ലെനിൻ രാജേന്ദ്രന്‍റെ സംസ്കാരം നാളെ ശാന്തികവാടത്തില്‍; മൃതദേഹം ഇന്ന് തിരുവനന്തപുരത്ത് എത്തിക്കും
തിരുവനന്തപുരം: ഇന്നലെ അന്തരിച്ച പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തുമായ ലെനിൻ രാജേന്ദ്രന്‍റെ മൃതദേഹം ഇന്ന് ചെന്നൈയിൽ നിന്ന് തിരുവനന്തപുരത്ത് എത്തിക്കും. കരള്‍ മാറ്റ ശസ്ത്രക്രിയയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഇന്നലെ രാത്രിയാണ് അന്തരിച്ചത്. 67 വയസായിരുന്നു. മൃതദേഹം വൈകിട്ട് നാല് മണിക്കുള്ള വിമാനത്തിൽ സ്വദേശമായ തിരുവനന്തപുരത്തേക്ക് കൊണ്ടു പോകും. ഊരൂട്ടമ്പലത്തെ വീട്ടിലും, കലാഭവനിലും പൊതുദർശനം ഉണ്ടാക്കും. നാളെ തൈക്കാട് ശാന്തികവാടത്തിലാണ് സംസ്കാരം നിശ്ചയിച്ചിരിക്കുന്നത്. രണ്ടാഴ്ച മുമ്പ് ലെനിൻ കരള്‍ മാറ്റിവയ്ക്കല്‍ ചികിത്സയ്ക്ക് വിധേയനായിരുന്നു. തുടർന്നുണ്ടായ അണുബാധയും അമിതമായി രക്തസമ്മർദ്ദം കുറഞ്ഞതുമാണ് മരണകാരണം. മീനമാസത്തിലെ സൂര്യന്‍, സ്വാതിതിരുനാള്‍ തുടങ്ങി നിരവധി ശ്രദ്ധേയ ചിത്രങ്ങള്‍ ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്തിട്ടുണ്ട്. ചില്ല്, പ്രേംനസീറിനെ കാണാന്മാനില്ല, മീനമാസത്തിലെ സൂര്യന്‍, സ്വാതി തിരുനാള്‍, പുരാവൃത്തം, വചനം, ദൈവത്തിന്റെ വികൃതികള്‍, കുലം, മഴ, അന്യര്‍, രാത്രിമഴ, മകരമഞ്ഞ്, ഇടവപ്പാതി എന്നിവയാണ് അദ്ദേഹം സംവിധാനം ചെയ്ത ചിത്രങ്ങള്‍. Continue reading ലെനിൻ രാജേന്ദ്രന്‍റെ സംസ്കാരം നാളെ ശാന്തികവാടത്തില്‍; മൃതദേഹം ഇന്ന് തിരുവനന്തപുരത്ത് എത്തിക്കും
മുനമ്പം ഹാര്‍ബര്‍ വഴി മനുഷ്യക്കടത്ത്; ബോട്ട് തിരിച്ചറിഞ്ഞു
കൊച്ചി: മുനമ്ബം ഹാര്‍ബര്‍ വഴി നാല്‍പ്പതുപേരെ വിദേശത്തേയ്ക്ക് കടത്താനുപയോഗിച്ച മത്സ്യബന്ധന ബോട്ട് തിരിച്ചറിഞ്ഞു. ആന്ധ്ര, കോവളം സ്വദേശികളുടെ ഉടമസ്ഥതയിലുള്ള ദേവമാതാ എന്ന ബോട്ടിലാണ് ഇവരെ ഓസ്‌ട്രേലിയയിലേക്ക് കടത്തിയതെന്ന് ആലുവ റൂറല്‍ എസ്പി വ്യക്തമാക്കി. ബോട്ട് വാങ്ങിയത് കുളച്ചല്‍ സ്വദേശിയാണെന്ന് പോലീസ് കണ്ടെത്തി. 1.20 കോടി രൂപയ്ക്കായിരുന്നു വില്‍പ്പന. കഴിഞ്ഞ ദിവസം ഹാര്‍ബറിനു സമീപം ആളൊഴിഞ്ഞ സ്ഥലത്ത് ഏതാനും ബാഗുകള്‍ ഉപേക്ഷിച്ച നിലയില്‍ നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടു. ഇവയില്‍ നിന്ന് വസ്ത്രങ്ങളും ഉണങ്ങിയ പഴങ്ങളും വിമാനടിക്കറ്റുകളും പോലീസ് കണ്ടെത്തി. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് സംഭവം മനുഷ്യക്കടത്താെണന്ന് വ്യക്തമായത്. സ്ത്രീകളും കുട്ടികളുമടങ്ങുന്ന 40 അംഗ സംഘമാണ് ഓസ്‌ട്രേലിയയ്ക്ക് കടന്നത്. ഇവരില്‍ ഗര്‍ഭിണികളും ഉണ്ടെന്ന് സൂചനയുണ്ട്. ബോട്ടിലെ ഭാരം കുറയ്ക്കാനാണ് ബാഗുകള്‍ ഉപേക്ഷിച്ചത്. പത്തുപേരുടെ ചെറുസംഘങ്ങളായി സമീപത്തെ റിസോര്‍ട്ടുകളില്‍ ഇവര്‍ താമസിച്ചിരുന്നതായി പോലീസ് കണ്ടെത്തി. Continue reading മുനമ്പം ഹാര്‍ബര്‍ വഴി മനുഷ്യക്കടത്ത്; ബോട്ട് തിരിച്ചറിഞ്ഞു
