തിരുവാഭരണ ഘോഷയാത്ര എത്തിച്ചേർന്നു; ഭക്തിസാന്ദ്രമായി സന്നിധാനം
ശബരിമല: മകരവിളക്കിന്റ ഒരുക്കങ്ങൾ പൂർത്തിയായതോടെ ഭക്തിസാന്ദ്രമായി സന്നിധാനം. പൊന്നമ്പലമേട്ടിലേക്കുള്ള കാഴ്ചകൾക്ക് തടസ്സമില്ലാതെ എല്ലായിടത്തും ഭക്തർ നിറഞ്ഞുകഴിഞ്ഞു. തിരുവാഭരണ ഘോഷയാത്ര ഇതിനോടകം സന്നിധാനത്തേക്ക് എത്തിച്ചേർന്നിട്ടുണ്ട്. തിരുവാഭരണം ചാർത്തി അയ്യപ്പന്റെ ദീപാരാധന ഉടൻ നടക്കും, തുടർന്ന് പൊന്നമ്പലമേട്ടിൽ മകരവിളക്ക് തെളിയും. ഭക്തജന തിരക്കുമൂലം നിലക്കൽ ബേസ് ക്യാമ്പ് നിറഞ്ഞു കവിഞ്ഞു. വൈകിട്ട് ആറരയോടെയാണ് ഘോഷയാത്ര ശബരീശ സന്നിധാനത്തേക്ക് എത്തിച്ചേർന്നത്. പമ്പയും സന്നിധാനവുമെല്ലാം പോലീസിന്റെ കൃത്യമായ നിരീക്ഷണത്തിലാണെന്നും 2000 പൊലീസുകാർ സന്നിധാനത്തിനും ശബരിപീഠത്തിനും ഇടയിൽ ഡ്യൂട്ടിക്കുണ്ടാകുമെന്നും ഐജി ബൽറാം കുമാർ ഉപാധ്യായ അറിയിച്ചു. Continue reading തിരുവാഭരണ ഘോഷയാത്ര എത്തിച്ചേർന്നു; ഭക്തിസാന്ദ്രമായി സന്നിധാനം
അടൂരിലെ അക്രമ സംഭവങ്ങളില്‍ ആര്‍എസ്എസ് നേതാക്കള്‍ അടക്കം 5 പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
കൊല്ലം: അടൂരിലെ അക്രമ സംഭവങ്ങളില്‍ ആര്‍എസ്എസ് നേതാക്കള്‍ അടക്കം 5 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. താലൂക്ക് കാര്യവാഹക് അഭിലാഷ്, സഹകാര്യവാഹക് അരുണ്‍ ശര്‍മ്മ, ബിജെപി മണ്ഡലം സെക്രട്ടറി ശരത് ചന്ദ്രന്‍, രാകേഷ് ,അനീഷ് എന്നിവരെയാണ് അടൂര്‍ ഡിവൈഎസ് പി യുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. കലാപമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ കരുതിക്കൂട്ടിയാണ് പ്രതികള്‍ ആക്രമണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. പ്രതികള്‍ സഞ്ചരിച്ചിരുന്ന അഞ്ച് ബൈക്കുകളും പൊലീസ് കസ്റ്റഡിയിലെടുത്തു. ആക്രമണത്തിനായി ബോംബുകള്‍ എത്തിച്ചതും ഉപയോഗിച്ചതും ഗൂഢാലോചനയുടെ ഭാഗമായാണെന്ന് കണ്ടെത്തി. വിശദമായ അന്വേഷണത്തിനായി പ്രതികളെ കസ്റ്റഡിയില്‍ വാങ്ങുമെന്ന് പൊലീസ് അറിയിച്ചു. Continue reading അടൂരിലെ അക്രമ സംഭവങ്ങളില്‍ ആര്‍എസ്എസ് നേതാക്കള്‍ അടക്കം 5 പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
വാഹനാപകടം; പരിശോധന കര്‍ശനമാക്കി പോലീസ്..
വാഹനാപകടങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ പരിശോധന ശക്തമാക്കി പോലീസും മോട്ടോര്‍ വാഹന വകുപ്പും. കണ്ണൂര്‍, തളിപ്പറന്പ്, തലശേരി, ഇരിട്ടി തുടങ്ങിയ സ്റ്റേഷന് പരിധിയില്‍ മോട്ടോര്‍ വാഹന വകുപ്പു ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ പരിശോധനയില്‍ 350 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 1,42,310 രൂപ പിഴ ഈടാക്കി..ഫോണില്‍ സംസാരിച്ച് വാഹനം ഓടിക്കല്‍, ലൈസന്‍സ് ഇല്ലാതെ വാഹനം ഓടിക്കല്‍ എന്നീ കുറ്റങ്ങളിലേര്പ്പെട്ടതിന് 32 പേര്‍ക്ക് എതിരെ കേസെടുത്തു. സൈലന്‍സര്‍ മാറ്റിവച്ച് അമിത ശബ്ദമുണ്ടാക്കി ബൈക്ക് ഓടിക്കല്‍, ഹെല്‍മറ്റ് ധരിക്കാതെയും സീറ്റ് ബെല്‍ട്ട് ഇല്ലാതെയും വാഹനമോടിക്കല്‍ എന്നിവയ്ക്ക് 120 പേര്‍ക്ക് എതിരേയും കേസെടുത്തിട്ടുണ്ട്.. അപകടകരമാകുന്ന രീതിയില്‍ ബൈക്കില്‍ ചെത്തി നടന്ന 25 പേര്‍ക്ക് എതിരേയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 18 വയസു തികയാത്ത വിദ്യാര്‍ഥികള്‍ വീട്ടിലുള്ള വാഹനങ്ങള്‍ ഓടിക്കുന്നതായി പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത്തരം കേസുകളില്‍ വാഹന ഉടമയ്ക്ക് എതിരേ കേസെടുക്കും.. Continue reading വാഹനാപകടം; പരിശോധന കര്‍ശനമാക്കി പോലീസ്..
പയ്യന്നൂരിൽ ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു..
പൊന്നംമ്പാറ ജംഗ്ഷനിൽ ഇന്ന് രാവിലെ എട്ട് മണിയോടെ ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു.പെരിങ്ങോം സ്കൂളിന് സമീപത്തെ രമേശിന്റെ മകൻ എടാടൻ വീട്ടിൽ രാഹുൽ രമേശ് (22),ടൈൽസ് പണിക്കാരൻ പെരിങ്ങോം കരിപ്പോട് സ്വദേശി സന്തോഷിന്റെ മകൻ മാടപ്പാടിൽ അഖിലേഷ് (22) എന്നിവർ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ മരണപ്പെട്ടത്.മൃതദ്ദേഹം പരിയാരം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പെരിങ്ങോം പോലീസ് സ്ഥലത്തെത്തി അപകടത്തിൽ ബൈക്കുകൾ പൂർണ്ണമായും തകർന്നു.. Continue reading പയ്യന്നൂരിൽ ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു..
കണ്ണൂര്‍ വിമാനത്താവളത്തിന് ഇന്ധന ഇനത്തില്‍ വന്‍ നികുതി ഇളവ് നല്‍കിയ നടപടി വിവാദത്തില്‍ ..
