ശബരിമല നിരോധനാജ്ഞ പിന്‍വലിച്ചു
പത്തനംതിട്ട:ശബരിമലയിലുണ്ടായ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ചിരുന്ന നിരോധനാജ്ഞ പിന്‍വലിച്ചു. ജില്ലാ ഭരണകൂടവും പോലീസും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് നിരോധനാജ്ഞ നീട്ടേണ്ടതില്ലെന്ന് തീരുമാനമെടുത്തത്. ഇതിന്റെ അടിസ്ഥാനത്തില്‍ തിങ്കളാഴ്ച അര്‍ധരാത്രിയോടെ ശബരിമലയിലെ നിരോധനാജ്ഞ അവസാനിച്ചു. അതേസമയം, അടിയന്തരസാഹചര്യം ഉണ്ടായെങ്കില്‍ ഇനിയും നിരോധനാജ്ഞ പ്രഖ്യാപിക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ശബരിമലയില നിരോധനാജ്ഞ പിന്‍വലിക്കണമെന്ന ആവശ്യവുമായി ബിജെപി നിരാഹാര സമരം നടത്തുകയും, നിരോധനാജ്ഞ ലംഘിക്കാനെത്തിയ ഓരോ നേതാക്കള്‍ക്കുമെതിരെ കേസെടുക്കുകയും ചെയ്തിരുന്നു. Continue reading ശബരിമല നിരോധനാജ്ഞ പിന്‍വലിച്ചു
കെഎസ്ആര്‍ടിസിക്കെതിരെ വീണ്ടും വിമര്‍ശനവുമായി ഹൈക്കോടതി
കൊച്ചി:കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി വീണ്ടും ഹൈക്കോടതി. എം.പാനല്‍ കണ്ടക്ടര്‍മാരെ പിരിച്ചുവിട്ട കേസില്‍ കെഎസ്ആര്‍ടിസി വഴുതിക്കഴിക്കുകയാണെന്ന് ഹൈക്കോടതി വിമര്‍ശിച്ചു. സ്ഥിരം കണ്ടക്ടര്‍മാരെ നിയമിച്ചതിന്റെ സ്ഥിതി വിവര കണക്കുകള്‍ കെഎസ്ആര്‍ടിസി കോടതിയില്‍ സമര്‍പ്പിച്ചു. ഹര്‍ജി പരിഗണിക്കുന്നത് അടുത്ത തിങ്കളാഴ്ചത്തേക്ക് മാറ്റി. Continue reading കെഎസ്ആര്‍ടിസിക്കെതിരെ വീണ്ടും വിമര്‍ശനവുമായി ഹൈക്കോടതി
ശബരിമല പുനഃപരിശോധനാ ഹര്‍ജികള്‍ 22ന് പരിഗണിക്കില്ല
തിരുവനന്തപുരം: ശബരിമല പുനഃപരിശോധനാ ഹര്‍ജികള്‍ സുപ്രീംകോടതി 22ന് പരിഗണിക്കില്ല. അഞ്ചംഗ ബെഞ്ചിലെ ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര അവധിയിലായ കാരണമാണ് കേസ് പരിഗണിക്കാത്തത്. ആരോഗ്യപരമായ കാരണങ്ങളെ തുടര്‍ന്നാണ് അവധി. പുനഃപരിശോധനാ ഹര്‍ജികള്‍ പരിഗണിക്കുന്നത് വൈകും. യുവതീപ്രവേശന വിധിയോട് വിയോജിച്ച ഏക ജഡ്ജിയാണ് ഇന്ദു മല്‍ഹോത്ര. Continue reading ശബരിമല പുനഃപരിശോധനാ ഹര്‍ജികള്‍ 22ന് പരിഗണിക്കില്ല
പി.ജെ ജോസഫിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍
കോട്ടയം: തൊടുപുഴയില്‍ മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിയില്‍ നിന്ന് വിട്ടുനിന്ന പി.ജെ ജോസഫ് എംഎല്‍എയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. രണ്ട് മന്ത്രിമാര്‍ പങ്കെടുത്ത ചടങ്ങില്‍ അധ്യക്ഷനാക്കിയില്ലെന്ന് കാണിച്ച് വിട്ടുനിന്നത് മാന്യതയായില്ലെന്ന് പിണറായി പറഞ്ഞു. തൊടുപുഴയിലെ വിജിലന്‍സ് ഓഫീസ് പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടന പരിപാടിയില്‍ അധ്യക്ഷനായി തെരഞ്ഞെടുത്തത് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരനെയായിരുന്നു. ഉദ്ഘാടകനായി മുഖ്യമന്ത്രിയെയും നിശ്ചയിച്ചു. ചടങ്ങിലേക്ക് വൈദ്യുതി മന്ത്രി എം എം മണിയെയും ക്ഷണിച്ചിരുന്നു. എന്നാല്‍ അവസാന നിമിഷം ചടങ്ങിന് എത്താനാകില്ലെന്ന് മന്ത്രി ജി.സുധാകരന്‍ അറിയിച്ചു. ഇതോടെ പ്രോട്ടോകാള്‍ പ്രകാരം മന്ത്രി എം എം മണിയെ അധ്യക്ഷനാക്കി. ഇതില്‍ പ്രതിഷേധിച്ച് സ്ഥലം എംഎല്‍എ പി.ജെ.