എസ്.എന്‍.ഡി.പി യോഗം ഡയറക്ടര്‍ ബോര്‍ഡ് അംഗം ഷാജി വെട്ടൂരാന്‍ നിര്യാതനായി

തിരുവനന്തപുരം: എസ്.എന്‍.ഡി.പി യോഗം ഡയറക്ടര്‍ ബോര്‍ഡ് അംഗവും മുന്‍ യോഗം കൗണ്‍സിലറും വെട്ടൂരാന്‍ നാച്ചുറ കമ്പനി ഉടമയുമായ കുമാരപുരം ബര്‍മ്മ റോഡ് ശ്യാം നിവാസില്‍ ഷാജി വെട്ടൂരാന്‍ (57)? നിര്യാതനായി. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ ഒരുമണിയോടെയായിരുന്നു അന്ത്യം. രാത്രി നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.  Continue reading എസ്.എന്‍.ഡി.പി യോഗം ഡയറക്ടര്‍ ബോര്‍ഡ് അംഗം ഷാജി വെട്ടൂരാന്‍ നിര്യാതനായി

കോട്ടക്കീൽ– പട്ടുവംകടവ് പാലത്തിനടിയിലെ മണ്ണ് നീക്കിയില്ല..

ഏഴോം–പട്ടുവം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കോട്ടക്കീൽ –പട്ടുവംകടവ് പാലത്തിനടിയിലെ പുഴയിലെ മണ്ണു നീക്കം ചെയ്തില്ല. പാലത്തിന്റെ പട്ടുവം ഭാഗത്തു മണ്ണ് നീക്കം ചെയ്തുവെങ്കിലും ഏഴോം പഞ്ചായത്തിലെ കോട്ടക്കീൽ ഭാഗത്തെ തുണുകൾക്കിടയിലുളള പുഴയിലെ മണ്ണ് നീക്കിയിട്ടില്ല. കരാറുകാരന്റെ അനാസ്ഥയാണെന്നു പരാതി ഉയർന്നിട്ടുണ്ട്..പാലം പണിയുടെ ഭാഗമായി പൈലിങ് പ്രവൃത്തിക്ക് ഉപയോഗിച്ച മണ്ണാണു നീക്കം ചെയ്യാത്തത്. കോട്ടക്കീൽ ഭാഗത്തെ 2 തൂണുകൾക്കിടയിലാണ് ഇപ്പോൾ മണ്ണു മൂടി കാടുകയറിക്കിടക്കുന്നത്. ഇതു മത്സ്യ തൊഴിലാളികൾക്കും ദുരിതം തീർക്കുന്നുണ്ട്. പുഴയിലെ ഒഴുക്കിനും തടസ്സം സൃഷ്ടിക്കുന്നുണ്ട്. സംഭവം അധികൃതരുടെ ശ്രദ്ധയിൽപെടുത്തിയിട്ടും നടപടിയൊന്നുമുണ്ടായില്ല. 2017 ജനുവരി 17നാണു പാലത്തിന്റെ ഉദ്ഘാടനം നടത്തിയത്..കടപ്പാട്: മലയാള മനോരമ പഴയങ്ങാടി Continue reading കോട്ടക്കീൽ– പട്ടുവംകടവ് പാലത്തിനടിയിലെ മണ്ണ് നീക്കിയില്ല..