ഇടത് വനിതാ നേതാവിന്റെ വീടിനു ബോംബേറ്; 3 പേര്‍ കസ്റ്റഡിയില്‍
പയ്യോളി: ഇടത് വനിതാ നേതാവിന്റെ വീടിനു നേരെയുണ്ടായ ബോംബേറില്‍ വീടിന്റെ ജനല്‍ച്ചില്ലുകള്‍ തകര്‍ന്നു. സംഭവവുമായി ബന്ധപ്പെട്ട് അയനിക്കാട് കമ്ബിവളപ്പില്‍ അഭിമന്യു (22), ചൊറിയഞ്ചാല്‍ സെന്തില്‍കുമാര്‍ (22), കമ്ബിവളപ്പില്‍ അക്ഷയ് ഭരത് (21) എന്നിവരെ പയ്യോളി പൊലീസ് കസ്റ്റഡിയിലെടുത്തു. ജനാധിപത്യ മഹിളാ അസോസിയേഷന്‍ അയനിക്കാട് സൗത്ത് യൂണിറ്റ് പ്രസിഡണ്ട് പുളിയുള്ള വളപ്പില്‍ ബീനയുടെ വീടിനു നേരെയാണ് ബൈക്കിലെത്തിയ സംഘം ആക്രമണം നടത്തിയത്. Continue reading ഇടത് വനിതാ നേതാവിന്റെ വീടിനു ബോംബേറ്; 3 പേര്‍ കസ്റ്റഡിയില്‍
ബുധനാഴ്ച അര്‍ധരാത്രി മുതല്‍ കെഎസ്‌ആര്‍ടിസി ജീവനക്കാരുടെ അനിശ്ചിതകാല പണിമുടക്ക്
തിരുവനന്തപുരം: ബുധനാഴ്ച അര്‍ധരാത്രി മുതല്‍ കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ അനിശ്ചിതകാല പണിമുടക്കിന് ആഹ്വാനം ചെയ്തു. സംയുക്ത ട്രേഡ് യൂണിയന്‍ സമിതിയാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. പിരിച്ചുവിട്ട മുഴുവന്‍ തൊഴിലാളികളേയും തിരിച്ചെടുക്കുക, ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ പാലിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്. പണിമുടക്കിന് മുന്നോടിയായി വിവിധ യൂണിറ്റുകളില്‍ സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തില്‍ വിശദീകരണ യോഗങ്ങള്‍ സംഘടിപ്പിക്കും. അനിശ്ചിതകാല പണിമുടക്ക് പൂര്‍ണ വിജയമാക്കണമെന്ന് ട്രേഡ് യൂണിയന്‍ സംയുക്ത സമിതി തൊഴിലാളികളോട് അഭ്യര്‍ഥിച്ചു Continue reading ബുധനാഴ്ച അര്‍ധരാത്രി മുതല്‍ കെഎസ്‌ആര്‍ടിസി ജീവനക്കാരുടെ അനിശ്ചിതകാല പണിമുടക്ക്
തിരുവനന്തപുരത്ത് വലിയവിളയില്‍ അഗ്നിബാധ; 3 കടകള്‍ കത്തി നശിച്ചു
തിരുവനന്തപുരം: തിരുവനന്തപുരം വലിയവിളയില്‍ മൂന്ന് കടകള്‍ കത്തി നശിച്ചു. ആനന്ദ് ഇലക്‌ട്രിക്കല്‍സ് എന്ന കടയിലാണ് അഗ്നിബാധയുണ്ടായത്. കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെയാണ് സംഭവം. ഓട് മേഞ്ഞ കെട്ടിടത്തിലെ മറ്റ് രണ്ട് കടകളിലേക്കും തീ പടരുകയായിരുന്നു. MS ടയര്‍ വര്‍ക്ക്സ്, വളം ഡിപ്പോ എന്നിവയിലേക്കാണ് തീ പടര്‍ന്നത്. അഗ്നിശമന സേനയുടെ മൂന്ന് യുണിറ്റുകള്‍ സ്ഥലത്തെത്തി തീയണച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അഗ്നിബാധക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. Continue reading തിരുവനന്തപുരത്ത് വലിയവിളയില്‍ അഗ്നിബാധ; 3 കടകള്‍ കത്തി നശിച്ചു
വൈദ്യുതി മുടങ്ങും….
