഹാരസമരം ബിജെപി നിര്‍ത്തുന്നു. സമരം ഈ മാസം 22ന് അവസാനിപ്പിക്കും. 21 ന് എത്തുന്ന അമിത് ഷായുമായി ആലോചിച്ച ശേഷം മാത്രം തുടര്‍സമരം മതിയെന്നും ധാരണ.  ശബരിമല വിഷയത്തില്‍ സമരവുമായി എത്തിയ ബിജെപി നേതാക്കളെ പിന്‍നിരയിലേക്ക് തള്ളിയാണ് മുന്‍നിരയിലേക്ക് പരിവാര്‍ സംഘടനയായ കര്‍മ്മസമിതിയെത്തിയത്. പിന്നീട് ശബരിമലയില്‍ നിന്നു ബിജെപി സമരം സെക്രട്ടറിയേറ്റിലേക്കു മാറ്റാനുള്ള നിര്‍ദേശം എത്തിയതും ആര്‍.എസ്.എസില്‍ നിന്നു തന്നെയാണ്.  നിരാഹാര സമരത്തില്‍ ആദ്യം മുന്‍ നിര നേതാക്കളെത്തിയെങ്കിലും പിന്നീട് പാര്‍ട്ടിയിലെ നേതാക്കള്‍ തന്നെ മുഖം തിരിച്ചതോടെ സമരം അപ്രസ്കതമായെന്ന നിലപാടാണ് പാര്‍ട്ടിയ്ക്കുള്ളിലുണ്ടായത്. Continue reading ശബരിമല വിഷയം: നിരാഹാരസമരം ബിജെപി അവസാനിപ്പിക്കുന്നു