സാംസങ് ഗാലക്സി എസ്10 ഉടന്‍ വിപണിയിലേക്ക് എത്തുന്നു

സാംസങ് ഗാലക്സി എസ്10 ഉടന്‍ വിപണിയിലേക്ക് എത്തുന്നു.അതായത്, ഈ മോഡല്‍ ഫെബ്രുവരി 20ന് സന്‍ഫ്രാന്‍സിസ്‌കോയില്‍ പുറത്തിറക്കുമെന്നാണ് അറിയിപ്പ്. ഇതിന്റെ ഔദ്യോഗിക ക്ഷണക്കത്തുകള്‍ സാംസങ്ങ് അയച്ചുതുടങ്ങിയതായാണ് റിപ്പോര്‍ട്ട്. മാത്രമല്ല, സാംസങിന്റെ പുതിയ ഫ്‌ലാഗ്ഷിപ്പ് മോഡലായ ഗാലക്സി എസ്10 വലിയ മാറ്റങ്ങളുമായാണ് രംഗത്ത് എത്തിരിക്കുന്നത്.കൂടാതെ, എസ്10 ലൈറ്റ്,എസ്10, എസ്10+ എന്നീ മോഡലുകള്‍ സാംസങ്ങ് പുറത്തിറക്കും എന്നാണ് അഭ്യൂഹം. ആദ്യമായി തങ്ങളുടെ 5ജി പതിപ്പും സാംസങ്ങ് അവതരിപ്പിക്കുന്നുണ്ട്. എന്നാല്‍ ഈ മോഡല്‍ അമേരിക്കയില്‍ മാത്രമായിരിക്കും അവതരിപ്പിക്കുക എന്നാണ് നിലവിലെ വിവരം. മുമ്പ് ഗാലക്സി എസ്9 ബാഴ്സിലോണയില്‍ നടന്ന മോബൈല്‍ വേള്‍ഡ് കോണ്‍ഗ്രസിലാണ് പുറത്തിറക്കിയിരുന്നത്. എന്നാല്‍ എസ്10 ന്റെ അണ്‍പാക്കിങ് ചടങ്ങ് ഫെബ്രുവരി 20ന് മൊബൈല്‍ കോണ്‍ഗ്രസിന് മുന്‍പേ നടത്താനാണ് സാംസങ്ങിന്റെ ശ്രമം.കൂടാതെ, പുതിയ ഡിസ്പ്‌ളെയാണ് ഗാലക്സി എസ്10 സീരിസിന്. ഇന്‍ഫിനിറ്റി-ഒ-ഡിസ്പ്ളെ എന്നാണ് സാംസങ് കമ്പനി പുതിയ പേരിട്ടിരിക്കുന്നത്.  മാത്രമല്ല, ചൈന വിപണിയില്‍ ഡിസംബര്‍ 2018ല്‍ എത്തിയ ഗാലക്സി എ8എസിലാണ് സാംസങ് ആദ്യമായി ഈ ഡിസ്പ്‌ളെ പരിചയപ്പെടുത്തിയിരിക്കുന്നത്. … Continue reading സാംസങ് ഗാലക്സി എസ്10 ഉടന്‍ വിപണിയിലേക്ക് എത്തുന്നു

സിപിഎം പ്രവര്‍ത്തകന്റെ വീടിന് നേര്‍ക്ക് ബോംബെറ്

കോഴിക്കോട്: കോഴിക്കോട് സിപിഎം പ്രവര്‍ത്തകന്റെ വീടിന് നേര്‍ക്ക് ബോംബെറ്. കേസുമായി ബന്ധപ്പെട്ട് മൂന്ന് ബിജെപി പ്രവര്‍ത്തകരെ പോലീസ് കസ്‌ററഡിയില്‍ എടുത്തിടുണ്ട്. അയനിക്കാട് ആവിത്താരമേല്‍ സത്യന്റെ വീടിന് നേര്‍ക്കാണ് ഞായറാഴ്ച രാത്രി ബോബേറുണ്ടായത്.  Continue reading സിപിഎം പ്രവര്‍ത്തകന്റെ വീടിന് നേര്‍ക്ക് ബോംബെറ്

ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങള്‍ ബിജെപി നടത്തുന്നത് രാഷ്ട്രീയ അജണ്ടയെന്ന് ഇന്ദിര ജയ്സിങ്

