മാടായി ഗ്രാമപഞ്ചായത്ത്: ‘കനിവ് മാടായി’ പാലിയേറ്റീവ് മെഗാ സ്നേഹസംഗമം നാളെ നടക്കും:എല്ലാവരെയും സ്വാഗതം ചെയ്യുന്നു..
കടുത്ത ജീവിത യാഥാർഥ്യങ്ങൾക്കിടയിൽ ജീവിതം നാലുചുവരുകൾക്കുള്ളിൽ തളച്ചിടപ്പെട്ട നമ്മുടെ പാലിയേറ്റീവ് കുടുംബങ്ങൾക്ക് പ്രതീക്ഷയുടെ സാന്ത്വന സ്പർശമേകികൊണ്ട് കലയുടെയും സംഗീതത്തിന്റെയും നവ്യാനുഭവങ്ങൾ പകർന്നുനൽകി മാടായി ഗ്രാമപഞ്ചായത്ത് ഒരുക്കുന്ന കനിവ് മാടായി പാലിയേറ്റീവ് മെഗാ സ്നേഹ സംഗമം 2019 ജനുവരി 15 ന് ചൂട്ടാട് ബീച്ചിന്റെ മനോഹാരിതയിൽ നടക്കുകയാണ്.. ബഹു മാടായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി എ സുഹറാബിയുടെ നേതൃത്വത്തിൽ – ഭരണസമിതി അംഗങ്ങൾ , ജീവനക്കാർ , ആശ അംഗൻവാടി പ്രവർത്തകർ, വിവിധ രാഷ്ട്രീയ സംഘടനാ പ്രതിനിധികൾ, സന്നദ്ധ പ്രവർത്തകർ , കലാസ്നേഹികൾ ഒത്തുചേരുകയാണ് . . . . . കനിവ് മാടായിയിലൂടെ വേദനിക്കുന്നവർക്കു ഒരു കൈത്താങ്ങു ആകുന്നതിനു . പാലിയേറ്റീവ് രോഗികൾക്ക് സ്നേഹ സാന്ത്വനമേകുന്നതിനു മാടായിയിലെ മുഴുവൻ സുമനസ്സുകളെയും സ്വാഗതം ചെയ്യുന്നു .. Continue reading മാടായി ഗ്രാമപഞ്ചായത്ത്: ‘കനിവ് മാടായി’ പാലിയേറ്റീവ് മെഗാ സ്നേഹസംഗമം നാളെ നടക്കും:എല്ലാവരെയും സ്വാഗതം ചെയ്യുന്നു..
മുനമ്പം മനുഷ്യക്കടത്തിലെ നിര്‍ണ്ണായക തെളിവുകള്‍ പോലീസിനു ലഭിച്ചു
കൊച്ചി: എറണാകുളം മുനമ്പത്തു നിന്നും മനുഷ്യക്കടത്തു നടന്നതിന്റെ കൂടുതല്‍ തെളിവുകള്‍ പോലീസിനു ലഭിച്ചു. ദില്ലിയില്‍ നിന്ന് സംഘത്തിലെത്തിയവര്‍ ഉള്‍പ്പടെ നാല്‍പ്പത്തില്‍ അധികം പേര്‍ വിവിധ ഹോട്ടലുകളിലായി ചെറായി ബീച്ചില്‍ ആറ് ദിവസം തങ്ങിയെന്നാണ് വിവരം.മരുന്നും,ശീതളപാനീയങ്ങളും ശേഖരിച്ച് മുനമ്പത്ത് നിന്ന് ബോട്ട് മാര്‍ഗം കടന്നവരില്‍ സ്ത്രീകളും,കുട്ടികളും ഉള്‍പ്പെടുന്നുവെന്നാണ് സൂചന. 12000ലിറ്റര്‍ ഡീസലും അഞ്ച് ടാങ്ക് കുടിവെള്ളവും നിറച്ച് ഒരു മാസത്തെ യാത്രക്കാവശ്യമായ സൗകര്യങ്ങളൊരുക്കിയാണ് സംഘം പുറപ്പെട്ടത്. 