ചെറുകുന്ന് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ കരിക്കാട്ട്, ഇരിണാവ് ഗേറ്റ്, പാറപ്പുറം, വെള്ളാഞ്ചിറ ഭാഗങ്ങളിൽ നാളെ(ജനുവരി 15) രാവിലെ ഒമ്പത് മുതൽ വൈകിട്ട് മൂന്ന് മണി വരെ വൈദ്യുതി മുടങ്ങും. പാപ്പിനിശ്ശേരി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ ചുങ്കം, ലിജിമ, കാട്ടിലെപള്ളി, ഹാജിറോഡ്, എം എം ഹോസ്പിറ്റൽ, മാർക്കറ്റ് റോഡ് ഭാഗങ്ങളിൽ നാളെ(ജനുവരി 15) രാവിലെ ഒമ്പത് മുതൽ വൈകിട്ട് രണ്ട് മണി വരെ വൈദ്യുതി മുടങ്ങും. Continue reading വൈദ്യുതി മുടങ്ങും….
പ്രധാനമന്ത്രി ഇന്ന് കേരളത്തില്‍; സംസ്ഥാനത്ത് ഗതാഗത നിയന്ത്രണം
കൊല്ലം: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കേരളത്തിലെത്തും. കൊല്ലം ബൈപാസ് ഉത്ഘാടനത്തിലും ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ സ്വദേശ് ദര്‍ശന്‍ പദ്ധതിയുടെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിക്കും. പ്രധാനമന്ത്രിയുടെ സന്ദര്‍ശത്തിനുളള എല്ലാ ഒരുക്കവും പൂര്‍ത്തിയായി. വൈകുന്നേരം നാലിന് തിരുവനന്തപുരം എയര്‍ ഫോഴ്‌സ് വിമാനത്താവളത്തിന്‍റെ ടെക്‌നിക്കല്‍ ഏരിയയില്‍ വന്നിറങ്ങുന്ന പ്രധാനമന്ത്രിയെ ഗവര്‍ണര്‍,മുഖ്യമന്ത്രി എന്നീവരുടെ നേതൃത്വത്തില്‍ സ്വീകരിക്കും .തുടര്‍ന്ന് ഹെലികോപ്റ്ററില്‍ കൊല്ലത്തേക്ക് തിരിക്കുന്ന പ്രധാനമന്ത്രിആശ്രാമം മൈതാനത്തെ കൊല്ലം ബൈപാസിന്‍റെ ഉദ്ഘാടനം നിര്‍വഹിക്കും. തുടര്‍ന്ന് കന്റോണ്‍മെന്‍റ് ഗ്രൗണ്ടില്‍ നടക്കുന്ന പൊതുപരിപാടിയിലും അദ്ദേഹം പങ്കെടുക്കും. കൊല്ലത്ത് നിന്ന് ഏഴുമണിക്ക് തിരുവനന്തപുരത്ത് എത്തുന്ന മുഖ്യമന്ത്രി ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ സ്വദേശ് ദര്‍ശന്‍ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ച ശേഷം ഡെല്‍ഹിയിലേക്ക് മടങ്ങും. പ്രധാനമന്ത്രിയുടെ സന്ദര്‍ശനം പ്രമാണിച്ച് കൊല്ലം, തിരുവനന്തപുരം നഗരങ്ങളില്‍ ചൊവ്വാഴ്ച ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. കൊല്ലത്ത് രാവിലെ 11 മുതല്‍ രാത്രി 7.30 വരെ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.തിരുവനന്തപുരം നഗരത്തില്‍ വൈകുന്നേരം അഞ്ചുമണിമുതല്‍ … Continue reading പ്രധാനമന്ത്രി ഇന്ന് കേരളത്തില്‍; സംസ്ഥാനത്ത് ഗതാഗത നിയന്ത്രണം