വിമാനത്താവളത്തിന് ഇന്ധന ഇനത്തില്‍ വന്‍ നികുതി ഇളവ് നല്‍കിയ നടപടി വിവാദത്തില്‍. കരിപ്പൂര്‍ അടക്കമുള്ള വിമാനത്താ വളങ്ങളെ തകര്‍ക്കാനാണ് സര്‍ക്കാര്‍ നീക്കമെന്നാണ് ആരോപണം. കണ്ണൂരില്‍ നികുതി ഇളവ് ലഭിക്കുന്നതിനാല്‍ ആഭ്യന്തര സര്‍വീസുകള്‍ കരിപ്പൂരിനെ കൈയൊഴിയുമെന്നാണ് ആശങ്ക. അതിനിടെ ആരോപണങ്ങളെ തള്ളി മന്ത്രി ഇ.പി ജയരാജനും രംഗത്ത് എത്തി. സംസ്ഥാനത്തെ വിമാനത്താവളങ്ങളിലെ ഇന്ധന നികുതി 28 ശതമാനമാണ്. ഇതാണ് സംസ്ഥാന സര്‍ക്കാര്‍ കണ്ണൂരിന് മാത്രമായി വെട്ടികുറച്ചത്. അടുത്ത പത്ത് വര്‍ഷത്തേക്ക് ഒരു ശതമാനം മാത്രം ഇന്ധന നികുതി കണ്ണൂരില്‍ ഈടാക്കിയാല്‍ മതിയെന്നാണ് മന്ത്രിസഭാ തീരുമാനം. ഇതിലൂടെ കോടികളുടെ വരുമാന നഷ്ടം സംസ്ഥാന സര്‍ക്കാരിന് ഉണ്ടാകും. ഒപ്പം പൊതു മേഖലയിലുള്ള കരിപ്പൂരില്‍ നിന്നും ആഭ്യന്തര സര്‍വീസുകള്‍ കുറയുന്നതിനും ഇടയാക്കും. ഇത്രയും വലിയ വിവേചനമുണ്ടായിട്ടും മലപ്പുറത്തെ ജനപ്രതിനിധികള്‍ കാര്യക്ഷമമായി ഇടപെടുന്നില്ലെന്ന കുറ്റപ്പെടുത്തലുമായി വിവിധ സംഘടനകളും രംഗത്ത് എത്തി. കണ്ണൂരിനെ ശക്തിപ്പെടുത്താനാണ് നടപടിയെന്നാണ് ഇതിനെല്ലാമുള്ള സര്‍ക്കാരിന്റെ വിശദീകരണം. കണ്ണൂരിന് നല്‍കിയത് പോലെയുള്ള ഇളവ് കരിപ്പൂരിനും നല്‍കണമെന്ന ആവശ്യവും … Continue reading കണ്ണൂര്‍ വിമാനത്താവളത്തിന് ഇന്ധന ഇനത്തില്‍ വന്‍ നികുതി ഇളവ് നല്‍കിയ നടപടി വിവാദത്തില്‍ ..
മുനമ്പം മനുഷ്യക്കടത്ത്; 43 പേരടങ്ങുന്ന സംഘത്തില്‍ നാല് ഗര്‍ഭിണികളും നവജാത ശിശുവും
കൊച്ചി: മുനമ്പം വഴിയുള്ള മനുഷ്യക്കടത്തിനെക്കുറിച്ച് പൊലീസിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചു. 12000 ലിറ്റര്‍ ഡീസലും അഞ്ച് ടാങ്ക് കുടിവെള്ളവും നിറച്ച് ഒരു മാസത്തെ യാത്രക്കാവശ്യമായ സൗകര്യങ്ങളൊരുക്കിയാണ് സംഘം പുറപ്പെട്ടത്. 43 പേരടങ്ങുന്ന സംഘമാണ് കൊച്ചിയില്‍ നിന്നും വിദേശത്തേക്ക് കടക്കാന്‍ ശ്രമിച്ചത്. 