27 ദിവസത്തെ യാത്രയിലൂടെ ഓസ്‌ട്രേലിയയിലേക്ക് കടക്കാനുള്ള ശ്രമമാണ് സംഘം നടത്തിയതെന്ന സൂചനകളാണ് പുറത്ത് വരുന്നത്. ദില്ലിയില്‍ നിന്ന് ഈ സംഘത്തിലെത്തിയ അഞ്ച് പേരുടെ രേഖകളാണ് പൊലീസിന് ലഭിച്ചിരിക്കുന്നത്. ദില്ലി സ്വദേശികളായവര്‍ കഴിഞ്ഞ 22 തിയതിയാണ് ചെന്നൈയിലെത്തിയത്. ചെന്നൈയില്‍ നിന്ന് സംഘം വിപുലപ്പെടുത്തി കഴിഞ്ഞ അഞ്ചാം തിയതി ഇവര്‍ ചെറായി ബീച്ചിലെത്തി. കാണാതായ ദിയ ബാട്ട് വാങ്ങിയത് ആന്ധ്ര-കോവളം സ്വദേശികളാണെന്ന് പോലീസ് വ്യക്തമാക്കി. വിദേശത്തക്ക് കടക്കാന്‍ ശ്രമിച്ചവരുടെ തിരിച്ചറിയല്‍ രേഖകളും ഫോട്ടോകളിലൂടെയും ശ്രീലങ്കന്‍ അഭയാര്‍ത്ഥികളാണ് ഇവരെന്നാണ് പ്രാഥമിക നിഗമനം. … Continue reading മുനമ്പം മനുഷ്യക്കടത്തിലെ നിര്‍ണ്ണായക തെളിവുകള്‍ പോലീസിനു ലഭിച്ചു
സുരേന്ദ്രന് മകരവിളക്ക് ദര്‍ശനം ടിവിലൂയുടെ മാത്രം
തിരുവനന്തപുരം: ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന് ശബരിമലയിലെത്തി മകര വിളക്ക് ദര്‍ശിക്കാനാകില്ല. മകര വിളക്ക് ദര്‍ശനത്തിനായി ജാമ്യ വ്യവസ്ഥയില്‍ ഇളവ് തേടി കെ സുരേന്ദ്രന്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കില്ല. ഇതോടെയാണ് ശബരിമലയില്‍ പോകാന്‍ സുരേന്ദ്രന് കഴിയാതെ വരുന്നത്.ഇന്ന് പരിഗണിക്കേണ്ട കേസുകളുടെ ലിസ്റ്റില്‍ സുരേന്ദ്രന്റെ ഹര്‍ജി ഉള്‍പ്പെടുത്തിയിട്ടില്ല. മകരവിളക്ക് ദര്‍ശനത്തിനായി ശബരിമലയില്‍ പോകാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് സുരേന്ദ്രന്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഇതിനായി ശബരിമല സ്ഥിതി ചെയ്യുന്ന പത്തനംതിട്ട ജില്ലയില്‍ പ്രവേശിക്കരുതെന്ന വ്യവസ്ഥ ഇളവുചെയ്യണമെന്നാണ് ആവശ്യപ്പെട്ടിരുന്നത്.എന്നാല്‍, യാതൊരു കാരണവശാലും ജാമ്യവ്യവസ്ഥയില്‍ ഇളവ് നല്‍കരുതെന്നും സുരേന്ദ്രനെ പമ്പയിലും സന്നിധാനത്തും പ്രവേശിക്കാന്‍ അനുവദിക്കരുതെന്നുമാണ് സര്‍ക്കാരിന്റെ നിലപാട്. Continue reading സുരേന്ദ്രന് മകരവിളക്ക് ദര്‍ശനം ടിവിലൂയുടെ മാത്രം
ഡിജിറ്റല്‍ പേയ്‌മെന്റ് രംഗത്ത് വിപണി പിടിക്കാനൊരുങ്ങി ആമസോണ്‍ പേ
ബെംഗലൂരു: ഡിജിറ്റല്‍ പേയ്‌മെന്റ് വിപണിയിലേക്ക് ആമസോണ്‍ പേയുടെ സാന്നിധ്യം വര്‍ദ്ധിപ്പിക്കാനായി മാതൃസ്ഥാപനമായ ആമസോണ്‍ 300 കോടി അതില്‍ നിക്ഷേപിക്കാനൊരുങ്ങുന്നു. പേടിഎം, ഫോണ്‍ പേ തുടങ്ങിയവയും ദിനംപ്രതി അതിവേഗ വളര്‍ച്ച പ്രകടിപ്പിക്കുന്ന ഗൂഗിള്‍ പേയും അടങ്ങുന്ന വിപണിയിലേക്കാണ് വിപുലീകരണ പ്രവര്‍ത്തനങ്ങളോടെ ആമസോണ്‍ പേ മുന്നേറാനെരുങ്ങുന്നത്. റിസര്‍വ് ബാങ്കില്‍ നിന്നും പിപിഐ (പ്രീപെയ്ഡ് പേയ്‌മെന്റ് ഇന്‍സ്ട്രുമെന്റ്) ലൈസന്‍സ് ലഭിച്ചിട്ടുളള