ജോസഫ് ചടങ്ങില്‍ പങ്കെടുത്തില്ലെന്നും ഇത് ശരിയായില്ലെന്നും മുഖ്യമന്ത്രി തൊടുപുഴയിലെ എല്‍ഡിഎഫ് റാലിയില്‍ പറഞ്ഞു. പി.ജെ.ജോസഫ് ഇപ്പോള്‍ മന്ത്രിയല്ല. എംഎല്‍എ ആണ്. കേരളത്തില്‍ ഇപ്പോള്‍ എല്‍ഡിഎഫ് ആണു ഭരിക്കുന്നത്. ഭരണം മാറിയത് ജോസഫ് അറിഞ്ഞില്ലേ? എംഎല്‍എയുടെ സുഹൃത്തുക്കള്‍ ആരെങ്കിലുമുണ്ടെങ്കില്‍ അദ്ദേഹത്തോട് ഇക്കാര്യം പറയണം. ജോസഫിന് എന്തു പറ്റി? … Continue reading പി.ജെ ജോസഫിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍
മുഖ്യമന്ത്രി മരിക്കണമെന്ന് ഫെയ്സ്ബുക്ക് പോസ്റ്റിട്ട രണ്ട് ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഫെയ്‌സ്ബുക്ക് പോസ്്റ്റിട്ട രണ്ട് പേരെ അറസ്റ്റ് ചെയ്യ്തു. മുഖ്യമന്ത്രി പിണറായി വിജയന്‍ മരിക്കണമെന്ന് എഴുതിയാണ് ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടത്. കരസേനയില്‍ ജോലി ചെയ്യുന്ന കരിമുളയ്ക്കല്‍ വടക്ക് വല്ല്യയ്യത്ത് അംബുജാക്ഷന്‍ (47), പ്രവാസ ജീവിതം കഴിഞ്ഞ് നാട്ടിലെത്തിയ ചരുവയ്യത്ത് കിഴക്കതില്‍ അനില്‍ (38) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇരുവരും ബിജെപി പ്രവര്‍ത്തകരാണ്. സിപിഎം ചാരുംമൂട് ലോക്കല്‍ സെക്രട്ടറി ഒ.സജികുമാറിന്റെ പരാതിയില്‍ നൂറനാട് എസ്.ഐ വി ബിജുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇരുവരെയും അറസ്റ്റ് ചെയ്തത്. വര്‍ഗീയ ചുവയുള്ള പോസ്റ്റുകള്‍ സ്ഥിരമായി ഷെയര്‍ ചെയ്തിരുന്ന ഇരുവരും കഴിഞ്ഞ ദിവസമാണ് ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രിക്കെതിരെ പോസ്റ്റിട്ടതെന്ന് പൊലീസ് പറഞ്ഞു. Continue reading മുഖ്യമന്ത്രി മരിക്കണമെന്ന് ഫെയ്സ്ബുക്ക് പോസ്റ്റിട്ട രണ്ട് ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍
കെ സുരേന്ദ്രന്റെ ഹര്‍ജി വീണ്ടും തള്ളി; ശബരിമലയില്‍ പോവാന്‍ അനുവാദമില്ല
കൊച്ചി: മകരവിളക്കു ദര്‍ശിക്കാന്‍ ശബരിമലയില്‍ പോകാന്‍ അനുവദിക്കാന്‍ ജാമ്യ ഹര്‍ജിയില്‍ ഇളവു തേടിയാണ് ബിജെപി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ ഹൈക്കോടതിയെ സമീപിച്ചത്. ഈ ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയത്. ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. പത്തനംതിട്ട ജില്ലയില്‍ പ്രവേശിക്കരുതെന്ന ഉപാധിയോടെ ആയിരുന്നു നേരെത്തെ ഹൈക്കോടതി സുരേന്ദ്രന് ജാമ്യം അനുവദിച്ചത് Continue reading കെ സുരേന്ദ്രന്റെ ഹര്‍ജി വീണ്ടും തള്ളി; ശബരിമലയില്‍ പോവാന്‍ അനുവാദമില്ല
മാവേലിക്കരയില്‍ താല്‍ക്കാലിക വ്യാപാരശാലയ്ക്ക് തീപിടിച്ചു
മാവേലിക്കര: ആലപ്പുഴ മാവേലിക്കരയില്‍ താല്‍ക്കാലിക വ്യാപാരശാലയ്ക്ക് തീപിടിച്ചു. മിച്ചല്‍ ജംഗ്ഷനു പടിഞ്ഞാറു കോടിക്കല്‍ ഗാര്‍ഡന്‍സിലെ മെഗാ ലാഭമേള എന്നാ താല്‍ക്കാലിക വ്യാപാരശാലയാണ് പൂര്‍ണമായി കത്തിനശിച്ചത്. വെളുപ്പിന് 1.10ന് ആയിരുന്നു അപകടം. പാലാ സ്വദേശി അബ്ദുല്‍ നിദാലിന്റെയാണു സ്ഥാപനം. കായംകുളം, ഹരിപ്പാട്, ചെങ്ങന്നൂര്‍, മാവേലിക്കര എന്നിവിടങ്ങളില്‍ നിന്നായി 5 യൂണിറ്റ് അഗ്‌നിരക്ഷാ സേനയെത്തി രണ്ടര മണിക്കൂറോളം പരിശ്രമിച്ചാണു തീയണച്ചത്. Continue reading മാവേലിക്കരയില്‍ താല്‍ക്കാലിക വ്യാപാരശാലയ്ക്ക് തീപിടിച്ചു