പത്തനംതിട്ട: ശബരിമല സ്ത്രീപ്രവേശനങ്ങള്‍ ബിജെപിയുടെ രാഷ്ട്രീയ ലക്ഷ്യത്തിന്റെ ഭാഗമാണെന്ന് സൂപ്രിം കോടതിയിലെ മുതിര്‍ന്ന അഭിഭാഷക ഇന്ദിര ജയ്‌സിങ്. എറണാകുളത്ത് വെച്ച് നടന്ന ആര്‍പ്പോ ആര്‍ത്തവം എന്ന പരിപാടിയില്‍ ശബരിമല സുപ്രീംകോടതി വിധിയും തുടര്‍ന്നുള്ള കേരള ഹൈക്കോടതി വിധിയും’ എന്ന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അവര്‍. കേരളത്തിന്റെ മതസൗഹാര്‍ദം തകര്‍ത്ത് ഇവിടെ വേരുറപ്പിക്കാനുള്ള ശ്രമമാണ് ബിജെപിയുടെത്. വിധിയെ ആദ്യം പിന്തുണയ്ക്കുകയും പിന്നീട് എതിര്‍ക്കുകയും ചെയ്തത് വോട്ട് ബാങ്ക് മുന്നില്‍ക്കണ്ടാണ്. അതിനെ എന്തു വിലകൊടുത്തും ചെറുക്കണം. കേരളത്തില്‍ ബിജെപി ഭരിക്കുന്നത് കാണേണ്ടി വരില്ലെന്ന് ഉറപ്പുണ്ട്. സുപ്രീംകോടതി വിധിയോട് ഇത്രയും കടുത്ത പ്രതിഷേധം വരുമെന്ന് ഓര്‍ത്തിരുന്നില്ല. യുവതികള്‍ അവിടെ കയറിയതിന്റെ പേരില്‍ ശുദ്ധികലശം നടത്തുന്നതിനെതിരേയും സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കുമെന്ന് ഇന്ദിര ജയ്സിങ് കൂട്ടിച്ചേര്‍ത്തു. ശബരിമലയില്‍ ആദ്യം എത്തിയ യുവതികളിലൊരാള്‍ ദളിത് ആയതിന്റെ സന്തോഷമുണ്ട്. കനകദുര്‍ഗയും ബിന്ദുവും കേരള ചരിത്രത്തിലെ നായകരെന്ന് അറിയപ്പെടും. അവരുടേത് അംബേദ്കറുടെ മുന്നേറ്റം പോലെ ഒന്നാണ്. ശബരിമല വിഷയം വിശ്വാസത്തിന്റെ പ്രശ്നമല്ല, ലിംഗനീതിയുടേതാണ്. സുപ്രീംകോടതിയിലെ … Continue reading ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങള്‍ ബിജെപി നടത്തുന്നത് രാഷ്ട്രീയ അജണ്ടയെന്ന് ഇന്ദിര ജയ്സിങ്

ആലപ്പാട് ഖനനം നിര്‍ത്താന്‍ ഉദ്ദേശിക്കുന്നില്ലെന്ന് സംസ്ഥാന വ്യവസായ മന്ത്രി ഇപി ജയരാജന്‍

മലപ്പുറം: ആലപ്പാട് ഖനനം നിര്‍ത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറല്ലെന്ന് വ്യവസായ മന്ത്രി ഇപി ജയരാജന്‍ പറഞ്ഞു. ആലപ്പാട്ടെ പരിസ്ഥിതി പ്രശ്‌നത്തെക്കുറിച്ച് ഇതുവരെയും സര്‍ക്കാരിന് പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു. ആലപ്പാട് സമരത്തെക്കുറിച്ച് ടിവിയില്‍ നിന്നുമാണ് അറിഞ്ഞത്. അതിനു ളേഷമാണ് ഇത്ക്കുറിച്ച് അല്വേഷിച്ച് അങ്ങനെയൊരു സമരം നടക്കുന്നുണ്ടെന്നറിഞ്ഞത്. കരിമണല്‍ പ്രകൃതി നല്‍കുന്ന സമ്പത്താണെന്നും ഒരു കാരണവശാലും ഖനനം നിര്‍ത്താന്‍ സര്‍ക്കാര്‍ ആലോചിക്കുന്നില്ലെന്നും ഇപി ജയരാജന്‍ പറഞ്ഞു. ഖനനം തുടരണം എന്നതില്‍ ഇടതു പക്ഷത്തിനു മുഴുവന്‍ ഒരേ നിലപാടാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇപ്പോള്‍ ഖനന മേഖലയില്‍ ജോലി ചെയ്യുന്ന അനേകം തൊഴിലാളികളുണ്ട്. ഖനനം നിര്‍ത്തുന്നതിലൂടെ ഇവരുടെയൊക്കെ തൊഴില്‍ നഷ്ടപ്പെടും. കരിമണല്‍ പൂര്‍ണ്ണമായും സംഭരിക്കാന്‍ കഴിഞ്ഞാല്‍ ഇനിയും ഒട്ടേറെ തൊഴിലവസരങഅങള്‍ അവിടെ ഉണ്ടാകുമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. സമരത്തിന്റെ മറവില്‍ നിരവധി കുടുംബങ്ങളെ പട്ടിണിയിലാക്കാനാണ് ചിലര്‍ ശ്രമിക്കുന്നതെന്നും മന്ത്രി കുറ്റപ്പെടുത്തി. നേരത്തെ ആലപ്പാട് സമരം നടത്തുന്നത് മലപ്പുറത്ത് നിന്നും വന്നവരാണെന്ന മന്ത്രിയുടെ പ്രസ്താവന വിവാദം സൃഷ്ടിച്ചിന്നു. തിങ്കളാഴ്ച്ച രാവിലെ … Continue reading ആലപ്പാട് ഖനനം നിര്‍ത്താന്‍ ഉദ്ദേശിക്കുന്നില്ലെന്ന് സംസ്ഥാന വ്യവസായ മന്ത്രി ഇപി ജയരാജന്‍