ഏക ടെക് ഭീമനാണ് ആമസോണ്‍. നിലവിലുളള ഉപഭോക്താക്കളെ ആക്ടീവായി നിലനിര്‍ത്താനുളള കെവൈസി (നോ യുവര്‍ കസ്റ്റമര്‍) പ്രക്രിയ പൂര്‍ത്തിയാക്കാനുളള ശ്രമത്തിലാണ് ആമസോണ്‍ പേ. കെവൈസി മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനുളള കര്‍ശനമായി നടപ്പിലാക്കുന്നതിന് മൊബൈല്‍ വാലറ്റ് കമ്പനികള്‍ക്ക് റിസര്‍വ് ബാങ്ക് അനുവദിച്ച സമയം ഫെബ്രുവരി 28 ന് അവസാനിക്കും Continue reading ഡിജിറ്റല്‍ പേയ്‌മെന്റ് രംഗത്ത് വിപണി പിടിക്കാനൊരുങ്ങി ആമസോണ്‍ പേ
പ്രധാന മന്ത്രിയുടെ ഹെലികോപ്ടര്‍ ഇറക്കാനായി മരങ്ങള്‍ വെട്ടി നശിപ്പിച്ചു: അന്വേഷണത്തിന് ഉത്തരവിട്ടു
ഭുവനേശ്വര്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഒഡീഷാ സന്ദര്‍ശനത്തിനു മുന്നോടിയായി ഹെലിപാടിനു സൗകര്യം ഒരുക്കാന്‍ ആയിരക്കണക്കിന് മരങ്ങല്‍ വെട്ടി നശിപ്പിച്ചതായി പരാതി. ഒഡീഷയിലെ ബലാന്‍ഗിര്‍ ജില്ലയിലാണ് സംഭവം. അനുമതി ഇല്ലാതെയാണ് മരങ്ങല്‍ വെട്ടി നശിപ്പിച്ചതെന്നും സംഭവത്തില്‍ കൂടുതല്‍ അന്വേഷണങ്ങള്‍ക്ക് ഉത്തരവിട്ടതായും ബലാന്‍ഗീര്‍ ഫോറസ്റ്റ് ഡിവിഷണര്‍ ഓഫീസര്‍ സമീര്‍ സത്പതി പറഞ്ഞു. വെട്ടിനശിപ്പിച്ച മരങ്ങളുടെ കണക്കെടുക്കുന്നതിനു വേണ്ടി ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റെയില്‍വേയുടെ കീഴിലുള്ള സ്ഥലമായതിനാല്‍ അന്വേഷണം നടത്തുമെന്ന് ഈസ്റ്റ് കോസ്റ്റ് റെയില്‍വേ അറിയിച്ചു. അതേ സമയം സംഭവത്തില്‍ ന്യായീകരണവുമായി കേന്ദ്ര പെട്രോളിയം മന്ത്രിയും മുതിര്‍ന്ന് ബി ജെ പി നേതാവുമായ ധര്‍മേന്ദ്ര പ്രധാന്‍ രം?ഗത്തെത്തി. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തെ ഭയക്കുന്നവരാണ് വനംവകുപ്പ് ഉദ്യോഗസ്ഥരെ കൈയ്യിലെടുത്ത് ദുരുപയോ?ഗം ചെയ്യുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ജനുവരി15 നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഒഡീഷാ സന്ദര്‍ശനം നടത്തുന്നത്. പടിഞ്ഞാറന്‍ ഒഡീഷയില്‍ ബിദെപി സംഘടിപ്പിക്കുന്ന റാലിയില്‍ പങ്കെടുത്ത ശേഷം ചില ഔദ്യോഗിക പരിപാടികള്‍ക്കും തുടക്കം കുറിക്കും. Continue reading പ്രധാന മന്ത്രിയുടെ ഹെലികോപ്ടര്‍ ഇറക്കാനായി മരങ്ങള്‍ വെട്ടി നശിപ്പിച്ചു: അന്വേഷണത്തിന് ഉത്തരവിട്ടു
മോഹന്‍ലാല്‍ ബി.ജെ.പി ടിക്കറ്റില്‍ രാജ്യസഭയിലേക്കോ?
