താല്കാലിക അധ്യാപക നിയമനം
കരിക്കകം ഗവ. ഹൈസ്‌കൂളിൽ എച്ച്.എസ്.റ്റി (സാമൂഹ്യ ശാസ്ത്രം) തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നതിന് നിശ്ചിത യോഗ്യതയുള്ളവർ 18 ന് രാവിലെ 10 ന് ബയോഡാറ്റയും അസൽ സർട്ടിഫിക്കറ്റുകളമായി കരിക്കകം ഗവ. ഹൈസ്‌കൂളിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം. Continue reading താല്കാലിക അധ്യാപക നിയമനം
മെഡിക്കൽ കോളേജിൽ അസിസ്റ്റന്റ് പ്രൊഫസർ ഒഴിവിൽ കരാർ നിയമനം
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എൻഡോക്രൈനോളജി വിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസർ ഒഴിവിൽ കരാർ നിയമനം നടത്തുന്നു. ഡി.എം/ഡി.എൻ.ബി എൻഡോക്രൈനോളജി, പി.ജി ലഭിച്ചതിനുശേഷമുള്ള മൂന്നു വർഷത്തെ പ്രവൃത്തി പരിചയം എന്നിവയാണ് യോഗ്യത. പ്രതിമാസവേതനം 54200 രൂപ. വാക്ക് ഇൻ ഇർറർവ്യൂ 24 ന് രാവിലെ 10.30 ന് നടക്കും. ജനനതിയതി, വിദ്യാഭ്യാസ യോഗ്യത, മുൻ പരിചയം എന്നിവ തെളിയിക്കുന്ന അസൽ രേഖകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന്റെ ഓഫീസിൽ എത്തണം. Continue reading മെഡിക്കൽ കോളേജിൽ അസിസ്റ്റന്റ് പ്രൊഫസർ ഒഴിവിൽ കരാർ നിയമനം
ലെനിൻ രാജേന്ദ്രൻ അന്തരിച്ചു..
പ്രശസ്ത സിനിമ സംവിധായകൻ ലെനിൻ രാജേന്ദ്രൻ (67) അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. Continue reading ലെനിൻ രാജേന്ദ്രൻ അന്തരിച്ചു..
കൊല്ലം ബൈപ്പാസ് ഉദ്ഘാടനം: സ്ഥലം ഇടതുപക്ഷ എംഎൽഎമാർക്ക് ക്ഷണമില്ല; ബിജെപി എംഎൽഎ ഒ രാജഗോപാലിന് ക്ഷണം
കൊല്ലം ബൈപ്പാസ് ഉദ്ഘാടനവുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഒഴിയുന്നില്ല. ബൈപ്പാസ് ഉദ്ഘാടനത്തില്‍ നിന്ന് സ്ഥലം എംഎല്‍എമാരായ രണ്ടുപേരെ ഒഴിവാക്കി. ഇരവിപുരം ഇടതുപക്ഷ എംഎല്‍എയായ എം നൗഷാദ്, ചവറ എംഎല്‍എ വിജയന്‍പിള്ള എന്നിവരെയാണ് ഒഴിവാക്കിയത്. അതേസമയം സ്ഥലം എം എല്‍ എ അല്ലാത്ത ഒ രാജഗോപാലിന് ക്ഷണം നല്‍കിയിട്ടുണ്ട്. എം പിമാരായ എന്‍ കെ പ്രേമചന്ദ്രന്‍, കെ സോമപ്രസാദ്, സുരേഷ് ഗോപി, വി മുരളീധരന്‍ എന്നിവരും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കും. കൊല്ലം എം എല്‍ എ യായ മുകേഷിനേയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ വൈകുന്നേരമാണ് കൊല്ലം ബൈപ്പാസ് ജനങ്ങള്‍ക്കായി തുറന്നുകൊടുക്കുക. Continue reading കൊല്ലം ബൈപ്പാസ് ഉദ്ഘാടനം: സ്ഥലം ഇടതുപക്ഷ എംഎൽഎമാർക്ക് ക്ഷണമില്ല; ബിജെപി എംഎൽഎ ഒ രാജഗോപാലിന് ക്ഷണം
ലെനിന്‍ രാജേന്ദ്രന്‍ വിട വാങ്ങി
പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്‍ അന്തരിച്ചു. ചെന്നൈയിലെ അപ്പോളോ അശുപത്രിയിലായിരുന്നു അന്ത്യം. കരള്‍ മാറ്റ ശസ്ത്രക്രിയയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. മീനമാസത്തിലെ സൂര്യന്‍, സ്വാതിതിരുനാള്‍ തുടങ്ങി നിരവധി ശ്രദ്ധേയ ചിത്രങ്ങള്‍ ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്തിട്ടുണ്ട്. ചില്ല്, പ്രേംനസീറിനെ കാണാന്മാനില്ല, മീനമാസത്തിലെ സൂര്യന്‍, സ്വാതി തിരുനാള്‍, പുരാവൃത്തം, വചനം, ദൈവത്തിന്റെ വികൃതികള്‍, കുലം, മഴ, അന്യര്‍, രാത്രിമഴ, മകരമഞ്ഞ്, ഇടവപ്പാതി എന്നിവയാണ് അദ്ദേഹം സംവിധാനം ചെയ്ത ചിത്രങ്ങള്‍ Continue reading ലെനിന്‍ രാജേന്ദ്രന്‍ വിട വാങ്ങി
തീവ്ര നിലപാടുള്ളവരെ ശബരിമലയിൽ കൊണ്ടുപോയ പിണറായി മാപ്പ് പറയണമെന്ന് കെ മുരളീധരന്‍
എറണാകുളത്ത് വെച്ച് നടന്ന ആർപ്പോ ആർത്തവം പരിപാടിയിൽ നിന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അവസാന നിമിഷം പിൻമാറിയതിനെയും ശബരിമല വിഷയത്തിലെ നിലപാടിനെയും വിമർശിച്ച് കെ മുരളീധരൻ. പിണറായി ആര്‍പ്പോ ആര്‍ത്തവത്തില്‍ പങ്കെടുക്കാതിരുന്നത് തീവ്ര നിലപാടുള്ളവർ പരിപാടിയിൽ ഉണ്ടെന്ന ഇന്‍റലിജൻസ് റിപ്പോർട്ട് അനുസരിച്ചാണ്. ആ പരിപാടിയിൽ ബിന്ദുവും കനകദുര്‍ഗയും ഉണ്ടായിരുന്നു. അവരെയാണ് സർക്കാർ രാത്രിയിൽ ശബരിമലയിൽ കൊണ്ടുപോയത്. അതേ തീവ്രസ്വഭാവം ഉള്ളവരെയാണ് ദിവസങ്ങളോളം പൊലീസ് കസ്റ്റഡിയിൽ വച്ചത്. തീവ്ര നിലപാടുള്ളവരെ ശബരിമലയിൽ കൊണ്ടുപോയ പിണറായി മാപ്പ് പറയണമെന്നും മുരളീധരന്‍ പറഞ്ഞു. Continue reading തീവ്ര നിലപാടുള്ളവരെ ശബരിമലയിൽ കൊണ്ടുപോയ പിണറായി മാപ്പ് പറയണമെന്ന് കെ മുരളീധരന്‍
തിരുവനന്തപുരത്ത് കഞ്ചാവുമായി മൂന്ന് യുവാക്കൾ പിടിയിൽ
തിരുവനന്തപുരം: കാട്ടാക്കടയില്‍ കഞ്ചാവുമായി മൂന്ന് യുവാക്കള്‍ പിടിയില്‍. മുള്ളൂശ്ശേരി പ്ലാകുഴി വീട്ടിൽ അരുൺ(25)നെ കള്ളിക്കാട് മൈലക്കര ജംഗ്ഷനിൽ നിന്നും കോട്ടയം തിരുവാർപ്പ് ഇളിക്കലിൽ ഗണേഷ് (20),കുമരകം ശ്രീരാഗ് (23 )എന്നിവരെ കാട്ടാക്കട കെഎസ്ആർടിസി വാണിജ്യ സമുച്ഛയത്തിന് സമീപത്തു നിന്നുമാണ് പിടികൂടിയത്. ഇവരിൽ നിന്നായി രണ്ടര കിലോയോളം കഞ്ചാവ് പിടിച്ചെടുത്തു. എക്സൈസ് കാട്ടാക്കട റേഞ്ച് ഇൻസ്‌പെക്ടർ ബിആർ സ്വരൂപിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത് തമിഴ്നാട് തേനിയിൽ നിന്നും വാങ്ങിയ കഞ്ചാവ് ബസ് മാർഗം സഞ്ചരിച്ചു ഇവരുടെ പ്രത്യേക കേന്ദ്രത്തിലേക്ക് എത്തിക്കാനുള്ള ശ്രമത്തിനിടെയാണ് ഇവർ എക്സൈസ് വലയിലാകുന്നത്. മുൻപും അമരവിളയിൽ ഉൾപ്പടെ സമാന കേസുകളിലെ പ്രതികളാണ് പിടിയിലായിട്ടുള്ളത്. യുവാക്കളെയും വിദ്യാർത്ഥികളെയും ലക്ഷ്യമിട്ടാണ് ഇവരുടെ കച്ചവടം എന്നു മൊഴി നൽകിയതായി എക്സൈസ് പറഞ്ഞു. വൻ റാക്കറ്റ് ഇതിനു പിന്നിൽ ഉണ്ടെന്നും ഇവരെ കുറിച്ചും അന്വേഷണം നടത്തുമെന്നും അധികൃതർ പറഞ്ഞു. Continue reading തിരുവനന്തപുരത്ത് കഞ്ചാവുമായി മൂന്ന് യുവാക്കൾ പിടിയിൽ