പ്രാദേശിക പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കോണ്‍ഗ്രസ്-ലീഗ് ഉഭയകക്ഷി ചര്‍ച്ച

മലപ്പുറം: പി.കെ കുഞ്ഞാലിക്കുട്ടിയുടെയും ആര്യാടന്‍ മുഹമ്മദിന്റെയും നേതൃത്വത്തിലാണ് മലപ്പുറം ജില്ലയിലെ കോണ്‍ഗ്രസ്-ലീഗ് പ്രാദേശിക പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് പരിഗണിച്ചാണ് ഇപ്പോള്‍ പ്രശ്‌ന പരിഹാരത്തിനു മുതിരുന്നത്.  കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ മലപ്പുറം ജില്ലയിലെ 13 പഞ്ചായത്തുകളില്‍ മുസ്ലീം ലീഗും കോണ്‍ഗ്രസും രണ്ട് വഴിക്കായിരുന്നു. പി.കെ.കുഞ്ഞാലിക്കുട്ടി മത്സരിച്ച ലോക്‌സഭാ ഉപതെരഞ്ഞെടുപ്പോടെ തര്‍ക്കങ്ങള്‍ ഏറെക്കുറെ പരിഹരിക്കാന്‍ സാധിച്ചതാണ്. പലസ്ഥലങ്ങളിലും വീണ്ടും പ്രശ്‌നങ്ങളുണ്ടായി. ഇതോടെയാണ് ലീഗിലെയും കോണ്‍ഗ്രസിലെയും മുതിര്‍ന്ന നേതാക്കള്‍ ഉഭയകക്ഷി ചര്‍ച്ചകള്‍ക്കായി ഒത്തുചേര്‍ന്നത്. മലപ്പുറത്ത് തന്നെ വീണ്ടും മല്‍സരിക്കാനൊരുങ്ങുന്ന കുഞ്ഞാലിക്കുട്ടിക്ക് ഭൂരിപക്ഷത്തില്‍ ഇടിവു വരാതെ നോക്കേണ്ടതുണ്ട്. അതുപോലെതന്നെ പൊന്നാനിയില്‍ എല്‍ഡിഎഫ് വെല്ലുവിളി ഉയര്‍ത്തിയെക്കുമെന്ന ഭീഷണിയും നിലനില്‍ക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഇത്തരമൊരു ചര്‍ച്ചയ്ക്ക് കോണ്ഗ്രസ്-ലീഗ് മുതിരുന്നത്. നിലവില്‍ വാഴക്കാട്, പറപ്പൂര്‍ പഞ്ചായത്തുകളിലാണ് മുന്നണി സംവിധാനം തീര്‍ത്തും ഇല്ലാത്തത്. വാഴക്കാട് സിപിഎമ്മും കോണ്‍ഗ്രസും ചേര്‍ന്നുള്ള വികസന മുന്നണിയായിരുന്നു ഭരിച്ചിരുന്നത്. തര്‍ക്കം മൂലം ഇരുകൂട്ടരും വേര്‍പിരിഞ്ഞതോടെ വരുന്ന വ്യാഴാഴ്ച പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. ഇവിടെ ലീഗും കോണ്‍ഗ്രസും … Continue reading പ്രാദേശിക പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കോണ്‍ഗ്രസ്-ലീഗ് ഉഭയകക്ഷി ചര്‍ച്ച