ബി.ജെ.പി. വീണ്ടും അധികാരത്തിലെത്തിയാല്‍ നടന്‍ മോഹന്‍ലാലിനെ രാജ്യസഭാംഗമാക്കിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഇതിനായി സൂപ്പര്‍താരത്തെ സ്വന്തം പാളയത്തിലേക്ക് എത്തിക്കാനുള്ള നീക്കം ബി.ജെ.പി തുടങ്ങി കഴിഞ്ഞതായി വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മോഹന്‍ലാലിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് പാര്‍ട്ടിയിലെ ഒരു വിഭാഗം താല്‍പര്യം അറിയിച്ചെങ്കിലും സന്നദ്ധനല്ലെന്ന മറുപടിയാണ് ലാല്‍ നല്‍കിയത്. ഇതോടെയാണ് താരത്തെ രാജ്യസഭാംഗമാക്കാനുള്ള തീരുമാനത്തില്‍ ബിജെപിയെ എത്തിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ എം.പി.യായ നടന്‍ സുരേഷ്‌ഗോപി, മുന്‍ ഡി.ജി.പി. ടി.പി. സെന്‍കുമാര്‍ തുടങ്ങിയവര്‍ മത്സരിക്കാനിടയുള്ളവരുടെ പട്ടികയിലുണ്ട്. തിരുവനന്തപുരത്ത് സംസ്ഥാന അദ്ധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍പിള്ള, നമ്പി നാരായണന്‍, സുരേഷ്‌ഗോപി, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ തുടങ്ങിയവരുടെ പേരുകളാണ് ഇപ്പോള്‍ ഉയര്‍ന്നു കേള്‍ക്കുന്നത്. മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരനു വേണ്ടിയുള്ള വാദം ശക്തമാണെങ്കിലും കേന്ദ്ര നേതൃത്വത്തിന്റെ ശക്തമായ ഇടപെടല്‍ ഇതിന് വേണ്ടിവരും. ബി.ഡി.ജെ.എസ്. അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി തെക്കന്‍ ജില്ലയില്‍ സ്ഥാനാര്‍ഥിയാകാനും സാധ്യതയുണ്ട്. ദേശീയ ജനാധിപത്യസഖ്യത്തിലെ ഘടകകക്ഷികളുമായി സീറ്റുചര്‍ച്ച നടത്തിയെങ്കിലും ഓരോ മണ്ഡലത്തിലും പരിഗണിക്കുന്നവരുടെ പാനലിന് അന്തിമരൂപമായിട്ടില്ല. … Continue reading മോഹന്‍ലാല്‍ ബി.ജെ.പി ടിക്കറ്റില്‍ രാജ്യസഭയിലേക്കോ?
കൊല്ലം തുളസിയെ അറസ്റ്റ് ചെയ്തു
ശബരിമലയിലേക്ക് എത്തുന്ന യുവതിയുടെ കാലില്‍ പിടിച്ച് രണ്ടായി വലിച്ചുകീറണമെന്ന് കൊലവിളി പ്രസംഗം നടത്തിയതാണ് കൊല്ലം തുളസിക്കെതിരെ കേസെടുത്തിരുന്നു. വിവാദ പ്രസ്താവനയെ തുടര്‍ന്ന് അറസ്റ്റ് തടയാനായി കൊല്ലം തുളസി സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. യുവതികളെ രണ്ടായി കീറിമുറിച്ച് മുഖ്യമന്ത്രിക്കും സുപ്രീംകോടതിക്കും അയച്ചുകൊടുക്കണമെന്ന കൊല്ലം തുളസിയുടെ പ്രസ്താവന അതീവ ഗൗരവമേറിയതും, പ്രകോപനപരവും മനഃപൂര്‍വ്വം സ്ത്രീകളെ അപമാനിച്ച് കലാപം നടത്താന്‍ ഉദ്ദേശിച്ചതുമാണെന്നു ഹൈക്കോടതി വ്യക്തമാക്കി. ശബരിമലയില്‍ പോകാന്‍ ഉദ്ദേശിച്ച സ്ത്രീകള്‍ കൊല്ലം തുളസിയുടെ പ്രകോപനപരമായ ഭീഷണികള്‍ കേട്ട് പോകാതെയായിയെന്നും ഹൈക്കോടതി പറഞ്ഞു. അയ്യപ്പന്റെ പേരില്‍ നാട്ടില്‍ കലാപം ഉണ്ടാക്കാന്‍ ബോധപൂര്‍വ്വം നടത്തിയ അങ്ങേയറ്റം പ്രകോപനപരമായ പ്രസംഗം ആണ് കൊല്ലം തുളസിയുടേത്. സുപ്രീംകോടതി ജഡ്ജിമാരെയും നിധ്യമായ ഭാഷയില്‍ ആക്ഷേപിക്കുകയുണ്ടായി. പ്രസംഗത്തിന് ശേഷം സംസ്ഥാനത്ത് ഒട്ടാകെ ആയിരത്തില്‍ കൂടുതല്‍ കുറ്റകൃത്യങ്ങള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടു, പൊതു സ്വത്ത് നശിപ്പിക്കപ്പെടുകയും, സാമ്പത്തിക നഷ്ട്ടമുണ്ടാകുകയും ചെയ്തു. കൊല്ലം തുളസി നിഷ്‌ക്കളങ്കനാണെന്നും കേസ് കെട്ടിച്ചമച്ചതാണെന്നുമുള്ള വാദം ഈ ഘട്ടത്തില്‍ കോടതിക്ക് അംഗീകരിക്കാന്‍ … Continue reading കൊല്ലം തുളസിയെ അറസ്റ്റ് ചെയ്തു