15 കുടുംബങ്ങളില്‍ നിന്നുള്ളവരാണ് സംഘത്തിലുള്ളത്. നാലു ഗര്‍ഭിണികളും നവജാതശിശുവും സംഘത്തില്‍ ഉള്‍പ്പെടുന്നു. ഒരുമാസത്തേക്ക് മരുന്നുശേഖരിക്കാന്‍ ശ്രമിച്ചതിനും തെളിവുകള്‍ ലഭിച്ചു. ഡല്‍ഹി, ചെന്നൈ വഴിയെത്തിയ സംഘം താമസിച്ചത് ചെറായിയിലെ ലോഡ്ജുകളിലാണ്. കാണാതായ ദിയ ബാട്ട് വാങ്ങിയത് ആന്ധ്ര കോവളം സ്വദേശികളാണ്. വിദേശത്തക്ക് കടക്കാന്‍ ശ്രമിച്ചവരുടെ തിരിച്ചറിയല്‍ രേഖകളും ഫോട്ടോകളിലൂടെയും ശ്രീലങ്കന്‍ അഭയാര്‍ത്ഥികളാണ് ഇവരെന്നാണ് പ്രാഥമിക നിഗമനം. അതേ സമയം പുറംകടലില്‍ ബോട്ട് കണ്ടെത്തിയാല്‍ തിരികെ എത്തിക്കാന്‍ പൊലീസ് കോസ്റ്റ്ഗാര്‍ഡിന് നിര്‍ദേശം നല്‍കി. ചെറായിലെ ഹോംസ്റ്റേകളിലും മറ്റുമായി താമസിച്ചിരുന്നവരെക്കുറിച്ചുള്ള വിവരങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇവരുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണവും പുരോഗമിക്കുകയാണ്. ഇവര്‍ ബോട്ട് ലാന്റിംഗ് സെന്റര്‍ വരെഎത്തിയിരുന്നൂവെന്നും എന്നാല്‍ പിന്നീട് ഇവരെക്കുറിച്ചുള്ള … Continue reading മുനമ്പം മനുഷ്യക്കടത്ത്; 43 പേരടങ്ങുന്ന സംഘത്തില്‍ നാല് ഗര്‍ഭിണികളും നവജാത ശിശുവും
മുഖ്യമന്ത്രിയെയും പോലീസിനെതിരെയും മുദ്രവാക്യം വിളിച്ച യുവതിയെ പോലീസ് അറസ്റ്റ് ചെയ്യ്തു
കാസര്‍ഗോഡ്; ശബരിമലയില്‍ ആചാരലംഘനം ഉണ്ടായെന്ന് ആരോപിച്ച് ശബരിമല കര്‍മ്മ സമിതി നടത്തിയ ഹര്‍ത്താലില്‍ ബിജെപിയുടെ നേതൃത്യത്തില്‍ കാസര്‍ഗോഡ് നഗരത്തില്‍ നടന്ന പ്രകടനത്തില്‍ മുദ്രാവാക്യം വിളിച്ച പെണ്‍കുട്ടിയെ പോലീസ് അറസ്റ്റ് ചെയ്തു.ഹര്‍ത്താലില്‍ ബിജെപി ജില്ല പ്രസിഡന്റ് കെ ശ്രീകാന്തിനൊപ്പം നിന്നാണ് പെണ്‍കുട്ടി മുദ്രവാക്യം വിളിച്ചത്. അഗണൂര്‍ ജെപി നഗര്‍ കോളനിലെ രഘുറാമിന്റെ മകളാണ് രാജേശ്വരിയാണ് അറസ്റ്റിലായത്.മുഖ്യമന്ത്രി പിണറായി വിജയനെയും പോലീസിനെതിരെയും മുദ്രവാക്യം വിളിച്ചു എന്ന കുറ്റത്തിനാണ് യുവതിയെ കാസര്‍ഗോഡ് ടൗണ്‍ അറസ്റ്റ് ചെയ്തത്. കലാപമുണ്ടാക്കാന്‍ ശ്രമം,മുഖ്യമന്ത്രിയും പോലീസിനെയുെ അസഭ്യം പറയല്‍,റോഡ് ഉപരോധിക്കല്‍,അനുമതിയില്ലാതെ പ്രകടനം നടത്തി തുടങ്ങിയ കേസുകളിലാണ് അറസ്റ്റ് ഉണ്ടായിരിക്കുന്നത്.അറസ്റ്റിലായ ശേഷം അമ്മയുടെയും സഹോദരന്റെയും ആള്‍ജാമ്യത്തില്‍ രാജേശ്വരിയെ വിട്ടയച്ചു. Continue reading മുഖ്യമന്ത്രിയെയും പോലീസിനെതിരെയും മുദ്രവാക്യം വിളിച്ച യുവതിയെ പോലീസ് അറസ്റ്റ് ചെയ്യ്തു
